30 November, 2020

പ്രഭാത ധൃാന ചിന്തകൾ

  MORNING INSPIRA....✍📆_ *30.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 29  = ദേവാലയത്തിനുവേണ്ടിയുള്ള ദാവീദിന്റെ ഒരുക്കം, പ്രാർത്ഥന, മരണം.

➡ ഹോശേയ (Hosea) 4 - 8 =  ഇസ്രായേലിന്റെ കപടമാനസാന്തരവും മത്സരവും കണ്ട് ദൈവം അവരോട് വാദിക്കുന്നു

➡ യോഹന്നാൻ (John) 9: 1-41 = യേശു പിറവിയിലെ കുരുടനായവനെ സൗഖ്യമാക്കുന്നു

➡ വെളിപ്പാട് (Revelation) 4: 1-11= ദൈവസിംഹാസനത്തിനു ചുറ്റും.


*🎯 പ്രയോചനമില്ലാത്ത അന്വേഷണങ്ങൾ*


           എന്ത് കാര്യങ്ങളും അന്വേഷിച്ചറിയുക എന്നത് മനുഷ്യ സഹജമായ സ്വഭാവമാണ്. എന്നാൽ എന്ത് അന്വേഷണങ്ങളും നടത്തുമ്പോൾ ആ അമ്പേഷണം കൊണ്ട് എന്ത് പ്രയോജനമാണ് ഉണ്ടാകാനുള്ളത് എന്ന് ചിന്തിക്കണം. നിർഭാഗ്യവശാൽ ഇന്നത്തെ പല അന്വേഷണങ്ങളും പണ്ട് ശിഷ്യന്മാർ ജന്മനാ കുരുടനായ മനുഷ്യനെ കണ്ടപ്പോൾ  നടത്തിയ അന്വേഷണങ്ങൾക്ക് സമമാണ്. അവർ ചോദിച്ചത് "റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപംചെയ്തു? ഇവനോ, ഇവന്റെ അമ്മയപ്പന്മാരോ" എന്നാണ്.


        പ്രിയരേ, ഈ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കുന്നത് കൊണ്ട് അവർക്ക് ഒന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല. കാരണം പാപം മാതാപിതാക്കളുടെയോ അവൻ്റെ തന്നെയോ ആണെങ്കിലും  അതിൻ്റെ പരിണിതഫലം ലഭിച്ചു കഴിഞ്ഞു ഇനി തിരുത്താൻ ആവില്ല, അല്ലെങ്കിൽ അവരെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല. എന്നിട്ടും അവരത് ചോദിച്ചു.


      ഇത്തരം രീതികൾ നമുക്ക് അവസാനിപ്പിക്കാം, പ്രയോജനമില്ലാത്ത നമ്മേക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ അന്വേഷിക്കാതിരിക്കാം. ദൈവം നമ്മേ സഹായിക്കട്ടെ.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


29 November, 2020

പ്രഭാത ധൃാന ചിന്തകൾ

  MORNING INSPIRA....✍📆_ *29.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 28  = ദേവാലയത്തിനുവേണ്ടിയുള്ള ദാവീദിന്റെ മാതൃക.

➡ ഹോശേയ (Hosea) 1,2,3 =  ഹോശേയ പ്രവാചകന്റെ വിവാഹം, മക്കൾ. ഭാര്യയുടെപരസംഗം, യഥാസ്ഥാനം എന്നിവയിലൂടെ ദൈവം ഇസ്രായേലിനോടു സംസാരിക്കുന്നു

➡ യോഹന്നാൻ (John) 8: 31-59 = അബ്രഹാമിന്റെ യഥാർത്ഥ മക്കൾ. 

➡ വെളിപ്പാട് (Revelation) 3: 14-23= ലാവോദിക്യയിലെ സഭയ്ക്കുള്ള ദൂത്.


*🎯 യഥാർത്ഥ ശിഷ്യൻ*


       വിപുലമായ വിഷയമാണ് ശിഷ്യത്വം. യേശു യെഹൂദന്മാരോട് നടത്തിയ പ്രസംഗത്തിൽ ശിഷ്യന്മാരിലുണ്ടായിരിക്കേണ്ട ചില പ്രധാന സവിശേഷതകൾ വിവരിച്ചു,

1. വചനം കേൾക്കുക - കേൾവിയാലാണ് വിശ്വാസം, ആകയാൽ വചനം കേൾക്കേണ്ടത് അനിവാര്യമാണ്.

2. വചനം ഗ്രഹിക്കുക - കേവലമായ കേൾവി അല്ല പൂർണമായ ശ്രദ്ധയോടെ കേൾക്കുകയും അവ ഗ്രഹിക്കുകയും വേണം

3. വചനം പ്രമാണിക്കുക - കേട്ട് മനസ്സിലാക്കിയ കാര്യങ്ങൾ പ്രവൃത്തി പദത്തിലേയ്ക്ക് കൊണ്ടുവരുക എന്നത് ശിഷ്യൻ്റെ പ്രധാന ഉത്തരവാദിത്തമാണ്.

4. വചനത്തിൽ നിലനിൽക്കുക - വചനം പ്രമാണിച്ച് വചനത്തിൻ്റെ സാക്ഷ്യം വഹിച്ച് വചനത്തിൽ നിലനില്ക്കണം.


      യഥാർത്ഥ ശിഷ്യന്മാരായി തുടരുവാൻ ദൈവം ഏവരെയും സഹായിക്കട്ടെ.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_

27 November, 2020

പ്രഭാത ധൃാന ചിന്തകൾ

  MORNING INSPIRA....✍📆_ *27.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 26  = വാതിൽകാവൽക്കാരും പ്രമാണിമാരും.

➡ ദാനിയേൽ (Daniel) 11 =  തെക്കെ ദേശത്തേയും വടക്കെ ദേശത്തെയും രാജാക്കന്മാർ.

➡ യോഹന്നാൻ (John) 8: 1-11 = യേശു വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രിക്ക് പാപക്ഷമ നല്കുന്നു.

➡ വെളിപ്പാട് (Revelation) 3: 1-6= സർദ്ദീസിലെ സഭയ്ക്കുള്ള ദൂത്.


*🎯  പാപം ഇല്ലാത്തവന്‍ ആദ്യം കല്ലെറിയട്ടെ*


      മറ്റുള്ളവരുടെ പാപങ്ങളിൽ ജഡ്‌ജിയാകാൻ പലർക്കും വലിയ താത്പര്യമാണ്. ഇത്തരം ആളുകൾ ഏതെങ്കിലും നിലയിൽ മറ്റുള്ളവരിലെ കുറവുകൾ കണ്ടു പിടിക്കുകയും പരസ്യമായി അവരെ അവഹേളിക്കുകയും ചെയ്യും. ഇന്ന് സോഷ്യൽ മീഡിയ ഇവരുടെ താവളമാണ്.


    പ്രിയരേ, മറ്റുള്ളവരെ തിരുത്താൻ അല്ലാതെ വിധിക്കാൻ നമുക്ക് അനുവാദം ഇല്ല. തിരിച്ചു കൊണ്ടുവരാനുള്ള ഉദ്ദേശ്യത്തോടെയല്ലാത്ത കുറ്റപ്പെടുത്തലുകൾ പോലും ദൈവം അനുവദിക്കുന്നില്ല. ഒരു പാപിയായ സ്ത്രീയെ മുമ്പിൽ നിറുത്തി തന്നെ പരീക്ഷിച്ചപ്പോൾ യേശു പറഞ്ഞത് "നിങ്ങളിൽ പാപം ഇല്ലാത്തവന്‍ ആദ്യം കല്ലെറിയട്ടെ" എന്നാണ്.


     നമുക്ക് നമ്മേ തന്നെ സൂക്ഷിക്കാം, നമുക്ക് തിരുത്താനും തിരിച്ചു കൊണ്ടുവരാനും കഴിയുന്ന രീതിയിൽ മാത്രം പാപങ്ങളെ ചുണ്ടിക്കാട്ടി നല്ല സ്നേഹിതരാകാം. ആരുടെയും ജീവിതത്തിന്മേൽ ജഡ്ജിയാകാതിരിക്കാം.

      

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


26 November, 2020

പ്രഭാത ധൃാന ചിന്തകൾ

  MORNING INSPIRA....✍📆_ *26.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 25  = സംഗീതക്കാർ.

➡ ദാനിയേൽ (Daniel) 9, 10 =  ദാനിയേലിന്റെ പ്രാർത്ഥനയും ദർശനവും.

➡ യോഹന്നാൻ (John) 7: 1-53 = യേശു കൂടാരപ്പെരുന്നാളിൽ പ്രസംഗിക്കുന്നു.

➡ വെളിപ്പാട് (Revelation) 2: 18-19 = തുയത്തെെരായിലെ സഭയ്ക്കുള്ള ദൂത്.


