31 October, 2020

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 രാജാക്കന്മാർ  (2 Kings) 24 = ബാബേൽ സൈന്യം ദേവാലയം കൊള്ളയടിക്കുന്നു.

➡ യെഹെസ്കേൽ (Ezekiel) 29 = ഈജിപ്റ്റിനെതിരായ പ്രവചനം.

➡ ലുക്കൊസ് (Luke) 22: 24-38 = യേശു ക്രിസ്തുവിന്റെ അവസാന പ്രബോധനങ്ങൾ.

➡ 2 പത്രോസ് (2 Peter) 1: 5-11 = ദിവ്യസ്വഭാവത്തിനു കൂട്ടാളികളായി തീരുവിൻ.


*🎯 വിശ്വാസം പോയ്പ്പോകാത്തതും ദൈവകൃപ*

         

    യേശു ക്രിസ്തു എൻ്റെ പാപത്തിൻ്റെ പരിഹാരത്തിനായിട്ടാണ് മരിച്ചത് എന്ന് ഹൃദയത്തിൽ വിശ്വസിച്ച്, മരണത്തെ ജയിച്ച് ഉയർത്തെഴുന്നേറ്റ യേശുവിനെ ജീവിത്തിൻ്റെ കർത്താവായി അംഗീകരിക്കുമ്പോൾ മാത്രമേ ഒരാൾ ദൈവസഭയുടെ അംഗമാകുകയുള്ളു എന്ന് പഠിപ്പിക്കുകയും മറുവശത്ത് വർഷങ്ങളുടെ പൈതൃകം അവകാശപ്പെടുകയും ചെയ്യുന്ന വിരോധാഭാസം ഇന്ന് ക്രിസ്ത്യാനികൾക്ക് ഇടയിലെ സ്ഥിരം കാഴ്ച്ചയാണ്.


     സ്നേഹിതാ, ഞങ്ങൾ പിതാക്കന്മാരുടെ കാലം മുതൽ ഈ വിശ്വാസത്തിലാണ് എന്ന് പറയുകയും ഞാൻ ഇത്ര വർഷമായി വിശ്വാസത്തിലായിട്ട് എന്ന് പ്രഖ്യാപിക്കുകയും ചെയ്യുമ്പോൾ ഒന്ന് ഓർക്കുക. നമോ നമ്മുടെ പിതാക്കന്മാരോ നിന്നതല്ല, ദൈവം നിറുത്തിയതാണ്. പിശാച് പലപ്പോഴും നമ്മേ പരീക്ഷിക്കാൻ അനുവാദം ചോദിച്ചപ്പോൾ നമ്മുടെ കർത്താവ് അനുവദിക്കാതെ ഇരുന്നതിനാൽ നമ്മുടെ വിശ്വാസം പോയില്ല. അനുവദിച്ചിരുന്നു എങ്കിൽ നാം വിശ്വാസത്തിൽ ഉണ്ടാകുമായിരുന്നില്ല. യേശു കർത്താവ് പത്രോസിനോട് പറഞ്ഞു "ശിമോനേ, ശിമോനേ, സാത്താൻ നിങ്ങളെ കോതമ്പുപോലെ പാറ്റേണ്ടതിനു കല്പന ചോദിച്ചു.  ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കുവേണ്ടി അപേക്ഷിച്ചു" (ലൂക്കൊസ് 22:31-32).


   നിന്നതല്ല നിറുത്തിയതാണ്, ഉള്ള വിശ്വാസം ദൈവകൃപകൊണ്ട് മാത്രമാണ്.

   

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

30 October, 2020

പ്രഭാത ധൃാന ചിന്തകൾ

 _🌅  MORNING INSPIRA....✍📆_ *30.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 രാജാക്കന്മാർ  (2 Kings) 23 = യോശിയാവിന്റെ നവീകരണ പ്രവൃത്തികൾ.

➡ യെഹെസ്കേൽ (Ezekiel) 28 = സോർ രാജാവിനെക്കുറിച്ചുള്ള പ്രവചനം.

➡ ലുക്കൊസ് (Luke) 22: 7-23 = അന്ത്യ അത്താഴം

➡ 2 പത്രോസ് (2 Peter) 1: 1-4 = വന്ദനം


*🎯 വിരിച്ചൊരുക്കിയ വന്മാളിക*

         

    ദൈവത്തിനു കൊടുക്കണം, ദൈവത്തിനായി പ്രയോജനപ്പെടണം എന്നീ ആഗ്രഹങ്ങൾ ഉള്ളവരാണ് വിശ്വാസികൾ. നിർഭാഗ്യവശാൽ പലരുടെയും ആഗ്രഹങ്ങൾ സഫലമാകുന്നില്ല. എന്താണിതിനു കാരണം ദൈത്തിനു അവരെക്കൊണ്ടു ആവശ്യമില്ലാത്തതിനാൽ ആണോ? അല്ല കാരണം ദൈവം പക്ഷപാദം ഇല്ലാത്തവനാണ്. പിന്നെ എന്താണ് കാരണം?


     ദൈവത്തിനായി പ്രയോനപ്പെടണം, കൊടുക്കണം തുടങ്ങിയ കാര്യങ്ങൾ വെറും ആഗ്രഹങ്ങളായി മാത്രം അവശേഷിക്കുന്നതാണ് അതിനായി കരുതാത്തതാണ് അവ സഫലമാകാത്തതിൻ്റെ കാരണം.


     യേശുവിൻ്റെ ശിഷ്യന്മാർ വീട്ടുടയവനോട് "ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു നിന്നോടു ചോദിക്കുന്നു എന്നു പറഞ്ഞപ്പോൾ" ആ വീട്ടുടയവൻ ഒരു വന്മാളിക അല്ല മറിച്ച് വിരിച്ചൊരുക്കിയോരു വന്മാളികയാണ് കാണിച്ചു കൊടുത്തത് (ലൂക്കൊസ് 22:11-12). കാരണം കൊടുക്കാൻ അദ്ദേഹം ആഗ്രഹിക്കുകയും കരുതുകയും ചെയ്തിരുന്നു.


    സ്നേഹിതാ, ദൈവത്തിനു കൊടുക്കാനും ദൈവത്തിനായി പ്രയോജനപ്പെടാനും താങ്കൾക്ക് ആഗ്രഹമുണ്ടോ? ഈ വീട്ടുടയവനെപ്പോലെ ചിലതു കരുതി വെയ്ക്കാൻ വിരിച്ചൊരുക്കാൻ മനസ്സുണ്ടോ? കരുതുക കർത്തൻ ഉപയോഗിക്കും.

   

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_

29 October, 2020

പ്രഭാത ധൃാന ചിന്തകൾ

 _🌅  MORNING INSPIRA....✍📆_ *29.10.20.*


📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ

➡ 2 രാജാക്കന്മാർ  (2 Kings) 22 = യോശിയാവ് യെഹൂദയിൽ വാഴുന്നു.

➡ യെഹെസ്കേൽ (Ezekiel) 27 = സോരിനെക്കുറിച്ചുള്ള വിലാപം.

➡ ലുക്കൊസ് (Luke) 22: 1-6 = യേശുവിനെതിരായ ഗൂഢാലോചന.

➡ 1 പത്രോസ് (1 Peter) 5: 7-14 = നിർമദ്ദരായി ഉണർന്നിരിപ്പിൻ.


*🎯 അകൃത്യത്തിന് അനുയോജ്യമായ സമയം അന്വേഷിച്ചവർ*

         

    മനസ്സിൻ്റെ മടിത്തട്ടിൽ ഉരുവായി മനനങ്ങളാൽ താലോലിക്കപ്പെട്ട് അവസരം കിട്ടുമ്പോൾ പ്രവൃത്തിയിലൂടെ വെളിപ്പെടുന്ന നീച കാര്യങ്ങളാണ് പാപം. മനസ്സിൽ പാപ ചിന്തകൾ ജനിക്കുമ്പോൾ തന്നേ അതിനെ ഇല്ലാതാക്കുന്നില്ലെങ്കിൽ, അതിനെ കീഴടക്കാതെ അതിൽ രസിക്കുകയാണെങ്കിൽ നാം അവ പ്രവൃത്തിക്കുവാൻ തക്കതായ സമയം അന്വേഷിക്കും. നാം ഇന്ന് വായിച്ചത് യൂദാ യേശുവിനെ കാണിച്ചു കൊടുക്കാൻ "തക്കം അന്വേഷിച്ചുപോന്നു" എന്നാണ്.


    നാം ദൈവത്തെയും ദൈവഹിതത്തെയും ദൈവം അവനു വേണ്ടി പ്രവൃത്തിക്കാൻ ഒരുക്കിയിരിക്കുന്ന അവസരങ്ങളെയും അന്വേഷിക്കേണ്ടവരാണ്. ഇന്നത്തെ ആത്മീയ അധപതനത്തിൻ്റെ കാരണം ഇവ നാം അന്വേഷിക്കുന്നില്ല മറിച്ച് പാപം ചെയ്യാൻ തക്കതായ സമയം അന്വേഷിക്കുന്നു എന്നതാണ്. ഫോണിലൂടെയുള്ള അവിടെ വേറെ ആരും ഇല്ലേ എന്ന പലരുടെ ചോദ്യം ഇപ്പോഴും പല ദിക്കുകളിലും മുഴങ്ങിക്കേൾക്കുന്നുണ്ട്. പാപ ചിന്തകളെ മനസ്സിൽ വെച്ച് തന്നെ കീഴടക്കുക, ഇല്ലാതാക്കുക. മനസ്സിനെ കീഴടക്കാതിരുന്ന കായീൻ അപ്പൻ്റെയും അമ്മയുടെയും സാന്നിദ്ധ്യം ഇല്ലാത്ത വയൽ അന്വേഷിച്ചു സഹോദരനെ കൊന്നു, ദാവീദ് വ്യഭിചാരവും കൊലപാതകവും ചെയ്തു, യൂദാ യേശുവിനെ ഒറ്റിക്കൊടുത്തു.


    ദൈവഹിതവും ദൈവം ഒരുക്കിയിരിക്കുന്ന അവസരങ്ങളും അന്വേഷിക്കാം.

     

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_

29/10/2020, 11:50 am - Samuel Kurian @El Shaddai: https://odb.org/2020/10/29/difficult-people-3/


28 October, 2020

പ്രഭാത ധൃാന ചിന്തകൾ

 _🌅  MORNING INSPIRA....✍_📆*28.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 രാജാക്കന്മാർ  (2 Kings) 21 = യെഹൂദാ രാജാവായ മനശ്ശെ.

➡ യെഹെസ്കേൽ (Ezekiel) 25-26 = അമ്മോന്യർ, മോവാബ്, ഏദോം, ഫെലിസ്ത്യർ സേർ ദേശങ്ങൾക്ക് എതിരെയുള്ള പ്രവചനം.

➡ ലുക്കൊസ് (Luke) 21: 34-38 = ഉണർന്നിരുന്ന് പ്രാർത്ഥിക്കുവിൻ.

➡ 1 പത്രോസ് (1 Peter) 5: 1-6 = തേജസ്സിന്റെ കിരീടം.


*🎯 പ്രാർത്ഥിക്കാൻ പഠിപ്പിച്ചു, പ്രാർത്ഥിക്കാൻ പോയി*

         

    ഇന്ന് ക്രിസ്ത്യാനികൾക്ക് ഇടയിൽ വചനം പ്രസംഗിക്കുന്ന ചില പ്രസംഗകരെ കുറിച്ചുള്ള വിശ്വാസികളുടെ പരാതി അവർക്ക് പ്രസംഗം മാത്രമേ ഉള്ളു പ്രവൃത്തി ഇല്ല എന്നാണ്. സ്നേഹം, വിശ്വാസം, ഭക്തി, പ്രാർത്ഥന, പ്രത്യാശ, ദശാംശം, ധാര്‍മ്മികത തുടങ്ങിയ നിരവധി വിഷയങ്ങളെക്കുറിച്ച് ശക്തമായി സംസാരിക്കുന്നു പക്ഷേ പ്രസ്തുത വിഷയങ്ങൾ ഒന്നും ജീവിതത്തിൽ ദർശിക്കുവാൻ കഴിയുന്നില്ല.


