_🌅 MORNING INSPIRA....✍📆_ *16.10.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ 2 രാജാക്കന്മാർ (2 Kings) 9 = യെഹുവിന്റെ രാജത്വം ഈസേബെലിന്റെ അന്ത്യം.
➡ യെഹെസ്കേൽ (Ezekiel) 8,9 = യെരുശലേമിലെ മ്ലേച്ഛതകളെക്കുറിച്ചുള്ള ദർശനം.
➡ ലുക്കൊസ് (Luke) 19: 1-10 = യേശുവും സക്കായിയും.
➡ 1 പത്രോസ് (1 Peter) 1: 1-3 = വന്ദനം
*🎯 സാധ്യതയെ കണ്ട സക്കായി സമയം നല്കിയ കർത്താവ്*
ബൈബിൾ പ്രസംഗകരുടെ ഇഷ്ട വിഷയമാണ് സക്കായി. ദൈവ സ്നേഹത്തെ യെഹൂദന്മാരുടെ മുമ്പിൽ വരച്ച് കാണിച്ച ആ സംഭവം ഇന്നും അനേകർക്ക് ആശ്വാസത്തിനും പ്രചോദനത്തിനും കാരണമാകുന്നു.
യേശുവിനെ കാണണം എന്ന അദ്ദേഹത്തിൻ്റെ ആഗ്രഹത്തിന് ശാരീരികവും മാനസീകവും സാമൂഹികവുമായ തടസ്സങ്ങൾ ഉണ്ടായിരുന്നു. വളർച്ചയിൽ കുറിയവൻ എന്നതാണ് ശാരീരിക തടസ്സം, തൻ്റെ ശരീരത്തെയും ജോലിയെയും സാമ്പത്തിക സ്ഥിതിയെയും കളിയാക്കുന്നതും തന്നെ അംഗീകരിക്കാത്തതുമാണ് സമൂഹിക തടസ്സം, ഇവയെല്ലാം സമ്മാനിക്കുന്ന വേദനയാണ് മാനസീകമായ തടസ്സം.
എന്നാൽ ആ തടസ്സങ്ങളെ കണ്ട് നിരുത്സാഹപ്പെടാനോ പിൻമാറാനോ സക്കായി തയാറായില്ല. ചുറ്റും നോക്കി വഴിയരികിലെ കാട്ടത്തി കണ്ട് അതിൽ കയറി അവൻ യേശുവിനെ കാത്തിരുന്നു. തന്നെ കൂടെ നിറുത്താൻ സമൂഹം മടിച്ചപ്പോൾ അവരുടെ മുകളിൽ നിൽക്കാനും എല്ലാവരും അടുത്തു വന്ന ശേഷമേ യേശുവിനെ കാണുകയുള്ളു എങ്കിൽ അവൻ ദൂരേ നിന്നു വരുന്നതേ കാണാനും ഈ സാധ്യതയെ തിരഞ്ഞെടുത്തതു കൊണ്ട് സക്കായിക്ക് കഴിഞ്ഞു. സർവ്വോപരി അവൻ്റെ ആഗ്രഹത്തെയും അദ്ധ്വാനത്തെയും കണ്ട യേശു അവൻ്റെ കൂടെ ഒരുദിവസം വസിക്കാൻ തയ്യാറായി.
സ്നേഹിത, തടസ്സങ്ങളെ നോക്കിയാൽ നാം പരാജയപ്പെടും തടസ്സങ്ങളിലും ചില സാധ്യതകളെ കാണുക. സക്കായിയുടെ ആഗ്രഹ സാഫല്യത്തിനായി വർഷങ്ങളായി ഒരു മരം ദൈവം വളർത്തിയെങ്കിൽ നമുക്കായും ചില സാധ്യതകളെ അവിടുന്ന് ഒരുക്കിയിട്ടുണ്ട്. സാധ്യതകളെ തിരയാം സർവ്വേശ്വരനാൽ മാനിക്കപ്പെടാം.
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_
No comments:
Post a Comment