*🎯 മനസ്സില്ലാതിരുന്നിട്ടും യേശു എന്തിന് യെഹൂദ്യയിലേയ്ക്ക് പോയി?*


       യെഹൂദന്മാർ തന്നെ കൊല്ലുവാൻ അന്വേഷിച്ചതുകൊണ്ടു യെഹൂദ്യയിൽ സഞ്ചരിക്കുവാൻ യേശുവിനു മനസ്സില്ലായിരുന്നു എന്ന പ്രസ്താവനയോടെയാണ്  യോഹന്നാൻ എഴുതിയ സുവിശേഷം ഏഴാം അദ്ധ്യായം ആരംഭിക്കുന്നത്. എന്നാൽ ആ അദ്ധ്യായത്തിൻ്റെ സിംഹഭാഗവും യേശു യെഹൂദ്യയിൽ നടത്തിയ പ്രസംഗമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


     യെഹൂദ്യയിലേയ്ക്ക് പോകുവാൻ മനസ്സില്ലാതിരുന്ന യേശു എന്തിനാണ് യെഹൂദ്യയിലേയ്ക്ക് പോയത്?


      പിതാവായ ദൈവത്തിൻ്റെ ഹിതപ്രകാരവും പിതാവ് ഏല്പ്പിച്ച കാര്യങ്ങൾ പ്രസംഗിക്കുന്നതിനായിരുന്നു യേശു അവിടേയ്ക്ക് പോയത് എന്ന് 6, 10, 14, 16 വാക്യങ്ങൾ വായിക്കുമ്പോൾ വ്യക്തം.


     അതേ, മനസ്സില്ലാതിരുന്നിട്ടും യേശു യെഹൂദ്യ നാടുകളിലേയ്ക്ക് പോയത് അത് പിതാവായ ദൈവത്തിൻ്റെ ഹിതമായിരുന്നതിനാലും  പിതാവ് നല്കിയവ പ്രസംഗിക്കുന്നതിനും ആയിരുന്നു.


     സ്നേഹിതാ, ഇത് നമുക്കൊരു മാതൃകയാണ്, ഒരു പക്ഷേ ചില കാര്യങ്ങൾ ചെയ്യാൻ നമുക്ക് മനസ്സില്ല അല്ലെങ്കിൽ താത്പര്യം ഇല്ലാ എന്നു വരാം. പക്ഷേ അവ ദൈവഹിതമാണ് എങ്കിൽ അവയിലൂടെ ദൈവനാമം മഹത്വപ്പെടുമെങ്കിൽ നാം നിർബന്ധമായും അവ ചെയ്യണം. യേശുവിനെ മാതൃകയാക്കാൻ ദൈവഹിതം പ്രവൃത്തിക്കാൻ നമുക്ക് സാധിക്കട്ടെ.

      

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


25 November, 2020

പ്രഭാത ധൃാന ചിന്തകൾ

   MORNING INSPIRA....✍📆_ *25.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 24  = പുരോഹിതന്മാരുടെ കൂറുകൾ.

➡ ദാനിയേൽ (Daniel) 7, 8 =  ദാനിയേലിനുള്ള ദർശനങ്ങൾ.

➡ യോഹന്നാൻ (John) 6: 60-71 = കൂടെ നിൽക്കുകയും വിട്ടു പോകുകയും ചെയ്യുന്ന ശിഷ്യന്മാർ.

➡ വെളിപ്പാട് (Revelation) 2: 13-17 = പെർഗമോസിലെ സഭയ്ക്കുള്ള ദൂത്.


*🎯 തിരിഞ്ഞു പോകാത്തത് തിരിച്ചറിഞ്ഞതിനാൽ*


    യേശുവിൻ്റെ ഉപദേശങ്ങൾ ഗ്രഹിക്കുവാൻ കഴിയാതെ ''ഈ വചനം കഠിനമാണ്" എന്ന് പറഞ്ഞ് ചില ശിഷ്യന്മാർ മടങ്ങിപ്പോയപ്പോൾ യേശു പന്ത്രണ്ട് പേരുടെ നേരെ തിരിഞ്ഞ് "നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ" എന്ന് ചോദിച്ചു. മറുപടിയായി പത്രോസ് പറഞ്ഞത് "കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്‌" (യോഹന്നാന്‍ 6 : 68) എന്നാണ്.


      അനേകർ യേശു ക്രിസ്തുവിനെ അംഗീകരിക്കാതെ സമ്പൂർണ്ണമായ സമർപ്പണ ജീവിതം നയിക്കാതെ സ്വന്തം വഴികളിലേയ്ക്കും ഒരിക്കൽ ഉപേക്ഷിച്ചവയിലേയ്ക്കും മടങ്ങിപ്പോകുന്നതിനു കാരണം യേശു ആരാണ് അവനിൽ എന്തുണ്ട് എന്ന് തിരിച്ചറിയാത്തതിനാൽ ആണ്. പത്രോസും സഹ ശിഷ്യന്മാരും (യൂദാ ഒഴികെ) അത് തിരിച്ചറിഞ്ഞു അതുകൊണ്ടവർ യേശുവിനോട് പറ്റിനിന്നു.


     തിരിച്ചറിവുകളാണ് തീരുമാനത്തിലേയ്ക്ക് നയിക്കുക. ക്രിസ്തു യേശുവിനെ തിരിച്ചറിയുവാൻ, നിന്നെക്കാൾ അധികം ഒന്നിനെയും സ്നേഹിക്കില്ല എന്ന് ആത്മാർത്ഥമായി അവിടുത്തോട് പറയുവാൻ ദൈവം ഏവരെയും സഹായിക്കട്ടെ. 

      

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_

24 November, 2020

പ്രഭാത ധൃാനചിന്തകൾ

 MORNING INSPIRA....✍📆_ *24.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 23 = ലേവ്യരുടെ വിഭജനവും ചുമതലകളും.

➡ ദാനിയേൽ (Daniel) 6 =  ദാനിയേൽ സിംഹങ്ങളുടെ ഗുഹയിൽ.

➡ യോഹന്നാൻ (John) 6: 25-59 = യേശു ജീവന്റെ അപ്പം.

➡ വെളിപ്പാട് (Revelation) 2: 8-11 = സ്മുർന്നയിലെ സഭയ്ക്കുള്ള ദൂത്.


*🎯 ചിന്തകളിൽ നിത്യത നിറയട്ടെ*


     യേശു നല്കിയ അപ്പത്തിൻ്റെ സ്വാദ് യേശുവിനെ തേടി നടക്കുന്നതിന് പ്രേരിപ്പിക്കുന്നതായതിനാൽ ഒരു വലിയ ജനക്കൂട്ടം യേശുവിനെ തേടിയെത്തി. കടലക്കരെ അവനെ കണ്ടെത്തിയപ്പോൾ: റബ്ബീ, നീ എപ്പോൾ ഇവിടെ വന്നു എന്നു ചോദിച്ചു.


     അവരുടെ ആഗ്രഹത്തെയും അദ്ധ്വാനത്തെയും അഭിനന്ദിക്കേണ്ടതിനു പകരം യേശു അവരോടു പറഞ്ഞത്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ അടയാളം കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടത്രേ എന്നെ അന്വേഷിക്കുന്നത്. നശിച്ചുപോകുന്ന ആഹാരത്തിനായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിനായിട്ടുതന്നെ പ്രവർത്തിപ്പിൻ എന്നാണ് (യോഹന്നാൻ 6:25-27).


     നിത്യജീവൻ പ്രാപിക്കേണ്ടതിനു നാം നിത്യജീവൻ നല്കാൻ പ്രാപ്തനാണ് യേശു എന്ന് വിശ്വസിക്കുകയും നിത്യതയിൽ അനുഗ്രഹങ്ങൾ  ലഭിക്കേണ്ടതിനു നമ്മുടെ ചിന്തകളെ നിത്യത ഭരിക്കുകയും ചെയ്യണം.


     പ്രിയ സ്നേഹിതാ, താങ്കൾ നിത്യജീവൻ പ്രാപിച്ച വ്യക്തിയാണോ? അല്ലെങ്കിൽ യേശുവിൽ വിശ്വസിക്കുക. നിത്യജീവൻ പ്രാപിച്ച വ്യക്തിയെങ്കിൽ ഭൗതീകമായ ആവശ്യങ്ങൾ ഒന്നും താങ്കളുടെ ചിന്തയെ ഭരിക്കാതിരിക്കട്ടെ. ചിന്തകളിൽ നിത്യത നിറയട്ടെ, അവിടെ ലഭിക്കേണ്ട അനുഗ്രഹങ്ങൾക്കായി നമുക്ക് പ്രയത്നിക്കാം.


      

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


23 November, 2020

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *23.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 22 = ദേവാലയ നിർമ്മാണത്തിനായുള്ള ഒരുക്കവും നിർദ്ദേശവും.