    സ്നേഹിതാ, ക്രിസ്തു അങ്ങനെയായിരുന്നില്ല, അവിടുന്ന് എന്തെല്ലാം പ്രസംഗിച്ചുവോ അതെല്ലാം പ്രവൃത്തിച്ചു. ഇന്ന് നാം വായിച്ചത് മടുത്തു പോകതെ പ്രാർത്ഥിക്കണം എന്ന് ശ്രോതാക്കളെ പഠിപ്പിച്ച യേശുവിനെയാണ്. അടുത്ത വാക്യം നമ്മോട് പറഞ്ഞത് രാത്രിയിൽ അവൻ ഒലിവു മലയിലേയ്ക്ക് പോയി എന്നാണ്, അത് പ്രാർത്ഥിക്കേണ്ടതിനാണ്. പ്രാർത്ഥനയെക്കുറിച്ച് പഠിപ്പിച്ച ആ ദിവസം മാത്രമല്ല എല്ലാ ദിവസം ക്രിസ്തു ദേവാലയത്തിലെ ഉപദേശത്തിനു ശേഷം ഒലിവു മലയിലേയ്ക്ക് പോകുമായിരുന്നു. ആകയാൽ പ്രസംഗിച്ചതിൻ്റെ ആവേശത്തിൽ പ്രാർത്ഥിക്കാൻ പോയതല്ല, പ്രാർത്ഥിക്കുന്നത് അവിടുത്തെ ശീലമായിരുന്നു എന്ന് വ്യക്തം.

   

     നാം ഇന്ന് എങ്ങനെയായിരിക്കുന്നു? പ്രസംഗിക്കുന്നവ, പ്രബോധിപ്പിക്കുന്നവ പ്രവൃത്തിക്കുന്നുണ്ടോ? പ്രസംഗിക്കുക, പ്രവൃത്തിക്കുക, പ്രവൃത്തിക്കാൻ കഴിയില്ലെങ്കിൽ പ്രസംഗിക്കാതിരിക്കുക.

     

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


27 October, 2020

MORNING DEVOTION

 _🌅  MORNING INSPIRA....✍📆_ *27.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 രാജാക്കന്മാർ  (2 Kings) 20 = ഹിസ്ക്കിയാവിന്റെ രോഗസൗഖ്യം.

➡ യെഹെസ്കേൽ (Ezekiel) 24 = തിളയ്ക്കുന്ന കലത്തിന്റെ ഉപമ, യെഹെസ്കേലിന്റെ ഭാര്യയുടെ മരണം.

➡ ലുക്കൊസ് (Luke) 21: 25-33 = മനുഷ്യപുത്രന്റെ വരവ്.

➡ 1 പത്രോസ് (1 Peter) 4: 12-19 = ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹിക്കുക.


*🎯 ഉറച്ചു നില്ക്കാനും ഉയരാനും*

         

    താണുപോകതെ നമ്മേ താങ്ങുന്ന ഭൂമിയും ഉയരാനും എത്തിപ്പിടിക്കാനും പ്രചോദനം നല്കുന്ന ആകാശം നമുക്കുണ്ട്. ഭൂമിയെക്കാൾ താണുപോകില്ല എന്ന വിശ്വാസവും ആകാശത്തോളം ഉയരും എന്ന തീരുമാനവും ഉണ്ടെങ്കിൽ താങ്കൾക്കു ജീവിതത്തിൽ വിജയിയാകാം.


    മോട്ടിവേഷൻ സ്പീക്കിംഗ് ഉപജീവനമാക്കിയവരുടെ വാക്കുകളാണിവ.


    സ്നേഹിതാ, താങ്കളിലെ വികാരത്തെ ഉണർത്തി കൈയടി വാങ്ങിക്കാൻ ഇത്തരം വാക്കുകൾ മതി. പക്ഷേ ഒന്നോർക്കുക. നമുക്ക് വസിക്കുവാൻ ഭൂമിയും ഒരു കുട പോലെ ആകാശവും നിർമ്മിച്ച ദൈവം പറയുന്നു ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും.


    ഉറച്ച് നില്ക്കാൻ, ഉപജീവനത്തിനുള്ളവ  തരാൻ ഈ ഭൂമി എന്നും ഉണ്ടാകും എന്ന് കരുതരുത്, തണലും പ്രചോദനവുമായി എന്നും ആകാശം ഉണ്ട് എന്ന് തെറ്റിദ്ധരിക്കുകയുമരുത്. ഇവ രണ്ടും ഒഴിഞ്ഞുപോകും.


     എന്നാൽ ഒരിക്കലും ഒഴിഞ്ഞു പോകാത്ത ഒന്നുണ്ട് അത് ദൈവത്തിൻ്റെ വചനമാണ്; യേശു പറഞ്ഞു "എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല" (ലൂക്കൊസ് 21:33). വചനത്തിൽ വിശ്വസിക്കുക, പ്രചോദനമായി കാണുക ഉറച്ചു നില്ക്കാനും ഉയരാനും അത് നമ്മേ സഹായിക്കും.

     

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


26 October, 2020

MORNING DEVOTION

  _🌅  MORNING INSPIRA....✍📆_ *26.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 രാജാക്കന്മാർ  (2 Kings) 19 = യെരുശലേമിന്റെ വിടുതൽ ഹിസ്ക്കിയാവിന്റെ പ്രാർത്ഥന.

➡ യെഹെസ്കേൽ (Ezekiel) 23 = രണ്ട് സഹോദരിമാരുടെ ഉപമ.

➡ ലുക്കൊസ് (Luke) 21: 5-24 = അന്ത്യകാലത്തിന്റെ അടയാളങ്ങൾ.

➡ 1 പത്രോസ് (1 Peter) 4: 1-11 = നല്ല ഗ്രഹ വിചാരകന്മാർ.


*🎯 ക്ഷമ കൊണ്ട് പ്രാണനെ നേടാം*

         

    അന്ത്യകാല സംഭവങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന സമയത്ത് യേശു ക്രിസ്തു നല്കിയ ഉപദേശമാണ് "നിങ്ങൾ ക്ഷമ കൊണ്ട് നിങ്ങളുടെ പ്രാണനെ നേടും." എന്നത്.


    വിശ്വാസികൾക്ക് ഉണ്ടാകുന്ന പ്രതീകൂലങ്ങളിൽ പ്രതികരിക്കേണ്ടത് ക്ഷമയോടെയാണെന്നാണ് യേശു പഠിപ്പിച്ചത് എങ്കിലും എല്ലാ കാലത്തും ഉണ്ടായിരിക്കേണ്ട ഒന്നാണ് ക്ഷമ.


    ഈ കാലം നമ്മേ പഠിപ്പിക്കുന്നത് ക്ഷമയോടെ ജീവിച്ചാൽ, കോറോണ വരാതെ ശരീരത്തെയും ജീവനെയും സംരക്ഷിക്കാം എന്നാണ്. ഇന്നലെകളിലെ പല അനുഭവങ്ങളിലൂടെയും ക്ഷമ ബന്ധങ്ങളെ തകരാതെ സൂക്ഷിക്കും എന്ന് പഠിപ്പിച്ചിട്ടുണ്ട്.


    പ്രിയ ദൈവജനമേ, എല്ലാ കാലത്തും നമ്മിൽ ഉണ്ടായിരിക്കേണ്ട ഗുണമാണ് ക്ഷമ. അത് നമ്മുടെ ജീവനെയും ആരോഗ്യത്തെയും ബന്ധങ്ങളെയും സൂക്ഷിക്കും.

     

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

   _9400181794_


25 October, 2020

MORNING DEVOTION

 🌅  MORNING INSPIRA....✍📆_ *25.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 രാജാക്കന്മാർ  (2 Kings) 18 = ഹിസ്ക്കിയാവ് യെഹൂദാ രാജ്യം വാഴുന്നു, സൻഹേരീബ് യെഹൂദയെ ആക്രമിക്കുന്നു.

➡ യെഹെസ്കേൽ (Ezekiel) 22 = യെരുശലേമിന്റെ പാപങ്ങൾ.

➡ ലുക്കൊസ് (Luke) 21: 1-4 = വിതവയുടെ രണ്ട് കാശ്

➡ 1 പത്രോസ് (1 Peter) 3: 18-22 = ക്രിസ്തുവിന്റെ കഷ്ടവും മഹത്വവും.


*🎯 എങ്ങനെ നാം ദൈവത്തെ ആരാധിക്കുന്നു?* 

         

   ഭർത്താവ് മരിക്കുന്നത് ഭാര്യയുടെ പാപം നിമിത്തമാണ് എന്ന് വിശ്വസിച്ചിരുന്ന കാലം, പുറത്തേയ്ക്ക് ഇറങ്ങിയാൽ തന്നിൽ പതിക്കുന്ന കണ്ണുകളിൽ പരിഹാസം നിറഞ്ഞ് നില്ക്കുന്നുണ്ട് എന്നറിഞ്ഞിട്ടും ദേവാലയത്തിലേയ്ക്ക് പോകാതിരിക്കാൻ അവൾക്ക് കഴിഞ്ഞില്ല. അവൾ ദേവാലയം ലക്ഷ്യം വെച്ച് വീട് പൂട്ടിയിറങ്ങി. അതിനു മുമ്പ് അവൾ അവളുടെ പക്കൽ ഉണ്ടായിരുന്ന രണ്ട് കാശ് ദൈവത്തിനു കൊടുക്കേണ്ടതിനായി എടുത്തു. കലത്തിലെ മാവും ഭരണയിലെ എണ്ണയും ഉണ്ട് എന്നും ഇനി ആവശ്യങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തിയ ശേഷമല്ല അവൾ ആ പണം ദൈവത്തിനായി വേർതിരിച്ചത്. മറിച്ച് ദേവാലയത്തിലേയ്ക്ക് പോകുന്നു വെറും കൈയ്യോടെ ദൈവസന്നിധിയിലേയ്ക്ക് ചെല്ലുകയില്ലാ എന്ന് തീരുമാനമാണ് ആ രണ്ട് കാശ് എടുക്കാനും ദേവാലയഭണ്ഡാരത്തിൽ അത് നിക്ഷേപിച്ച് ദൈവത്തിന് മഹത്വം കൊടുക്കാനും അവളെ പ്രചോദിപ്പിച്ചത്.


   ഇന്ന് രാവിലെ വ്യത്യസ്തമായ സാഹചര്യങ്ങളിൽ ദൈവത്തെ ആരാധിക്കാൻ ഒരുങ്ങുമ്പോൾ ദാവീദിനെപ്പോലെ ചിലവുകൂടാതെ ദൈവത്തെ ആരാധിക്കത്തില്ല എന്ന തീരുമാനവും  നാളയെക്കുറിച്ചുള്ള ഭാരമില്ലായ്മയും ഇന്നുവരെ നടത്തിയ ദൈവം ഇനിയും നടത്താൻ ശക്തനാണെന്ന് വിശ്വസവും ഉണ്ടെങ്കിൽ ദൈവത്തെ ആത്മാർത്ഥമായി ആരാധിക്കുവാൻ കഴിയും. അല്ലെങ്കിൽ അത് വെറും ആചാരമായി മാറും ചടങ്ങായി അവശേഷിക്കും. എങ്ങനെ നാം ദൈവത്തെ ആരാധിക്കുന്നു? വിധവ മാതൃകയാകട്ടെ.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

   _9400181794_


24 October, 2020

MORNING DEVOTION

 🌅  MORNING INSPIRA....✍📆_ *24.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 രാജാക്കന്മാർ  (2 Kings) 17 = ഇസ്രായേൽ പ്രവാസത്തിലേക്ക്.

