MORNING INSPIRA....✍📆_ *17.10.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ 2 രാജാക്കന്മാർ (2 Kings) 10 = യെഹുവിന്റെ ഭരണം.
➡ യെഹെസ്കേൽ (Ezekiel) 10, 11 = ആലയം വിടുന്ന ദൈവമഹത്വം.
➡ ലുക്കൊസ് (Luke) 19: 11-27 = ദാസന്മാർക്കു പത്ത് റാത്തൽ നല്കിയ യജമാനൻ.
➡ 1 പത്രോസ് (1 Peter) 1: 4-12 = വീണ്ടും ജനിപ്പിച്ചിരിക്കുന്നത്.
*🎯 സൂക്ഷിക്കാനല്ല ഉപയോഗിക്കാൻ*
ക്രിസ്തീയ വിശ്വാസത്തിൻ്റെ സവിശേഷത വിശ്വാസികൾക്ക് എല്ലാം ദൈവാത്മാവിനാൽ വരങ്ങൾ ലഭിച്ചിട്ടുണ്ട് എന്നതാണ്. കൃപാവരങ്ങൾ എന്നറിയപ്പെടുന്ന അവ ഇല്ലാത്തവരായി ഒരു വിശ്വാസിയും ഇല്ല. ഇല്ലെങ്കിൽ അവൻ വിശ്വാസിയുമല്ല. ഓരോ വരങ്ങൾക്കും പ്രത്യേക ഉദ്ദേശ്യങ്ങൾ ഉണ്ടെങ്കിലും ദൈവനാമ മഹത്വവും പൊതുപ്രയോജനവുമാണ് പൊതുവായുള്ള ലക്ഷ്യം. ലഭിച്ചവ സ്വന്തം ആത്മീയ വളർച്ചയ്ക്കും അന്യൻ്റെ ആത്മീയ അഭിവൃത്തിക്കുമായി ഉപയോഗിക്കാൻ ഓരോ വിശ്വാസിയും ബാദ്ധ്യസ്ഥരാണ്.
നിർഭാഗ്യവശാൽ ഇന്നത്തെ പല വിശ്വാസികളും ഇന്നും നാം വായിച്ച ഉപമയിലെ മൂന്നാമത്തെ ദാസനെപ്പോലെയാണ്. അവൻ തനിക്ക് ലഭിച്ച റാത്തൽ ഉപയോഗിക്കേണ്ടതിനാണെന്ന് മനസ്സിലാക്കിയിട്ടും അതിന് തയ്യാറാകാതെ സൂക്ഷിച്ചു വെച്ചതു പോലെ അവർ കൃപാവരങ്ങളെ സൂക്ഷിച്ചു വെച്ചിരിക്കുന്നു. അവനും ആർക്കും ഉപകാരമില്ലാതെ ദിവസങ്ങൾ തള്ളി നീക്കുന്നു.
പ്രിയ വിശ്വാസിയേ, താങ്കൾ വിശ്വാസിയായ നിമിഷത്തിൽ തന്നെ ദൈവം താങ്കൾക്ക് വരങ്ങൾ നല്കിയിട്ടുണ്ട്. അവ സൂക്ഷിക്കാനല്ല ഉപയോഗിക്കാനാണ്. ഉപയോഗിച്ചാൽ താങ്കൾ ഉയർച്ചയും താങ്കളുടെ ചുറ്റുമുള്ളവർക്ക് ഉപകാരവും ഉണ്ടാകും.
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_
No comments:
Post a Comment