➡ ദാനിയേൽ (Daniel) 5 =  ഭിത്തിമേലുള്ള എഴുത്ത്

➡ യോഹന്നാൻ (John) 6: 15-24 = യേശു വെള്ളത്തിന്മേൽ നടക്കുന്നുക്കുന്നു.

➡ വെളിപ്പാട് (Revelation) 2: 1-7 = എഫസോസിലെ സഭയ്ക്കുള്ള ദൂത്.


*🎯 ഞാൻ ആകുന്നു; പേടിക്കേണ്ടാ*


          കൊടുക്കാറ്റിനാൽ കോപിച്ച് കിടക്കുന്ന കടലിൽ ജീവനെടുക്കാൻ തക്ക പ്രാപ്തിയുള്ള ഭീമകാരമായ തിരമാലകളെ കണ്ട് ഭയന്ന് കരയോടു അടുക്കാൻ പ്രയാസപ്പെടുന്ന ശിഷ്യന്മാർ അവരെ വിഴുങ്ങാൻ വെമ്പൽ കൊള്ളുന്ന കടലിൻ്റെ മീതെ ആ കടലിൻ്റെ കോപം അല്പം പോലും ഏല്ക്കാതെ ഒരു മനുഷ്യരൂപം അവരുടെ അടുക്കലേയ്ക്ക് നടന്നടുക്കുന്നത് കണ്ടപ്പോൾ അവരുടെ ജീവിതം അവസാനിച്ചു എന്ന് അവർ ചിന്തിച്ചു. എന്നാൽ അവരിലേയ്ക്ക് നടന്നടുത്തത് യേശു ആയിരുന്നു. അവൻ അവരോടു പറഞ്ഞു "ഞാൻ ആകുന്നു; പേടിക്കേണ്ടാ"


      പ്രിയരേ, നാം പ്രതികൂലങ്ങളുടെ നടുവിലകപ്പെടുമ്പോൾ, പ്രശ്നങ്ങളുടെ മേൽ പ്രശ്നങ്ങൾ കുമിഞ്ഞ് കൂടുമ്പോൾ, കുത്തി ഒലിച്ച് പെയ്യുവാൻ കാർമേഘം തലയ്ക്കു മീതെ വട്ടമിടുമ്പോൾ, ഇതോടെ എല്ലാം തീർന്നു എന്ന് കരുതുന്നെങ്കിൽ ഓർക്കുക, താങ്കളുടെ ആ പ്രശ്നത്തിലേയ്ക്ക് നടന്നടുക്കാൻ പ്രാപ്തനും മനസ്സുള്ളവനുമായ ദൈവം ഉണ്ട്, അവിടുന്ന് പറയുന്നു "ഞാൻ ആകുന്നു; പേടിക്കേണ്ടാ"

      

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_

22 November, 2020

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *22.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 21 = ദാവീദ് ഇസ്രായേലിനെ എണ്ണിയ പാപവും പരിണിത ഫലങ്ങളും.

➡ ദാനിയേൽ (Daniel) 4 =  നെബൂഖദ്നേസർ തനിക്കുണ്ടായ അനുഭവം വിവരിക്കുന്ന കത്ത്.

➡ യോഹന്നാൻ (John) 6: 1-14 = യേശു അയ്യായിരത്തെ പോഷിപ്പിക്കുന്നു.

➡ വെളിപ്പാട് (Revelation) 1: 9-20 = യോഹന്നാൻ മനുഷ്യപുത്രനെ ദർശിക്കുന്നു.


*🎯 അവന്റെ പക്കൽ അഞ്ചു യവത്തപ്പവും രണ്ടു മീനും ഉണ്ട്*


        ഒരു കുഞ്ഞിൻ്റെ വളർച്ചയിൽ ഏറ്റവും കൂടുതൽ പങ്ക് വഹിക്കുന്നവരാണ് മാതാപിതാക്കളും ഗുരുക്കന്മാരും. ഗുരുക്കന്മാരുടെ കൂട്ടത്തിൽ സഡേസ്കൂൾ അദ്ധ്യാപകരുടെ പങ്ക് വലുതാണ്. കാരണം അവരാണ് ആത്മീയതയുടെ അടിസ്ഥാന പാഠങ്ങൾ പകർന്ന് കൊടുക്കുന്നതും അവനിയിലെ ജീവിതം ആദർശമുള്ളതും ആനന്ദകരവുമാക്കാൻ ദൈവീക ഉപദേശങ്ങൾ പകർന്ന് കൊടുക്കുന്നതും. 


     യഥാർത്ഥത്തിൽ എന്താണ് കുഞ്ഞുങ്ങളോടുള്ള ബന്ധത്തിൽ മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും ഉത്തരവാദിത്തം?


      മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും ഉത്തരവാദിത്തം അന്ത്രയോസ് ആകുക എന്നതാണ്?


     എന്താണ് അന്ത്രയോസിൻ്റെ പ്രത്യേകത? 


       നാം ഇന്ന് വായിച്ചത് അന്ത്രയോസ് യേശുവിൻ്റെ അടുക്കൽ ചെന്ന് "ഇവിടെ ഒരു ബാലകൻ ഉണ്ട്; അവന്റെ പക്കൽ അഞ്ചു യവത്തപ്പവും രണ്ടു മീനും ഉണ്ട്" എന്നു പറഞ്ഞു എന്നാണ് (യോഹന്നാൻ 6:9).


       അതേ, കുഞ്ഞുങ്ങളിൽ എന്തുണ്ട് എന്ന് കണ്ടെത്തലാണ് മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും ഉത്തരവാദിത്തം, തീർന്നില്ല, ആ കഴിവുകളുമായി അവരെ യേശുവിൻ്റെ അടുക്കലേയ്ക്ക് ആനയിക്കുകയും യേശു ക്രിസ്തുവിനാൽ ഉപയോഗപ്പെടുന്നതിനായി ഏല്പ്പിച്ചു കൊടുക്കുകയും വേണം.


     അന്ത്രയോസാകാൻ ദൈവം നമ്മേ സഹായിക്കട്ടെ.

      

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_

20 November, 2020

പ്രഭാത ധൃാന ചിന്തകൾ

  MORNING INSPIRA....✍📆_ *20.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 19 = അമ്മോന്യർക്ക് എതിരെയുണ്ടായ യുദ്ധം.

➡ ദാനിയേൽ (Daniel) 2 = നെബൂഖദ്നേസറിന്റെ സ്വപ്നം.

➡ യോഹന്നാൻ (John) 5: 1-15 = യേശു ബത്ത്സയ്ദാ കുളക്കരയിൽ.

➡ വെളിപ്പാട് (Revelation) 1: 1-3 = യേശുക്രിസ്തുവിന്റെ വെളിപ്പാട്.


*🎯 നിനക്കു മനസ്സുണ്ടോ?*


          ബൈബിൾ പരിചയപ്പെടുത്തുന്ന ദൈവം സർവ്വശക്തനാണെങ്കിലും എല്ലാ മനുഷ്യരോടുമുള്ള ബന്ധത്തിൽ തൻ്റെ സർവ്വശക്തി വെളിപ്പെടുത്താറില്ല. സ്വന്ത പട്ടണ നിവാസികളുടെ അവിശ്വാസം നിമിത്തം അവിടെ അത്ഭുതങ്ങൾ ചെയ്യാത്തത് അതിന് ഉദാഹരണമാണ്.


       ദൈവത്തിൻ്റെ  പ്രത്യേകത അവൻ കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും പറക്കുന്ന പക്ഷികൾക്കും അതതിന്റെ ആഹാരം കൊടുക്കുകയും (സങ്കീർത്തനങ്ങൾ 147:9) വിസ്താരത്തിൽ തുറക്കുന്ന വായെ  നിറെക്കുകയും (സങ്കീർത്തനങ്ങൾ 81:10) ചെയ്യുന്നു എന്നതാണ്.


      പ്രിയരേ, നമ്മുടെ ജീവിതത്തിലെ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകാൻ, ആവശ്യങ്ങൾ നിറവേറാൻ നമ്മുടെ ഭാഗത്ത് നിന്ന് ദൈവം ചിലത് പ്രതീക്ഷിക്കുന്നു. എന്താണത്? അതാണ് ബേഥെസ്ദാ കുളക്കരയിൽ മുപ്പത്തെട്ട് ആണ്ട് രോഗം പിടിച്ചു കിടന്ന മനുഷ്യനോടു യേശു ചോദിച്ചത്: നിനക്കു സൗഖ്യമാകുവാൻ മനസ്സുണ്ടോ? (യോഹന്നാൻ 5:6)


      ലോകം പറയുന്നു മനസ്സുണ്ടെങ്കിൽ മാർഗ്ഗവുമുണ്ട്, എന്നാൽ ബൈബിൾ പറയുന്നു മനസ്സുണ്ടെങ്കിൽ സഹായിക്കാൻ ദൈവമുണ്ട്. ഉള്ളതിൽ പൊരുത്തപ്പെട്ട് പോകരുതേ, കരയുക, വായ് വിസ്താരത്തിൽ തുറക്ക, അതിരുകൾ വിസ്താരമാകാൻ ആഗ്രഹിക്കുക. മനസ്സുണ്ടെങ്കിൽ ദൈവം സഹായിക്കും നിശ്ചയം.