➡ യെഹെസ്കേൽ (Ezekiel) 21 = യഹോവയുടെ വാൾ.

➡ ലുക്കൊസ് (Luke) 20: 39-47 = ദാവീദിന്റെ പുത്രൻ.

➡ 1 പത്രോസ് (1 Peter) 3: 13-17 = ദൈവഹിതപ്രകാരമുള്ള ജീവിതം.


*🎯 കർത്താവ് പുത്രനായി*

         

  ദൈവത്തിൻ്റെ സർവ്വശക്തിയും നമ്മോടുള്ള അവൻ്റെ സ്നേഹവും നമ്മുക്ക് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നവയല്ല.


    സൃഷ്ടികളായ നാം പാപത്തിൽ ജനിച്ചും പാപം ചെയ്തും നരക പാതയിൽ ജീവിച്ചപ്പോൾ ലോക സ്ഥാപനത്തിനു മുമ്പേ നമ്മേ സ്നേഹിച്ച അവിടുന്ന് മനുഷ്യനായി അവതരിക്കാൻ തയ്യാറായി. അത് കലാകാരന്മാർ ജീവനത്തിനായി എഴുത്തുകാരൻ രചിച്ച കഥാപാത്രത്തെ പോലെ ഉടയിലും നടയിലും കഥാപാത്രമാകുകയായിരുന്നില്ല മറിച്ച് തന്നെ കർത്താവേ എന്ന് വിളിച്ചവൻ്റെ പുത്രൻ ആകുകയായിരുന്നു. മക്കൾ തന്നോളം ആയാൽ താൻ എന്ന് വിളിക്കണം എന്നൊരു ചൊല്ല് നമുക്ക് പരിചിതമാണ്. ഇവിടെ ഈ ദൈവത്തെ എന്ത് വിളിക്കണം.


     സ്നേഹിതാ, നമ്മേ സ്നേഹിച്ച ദൈവം നമുക്കു വേണ്ടി തൻ്റെ സർവ്വശക്തിയും ഉപയോഗിച്ച് താഴുവാൻ, ചുരുങ്ങുവാൻ, തന്നേ കർത്താവേ എന്ന് വിളിച്ചവരുടെ പുത്രനാകുവാൻ തയ്യാറായി. താഴാൻ തയ്യാറായ സർവ്വശക്തൻ്റെ മുമ്പിൽ ആ മാതൃകയ്ക്ക് മുമ്പിൽ നമുക്ക് അഹങ്കരിക്കാനും പിടിവാശി കാണിക്കാനും എന്ത് യോഗ്യതയുണ്ട്? താഴ്മ ധരിക്കാം കർത്താവിനായി ജീവിക്കാം.

     

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

   _9400181794_


23 October, 2020

MORNING DEVOTION

https://youtu.be/cClAO_mh0tw

23/10/2020, 5:27 am - Samuel Kurian @El Shaddai: https://odb.org/2020/10/23/nice-shot/

23/10/2020, 7:42 am - Johnson Lazar: _🌅  MORNING INSPIRA....✍📆_ *23.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 രാജാക്കന്മാർ  (2 Kings) 16 = യെഹൂദാ രാജാവായ ആഹാസ്.

➡ യെഹെസ്കേൽ (Ezekiel) 20 = മത്സരിയായ ഇസ്രായേലിന്റെ ചരിത്രം.

➡ ലുക്കൊസ് (Luke) 20: 27-38 = പുനരുത്ഥാന സംശയങ്ങളും നിവാരണവും.

➡ 1 പത്രോസ് (1 Peter) 3: 8-12 = സാരോപദേശങ്ങൾ


*🎯 ജീവനുള്ളവരുടെ ദൈവം*

         

    മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥനയും മരിച്ചവരെ മദ്ധ്യസ്ഥരാക്കിയുള്ള പ്രാർത്ഥനയും ക്രൈസ്തവ മതത്തിലെ പ്രധാന ആചാരമായി മാറിയിരിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഇത്തരം ആചരങ്ങളുടെ കാരണം.


   പുനരുത്ഥാനത്തെക്കുറിച്ചുള്ള സാദൂക്യരുടെ ചോദ്യത്തിന് മറുപടി നല്കിയപ്പോൾ യേശു പറഞ്ഞു: 

      

        "ദൈവമോ മരിച്ചവരുടെ ദൈവമല്ല,    

       ജീവനുള്ളവരുടെ ദൈവമത്രേ" (ലൂക്കൊസ് 20:38)


    അതേ, ദൈവം ജീവനുള്ളവനും ജീവനുള്ളവരുടെ ദൈവവുമാണ്. ജീവൻ എന്നതുകൊണ്ട് കേവലം  ശാരീരികമായ ജീവൻ അല്ല അർത്ഥമാക്കുന്നത്. മറിച്ച് ആത്മീകമായി മരിച്ച അവസ്ഥയിൽ നിന്ന് രക്ഷിതാവായ ക്രിസ്തുവിൽ വിശ്വസിക്കുന്നതിലൂടെ ലഭിക്കുന്ന ആത്മീയ ജീവനെയാണ്, അഥവ നിത്യജീവനെയാണ്.


    താങ്കൾ നിത്യജീവൻ പ്രാപിച്ച വ്യക്തിയെങ്കിൽ ദൈവം താങ്കളുടെ ദൈവമാണ്. ധൈര്യത്തോടെ സമീപിക്കുക ജീവനത്തിനും ഭക്തിക്കും ആവശ്യമായത് ചോദിക്കുക. ഇനി താങ്കൾ നിത്യജീവൻ അവകാശമാക്കിയിട്ടില്ലാത്ത വ്യക്തിയെങ്കിൽ യേശുക്രിസ്തുവിനെ വിശ്വസിക്കുക. മരിച്ചവരെ മദ്ധ്യസ്ഥരാക്കി അവരോട് പ്രാർത്ഥിക്കാതെ ജീവനുള്ളവരുടെ ദൈവത്തോട് പ്രാർത്ഥിക്കുക. നമ്മുടെ ദൈവം ജീവിക്കുന്നു.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

   _9400181794_


MORNING DEVOTION

 🌅  MORNING INSPIRA....✍📆_ *22.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 രാജാക്കന്മാർ  (2 Kings) 15 = രാജാക്കന്മാരായ അസര്യാവ്, സെഖര്യാവ്, ശല്ലും, മെനഹേം, പെക്കഹ്യാവ്, പേക്കഹ്, യോഥാം

➡ യെഹെസ്കേൽ (Ezekiel) 18,19 = നീതിമാനായ യഹോവ.

➡ ലുക്കൊസ് (Luke) 20: 19-26 = നികുതി.

➡ 1 പത്രോസ് (1 Peter) 3: 1-7 = ദാമ്പത്യ ജീവിതത്തിനുള്ള നിർദ്ദേശങ്ങൾ.


*🎯 മിണ്ടാതാക്കിയ ഉത്തരം*

         

    ആശയത്തെ യുക്തിസഹമായ ആശയംകൊണ്ടു ഖണ്ഡിക്കുകയാണ് വാഗ്വാദം കൊണ്ട് ഉദ്ദേശിക്കുന്നത് എങ്കിലും ഇന്ന് നടക്കുന്ന പല വാഗ്വാദങ്ങളിലും വാക്കിൽ കുരുക്കാനാണ് പരസ്പരം വാദപ്രതിവാദം നടത്തുന്നവർ ശ്രമിക്കുന്നത്.


     വാഗ്വാദങ്ങളിൽ മാത്രമല്ല ജീവതത്തിലും പലരും ഇത് തന്നെ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇവരുടെ ഇത്തരം പ്രവണത നിമിത്തം അനേകർക്ക് അവസരങ്ങൾ നഷ്ടമാകുകയും മറ്റു ചിലർക്ക് ബന്ധങ്ങൾ നഷ്ടമാകുകയും ചിലരുടെ കുടുംബങ്ങൾ തകരുകയും ചെയ്തു.


     അധികാര മോഹികളായ ശാസ്ത്രിമാരും മഹാപുരോഹിതന്മാരും  നീതിമാന്മാർ എന്നു നടിക്കുന്ന ഒറ്റുകാരെ അയച്ചു യേശുവിനെ വാക്കിൽ കുടുക്കാനും    ദേശാധിപതിയുടെ അധികാരത്തിനും വിധിക്കും ഏല്‍പിച്ചുകൊടുക്കത്തക്കവിധം അവന്റെ വാക്കില്‍നിന്ന്‌ എന്തെങ്കിലും പിടിച്ചെടുക്കാനും ശ്രമിച്ച് കൈസർക്ക് നികുതി കൊടുക്കുന്നത്‌ നിയമാനുസൃതമോ, അല്ലയോ എന്നു ചോദിച്ചു.


      യേശു അതിനു കൊടുത്ത മറുപടി കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുപ്പിൻ എന്നാണ്.


   നാം വായിക്കുന്നത് ആ ഉത്തരത്തിൽ ആശ്ചര്യപ്പെട്ടു അവര്‍ മൗനം അവലംബിച്ചു എന്നാണ്.


      തെറ്റുകൾ മാത്രം കാണാൻ കണ്ണും പിഴവുകൾ മാത്രം ശ്രദ്ധിക്കാൻ കാതും തുറന്നിരിക്കുന്നവരോട് ഉത്തരം പറയുമ്പോൾ വാക്കുകൾ സൂക്ഷിച്ചും അവർ മിണ്ടാതിരിക്കതക്ക രീതിയിൽ മറുപടി കൊടുക്കാൻ കഴിഞ്ഞാൽ നാമും വിജയിച്ചു. യേശുവിനെ മാതൃകയാക്കാം ദൈവീക നടത്തിപ്പിനായി പ്രാർത്ഥിക്കാം. നമ്മേ തകർക്കാൻ ശ്രമിക്കുന്നവർ മൗനമായിരിക്കട്ടെ.

     

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

   _9400181794_


21 October, 2020

MORNING DEVOTION

  _🌅  MORNING INSPIRA....✍📆_ *21.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 രാജാക്കന്മാർ  (2 Kings) 14 = യെഹൂദ്യയിൽ അമസ്യാവ് വാഴുന്നു.

➡ യെഹെസ്കേൽ (Ezekiel) 17 = കഴുകന്മാരുടെയും മുന്തിരിവള്ളിയുടെയും ഉപമ.

➡ ലുക്കൊസ് (Luke) 20: 9-18 = മുന്തിരിത്തോട്ടത്തിലെ കുടിയാന്മാർ.

➡ 1 പത്രോസ് (1 Peter) 2: 18-25 = കഷ്ടതയ്ക്ക് മാതൃക.


*🎯 അയക്കപ്പെട്ടവർക്ക് അനുഭവം കൊടുക്കണം*

         

    ഇന്ന് നാം വായിച്ച ഉപമ പ്രധാനമായും യെഹൂദാ പ്രമാണിന്മാരെ പ്രതിസ്ഥാനത്ത് നിറുത്തുന്നതായിരുന്നു എങ്കിലും നാം മനസ്സിലാക്കിയിരിക്കേണ്ട വലിയൊരു പാഠം അതിൽ ഉണ്ട്.


    മുന്തിരിത്തോട്ടത്തിൻ്റെ യജമാനൻ കുടിയാന്മാരുടെ അടുക്കലേയ്ക്ക് ദാസന്മാരെയും അവസാനം പുത്രനെയും അയച്ചത് അവൻ്റെ മുന്തിരിത്തോട്ടത്തിൽ നിന്നുള്ള അനുഭവത്തിനു വേണ്ടിയാണ്. അതുപോലെ ദൈവം നമുക്കരികിലേയ്ക്ക് പലരെയും അയക്കുന്നത് അനുഭവത്തിനു വേണ്ടിയാണ്. നമ്മുടെ അതിഥികൾ ആനന്ദത്തോടെ മടങ്ങത്തക്കവണ്ണം ദൈവം നമുക്ക് നല്കിയിട്ടുള്ളവയിൽ നിന്ന് നാം അവരെ സന്തോഷിപ്പിക്കണം. എനിക്ക് ലഭിച്ചത് എനിക്ക് മാത്രമാണ് എന്ന് കരുതുകയും ദൈവം അയക്കുന്നവരെ അപമാനിക്കുകയും ചെയ്താൽ നമുക്കുള്ളവയെയും എടുത്ത് അന്യർക്ക് കൊടുക്കുകയും നാം ലജ്ജിതരായി തീരുകയും ചെയ്യും. ആകയാൽ അയക്കപ്പെടുന്നവരെ ആദരിക്കാം അനുഭവങ്ങൾ നല്കാം. യജമാനനാൽ ആദരിക്കപ്പെടാം.