      

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *19.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 18 = ദാവീദിന്റെ വിജയങ്ങൾ.

➡ ദാനിയേൽ (Daniel) 1 = ദാനിയേലും സ്നേഹിതന്മാരും അന്യദേശത്ത് ആദർശം കാത്ത് സൂക്ഷിക്കുന്നു.

➡ യോഹന്നാൻ (John) 4: 43-54 = യേശു രാജഭൃത്യന്റെ മകനെ സൗഖ്യമാക്കുന്നു.

➡ യുദ (Jude) 1: 11-25 = വിശ്വാസികൾക്കുള്ള ബുദ്ധിയുപദേശങ്ങൾ.


*🎯 യേശുവിൻ്റെ ശക്തി തിരിച്ചറിയുക*


          യേശു കർത്താവ് ഭൂമിയിലായിരുന്നപ്പോൾ ചെയ്ത ഓരോ അത്ഭുതങ്ങളും തൻ്റെ ശക്തിയുടെ വിസ്തീർണം മനസ്സിലാക്കി തരുന്നവയാണ്. 


        യേശുവിൻ്റെ ആദ്യത്തെ അത്ഭുതം വെള്ളം വീഞ്ഞാക്കിയതാണ്. യേശു അത് ചെയ്തത് വീഞ്ഞ് തീർന്നുപോയ ആ കല്ല്യാണവീട്ടിൽ വെച്ചാണ്. അതുകൊണ്ട് യേശു ഉണ്ടെങ്കിൽ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ട് എന്ന് അവിടെയുള്ളവർ വിശ്വസിച്ചു.


       ആകയാൽ യേശു വീണ്ടും അവിടെ എത്തിയപ്പോൾ ഒരു രാജഭൃത്യൻ അവന്റെ അടുക്കൽ ചെന്നു, തന്റെ മകൻ മരിപ്പാറായിരിക്കകൊണ്ട് യേശു ചെന്ന് അവനെ സൗഖ്യമാക്കേണം എന്ന് അപേക്ഷിച്ചു (യോഹന്നാൻ 4:46-47).


      യേശു അവനു കൊടുത്ത മറുപടി "പൊയ്ക്കൊൾക നിന്റെ മകൻ ജീവിച്ചിരിക്കുന്നു  എന്നാണു" (യോഹന്നാൻ 4:50). യേശു പറഞ്ഞ പ്രകാരം ആ മാത്രയിൽ തന്നെ ആ മകനു സൗഖ്യം ലഭിച്ചു.


     പ്രിയരേ, ഒരു രോഗം നമുക്ക് വന്നാൽ നമ്മിൽ പലരും ഡോക്ടറെ കാണാൻ പോകുന്നു, അദ്ദേഹത്തിന് കൃത്യമായ മരുന്ന് തരാൻ ജ്ഞാനം കൊടുക്കണം, കഴിക്കുന്ന മരുന്ന് ഫലകരമായി രോഗം മാറാൻ അങ്ങ് സഹായിക്കണം എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നത് ദൈവത്തിൻ്റെ ശക്തിയുടെ വലിപ്പം യഥാർത്ഥമായി മനസ്സിലാക്കത്തതിനാലാണ്. ഇതിനർത്ഥം ആശുപത്രിയിൽ പോകരുത് എന്നോ മരുന്ന് കഴിക്കരുത് എന്നോ അല്ല മറിച്ച് ദൈവത്തോട് നമ്മുടെ വ്യവസ്ഥകൾ പ്രകാരം പ്രവൃത്തിക്കാൻ അപേക്ഷിക്കരുത് എന്നാണ്. ദൈവത്തോട് ആവശ്യങ്ങൾ മാത്രം പറയുക. അത് എത്ര വലുതായാലും ചെറുതായാലും, അവിടുന്ന് തൻ്റെ ഹിതപ്രകാരം അത്യന്ത ശക്തികൊണ്ട് നമ്മുടെ കാര്യം സാധിപ്പിച്ച് തരും.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


18 November, 2020

പ്രഭാത ധൃാന ചിന്തകൾ

  MORNING INSPIRA....✍📆_ *18.11.20*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 17 = ദാവീദിനോടുള്ള ദൈവീക ഉടമ്പടി.

➡ യെഹെസ്കേൽ (Ezekiel) 48 = ദേശത്തിന്റെ വിഭജനം.

➡ യോഹന്നാൻ (John) 4: 24-42 =  ശമര്യർ യേശുവിൽ വിശ്വസിക്കുന്നു.

➡ യുദ (Jude) 1: 1-10 = ദൈവം ശിക്ഷിക്കും എന്നുള്ളതിന്റെ ദൃഷ്ടാന്തങ്ങൾ.


*🎯 ആഹാരം കഴിച്ചിട്ട് എത്ര  ദിവസമായി ?*


       നാം ഒരു ദിവസം ഏറ്റവും കുറഞ്ഞത് മൂന്ന് നേരം എങ്കിലും ഭക്ഷണം കഴിക്കാറുണ്ട്. ഭക്ഷണത്തിലൂടെ ഉദ്ദേശിക്കപ്പെടുന്നത് ജീവനമാണ്. ശമര്യയിലെ ശുശ്രൂഷ വേളയിൽ യേശുവിൻ്റെ ശിഷ്യന്മാർ അവനോട് റബ്ബീ, ഭക്ഷിച്ചാലും എന്ന് അപേക്ഷിച്ചപ്പോൾ  യേശു അവരോടു പറഞ്ഞത്: ''എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്ത് അവന്റെ പ്രവൃത്തി തികയ്ക്കുന്നതുതന്നെ എന്റെ ആഹാരം" (യോഹന്നാൻ 4:34) എന്നാണ്.


    ദൈവത്തിൻ്റെ ഇഷ്ടം തിരിച്ചറിയുക അവ പ്രവൃത്തിക്കുക എന്നത് ആഹാരമായി കാണാൻ നമുക്ക് സാധിക്കുന്നുണ്ടോ? അത് ആഹാരമായിരുന്നു എന്ന് തന്നെ ചിന്തിക്കുക. അങ്ങനെയെങ്കിൽ ഒരുദിവസത്തിൽ എത്ര  പ്രാവശ്യം നാം ആ ആഹാരം കഴിക്കുന്നുണ്ട്? ഒരു നേരമെങ്കിലും കഴിക്കുന്നുണ്ടോ? ആത്മാർത്ഥമായി പറഞ്ഞാൽ എത്ര  ദിവസമായി നാം ആഹാരം കഴിച്ചിട്ട്? അകത്തെ മനുഷ്യൻ പട്ടിണിയിലായിട്ട് എത്ര നാളായി? ദൈവത്തിൻ്റെ ഇഷ്ടം പ്രവൃത്തിക്കുന്നത് നമ്മുടെ ആഹാരമായി കാണുക, അതിനായി വാഞ്ചിക്കുക, നന്നായി ആഹാരം കഴിക്കുക. അകത്തെ മനുഷ്യൻ ശക്തിപ്പെടട്ടെ.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


17 November, 2020

പ്രഭാത ധൃാന ചിന്തകൾ

  MORNING INSPIRA....✍📆_ *17.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 16 = ദാവീദ് ദൈവത്തെ പാടി മഹത്വപ്പെടുത്തുന്നു.

➡ യെഹെസ്കേൽ (Ezekiel) 47 = ദൈവാലയത്തിൽ നിന്നും പുറപ്പെടുന്ന നദി.

➡ യോഹന്നാൻ (John) 4: 1-23 =  യേശുവും ശമര്യക്കാരിയും.

➡ 3 യോഹന്നാൻ (3 John) 1: 1-14 = ഗായോസിനുള്ള കത്ത്.


*🎯 ആത്മാവിലും സത്യത്തിലും നമസ്ക്കരിക്കുക*


         ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ആദ്യ വഴിപാട് മുതൽ ദൈവത്തിന് അർപ്പിച്ച വഴിപാടുകൾ എല്ലാം പരിശോധിച്ചാൽ പലരും അർപ്പിച്ചത് അവരവർക്ക് ബോധിച്ചതുപോലെയായിരുന്നു എന്ന് മനസ്സിലാക്കാം. 