     

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

20 October, 2020

MORNING DEVOTION

 _🌅  MORNING INSPIRA....✍📆_ *20.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 രാജാക്കന്മാർ  (2 Kings) 13 = യഹോവാഹാസിന്റെ വാഴ്ച്ച എലീശയുടെ അന്ത്യം.

➡ യെഹെസ്കേൽ (Ezekiel) 16 = യെരുശലേമിന്റെ അവിശ്വസ്തത.

➡ ലുക്കൊസ് (Luke) 20: 1-8 = യേശുവിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്നു.

➡ 1 പത്രോസ് (1 Peter) 2: 9-17 = ദൈവത്തിന്റെ സ്വന്തജനം.


*🎯 നിരുത്സാഹപ്പെടുത്തിയ നേതൃനിര*

         

    യെഹൂദന്മാരുടെ നേതൃനിരയിലിരിക്കുന്നവരാണ് മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും. മനുഷ്യർക്കും ദൈവത്തിനും ഇടയിൽ നിന്ന് യാഗങ്ങൾ നടത്തുകയാണ് മഹാപുരോഹിതന്മാരുടെ ഉത്തരവാദിത്തം, ശാസ്ത്രിമാരുടെത് ദൈവത്തിനും മനുഷ്യർക്കും ഇടയിൽ നിന്ന് ജനത്തെ വചനം പഠിപ്പിക്കുക, മൂപ്പന്മാരുടെതാകട്ടെ ആത്മീകവും ഭൗതികവുമായ മേഖലയിൽ സഹായവും സംരക്ഷണവും നല്കുക.


     എല്ലാ നിലയിലും പ്രോത്സാഹനം നല്കേണ്ട ഇവരുടെ യേശുവിനോടുള്ള സമീപനം നിരുത്സാഹപ്പെടുത്തുന്നതായിരുന്നു. അവർ യേശുവിനെ അവൻ്റെ അധികാരം എന്തെന്ന് ആരാഞ്ഞ് മൗനമാക്കാൻ ശ്രമിച്ചു.


    യെഹൂദന്മാരുടെ ഇടയിൽ അധികാരം ഉള്ളവരും അനുവാദം കൊടുക്കുന്നവരും ഞങ്ങളാണ്. ഞങ്ങൾ തരാതെ വേറെ ആരു തന്നു? അധികാരം ലഭിച്ചിട്ടില്ലെങ്കിൽ എന്തിന് പ്രവൃത്തിക്കുന്നു? എന്നാണ് അവർ ഉന്നയിച്ച ചോദ്യങ്ങളുടെ അർത്ഥം.


    ഇന്നും ഇത്തരം ആളുകൾ ആത്മീയ മേഖയിലുണ്ട്. പല പുതിയ പ്രവർത്തനങ്ങളും മുളയിലെ നുള്ളുന്നത് ഇവരാണ്. അന്നും ഇന്നും ചോദ്യം ഒന്നു തന്നെ, ആര് ഇതിന് അധികാരം തന്നു, ആരോട് ചോദിച്ചിട്ട് ചെയ്തു.


    പ്രിയരേ,   താങ്കൾ ഒരു നേതൃനിരയിലിരിക്കുന്ന വ്യക്തി എങ്കിൽ താങ്കളുടെ ഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കലാണ് ഭരിക്കലല്ല, ചോദ്യം ചെയ്യലല്ല, അല്ല താങ്കൾ ഇത്തരം നേതൃനിരയുടെ കീഴിലുള്ള വ്യക്തിയെങ്കിൽ അഭക്തരായ നേതൃനിര താങ്കളെ വളരാൻ അനുവദിക്കില്ല എന്ന സത്യം തിരിച്ചറിഞ്ഞ് അവരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാതിരിക്കുക.

     

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

19 October, 2020

MORNING DEVOTION

 🌅  MORNING INSPIRA....✍📆_ *19.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 രാജാക്കന്മാർ  (2 Kings) 12 = യഹോവാശ് ദൈവാലയത്തിന്റെ അറ്റകുറ്റം തീർക്കുന്നു.

➡ യെഹെസ്കേൽ (Ezekiel) 14, 15 = യെരുശലേമിന്റെ മേൽ ന്യായവിധി.

➡ ലുക്കൊസ് (Luke) 19: 41-48 = യേശു യെരുശലേമിനെ ചൊല്ലി കരയുന്നു.

➡ 1 പത്രോസ് (1 Peter) 2: 1-8 = ജീവനുള്ള കല്ലുകൾ.


*🎯 സന്ദർശനകാലം അറിയുക*


        ജറുസലേമിൽ തിങ്ങിപ്പാർക്കുന്ന യെഹൂദന്മാരെക്കുറിച്ച് യേശു ക്രിസ്തു വളരെ സങ്കടത്തോടെ പറഞ്ഞ വാചകങ്ങളും അവിടുന്ന് നടത്തിയ ചില ശുദ്ധീകരണ പ്രവൃത്തനങ്ങളുമാണ് നാം ഇന്ന് വായിച്ചത്. 


       ദൈവം അവർക്ക് നല്കിയ സന്ദർശനകാലം അവർ തിരിച്ചറിയാതെ ജീവിച്ചു എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. പരിണിതഫലമായി അവരുടെ ശത്രുക്കൾ അവർക്കു ചുറ്റും വാടകോരി അവരെ വളഞ്ഞ് നാലു പുറത്തും ഞെരുക്കുകയും അവരുടെ സ്വകാര്യ അഹങ്കാരമായിരുന്ന ദൈവാലയം തകർക്കുകയും ചെയ്യും എന്ന് യേശു പ്രഖ്യാപിച്ചു.

         

    പ്രിയരേ, നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ആനന്ദങ്ങളെയും ആകുലതകളെയും നാം നന്നായി വീക്ഷിച്ച് ഇവയിലൂടെ ദൈവം എന്താണ് എന്നോട് സംസാരിക്കാൻ ആഗ്രഹിക്കുന്നത് എന്ന് നാം തിരിച്ചറിയണം. നമ്മുടെ ജീവിതത്തിൽ തരുന്ന വ്യക്തികളിലൂടെ, പരിചയപ്പെടുത്തുന്നവരിലൂടെ, സന്ദർഭങ്ങളിലൂടെ ദൈവം നല്കുന്ന സന്ദേശനങ്ങളെ മനസ്സിലാക്കണം. അവ എല്ലാം നമ്മോടുള്ള ബന്ധത്തിൽ ദൈവം നല്കുന്ന സന്ദർശനകാലങ്ങൾ ആണ്. അവ അവഗണിച്ചാൽ നാശനഷ്ടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്.

     

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

   _9400181794_


18 October, 2020

MORNING DEVOTION

 MORNING INSPIRA....✍📆_ *17.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 രാജാക്കന്മാർ  (2 Kings) 10 = യെഹുവിന്റെ ഭരണം.

➡ യെഹെസ്കേൽ (Ezekiel) 10, 11 = ആലയം വിടുന്ന ദൈവമഹത്വം.

➡ ലുക്കൊസ് (Luke) 19: 11-27 = ദാസന്മാർക്കു പത്ത് റാത്തൽ നല്കിയ യജമാനൻ.

➡ 1 പത്രോസ് (1 Peter) 1: 4-12 = വീണ്ടും ജനിപ്പിച്ചിരിക്കുന്നത്.


*🎯 സൂക്ഷിക്കാനല്ല ഉപയോഗിക്കാൻ*

         

    ക്രിസ്തീയ വിശ്വാസത്തിൻ്റെ സവിശേഷത വിശ്വാസികൾക്ക് എല്ലാം ദൈവാത്മാവിനാൽ വരങ്ങൾ ലഭിച്ചിട്ടുണ്ട് എന്നതാണ്. കൃപാവരങ്ങൾ എന്നറിയപ്പെടുന്ന അവ ഇല്ലാത്തവരായി ഒരു വിശ്വാസിയും ഇല്ല. ഇല്ലെങ്കിൽ അവൻ വിശ്വാസിയുമല്ല. ഓരോ വരങ്ങൾക്കും പ്രത്യേക ഉദ്ദേശ്യങ്ങൾ ഉണ്ടെങ്കിലും ദൈവനാമ മഹത്വവും പൊതുപ്രയോജനവുമാണ് പൊതുവായുള്ള ലക്ഷ്യം. ലഭിച്ചവ സ്വന്തം ആത്മീയ വളർച്ചയ്ക്കും അന്യൻ്റെ ആത്മീയ അഭിവൃദ്ധിക്കായി ഉപയോഗിക്കാൻ ഓരോ വിശ്വാസിയും ബാദ്ധ്യസ്ഥരാണ്.


     നിർഭാഗ്യവശാൽ ഇന്നത്തെ പല വിശ്വാസികളും ഇന്നും നാം വായിച്ച ഉപമയിലെ മൂന്നാമത്തെ ദാസനെപ്പോലെയാണ്.  അവൻ തനിക്ക് ലഭിച്ച റാത്തൽ ഉപയോഗിക്കേണ്ടതിനാണെന്ന് മനസ്സിലാക്കിയിട്ടും അതിന് തയ്യാറാകാതെ സൂക്ഷിച്ചു വെച്ചതു പോലെ അവർ കൃപാവരങ്ങളെ സൂക്ഷിച്ചു വെച്ചിരിക്കുന്നു. അവനും ആർക്കും ഉപകാരമില്ലാതെ ദിവസങ്ങൾ തള്ളി നീക്കുന്നു.


    പ്രിയ വിശ്വാസിയേ, താങ്കൾ വിശ്വാസിയായ നിമിഷത്തിൽ തന്നെ ദൈവം താങ്കൾക്ക് വരങ്ങൾ നല്കിയിട്ടുണ്ട്. അവ സൂക്ഷിക്കാനല്ല ഉപയോഗിക്കാനാണ്. ഉപയോഗിച്ചാൽ താങ്കൾ ഉയർച്ചയും താങ്കളുടെ ചുറ്റുമുള്ളവർക്ക് ഉപകാരവും ഉണ്ടാകും.

     

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

   _9400181794_

17 October, 2020

MORNING DEVEOTION

   MORNING INSPIRA....✍📆_ *17.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 രാജാക്കന്മാർ  (2 Kings) 10 = യെഹുവിന്റെ ഭരണം.

➡ യെഹെസ്കേൽ (Ezekiel) 10, 11 = ആലയം വിടുന്ന ദൈവമഹത്വം.

➡ ലുക്കൊസ് (Luke) 19: 11-27 = ദാസന്മാർക്കു പത്ത് റാത്തൽ നല്കിയ യജമാനൻ.

➡ 1 പത്രോസ് (1 Peter) 1: 4-12 = വീണ്ടും ജനിപ്പിച്ചിരിക്കുന്നത്.


*🎯 സൂക്ഷിക്കാനല്ല ഉപയോഗിക്കാൻ*

         

    ക്രിസ്തീയ വിശ്വാസത്തിൻ്റെ സവിശേഷത വിശ്വാസികൾക്ക് എല്ലാം ദൈവാത്മാവിനാൽ വരങ്ങൾ ലഭിച്ചിട്ടുണ്ട് എന്നതാണ്. കൃപാവരങ്ങൾ എന്നറിയപ്പെടുന്ന അവ ഇല്ലാത്തവരായി ഒരു വിശ്വാസിയും ഇല്ല. ഇല്ലെങ്കിൽ അവൻ വിശ്വാസിയുമല്ല. ഓരോ വരങ്ങൾക്കും പ്രത്യേക ഉദ്ദേശ്യങ്ങൾ ഉണ്ടെങ്കിലും ദൈവനാമ മഹത്വവും പൊതുപ്രയോജനവുമാണ് പൊതുവായുള്ള ലക്ഷ്യം. ലഭിച്ചവ സ്വന്തം ആത്മീയ വളർച്ചയ്ക്കും അന്യൻ്റെ ആത്മീയ അഭിവൃത്തിക്കുമായി ഉപയോഗിക്കാൻ ഓരോ വിശ്വാസിയും ബാദ്ധ്യസ്ഥരാണ്.


     നിർഭാഗ്യവശാൽ ഇന്നത്തെ പല വിശ്വാസികളും ഇന്നും നാം വായിച്ച ഉപമയിലെ മൂന്നാമത്തെ ദാസനെപ്പോലെയാണ്.  അവൻ തനിക്ക് ലഭിച്ച റാത്തൽ ഉപയോഗിക്കേണ്ടതിനാണെന്ന് മനസ്സിലാക്കിയിട്ടും അതിന് തയ്യാറാകാതെ സൂക്ഷിച്ചു വെച്ചതു പോലെ അവർ കൃപാവരങ്ങളെ സൂക്ഷിച്ചു വെച്ചിരിക്കുന്നു. അവനും ആർക്കും ഉപകാരമില്ലാതെ ദിവസങ്ങൾ തള്ളി നീക്കുന്നു.


    പ്രിയ വിശ്വാസിയേ, താങ്കൾ വിശ്വാസിയായ നിമിഷത്തിൽ തന്നെ ദൈവം താങ്കൾക്ക് വരങ്ങൾ നല്കിയിട്ടുണ്ട്. അവ സൂക്ഷിക്കാനല്ല ഉപയോഗിക്കാനാണ്. ഉപയോഗിച്ചാൽ താങ്കൾ ഉയർച്ചയും താങ്കളുടെ ചുറ്റുമുള്ളവർക്ക് ഉപകാരവും ഉണ്ടാകും.

     

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

   _9400181794_


16 October, 2020

MORNING DEVOTION

 _🌅  MORNING INSPIRA....✍📆_ *16.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_



➡ 2 രാജാക്കന്മാർ  (2 Kings) 9 = യെഹുവിന്റെ രാജത്വം ഈസേബെലിന്റെ അന്ത്യം.

➡ യെഹെസ്കേൽ (Ezekiel) 8,9 = യെരുശലേമിലെ മ്ലേച്ഛതകളെക്കുറിച്ചുള്ള ദർശനം.

➡ ലുക്കൊസ് (Luke) 19: 1-10 = യേശുവും സക്കായിയും.

➡ 1 പത്രോസ് (1 Peter) 1: 1-3 = വന്ദനം


*🎯 സാധ്യതയെ കണ്ട സക്കായി സമയം നല്കിയ കർത്താവ്*

         

    ബൈബിൾ പ്രസംഗകരുടെ ഇഷ്ട വിഷയമാണ് സക്കായി. ദൈവ സ്നേഹത്തെ യെഹൂദന്മാരുടെ മുമ്പിൽ വരച്ച് കാണിച്ച ആ സംഭവം ഇന്നും അനേകർക്ക് ആശ്വാസത്തിനും പ്രചോദനത്തിനും കാരണമാകുന്നു.


    യേശുവിനെ കാണണം എന്ന അദ്ദേഹത്തിൻ്റെ ആഗ്രഹത്തിന് ശാരീരികവും മാനസീകവും സാമൂഹികവുമായ തടസ്സങ്ങൾ ഉണ്ടായിരുന്നു. വളർച്ചയിൽ കുറിയവൻ എന്നതാണ് ശാരീരിക തടസ്സം, തൻ്റെ ശരീരത്തെയും ജോലിയെയും സാമ്പത്തിക സ്ഥിതിയെയും കളിയാക്കുന്നതും തന്നെ അംഗീകരിക്കാത്തതുമാണ് സമൂഹിക തടസ്സം, ഇവയെല്ലാം സമ്മാനിക്കുന്ന വേദനയാണ് മാനസീകമായ തടസ്സം.


    എന്നാൽ ആ തടസ്സങ്ങളെ കണ്ട് നിരുത്സാഹപ്പെടാനോ പിൻമാറാനോ സക്കായി തയാറായില്ല. ചുറ്റും നോക്കി വഴിയരികിലെ കാട്ടത്തി കണ്ട് അതിൽ കയറി അവൻ യേശുവിനെ കാത്തിരുന്നു. തന്നെ കൂടെ നിറുത്താൻ സമൂഹം മടിച്ചപ്പോൾ അവരുടെ മുകളിൽ നിൽക്കാനും എല്ലാവരും അടുത്തു വന്ന ശേഷമേ യേശുവിനെ കാണുകയുള്ളു എങ്കിൽ അവൻ ദൂരേ നിന്നു വരുന്നതേ കാണാനും ഈ സാധ്യതയെ തിരഞ്ഞെടുത്തതു കൊണ്ട് സക്കായിക്ക് കഴിഞ്ഞു. സർവ്വോപരി അവൻ്റെ ആഗ്രഹത്തെയും അദ്ധ്വാനത്തെയും കണ്ട യേശു അവൻ്റെ കൂടെ ഒരുദിവസം വസിക്കാൻ തയ്യാറായി.


    സ്നേഹിത, തടസ്സങ്ങളെ നോക്കിയാൽ നാം പരാജയപ്പെടും തടസ്സങ്ങളിലും ചില സാധ്യതകളെ കാണുക. സക്കായിയുടെ ആഗ്രഹ സാഫല്യത്തിനായി വർഷങ്ങളായി ഒരു മരം ദൈവം വളർത്തിയെങ്കിൽ നമുക്കായും ചില സാധ്യതകളെ അവിടുന്ന് ഒരുക്കിയിട്ടുണ്ട്. സാധ്യതകളെ തിരയാം സർവ്വേശ്വരനാൽ മാനിക്കപ്പെടാം.

     

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

   _9400181794_

15 October, 2020

MORNING DEVOTION

 🌅  MORNING INSPIRA....✍📆_ *15.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 രാജാക്കന്മാർ  (2 Kings) 8 = ശൂനേംകാരിക്ക് വസ്തുവകകൾ മടക്കിലഭിക്കുന്നു, ഹസായേൽ രാജാവാകുന്നു.

➡ യെഹെസ്കേൽ (Ezekiel) 6,7 = ഇസ്രയേലിന് എതിരായ പ്രവാചനം.

➡ ലുക്കൊസ് (Luke) 18: 35-43 = യേശു കുരുടനെ സൗഖ്യമാക്കുന്നു.

➡ യാക്കോബ് (James) 5: 19-20 = തെറ്റിപ്പോയ സഹോദരനെ രക്ഷിക്കുന്നത്.


*🎯 ഇതെന്ത്?*

         

     കുരുടനായ യാചകൻ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുക ശബ്ദമാണ്. ആ കാതുകൾക്ക് കുളിർമ്മ നല്കുന്നത് തൻ്റെ അരികിലേയ്ക്ക് ആളുകൾ നടന്നടുക്കുന്ന ശബ്ദമായിരിക്കും. ആ ശബ്ദം അരികിൽ എത്തുന്നത് അറിഞ്ഞായിരിക്കും "വല്ലതും തരണേ" എന്ന ആവശ്യം ഉന്നയിക്കുന്നത്. കൂടുതൽ ആളുകളുടെ ശബ്ദം കാതിൽ മുഴങ്ങിയാൽ അവർ കൂടുതൽ ശബ്ദത്തിൽ തങ്ങളുടെ ആവശ്യം ഉന്നയിക്കും. 


     ഇന്ന് നാം വായിച്ച സംഭവത്തിലെ കുരുടൻ ഒരു വലിയ കൂട്ടം ആളുകൾ നടക്കുന്ന ശബ്ദം കേട്ടപ്പോൾ എന്തെങ്കിലും തരേണമേ എന്നല്ല മറിച്ച് "ഇതെന്ത്" എന്നാണ് ചോദിച്ചത്.


    ആ ചോദ്യം ഉയർന്നത് തനിക്ക് അന്ന് നല്ലതുപോലെ ഭിക്ഷ കിട്ടിയതുകൊണ്ടല്ല മറിച്ച് തൻ്റെ അടിസ്ഥാന ആവശ്യം നിറവേറ്റുവാൻ കഴിവുള്ളവനാണോ വരുന്നത് എന്നറിയേണ്ടതിനാണ്.


       പ്രിയരേ, ഭൗതികമായ കാര്യങ്ങൾക്ക് പ്രധമ സ്ഥാനം നല്കാതെ അതിനു വേണ്ടി മാത്രം അദ്ധ്വാനിക്കാതെ സ്വന്തം കാര്യം മാത്രം ചിന്തിക്കാതെ എല്ലാം ഉൾക്കൊള്ളുവാനും എന്തെന്ന് അറിയുവാനും ശ്രമിച്ചാൽ  അന്ന് കുരുടന് കാഴ്ച്ച ഉണ്ടായതു പോലെ അത് നമ്മുടെ അവസ്ഥയെയും മാറ്റിമറിച്ചേക്കാം. 

     

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

   _9400181794_


14 October, 2020

MORNING DEVOTION

 _🌅  MORNING INSPIRA....✍📆_ *14.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 രാജാക്കന്മാർ  (2 Kings) 7 = എലീശ സമൃദ്ധി പ്രവചിക്കുന്നു.

➡ യെഹെസ്കേൽ (Ezekiel) 4, 5 = പ്രവാചകന്റെ ജീവിതത്തിലൂടെ നല്കുന്ന അടയാളങ്ങൾ.

➡ ലുക്കൊസ് (Luke) 18: 31-34 = യേശു തന്റെ കഷ്ടാനുഭവങ്ങളെ മുന്നറിയിക്കുന്നു.

➡ യാക്കോബ് (James) 5: 12-18 = വിശ്വാസത്താലുള്ള പ്രാർത്ഥന.


*🎯 സമാധാനത്തിൻ്റെ പട്ടണത്തിലെ അസമാധാനം*

         

     ലോകത്തിൻ്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ജറുസലേം പട്ടണം പേരുകൊണ്ട് സമാധാനത്തിൻ്റെ പട്ടണമാണ്. സ്ഥിരവാസികൾക്കും സന്ദർശകർക്കും പട്ടണവും പട്ടണത്തിൻ്റെ സൗന്ദര്യമായ ദൈവാലയവും സമാധാനം സമ്മാനിച്ച ചരിത്രം ബൈബിൾ നല്കുന്നുണ്ട്. എന്നാൽ യേശുവിന് ജറുസലേം നല്കിയത് അസമാധാനമാണ്. യേശു തൻ്റെ ശിഷ്യന്മാരോട് പറഞ്ഞതു "ഇതാ നാം ജറുശലേമിലേക്കു (സമാധാനത്തിൻ്റെ പട്ടണത്തിലേയ്ക്ക്) പോകുന്നു; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാർ എഴുതിയിരിക്കുന്നത് എല്ലാം നിവൃത്തിയാകും.  അവനെ ജാതികൾക്ക് ഏല്പിച്ചുകൊടുക്കയും അവർ അവനെ പരിഹസിച്ച് അവമാനിച്ചു തുപ്പി തല്ലിയിട്ടു കൊല്ലുകയും ചെയ്യും (അസമാധാനം)." 