        അർപ്പിക്കപ്പെട്ടതെല്ലാം എങ്ങനെ അർപ്പിച്ചാലും എനിക്കാണല്ലോ അർപ്പിച്ചത് എന്ന് കരുതി ദൈവം അവ എല്ലാം സ്വീകരിച്ചിട്ടില്ല. ദൈവം എല്ലാത്തിലും പ്രസാദിക്കില്ല എന്നത് കയീൻ്റെയും ഹാബേലിൻ്റെയും വഴിപാടിൽ നിന്ന് തന്നേ വ്യക്തമാണല്ലോ.


     ഇന്ന് നാം ദൈവത്തെ ആരാധിക്കേണ്ടത് ആത്മാവിലും സത്യത്തിലും ആണ്. പത്മോസിൽ ഏകനായിരുന്ന യോഹന്നാന് ആത്മാവിൻ്റെ നടത്തിപ്പ് ഉണ്ടായതുപോലെ നമുക്ക് നടത്തിപ്പ് ഉണ്ടാകുകയും ആ നടത്തിപ്പിന് കീഴ്പ്പെട്ട് വചനപ്രകാരം (വചനം സത്യമാണ്) ആരാധിക്കുന്നതാണ് ആത്മാവിലും സത്യത്തിലും ഉള്ള ആരാധന.


     നാം എങ്ങനെ ആരാധിക്കുന്നു?


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_

16 November, 2020

പ്രഭാത ധൃാന ചിന്തകൾ

  MORNING INSPIRA....✍📆_ *16.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 15 = പെട്ടകം യെരുശലേമിലേക്ക് കൊണ്ടുവരുന്നു.

➡ യെഹെസ്കേൽ (Ezekiel) 46 = പ്രഭുവിന്റെ ആരാധന, അകൃത്യയാഗം.

➡ യോഹന്നാൻ (John) 3: 22-36 =  യേശുവിനെക്കുറിച്ചുള്ള യോഹന്നാൻ സ്നാപകന്റെ സാക്ഷ്യം

➡ 2 യോഹന്നാൻ (2 John) 1: 1-13 = സ്നേഹിക്കാനുള്ള കല്പന, വഞ്ചകന്മാർക്കെതിരായ മുന്നറിയിപ്പ്.


*🎯 സന്തോഷം പൂർത്തിയായിരിക്കുന്നു*


         റബ്ബീ, യോർദ്ദാനക്കരെ നിന്നോടുകൂടെ ഇരുന്നവൻ, നീ സാക്ഷീകരിച്ചിട്ടുള്ളവൻതന്നെ, ഇതാ, സ്നാനം കഴിപ്പിക്കുന്നു; എല്ലാവരും അവന്റെ അടുക്കൽ ചെല്ലുന്നു എന്നു യേശുവിനെക്കുറിച്ച് യോഹന്നാൻ സ്നാപകനോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞ മറുപടിയാണ് തലവാചകം.


      എന്തുകൊണ്ടാണ് യേശുവിന് പ്രസിദ്ധിയും ശിഷ്യന്മാരും വർദ്ധിക്കുന്നു എന്നറിഞ്ഞപ്പോൾ യോഹന്നാൻ്റെ സന്തോഷം പൂർത്തിയായത്.


*1. യേശുവായതിനാൽ* - യേശു ദൈവമാണ് ആകയാൽ അവിടുത്തേക്ക് ആണ് മഹത്വമുണ്ടാകുന്നത് എന്ന് അറിയുമ്പോൾ ഏതൊരു ഭക്തനും സന്തോഷം ഉണ്ടാകും.


*2. സാക്ഷ്യം ശരിയായതിനാൽ* - യേശുവിനെ ദൈവത്തിൻ്റെ കുഞ്ഞാടായി ലോകത്തിന് സാക്ഷ്യപ്പെടുത്തിയത് യോഹന്നാൻ ആണ്. തൻ്റെ ആ സാക്ഷ്യം ശരിയായിരുന്നു എന്ന് തെളിയിക്കപ്പെടുമ്പോൾ സന്തോഷം പൂർത്തിയാകും.


*3. ശുശ്രൂഷ ബോദ്ധ്യമായതിനാൽ* - എന്നെ ദൈവം എന്തിനാണ് വിളിച്ചത്, ഞാൻ എന്ത് ശുശ്രൂഷയാണ് ഇവിടെ ചെയ്യേണ്ടത് എന്ന് അറിയില്ലെങ്കിൽ, മറ്റുള്ളവർ ഓരോ ശുശ്രൂഷകളിൽ ഉയരുന്നത് കാണുമ്പോൾ മാനുഷീകമായി അസൂയ്യ ഉണ്ടാകാം. എന്നാൽ സ്വന്തം ശുശ്രൂഷ എന്ത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ മറ്റുള്ളവർ ഉപയോഗിക്കപ്പെടുന്നത് കാണുമ്പോൾ സന്തോഷിക്കാനാകും. യോഹന്നാന് തൻ്റെ ശുശ്രൂഷ യേശുവിന് വഴി ഒരുക്കലാണ് എന്ന് ബോദ്ധ്യമുണ്ടായിരുന്നു. അതുകൊണ്ട് അവൻ്റെ സന്തോഷം പൂർത്തിയായി.


    നമ്മുടെ സന്തോഷം പൂർത്തിയാകുന്നുണ്ടോ? ഇല്ലെങ്കിൽ എന്താണ് പരാജയം എന്ന് തിരിച്ചറിയുക, തിരുത്തുക, സന്തോഷം പൂർത്തിയാകട്ടെ.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


15 November, 2020

പ്രഭാത ധൃാന ചിന്തകൾ

   MORNING INSPIRA....✍📆_ *15.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 14 = ദാവീദിന്റെ കുടുംബം.

➡ യെഹെസ്കേൽ (Ezekiel) 45 = ദേശത്തിന്റെ വിഭജനം പ്രഭുവിനുള്ള ഓഹരി.

➡ യോഹന്നാൻ (John) 3: 1-21 =  യേശുവും നിക്കോദിമോസും.

➡ 1 യോഹന്നാൻ (1 John) 5: 13-21 = നിത്യജീവന്റെ പരിജ്ഞാനം.


*🎯 ഉയർത്തപ്പെട്ടവനെ ആരാധിക്കാം*


          ഓരോ ദിവസവും നാം ദൈവത്തെ ആരാധിക്കാൻ കടപ്പെട്ടവരാണ് എങ്കിലും ഞായറാഴ്ച്ച അതിപ്രധാന്യമുള്ള ദിവസമാണ്. കാരണം ഞായറാഴ്ച്ചയാണ് ആദി പിതാക്കന്മാർ മുതൽ സഭയായി ഒരുമിച്ച് ദൈവത്തെ ആരാധിച്ചത്.


      ഇന്ന് ആരാധനയ്ക്കായി ഒരുങ്ങുമ്പോൾ യേശു പരീശന്മാരിലെ പ്രമാണിയായ നിക്കോദേമൊസിനോട് പറഞ്ഞ വാചകം നമ്മേ ഹേമിക്കട്ടെ.


     യേശു നിക്കോദേമൊസിനോട് പറഞ്ഞത് "മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു" (യോഹന്നാൻ 3:14) എന്നാണ്.


      മരുഭൂമിയിൽ അഗ്നി സർപ്പത്താൽ വലഞ്ഞ ഇസ്രായേൽ ജനതയുടെ രക്ഷക്കായി ദൈവം നല്കിയ പിച്ചള സർപ്പം മോശെ മരുഭൂമിയിൽ ഉയർത്തുകയും അതിനെ നോക്കിയവർക്ക് എല്ലാം രക്ഷ ഉണ്ടാകുകയും ചെയ്തു.


     പിശാച് എന്ന പാമ്പിനാൽ പാപത്തിനടിമയായി നിത്യനരകത്തിന് യോഗ്യരായ നമുക്ക് ദൈവം ഒരുക്കിയ രക്ഷ മാർഗ്ഗമാണ് യേശു ക്രിസ്തു. അവിടുന്ന് കാൽവറി ക്രൂശിൽ ഉയർത്തപ്പെട്ടത് നമ്മുടെ പാപത്തിൻ്റെ ശിക്ഷയായിട്ടാണ്. പത്രോസ് സാക്ഷ്യപ്പെടുത്തുന്നത് "നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന് അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൗഖ്യം വന്നിരിക്കുന്നു" (1. പത്രൊസ് 2:24) എന്നാണ്.


     അതേ യേശു കാൽവറിയിൽ ഉയർത്തപ്പെട്ടത് നമുക്കു വേണ്ടിയാണ്. എന്നാൽ മരണത്തിന് അവനെ പിടിച്ചു വെയ്ക്കാൻ കഴിഞ്ഞില്ല. മരണത്തെ ജയിച്ച് അവൻ ഉയർത്തെഴുന്നേല്ക്കുകയും ഉയരത്തിൽ മഹിമയുടെ വലതുഭാഗത്ത് ഇരിക്കുകയും ചെയ്യുന്നു. അതും നമുക്കുവേണ്ടിയാണ്.