    പ്രിയനേ, സമാധാനത്തിൻ്റെ പട്ടണത്തിൽ നിന്ന് യേശു അസമാധാനം സഹിച്ചത് നമ്മേ സമാധാനത്തിൻ്റെ അംശികളും നിത്യ സമാധാനം വാഴുന്ന പുതിയ ജറുസലേമിൻ്റെ അവകാശികൾ ആക്കുന്നതിനുമാണ്. മരണത്തിൽ നിന്ന് മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റുകൊണ്ട്  യേശു ആ വാഗ്ദത്തം ഉറപ്പിച്ചിരിക്കുന്നു. വിശ്വാസത്തോടും വിശുദ്ധിയോടും കൂടെ ജീവിക്കാം. ശാശ്വത സമാധാത്തിൽ വാഴാം.

     


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

   _9400181794_


13 October, 2020

MORNING DEVOTION

 _🌅  MORNING INSPIRA....✍📆_ *13.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 രാജാക്കന്മാർ  (2 Kings) 6 = ശിഷ്യന്മാർക്കും രാജ്യത്തിനും സഹായകമായി എലീശ.

➡ യെഹെസ്കേൽ (Ezekiel) 2, 3 = യെഹെസ്കേലിനെ വിളിച്ച് ശുശ്രൂഷ നല്കുന്നു.

➡ ലുക്കൊസ് (Luke) 18: 18-30 = ധനികനായ യുവപ്രമാണി.

➡ യാക്കോബ് (James) 5: 7-11 = കഷ്ടതയിൽ സഹിഷ്ണത


*🎯 ആത്മാർത്ഥതയില്ലാത്ത ചോദ്യം*

         

     സംസാരിക്കാൻ പ്രാപ്തിയാകുന്ന കാലം മുതൽ ജീവൻ്റെ അവസാന തുടിപ്പുവരെയും നിരവധി ചോദ്യങ്ങൾ ചോദിച്ചും അനവധി ചോദ്യങ്ങൾക്ക് ഉത്തരം നല്കിയുമാണ് മനുഷ്യൻ ജീവിക്കുന്നത്. അറിവിലേയ്ക്കുള്ള ആദ്യപടിയാണ് ചോദ്യം എങ്കിലും എല്ലാ ചോദ്യങ്ങളും ആത്മാർത്ഥമായി ചോദിക്കുന്നതാവണം എന്നില്ല.


      ഒരിക്കൽ ധനികനായ ഒരു പ്രമാണി യേശുവിനോടു "ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന് എന്തു ചെയ്യേണം എന്നു ചോദിച്ചു" (ലൂക്കൊസ് 18:18) ചോദ്യം കേട്ടാൽ നിത്യ ജീവനെ പ്രാപിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ടാണ് എന്ന് തോന്നും. എന്നാൽ  യേശു "നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാർക്കു പകുത്തുകൊടുക്ക; എന്നാൽ സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്ന് എന്നെ അനുഗമിക്ക" എന്നു പറഞ്ഞപ്പോൾ ആ മനുഷ്യൻ ധനികനാകയാൽ ആ വാക്ക് അംഗീകരിക്കാതെ തിരികെ പോയി (ലൂക്കൊസ് 18:22)


     പലപ്പോഴും നാമും ഇങ്ങനെയാണ്, ആരാധനയിലും പ്രാർത്ഥനയിലും ചർച്ചകളിലും ആത്മീയ കാര്യങ്ങൾ സംസാരിക്കുകയും അതിൽ ഏതെങ്കിലും ഒരു കാര്യത്തിന് പണം ചിലവഴിക്കേണം എന്ന് പറഞ്ഞാൽ ആ കാര്യം ചെയ്യേണ്ട എന്നു പറയുകയോ പിൻമാറുകയോ ചെയ്യും.


     ഭൗതികമായ കാര്യങ്ങൾക്കും ധനത്തിനും ഒന്നാം സ്ഥാനം കൊടുക്കുന്നതാണ് ഇതിനെല്ലാം കാരണം. പ്രിയരേ, നാം ആത്മീയ കാര്യങ്ങളിൽ ആത്മാർത്ഥത ഉള്ളവരാണോ?

     


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

   _9400181794_


12 October, 2020

MORNING DEVOTION

 _🌅  MORNING INSPIRA....✍📆_ *12.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 രാജാക്കന്മാർ  (2 Kings) 5 = നയമാന്റെ കുഷ്ഠരോഗം സൗഖ്യമാകുന്നു.

➡ യെഹെസ്കേൽ (Ezekiel) 1 = യെഹെസ്കേലിനുണ്ടായ ദർശനം.

➡ ലുക്കൊസ് (Luke) 18: 9-17 = പരീശന്റെയും ചുങ്കക്കാരന്റെയും പ്രാർത്ഥന.

➡ യാക്കോബ് (James) 5: 1-6 = ധനികർക്കുള്ള മുന്നറിയിപ്പ്.


*🎯 പ്രാർത്ഥിച്ചിട്ടും പരാജയപ്പെട്ടു*

         

      വിജയത്തിൻ്റെ രഹസ്യം പ്രാർത്ഥനയാണ്. എന്നാൽ എല്ലാ പ്രാർത്ഥനകളും വിജയം സമ്മാനിക്കാറില്ല. അങ്ങനെ പ്രാർത്ഥിച്ചിട്ടും പരാജയപ്പെട്ടുപോയ വ്യക്തിയാണ് ഇന്ന് നാം വായിച്ച ഉപമയിലെ പരീശൻ. 


     പഴയ നിയമ പുസ്തകങ്ങളെ പരിചയവും പരസ്യ ജീവിതം നന്നാക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന പരീശൻ വചനത്തിലെ പല കല്പനകളും പ്രമാണിക്കുന്നുണ്ടെങ്കിലും അവ ഒന്നും അനുസരിച്ചിരുന്നത് ദൈവം ആഗ്രഹിച്ച രീതിയിൽ ആയിരുന്നില്ല. ദൈവത്തെ ജീവിതം കൊണ്ട് മഹത്വപ്പെടുത്തേണ്ട താൻ തനിക്ക് പ്രശംസ ലഭിക്കേണ്ടതിന്നായി പരസ്യമായ ജിവിതത്തിൽ ചില കല്പനകൾ അനുസരിക്കുകയും പ്രാർത്ഥിച്ചപ്പോൾ "എന്നേ ഓർത്ത് ദൈവത്തെ സ്തുതിക്കുന്നു" എന്ന് പറയുകയും ചെയ്തു. ദൈവം ആ പ്രാർത്ഥന സ്വീകരിക്കുകയോ പ്രതിഫലം നല്കുകയോ ചെയ്തില്ല.


    പ്രിയനേ, പ്രാർത്ഥിച്ചിട്ടും പരാജയപ്പെട്ടതിൻ്റെ കാരണം പ്രാർത്ഥനയിൽ സ്വയം പുകഴ്ച്ച നടത്തിയതിനാൽ ആണ്. എന്നേ ഓർത്തും ഞാൻ ചെയ്ത കാര്യങ്ങൾ ഓർത്തും ദൈവത്തെ സ്തുതിച്ചതിനാൽ ആണ്. നമ്മുടെ നാവല്ല മറ്റൊരുത്തനാണ് നമ്മേ പ്രശംസിക്കേണ്ടത്. സ്വയം പ്രശംസ നടത്തിയാൽ നാം പരാജിതരാകും. പ്രാർത്ഥനകളെ ശ്രദ്ധിക്കാം പരാജയപ്പെടാതിരിക്കാം.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

   _9400181794_


09 October, 2020

MORNIGN DEVOTION

 _🌅  MORNING INSPIRA....✍📆_ *09.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 രാജാക്കന്മാർ  (2 Kings) 2 = ഏലിയാവ് സ്വർഗ്ഗത്തിലേക്കും എലീശ നേതൃസ്ഥാനത്തേക്കും.

➡ യിരെമ്യാവ് (Jeremiah) 52 = യെരുശലേമിന്റെ പതനം.

➡ ലുക്കൊസ് (Luke) 17: 11-19 = യേശു പത്ത് കുഷ്ഠരോഗികളെ സൗഖ്യമാക്കുന്നു.

➡ യാക്കോബ് (James) 3: 13-18 = ഉയരത്തിൽ നിന്നുള്ള ജ്ഞാനം.


*🎯 സമധാനം നല്കിയ രോഗം*

         

     കോറോണ വൈറസിൻ്റെ വ്യാപനം ലോകരാജ്യങ്ങൾക്ക് ഇടയിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ശത്രുതയിൽ കഴിഞ്ഞ ഇസ്ലാമിക രാഷ്ട്രങ്ങളും ഇസ്രായേലും തമ്മിൽ ചരിത്രത്തിൽ ആദ്യമായി സമാധാന കരാർ ഒപ്പിട്ടത് അതിൻ്റെ വലിയ തെളിവാണ്.


      നൂറ്റാണ്ടുകൾക്ക് മുമ്പ് യേശു ലോകത്തിൽ ജീവിച്ചിരുന്ന കാലത്ത് രോഗം നിമിത്തം ചിലർ ശത്രുത മറന്ന് ഒന്നിച്ചിരുന്നു, യേശു ശമര്യക്കും ഗലീലയ്ക്കും നടുവിൽ വെച്ച് സൗഖ്യം നല്കിയ പത്ത് കുഷ്ഠരോഗികൾ. അവരിൽ ഒരാൾ ശമര്യക്കാരനും ഒമ്പതുപേർ യെഹൂദനുമായിരുന്നു. രോഗമാണ് അവരെ തമ്മിൽ ഒന്നിപ്പിച്ചത്, സൗഖ്യം അവരെ വീണ്ടും അകറ്റി.


     പ്രിയരേ, പാപവും പലപ്പോഴും നമ്മേ പലരുമായി ഒന്നിപ്പിക്കും. അശുദ്ധരാണ് ഞങ്ങൾ എന്നു പറഞ്ഞ് അകന്ന് നടക്കാൻ പ്രേരിപ്പിക്കും. യേശുവിങ്കലേയ്ക്ക് നോക്കുക അവനിൽ പാപമോചനമുണ്ട്. അവിടുന്ന് ക്ഷമിക്കുവാൻ പ്രാപ്തൻ. പാപമോചനം പ്രാപിക്കുക ആ പാദപീഠത്തിങ്കൽ നമസ്ക്കരിക്കുക വിശുദ്ധിയിൽ ജീവിക്കുക.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

08 October, 2020

MORNING DEVOTION

 _🌅  MORNING INSPIRA....✍📆_ *08.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 രാജാക്കന്മാർ  (2 Kings) 1 = അഹസ്യാവിന്റെ മേൽ യഹോവയുടെ ന്യായവിധി.

➡ യിരെമ്യാവ് (Jeremiah) 51 = ബാബേലിന്റെ മേൽ യഹോവയുടെ ന്യായവിധി.

➡ ലുക്കൊസ് (Luke) 17: 1-10 = യേശു ക്ഷമയെക്കുറിച്ച് പഠിപ്പിക്കുന്നു.

➡ യാക്കോബ് (James) 3: 1-12 = നാവ് ഉണ്ടാക്കുന്ന അപകടങ്ങൾ.


*🎯 ചെയ്യേണ്ടതേ ചെയ്തിട്ടുള്ളൂ*


       പലർക്കും കേട്ടിരിക്കാൻ പ്രയാസവും പറയാൻ മടിയില്ലാത്തതുമായ കാര്യമാണ് ആത്മപ്രശംസ. സംസാരിക്കാൻ ഒരാളെ കിട്ടിയാൽ ഞാൻ ഇന്ന കാര്യങ്ങൾ ചെയ്തു എന്ന് പറഞ്ഞില്ലെങ്കിൽ ചിലർക്ക് ഒരു സമാധാനവുമില്ല. ദൈവത്തിനു വേണ്ടി എന്ന ആമുഖത്തോടെ ഞാൻ അത് ചെയ്തു ഞാൻ ഇന്നതു ചെയ്തു എന്ന് പറയുമ്പോൾ നമുക്ക് ഉയരത്തിൽ ലഭിക്കേണ്ട പ്രശംസ നാം നഷ്ടമാക്കുകയാണ് എന്ന് ഓർക്കണം. നാം ദൈവത്തിൻ്റെ ദാസി ദാസന്മാരാകയാൽ നമുക്ക് അങ്ങനെ ഞാൻ ദൈവത്തിനു വേണ്ടി ഇത്രയും കാര്യങ്ങൾ ചെയ്തു ചെയ്തു കൊണ്ടിരിക്കുന്നു എന്ന് പറയുവാൻ അനുവാദം ഇല്ല. നമുക്ക് ചെയ്യാൻ അനുവാദം ഉള്ള കാര്യം കല്പിച്ചതൊക്കെയും ചെയ്തശേഷം: ഞങ്ങൾ പ്രയോജനം ഇല്ലാത്ത ദാസന്മാർ; ചെയ്യേണ്ടതേ ചെയ്തിട്ടുള്ളൂ എന്നു പറയുകയാണ് (ലൂക്കൊസ് 17:10). 

    ഞാൻ എന്ന ഭാവം വെടിയാം ഇതു വരെ ചെയ്ത കാര്യങ്ങളെ നോക്കിയിട്ട് പറയാം "ഞാൻ പ്രയോജനം ഇല്ലാത്ത ദാസൻ ചെയ്യേണ്ടതേ ചെയ്തിട്ടുള്ളു."


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

   _9400181794_

07 October, 2020

MORNING DEVOTION

 _🌅  MORNING INSPIRA....✍📆_ *07.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 രാജാക്കന്മാർ  (1 Kings) 22 = ആഹാബിന്റെ അന്ത്യം.

➡ യിരെമ്യാവ് (Jeremiah) 50 = ബാബേലിനെക്കുറ്റച്ചുള്ള പ്രവചനം.

➡ ലുക്കൊസ് (Luke) 16: 19-31 = ധനവാനും ലാസറും.

➡ യാക്കോബ് (James) 2: 14-26 = പ്രവർത്തിക്കുന്ന വിശ്വാസം.


*🎯 പിന്നെ ഒന്നും പരിഗണിക്കപ്പെട്ടില്ല*

         

     "പരേത ആത്മാവിൻ്റെ മോക്ഷത്തിനായി പ്രാർത്ഥന." എല്ലാ മതങ്ങളിലും വ്യത്യസ്തങ്ങളായ രീതികളിൽ ചെയ്യുന്ന മരണാനന്തര ചടങ്ങാണിത്. പരേത എന്ന വാക്കിൻ്റെ അർത്ഥം തന്നെ പരലോകത്തെ പ്രാപിച്ച എന്നാണ്. ആകയാൽ ആ ചടങ്ങിൻ്റെ പേരിൽ പോലും സത്യമില്ല എന്ന് വ്യക്തം.

  

     ഇന്ന് നാം വായിച്ചത് മരണാനന്തരം സന്തോഷിക്കുന്ന ലാസറിനെയും  കഷ്ടം അനുഭവിക്കുന്ന ധനവാനെയുമാണ്.


     ലാസർ മൗനമായിരുന്ന് ദൈവത്തിൻ്റെ മഹത്വം മനസ്സിലാക്കിയപ്പോൾ ധനവാൻ ജീവിച്ച നാളിലെ തിന്മകൾ മനസ്സിലാക്കി അലറിക്കരയുകയും അപേക്ഷകൾ നടത്തുകയും ചെയ്യുന്നു. ആ അപേക്ഷയിൽ സ്വന്തം കാര്യവും സ്വന്തക്കാരുടെ ആവശ്യങ്ങളും ഉണ്ട്. എന്നാൽ ആ അപേക്ഷകളിൽ ഒന്നു പോലും പരിഗണിക്കപ്പെടുന്നില്ല.


     സ്നേഹിതാ, നമുക്കു വേണ്ടിയും നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടിയും എന്തെങ്കിലും ചെയ്യണമെങ്കിൽ അത് ജീവിച്ചിരിക്കുമ്പോൾ ചെയ്യണം. മരണാനന്തരം ആത്മാവ് നടത്തുന്ന പ്രാർത്ഥനകളോ ആത്മാവിനു വേണ്ടിയുള്ള പ്രാർത്ഥനകളോ പരിഗണിക്കപ്പെടുകയില്ല. ആത്മാവിൻ്റെ നിത്യത ഉറപ്പു വരുത്തുക പ്രിയപ്പെട്ടവർക്കായി ചെയ്യേണ്ടത് ചെയ്യുക.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

   _9400181794_


06 October, 2020

MORNING DEVOTION

 _🌅  MORNING INSPIRA....✍📆_ *06.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 രാജാക്കന്മാർ  (1 Kings) 21 = അത്യാഗ്രഹം നിമിത്തം ആഹാബിനുണ്ടാകുന്ന ആപത്ത്.

➡ യിരെമ്യാവ് (Jeremiah) 49 = അമ്മോന്യർ, ഏദോം, ദമ്മശേക്ക്, ഏലാം ദേശങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങൾ.

➡ ലുക്കൊസ് (Luke) 16: 1-18 = കാര്യവിചാരകന്റെ ഉപമ.

➡ യാക്കോബ് (James) 2: 1-13 = മുഖപക്ഷം കാണിക്കരുത്.


*🎯 അഭിനയത്തോട് അറപ്പ്*

         

     സ്വീകരണമുറിയിലെ ചതുരപ്പെട്ടിയും കൈയിൽ ഒതുങ്ങുന്ന ഇത്തിരി ചതുരവും നമ്മുടെ നല്ലൊരു ശതമാനം സമയത്തെ കവർന്നെടുക്കുന്നുണ്ട്. ചലചിത്രങ്ങളും ഹാസ്യപരിപാടികളും സീരിയലുകളും തുടങ്ങി നിരവധി കാര്യങ്ങളാണ് നമ്മേ അതിലേയ്ക്ക് ആകർഷിക്കുന്നത്. അതിൽ അഭിനയിക്കുന്നവരെയും അവതാരകരെയും കാണുമ്പോർ എന്തെന്നില്ലാത്ത പ്രീയമാണ് നമുക്കവരോട് തോന്നുന്നത്.


      ആക്ഷനും കട്ടിനും ഇടയിൽ പണത്തിനു വേണ്ടി കാണിക്കുന്ന അഭിനയം മാത്രമാണ് എന്നറിഞ്ഞിട്ടും നമുക്കവരോട് ഇഷ്ടം തോന്നുന്നു. പലപ്പോഴും  അവരുടെ സ്വഭാവവും അഭിനയവുമായി ഒരു ബന്ധവും കാണില്ല. എന്നിട്ടും ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് ഇവർക്കാണ്.


     ആത്മീയ ലോകത്തിലും പലരും പലരേയും ഇഷ്ടപ്പെടുന്നതും  പലരേയും ആത്മീയർ എന്ന് വിധിയെഴുതുന്നതും പുറമേയുള്ള കാര്യങ്ങളെ കണ്ടാണ്. വസ്ത്രം, പ്രസംഗം, പ്രബോധനം, പാട്ട്, ഇടപെടൽ എല്ലാം ഇതിലെ ഘടകങ്ങളാണ്. പക്ഷേ പലരും സ്വയമായി പറയുന്ന ആക്ഷനും കട്ടിനും ഇടയിലാണ് ആത്മീയർ ആകുന്നത്. അവരുടെ രഹസ്യ ജീവിതത്തിൽ ഒരു ആത്മീയതയും കാണില്ല.


     സ്നേഹിതാ, താങ്കർക്ക് അഭിനയം കൊണ്ട് അനേകരെ ആകർഷിക്കാനും അവരുടെ ഇഷ്ടനാകും അവരാൽ അഭിനന്ദിക്കപ്പെടാനും കഴിഞ്ഞേക്കാം. എന്നാൽ ഓർക്കുക ഈ അഭിനയം എല്ലാം ദൈവത്തിനും വെറുപ്പാണ്. യേശു പറഞ്ഞു: നിങ്ങൾ നിങ്ങളെത്തന്നെ മനുഷ്യരുടെ മുമ്പാകെ നീതീകരിക്കുന്നവർ ആകുന്നു; ദൈവമോ നിങ്ങളുടെ ഹൃദയം അറിയുന്നു; മനുഷ്യരുടെ ഇടയിൽ ഉന്നതമായത് ദൈവത്തിന്റെ മുമ്പാകെ അറപ്പത്രേ

(ലൂക്കൊസ് 16:15). അഭിനയം അവസാനിപ്പിക്കാം ആത്മാർത്ഥ കാണിക്കാം ആത്മീയരാകാം.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

   _9400181794_

05 October, 2020

MORNING DEVOTION

 🌅  MORNING INSPIRA....✍📆_ *05.10.19.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 രാജാക്കന്മാർ  (1 Kings) 20 = ബെൻ ഹദദുമായുള്ള യുദ്ധം.

➡ യിരെമ്യാവ് (Jeremiah) 47,48 = ഫെലിസ്ത്യ, മോവാബ് ദേശങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങൾ.

➡ ലുക്കൊസ് (Luke) 15: 11-32 = നഷ്ടപ്പെട്ട മകൻ.

➡ യാക്കോബ് (James) 1: 19-27 = വചനം കേൾക്കുക അനുസരിക്കുക.


*🎯 നഷ്ടപ്പെട്ട മകനാര്?*

         

       മുടിയനായ പുത്രൻ എന്ന പേരിൽ ഏവർക്കും സുപരിചിതമായ ഉപമയാണ് നാം ഇന്ന് ലൂക്കൊസിൽ വായിച്ചത്.


       രണ്ട് മക്കളുള്ള ഈ പിതാവിൻ്റെ ഏത് മകനാണ് നഷ്ടപ്പെട്ടത് എന്ന് ചോദിച്ചാൽ നാം നിസംശയം പറയുക ഇളയ മകൻ എന്നാണ്. കാരണം അവനാണ് പിതാവിൽ നിന്ന് തനിക്കുള്ള അവകാശം വാങ്ങി അച്ചടക്കമില്ലാതെ ജീവിച്ച് അനാവശ്യ കൂട്ടുകൂടി സകലവും നാനവിധമാക്കി കളഞ്ഞത്.


     എന്നാൽ മൂത്ത മകനോ? അവൻ നഷ്ടപ്പെട്ടവനാണോ? ബൈബിൾ ഇളയ മകനെ മുടിയനായ പുത്രൻ എന്ന് വിളിക്കാതിരുന്നിട്ടും നാം ആ പേരിട്ട് വിളിച്ച് നഷ്ടപ്പെട്ടവൻ അവനാണ് എന്ന് തീരുമാനിച്ചിരിക്കുകയാണ്. അവൻ നഷ്ടപ്പെട്ടവനാണ് എന്നതിന് രണ്ട് പക്ഷമില്ല. എന്നാൽ അവൻ മാത്രമല്ല മൂത്തവനും നഷ്ടപ്പെട്ടവനാണ്. ഇളയവൻ പിതാവുമായി ബന്ധമില്ലാതെ നഷ്ടപ്പെട്ടവനായി ജീവിച്ചപ്പോൾ മൂത്തവൻ പിതാവിനോടു കൂടെ പിതാവിനെയും പിതാവിൻ്റെ ഹൃദയത്തെയും അറിയാത്തവനായി ജീവിച്ചു. അതുകൊണ്ടാണ് ആ പിതാവിന് അവനോട്: മകനേ, നീ എപ്പോഴും എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; എനിക്കുള്ളത് എല്ലാം നിൻ്റെത് ആകുന്നു.  നിന്റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടു കിട്ടിയിരിക്കുന്നു. ആകയാൽ ആനന്ദിച്ചു സന്തോഷിക്കേണ്ടതാവശ്യമായിരുന്നു എന്നു പറയേണ്ടിവന്നതു (ലൂക്കൊസ് 15:31-32).