    നമുക്കായി ഉയർത്തപ്പെട്ടവനെ നമുക്കിന് ആരാധനയിലൂടെ ഉയർത്താം. അവിടുത്തേയ്ക്ക് എല്ലാ മഹത്വവും അർപ്പിക്കാം.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


14 November, 2020

പ്രഭാത ധൃാന ചിന്തകൾ

  MORNING INSPIRA....✍📆_ *14.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 13 = പെട്ടകം തിരികെ കൊണ്ടുവരുന്നു.

➡ യെഹെസ്കേൽ (Ezekiel) 44 = പ്രഭുവിനുള്ള ഗോപുരം, പുരോഹിതന്മാർക്കുള്ള നിർദ്ദേശങ്ങൾ.

➡ യോഹന്നാൻ (John) 2: 13-25 =  യേശു ദൈവാലയം ശുദ്ധീകരിക്കുന്നു.

➡ 1 യോഹന്നാൻ (1 John) 5: 1-12 = ജീവനുള്ളവർ.


*🎯 അറിഞ്ഞു അകലം ഇട്ടു*


          ചതിയും വഞ്ചനയും നിറഞ്ഞ ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്, എന്താണ് ചതിക്കപ്പെടുന്നതിൻ്റെ കാരണം?


       അതിരു കടക്കുന്ന ബന്ധങ്ങളും ബന്ധങ്ങളിലുള്ള  അമിത ആത്മവിശ്വാസവുമാണ് ചതിക്കപ്പെടുന്നതിൻ്റെ പിന്നിലെ പ്രധാന കാരണം.


      വിശ്വസ്തരാണ് എന്ന് കരുതി പങ്ക് വെച്ച കാര്യങ്ങൾ അവർ പുറത്ത് പറയും എന്ന് ഞാൻ കരുതിയില്ല എന്ന വാചകം നാം കേൾക്കാറുള്ളത് ഇതിന് തെളിവാണ്?


      എന്താണ് ചതിക്കപ്പെടാതിരിക്കാനുള്ള മാർഗ്ഗം? മറ്റുളളവരെ വ്യക്തമായി അറിയുക അതിനു ശേഷം അറിയിക്കാവുന്ന കാര്യങ്ങൾ മാത്രം അറിയിക്കുക എന്നതാണ് ചതിക്കപ്പെടാതിരിക്കാനുള്ള ഏക മാർഗ്ഗം. യേശുവിനെക്കുറിച്ച് നാം വായിക്കുന്നത് ''യേശുവോ എല്ലാവരെയും അറികകൊണ്ടു തന്നെത്താൻ അവരുടെ പക്കൽ വിശ്വസിച്ചേല്പിച്ചില്ല" (യോഹന്നാൻ 2:24) എന്നാണ്.


      പ്രിയരേ, എല്ലാവരെയും തിരുത്താൻ നമുക്ക് കഴിയുകയില്ല. എന്നാൽ നമുക്ക് മാറാനാകും. ഒരു തുറന്ന പുസ്തകം ആകുന്നത് നമ്മുടെ ജീവിതത്തിന് ഭാവിയിൽ ദോഷമാകാൻ സാധ്യതയുണ്ട്. മറ്റുള്ളവരുടെ മുമ്പിൽ വെളിപ്പെടുത്തലുകൾ നടത്തും മുമ്പ് അറിയുക പാലിക്കേണ്ട അകലം പാലിക്കുക, ഭാവിയിൽ വിഷമിക്കേണ്ടി വരികയില്ല.


_🌹ശുഭദിനം💐_ 

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


13 November, 2020

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *13.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 12 = ദാവീദിന്റെ സൈന്യം.

➡ യെഹെസ്കേൽ (Ezekiel) 42-43 = പുരോഹിതന്മാർക്കുള്ള മുറികളും ആലയത്തിലേക്കുള്ള മടങ്ങിവരവും.

➡ യോഹന്നാൻ (John) 2: 1-12 =  യേശുവിന്റെ ആദ്യ അത്ഭുതം.

➡ 1 യോഹന്നാൻ (1 John) 4: 7-21 = സ്നേഹം.


*🎯 ആശ്രയത്തിലേയ്ക്കും വിശ്വാസത്തിലേയ്ക്കും നയിക്കുന്ന അറിവ്*


          യേശു ക്രിസ്തുവിൻ്റെ ശുശ്രൂഷ വേളയിൽ നിരവധി ആളുകൾ സൗഖ്യത്തിനായി യേശുവിനെ സമീപിച്ചിട്ടുണ്ട്. അവരിൽ പലരും യേശുവിനെ സമീപിച്ചത് അവിടുന്ന് ദൈവമാണ് എന്ന് വിശ്വസിച്ചിട്ടല്ല മറിച്ച് അത്ഭുതങ്ങൾ ചെയ്യാനുള്ള കഴിവുണ്ട് എന്ന് അറിഞ്ഞതിനാൽ ആണ്. ആ അറിവ് ഉണ്ടായത്  അവിടുന്ന് സൗഖ്യം കൊടുക്കുന്നത് കണ്ടതിലൂടയോ കേട്ടതിലൂടയോ ആണ്. 


       ഇന്ന് നാം വായിച്ച ഭാഗത്ത് ഒരു അത്ഭുതം പ്രതീക്ഷിച്ച് യേശുവിനോട് വീഞ്ഞ് തീർന്നുപോയി എന്നും യേശു എന്തെങ്കിലും പറഞ്ഞാൽ അത് ചെയ്യുവിൻ എന്ന് ശുശ്രൂഷക്കാരോടും പറയുന്ന മറിയയെ നമുക്ക് കാണാം.


     മറിയ ഈ കാര്യം യേശുവിനോട് പറഞ്ഞത് എന്തുകൊണ്ടാണ്? യേശുവിന് അത്ഭുതങ്ങൾ ചെയ്യാൻ കഴിയും എന്നറിഞ്ഞതുകൊണ്ടാണോ? അല്ല കാരണം യേശു അതുവരെ അത്ഭുതങ്ങൾ ഒന്നും ചെയ്തിട്ടില്ല. പിന്നെ എന്തുകൊണ്ട് പറഞ്ഞു? യേശു ദൈവമാണ് എന്ന വിശ്വാസം കൊണ്ടാണ് മറിയ ഈ ആവശ്യം യേശുവിനോട് പറഞ്ഞത്.


      പ്രിയരേ, കഴിഞ്ഞ 30 വർഷം ഒരത്ഭുതവും ചെയ്യാത്ത യേശുവിൻ്റെ അടുക്കൽ ആവശ്യ സാക്ഷാത്കാരത്തിനായി മറിയ ചെന്നത് യേശു ആര് എന്നറിഞ്ഞതിനാലാണ്. താങ്കൾക്ക് യേശു ആര് എന്ന് മനസ്സിലാക്കനായാൽ യേശു ഇതുവരെ ചെയ്തിട്ടില്ലാത്ത കാര്യവും ചോദിക്കാൻ കഴിയും. അനുഭവ സാക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ കഴിവുള്ള യേശുവിനെ താങ്കൾ അറിഞ്ഞിട്ടുണ്ട്, അവിടുത്തെ ശക്തി അറിയണമെങ്കിൽ അവനാരാണ് എന്ന് യഥാർത്ഥത്തിൽ അറിയണം, ആ അറിവ് താങ്കളെ കൂടുതൽ ആശ്രയത്തിലേയ്ക്കും വിശ്വാസത്തിലേയ്ക്കും നയിക്കും.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


12 November, 2020

പ്രഭാത ധൃാന ചിന്തകൾ

  MORNING INSPIRA....✍📆_ *12.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 11 = ദാവീദ് രാജപദവിയിലേക്ക്, ദാവീദിന്റെ വീരന്മാർ.

➡ യെഹെസ്കേൽ (Ezekiel) 41 = അന്തർമന്ദിരം.

➡ യോഹന്നാൻ (John) 1: 35-41 =  യേശുവിന്റെ ആദ്യ ശിഷ്യന്മാർ.

➡ 1 യോഹന്നാൻ (1 John) 4: 1-6 = ആത്മാക്കളെ തിരിച്ചറിയുക.