     സ്നേഹിതാ, ആ പിതാവിന് രണ്ട് മക്കളും നഷ്ടപ്പെട്ടവരായിരുന്നു. അവർ രണ്ട് പേരും മടങ്ങിവന്നു. താങ്കളുടെ അവസ്ഥ ഈ രണ്ടു മക്കളിൽ ആരുടെയെങ്കിലും അവസ്ഥയോട് സമാനമെങ്കിൽ മടങ്ങിവരിക. സനേഹവാനായ പിതാവ് താങ്കളെ കാത്തിരിക്കുന്നു. താങ്കളെ സ്വീകരിക്കാനും താങ്കളോട് കാര്യങ്ങൾ വ്യക്തമാക്കാനും അവനു ഒരുക്കമാണ്.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

   _9400181794_

04 October, 2020

MORNING DEVOTION

  _🌅  MORNING INSPIRA....✍📆_ *04.10.19.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 രാജാക്കന്മാർ  (1 Kings) 19 = ഏലിയാവ് ഹോരേബിൽ.

➡ യിരെമ്യാവ് (Jeremiah) 45,46 = ബാരൂക്കിനുള്ള സന്ദേശം, ഈജിപ്റ്റിനെക്കുറിച്ചുള്ള പ്രവചനങ്ങൾ.

➡ ലുക്കൊസ് (Luke) 15: 8-10 = നഷ്ടപ്പെട്ട ദ്രഹ്മ.

➡ യാക്കോബ് (James) 1: 12-18 = വിശ്വാസവും താഴ്മയും.


*🎯 പത്ത് ദ്രഹ്മയും ഉണ്ടോ?*

         

       നാം ഇന്ന് നഷ്ടപ്പെട്ട ദ്രഹ്മയുടെ ഉപമയാണ് ലൂക്കൊസിൽ വായിച്ചത്. പത്ത് ദ്രഹ്മയിൽ ഒന്ന് നഷ്ടപ്പെട്ടു എന്നറിഞ്ഞ ആ സ്ത്രീ വിളക്കു കത്തിച്ചു വീട് അടിച്ചുവാരി സൂക്ഷ്മത്തോടെ അന്വേഷിച്ചു അത് കണ്ടെത്തി (ലൂക്കൊസ് 15:8).


      പത്ത് കല്പന പ്രമാണിച്ച് ജീവിക്കുന്നു എന്ന സാക്ഷ്യമാണ് പത്ത് ദ്രഹ്മ പ്രകടമാക്കുന്നത്. ആകയാൽ  അവൾ അന്വേഷിച്ചു കണ്ടെത്തിയത് പരിപൂർണ്ണതയാണ്.


     പ്രിയനേ, ഇന്ന് കർത്താവിനെ ആരാധിക്കാനായി ഒരുങ്ങുമ്പോൾ വിശുദ്ധിക്ക് കളങ്കം സംഭവിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്തുക. വിശുദ്ധിയില്ല എങ്കിൽ എവിടെയാണ് നഷ്ടപ്പെട്ടത് എന്ന് മനസ്സിലാക്കി തിരികെ പ്രാപിക്കുക. ആരാധനയ്ക്ക് വിശുദ്ധി അനിവാര്യമാണ്.  


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

   _9400181794_


03 October, 2020

MORNING DEVOTION

  MORNING INSPIRA....✍📆_ *03.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 രാജാക്കന്മാർ  (1 Kings) 18 = ഏലിയാവ് യഹോവ തന്നെ ദൈവം എന്ന് തെളിയിക്കുന്നു.

➡ യിരെമ്യാവ് (Jeremiah) 43,44 = ഈജിപ്റ്റിനെക്കുറിച്ചുള്ള പ്രവചനങ്ങൾ.

➡ ലുക്കൊസ് (Luke) 15: 3-7 = നഷ്ടപ്പെട്ട ആട്.

➡ യാക്കോബ് (James) 1: 1-11 = വന്ദനം


*🎯 ഇന്ന് സ്വർഗ്ഗത്തെ സന്തോഷിപ്പിക്കുമോ?*

         

       തികച്ചും ആശ്ചര്യകരമായ ചോദ്യമാണ് സ്വർഗ്ഗത്തെ സന്തോഷിപ്പിക്കാമോ എന്നത്. തലവാചകം വായിച്ചപ്പോൾ തന്നെ സ്വർഗ്ഗത്തെ സന്തോഷിപ്പിക്കേണ്ടതുണ്ടോ? സന്തോഷത്തിൻ്റെ പൂർണ്ണതയുള്ള സ്ഥലമല്ലെ സ്വർഗ്ഗം എന്ന് തോന്നിയിരിക്കാം. 


      സ്വർഗ്ഗം സന്തോഷമുള്ള സ്ഥലം തന്നെയാണ് എന്നാൽ ഈ ദൂമിയിലിരുന്നുകൊണ്ട് നമുക്ക് സ്വർഗ്ഗത്തിലെ സന്തോഷത്തെ വർദ്ധിപ്പിക്കാൻ കഴിയും. 


     യേശു പറഞ്ഞു "മാനസാന്തരംകൊണ്ട് ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പത് നീതിമാന്മാരെക്കുറിച്ചുള്ളതിനെക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വർഗത്തിൽ അധികം സന്തോഷം ഉണ്ടാകും" (ലൂക്കൊസ് 15:7).


     പിശാചിൻ്റെ ബന്ധനത്തിൽ നിന്ന് ഒരു പാപിയെ രക്ഷയിലേയ്ക്ക് കൊണ്ടുവന്നും നാം പാപം ചെയ്ത് പിശാചിൻ്റെ വലയിൽ അകപ്പെട്ടെങ്കിൽ പശ്ചാതപിച്ച് ദൈവഭാഗത്തെയ്ക്ക് മടങ്ങിവന്നും അങ്ങനെയുള്ളവരെ മടക്കി വരുത്തിയും നമുക്ക് സ്വർഗ്ഗത്തെ സന്തോഷിപ്പിക്കുവാൻ കഴിയും. താങ്കൾ ഇന്ന് സ്വർഗ്ഗത്തെ സന്തോഷിപ്പിക്കുമോ?


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

02 October, 2020

MORNING DEVOTION

 MORNING INSPIRA....✍📆_ *02.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 രാജാക്കന്മാർ  (1 Kings) 17 = ഏലിയാവിനെ പോഷിപ്പിക്കുന്ന ദൈവം.

➡ യിരെമ്യാവ് (Jeremiah) 41,42 = യെഹൂദന്മാരുടെ ഈജിപ്റ്റിലേക്കുള്ള പാലയനം, യിരെമ്യാവിന്റെ പ്രവചനം.

➡ ലുക്കൊസ് (Luke) 14: 25-15:2 = വില കണക്കാക്കുക.

➡ എബ്രായർ (Hrebews) 13: 18-25 = അന്ത്യ ഉപദേശങ്ങൾ.


*🎯 നിലത്തിനും വളത്തിനും*


          ഏത് സാധനത്തിനും കേടുകൾ സംഭവിക്കുക സ്വഭാവികമാണ്. അങ്ങനെ കേടുകൾ ഉണ്ടാകുമ്പോൾ നാം അവ നന്നാക്കി ഉപയോഗിക്കാൻ ശ്രമിക്കും സാധിക്കാതെ വന്നാൽ രൂപഭേദം വരുത്തിയോ അല്ലാതെയോ മറ്റൊരു ആവശ്യത്തിനായി ഉപയോഗിക്കും. ടയറുകൾ ഇരിപ്പിടമായും അലങ്കാരമായും മീൻ കുളമായും ഉപയോഗിക്കുന്നതും പൊട്ടിയ കറി ചട്ടികൾ ചെടിച്ചട്ടികൾ ആക്കുന്നതും പൊട്ടിയ ക്ലോസ്റ്ററുകൾ ചെടിച്ചട്ടികൾ ആക്കുന്നതും അതിൻ്റെ ഉദാഹരണങ്ങൾ ആണ്.


       നാം ദൈന്യംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന ഒന്നാണ് ഉപ്പ്. ഉപ്പ് കാരമില്ലാത്തതായാൽ അത് ഉപയോഗശൂന്യമാകും അതിനെ നന്നാക്കാനോ  മറ്റൊരു ആവശ്യത്തിനായി ഉപയോഗിക്കാനോ സാധിക്കില്ല. യേശു ക്രിസ്തുവിൻ്റെ ഭാഷയിൽ "നിലത്തിനും വളത്തിനും കൊള്ളുന്നതല്ല" (ലൂക്കൊസ് 14:35). 


      പ്രിയരേ, നമ്മുടെ ജീവിതവും ഇങ്ങനെ തന്നെയാണ്. നാം ദൈവത്തെ അനുസരിക്കാതെ ഭക്തിയില്ലാതെ ജീവിച്ചാൽ നമ്മേ ഒന്നിനും കൊള്ളത്തില്ല. ആകായാൽ ദൈവത്തെ അനുസരിച്ച് ഭക്തിയോടെ ജീവിക്കാം. ദൈവത്തിനായി ഉപയോഗപ്പെടാം.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

01 October, 2020

MORNING DEVOTION

 MORNING INSPIRA....✍📆_ *01.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 രാജാക്കന്മാർ  (1 Kings) 16 = ബയെശക്ക് എതിരായ യെഹുവിന്റെ പ്രവചനം.

➡ യിരെമ്യാവ് (Jeremiah) 39,40 = യെരുശലേമിന്റെ പതനം, യിരെമ്യാവിനു ലഭിക്കുന്ന സ്വാതന്ത്ര്യം. കാവൽപ്പുരമുറ്റത്ത് പാർപ്പിക്കുന്നു.

➡ ലുക്കൊസ് (Luke) 14: 15-24 = വലിയ അത്താഴത്തിന്റെ ഉപമ.

➡ എബ്രായർ (Hrebews) 13: 8-17 = ദൈവത്തെ പ്രസാദിപ്പിക്കുക.


*🎯 അവസരം കളയുന്ന വിഗ്രഹങ്ങൾ*


          സർവ്വശക്തനും നമ്മുടെ സൃഷ്ടാവുമായ ദൈവത്തിൻ്റെ ശുശ്രൂഷ ചെയ്യുക എന്നത് ഭാഗ്യമാണ്. സുവിശേഷ വേല മാത്രമല്ല ദൈവം എല്പ്പിക്കുന്നവ എല്ലാം ശുശ്രൂഷകളാണ്, നല്കിയിരിക്കുന്ന ഉത്തരവാദിത്തങ്ങൾ എല്ലാം ശുശ്രൂഷകളാണ്. ദൈവം സ്ഥാപിച്ച കുടുംബത്തിലും സഭയിലും നാം നമ്മുടെ ഉത്തരവാദിത്തങ്ങൾ ദൈവം പ്രസാദിക്കുന്ന നിലയിൽ നിറവേറ്റണം.


       ഇന്ന് നാം വായിച്ച ഉപമയിലൂടെ യേശു പറഞ്ഞതു ഉത്തരവാദിത്തങ്ങളിൽ നിന്ന് നമ്മേ പിന്നിലേയ്ക്ക് വലിക്കുന്ന വിഗ്രഹങ്ങളെക്കുറിച്ചാണ്. ചിലർക്ക് നിലവും മറ്റു ചിലർക്ക് മൃഗവും വേറെ ചിലർക്ക് ഭാര്യയും വിഗ്രഹങ്ങളാണ്. 


      നിലവും മൃഗവും ഭാര്യയും വേണ്ടത് തന്നെയാണ്, എന്നാൽ അവ ഒന്നും ദൈവം ഏല്പ്പിച്ച ഉത്തരവിദിത്തങ്ങൾക്ക് തടസ്സമാകരുത്. നാം അവ നിർബന്ധമായും നിവർത്തിക്കണം, അല്ലാത്തപക്ഷം നാം തള്ളപ്പെടും.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

   _9400181794_

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...