*🎯 സഹോദരനെ വീണ്ടെടുക്കാനാവില്ല ആനയിക്കാനാകും*


          വിശുദ്ധ ബൈബിൾ വെളിപ്പെടുത്തുന്നത് സഹോദരൻ ശവക്കുഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു അവനെ വീണ്ടെടുപ്പാനോ ദൈവത്തിന്നു വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും കഴികയില്ല (സങ്കീർത്തനങ്ങൾ 49:7-8) എന്നാണ്. എന്നാൽ സഹോദരനെ വീണ്ടെടുപ്പുകാരനിലേയ്ക്ക് ആനയിക്കാൻ നമുക്ക് കഴിയും അതാണ് ശിമോൻ പത്രൊസിൻ്റെ സഹോദരനായ അന്ത്രെയാസ് ചെയ്തത്. യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നത് "അവൻ തന്റെ സഹോദരനായ ശിമോനെ ആദ്യം കണ്ട് അവനോട്: ഞങ്ങൾ മശീഹായെ എന്നുവച്ചാൽ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവനെ നോക്കി: നീ യോഹന്നാന്റെ പുത്രനായ ശിമോൻ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും  എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു." (യോഹന്നാൻ 1:41-42) എന്നാണ്.


     സഹോദരങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിക്കുന്ന സഹോദര്യ ബന്ധങ്ങൾ തകർന്നു കൊണ്ടിരിക്കുന്ന ഈ നൂറ്റാണ്ടിൽ അന്ത്രെയാസ് മാതൃകയാകട്ടെ, സഹോദരങ്ങളെ സ്നേഹിക്കാം, ആദ്യം അവരെ നേടാം.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


11 November, 2020

പ്രഭാത ധൃാന ചിന്തകൾ

  MORNING INSPIRA....✍📆_ *11.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 10 = ശൗലിന്റെയും പുത്രന്മാരുടെയും മരണം.

➡ യെഹെസ്കേൽ (Ezekiel) 40 = ദൈവാലയം അളക്കുന്നു.

➡ യോഹന്നാൻ (John) 1: 19-34 =  യോഹന്നാൻ സ്നാപകന്റെ സാക്ഷ്യം.

➡ 1 യോഹന്നാൻ (1 John) 3: 11-24 = അന്യോന്യം സ്നേഹിക്കുക.


*🎯 യേശു സ്നാനപ്പെട്ടത് എന്തിന്?*


      മാനസാന്തര സ്നാനം നല്കിക്കൊണ്ടിരുന്ന യോഹന്നാൻ സ്നാപകൻ്റെ കീഴിൽ പാപരഹിതനായ യേശു എന്തിന് സ്നാനം ഏറ്റു എന്നത് ഒരു കാലത്ത് വലിയ ചർച്ചാ വിഷയം ആയിരുന്നു.


     ഇന്ന് നാം വായിച്ച ഭാഗത്ത് ഈ ചോദ്യത്തിനുള്ള ഒരു ഉത്തരം യോഹന്നാൻ സ്നാപകൻ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അത്, "അവൻ യിസ്രായേലിനു വെളിപ്പെടേണ്ടതിനു ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ വന്നിരിക്കുന്നു" (യോഹന്നാൻ 1:31) എന്നാണ്.


      അതേ, യോഹന്നാൻ സ്നാപകൻ്റെ കീഴിൽ സ്നാനം ഏല്ക്കുമ്പോൾ യോഹന്നാനു ദൈവം കൊടുത്ത അടയാളമായ ആത്മാവിനെ കണ്ട്, ഉയരത്തിൽ നിന്നുള്ള പിതാവിൻ്റെ സാക്ഷ്യം കേട്ടു "യേശു ദൈവപുത്രനാണ്" എന്ന് യോഹന്നാൻ വെളിപ്പെടുത്തേണ്ടതിനാണ് യേശു സ്നാനം സ്വീകരിച്ചത്. 


      പ്രിയരേ, സർവ്വ ശക്തനായ ദൈവം തൻ്റെ സൃഷ്ടിയായ യോഹന്നാൻ്റെ കൈക്കിഴിൽ സ്നാനം ഏറ്റത് തന്നെത്താൻ വെളിപ്പെടുത്തേണ്ടതിനാണ്. ദൈവം ഇന്ന് നമുക്കും വ്യത്യസ്തങ്ങളായ ശുശ്രൂഷകൾ നല്കുന്നത് അവനെ നമ്മിലൂടെയും നമ്മുടെ ശുശ്രൂഷയിലൂടെയും വെളിപ്പെടുത്തേണ്ടതിനാണ്. നമുക്ക് നമ്മേ തന്നെ സമർപ്പിക്കാം, നമ്മിലൂടെ കർത്താവ് വെളിപ്പെടട്ടെ.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


10 November, 2020

പ്രഭാത ധൃാന ചിന്തകൾ

  MORNING INSPIRA....✍📆_ *10.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 9 = യെരുശലേമിലെ ജനം.

➡ യെഹെസ്കേൽ (Ezekiel) 39 = ഗോഗിനെതിരായ പ്രവചനം

➡ യോഹന്നാൻ (John) 1: 1-18 =  വചനം ജഡമായിത്തീർന്നു.

➡ 1 യോഹന്നാൻ (1 John) 3: 1-10 = ദൈവമക്കൾ.


*🎯 പ്രകാശിക്കാം പ്രവൃത്തിക്കാം വെളിച്ചം പരക്കട്ടെ*


      ഇസ്രായേലിൻ്റെ ചരിത്രത്തിലെ 400 വർഷത്തെ അന്ധകാരം അവസാനിക്കുന്നത് യോഹന്നാൻ സ്നാപകൻ്റെ പ്രസംഗത്തിലൂടെയാണ്. അദ്ദേഹത്തിൻ്റെ നിരവധി ഗുണവിശേഷങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന ബൈബിൾ അദ്ദേഹം ആരായിരുന്നില്ല എന്നു കൂടെ വ്യക്തമാക്കുന്നു.


      ബൈബിൾ പറഞ്ഞിരിക്കുന്നത് യോഹന്നാൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിനു സാക്ഷ്യം പറയേണ്ടുന്നവനത്രേ (യോഹന്നാൻ 1:8) എന്നാണ്.


    പ്രിയരേ, വെളിച്ചം അല്ലാതിരുന്നിട്ടും ആത്മീയ  അന്ധകാരത്തിന് വിരാമം ഇടാനും, മാതാപിതാക്കളുടെ മുതൽ ഇസ്രായേലിൽ വലിയൊരു കൂട്ടം ആളുകളുടെ ജീവിതത്തിന് വെളിച്ചം പകരാനും അദ്ദേഹത്തിന് കഴിഞ്ഞു.


     യേശു ക്രിസ്തുവിൽ വിശ്വസിക്കുന്നവരായ നാം ലോകത്തിന്റെ വെളിച്ചം ആകുന്നു എന്നും നാം മറത്തിരിക്കാതെ പ്രകാശിക്കുകയും നന്മ പ്രവൃത്തിക്കുകയും ചെയ്യണം എന്നും യേശു തന്നേ നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നു (മത്തായി 5:14, 16). യേശു നമ്മേ പ്രകാശമാക്കിയത് അതിനാണ്. വെളിച്ചമല്ലാത്ത യോഹന്നാന് വെളിച്ചത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞു എങ്കിൽ വെളിച്ചമാകുന്ന നമുക്ക് സത്യവെളിച്ചമായ ക്രിസ്തുവിനെ എത്രയേറെ സാക്ഷീകരിക്കാൻ കഴിയും. പ്രകാശിക്കാം പ്രവൃത്തിക്കാം വെളിച്ചം പരക്കട്ടെ ദൈവനാമം മഹ്വത്തപ്പെടട്ടെ.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_

09 November, 2020

പ്രഭാത ധൃാന ചിന്തകൾ

  MORNING INSPIRA....✍📆_ *09.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 8 = ശൗലിന്റെയും ബെന്യാമീന്യരുടെയും മക്കൾ.

➡ യെഹെസ്കേൽ (Ezekiel) 38 = ഗോഗിനെതിരായ പ്രവചനം

➡ ലുക്കൊസ് (Luke) 24: 13-53 =  ഉയർത്തെഴുന്നേറ്റ യേശുവിന്റെ പ്രത്യക്ഷതയും സ്വർഗ്ഗാരോഹണവും.

➡ 1 യോഹന്നാൻ (1 John) 2: 18-29 = എതിർക്രിസ്തുവിനെതിരായ മുന്നറിയിപ്പ്.


*🎯 ബേത്ത്ലഹേം മുതൽ ബേഥാന്യയോളം*


      ബേത്ത്ലഹേം മുതൽ ബേഥാന്യയോളം ഉള്ള യേശു ക്രിസ്തുവിൻ്റെ ജീവിതത്തെ ഒരു വാചകത്തിൽ വ്യക്തമാക്കാമോ എന്ന് ചോദിച്ചാൽ ക്ലെയൊപ്പാവ് നല്കുന്ന ഉത്തരം "ദൈവത്തിനും സകല ജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശു" എന്നാണ് (ലൂക്കൊസ് 24:19, 21).


       അനുഗ്രഹീതവും അനുകരണീയവുമായ മാതൃകയാണ് യേശു മുപ്പത്തിമൂന്നര വർഷം കൊണ്ട് വരച്ച് കാണിച്ചത്. ഇവൻ എൻ്റെ പ്രിയ പുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്ന പിതാവാം ദൈവത്തിൻ്റെ സാക്ഷ്യവും പ്രസംഗത്തെക്കാൾ പ്രവൃത്തികൾക്ക് കൊടുത്ത പ്രധാന്യവുമാണ് ഈ സാക്ഷ്യം ലഭിച്ചതിനു കാരണം.


     പ്രിയരേ, ഒരു പണ്ഡിതനായോ പ്രസംഗകനായോ അറിയപ്പെടുന്നതിനെക്കാൾ പ്രവൃത്തിയുള്ളവരായി അറിയപ്പെടുന്നതാണ് പ്രധാന്യം. ആദ്യം ലഭിക്കേണ്ടത് അതിലാണ് അതിനുശേഷം വാക്കിലും. നമുക്കും യേശുവിനെപ്പോലെ പ്രവൃത്തിയിലും വാക്കിലും സാക്ഷ്യമുള്ളവരാകാം.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


08 November, 2020

പ്രഭാത ധൃാന ചിന്തകൾ

  MORNING INSPIRA....✍📆_ *08.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 7 = യിസ്സാഖാർ, ബെന്യാമീൻ, നഫ്താലി, മനശ്ശെ, എഫ്രയീം, ആശേർ എന്നിവരുടെ പുത്രന്മാർ.

➡ യെഹെസ്കേൽ (Ezekiel) 37 = ഉണങ്ങിയ അസ്ഥികളുടെ താഴ് വര

➡ ലുക്കൊസ് (Luke) 24: 1-12 =  സ്ത്രീകൾ യേശുവിന്റെ കല്ലറയ്ക്കൽ.

➡ 1 യോഹന്നാൻ (1 John) 2: 7-17 = സ്നേഹം.


*🎯 ജീവനുള്ളവൻ*


           നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു ഞായറാഴ്ച്ച രാവിലെ യേശുവിൻ്റെ കല്ലറയ്ക്കൽ എത്തിയ സ്ത്രീകളോട് ദൈവദൂതന്മാർ ചോദിച്ചു: "നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത്?"

(ലൂക്കൊസ് 24:5).


        മരണത്തിൻ്റെ തണുത്ത കരങ്ങൾക്കും കല്ലറയുടെ വാതിൽക്കൽ ഇരുന്ന വലിയ കല്ലിനും യേശുവിനെ തടഞ്ഞ് വെയ്ക്കുക അസാധ്യമായിരുന്നു. മരണത്തെയും മരണത്തിൻ്റെ സകല അധികാരത്തെയും പരാജയപ്പെടുത്തി യേശു അന്ന് രാവിലെ ഉയർത്തെഴുന്നേറ്റിരുന്നു. അതറിയാതെയാണ് ആ പാവം സ്ത്രീകൾ കല്ലറയ്ക്കൽ എത്തിയത്. അതുകൊണ്ടാണ് ഈ ചോദ്യം ഉയർന്നത്.


   ദൂതന്മാർ ചോദിച്ചത് ജീവിച്ചവനെ എന്നല്ല ജീവനുള്ളവനെ എന്നാണ്. അതേ, അവിടുന്നാണ് ജീവൻ, പാപത്താൽ മരിച്ചവർക്ക് അവിടുന്ന് ജീവൻ നല്കുന്നു, അതും സമൃദ്ധിയായ ജീവൻ.  ഈ ഞായറാഴ്ച്ച രാവിലെ ദൈവത്തെ ആരാധിക്കാൻ ഒരുങ്ങുമ്പോൾ ജീവനുള്ളവനെയാണ് ആരാധിക്കുന്നത് എന്ന വസ്തുത നമ്മേ ഭരിക്കട്ടെ. മരിച്ചവരുടെ ഇടയിൽ ഇരുന്നല്ല, ജീവനുള്ളവർക്ക് ഒപ്പം ഇരുന്ന് സമൃദ്ധിയായ ജീവൻ ഉള്ളവരായി നമുക്ക് നമ്മുടെ കർത്താവിനെ ആരാധിക്കാം. ദൈവം കൃപ നല്കട്ടെ.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


07 November, 2020

പ്രഭാത ധൃാന ചിന്തകൾ

MORNING INSPIRA....✍📆_ *07.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 6 = ലേവിയുടെ പുത്രന്മാർ.

➡ യെഹെസ്കേൽ (Ezekiel) 36 = ഇസ്രായേലിന്റെ ഭാവിയഥാസ്ഥാനം.

➡ ലുക്കൊസ് (Luke) 23: 26-56 =  ക്രൂശികരണം.

➡ 1 യോഹന്നാൻ (1 John) 2: 1-6 = വചനം പ്രമാണിക്കുക, സ്നേഹം തികയട്ടെ.


*🎯 അപമാനത്തിൻ്റെ അടയാളം പിന്നിലാണെങ്കിലും അപമാനിക്കപ്പെടുന്നത് ആദ്യം നില്ക്കുന്നയാൾ*


            നടക്കാൻ പ്രയാസമുള്ള ഒരാൾ ഭാരവുമായി നടക്കുന്നതു കണ്ടാൽ സന്മനസുള്ള ഏതൊരാളും അവരുടെ ഭാരം എടുത്ത് അവരെ സഹായിക്കും. അങ്ങനെ സഹായിക്കുമ്പോൾ സഹായം ചെയ്തയാൾ മുമ്പിൽ നടക്കുകയും ബലഹീനനോട് പതിയെ വന്നാൽ മതി, ഞാൻ ഇന്ന സ്ഥലത്ത് വെയിറ്റ് ചെയ്യാം എന്ന് പറയുകയുമാണ് പതിവ്. കാരണം എത്രയും വേഗം ആ ഭാരം ഇറക്കി വെയ്ക്കണം എന്നതാവും ഭാരം എടുത്തയാൾ ചിന്തിക്കുക.


       പീലാത്തോസിൻ്റെ പടയാളികളാൽ നിഷ്കരുണം മർദ്ദിക്കപ്പെട്ട യേശു ക്രൂശുമായി കാൽവറിയിലേയ്ക്കു വീണും എഴുന്നേറ്റും നടക്കുന്നതു  കണ്ടപ്പോൾ യേശു അവിടെ വരെ എത്താൻ സാധ്യതയില്ലാ എന്നു കണ്ടു യേശുവിൻ്റെ ക്രൂശു ചുമപ്പാൻ വയലിൽ നിന്നു വന്ന കുറേനക്കാരനായ ശിമോനെ ഏല്പിച്ചു. പടയാളികൾ അവനോട് ഈ ക്രൂശു കാൽവറി കുന്നിൽ വരെ ഒന്ന് എത്തിക്കണം എന്നല്ല ആവശ്യപ്പെട്ടത്, മറിച്ച് മർദ്ദനം സഹിച്ച് നടക്കാൻ വയ്യാതായ യേശുവിൻ്റെ പിന്നാലെ നടക്കണം എന്നാണ് (ലൂക്കൊസ് 23:26).


      യഥാർത്ഥത്തിൽ പടയാളികൾ ശിമോന് നല്കിയ ആനുകൂല്യമാണ് അത്. കാരണം ശിമോൻ തനിയെ ക്രൂശ് ചുമന്നാൽ അവനെ കാണുന്നവർ ഒരു കുറ്റക്കാരൻ എന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. കാരണം ക്രൂശ് അപമാനത്തിൻ്റെയും ശിക്ഷയുടെയും അടയാളമാണല്ലോ. തലയിൽ മുൾക്കിരിടം ചൂടി ചോര ഒലിച്ച് യേശു മുമ്പിൽ നടക്കുമ്പോൾ ആരും ശിമോനെ തെറ്റിദ്ധരിക്കുകയില്ല.


     പ്രിയരേ, ആ ചിത്രം ഒന്ന് മനസ്സിൽ കണ്ട് നോക്കു, യേശു മുമ്പിൽ നടക്കുന്നു, പിന്നിൽ ഒരാൾ അപമാനത്തിൻ്റെ അടയാളമായ ക്രൂശും ചുമന്നുകൊണ്ട് വരുന്നു. കാണുന്നവർ ആ അപമാനം യേശുവിനാണ് എന്ന് മനസ്സിലാക്കുന്നു.


      ഇന്നും ഇത്തരം കാഴ്ച്ചകൾ ഉണ്ട് എന്നതാണ് ആത്മീയ ലോകത്തെ ദു:ഖസത്യം. ക്രിസ്ത്യാനി എന്ന നമ്മുടെ പേരിൻ്റെ ആദ്യം നില്ക്കുന്നത് ക്രിസ്തുവാണ് പിന്നിൽ നില്ക്കുന്ന നമ്മുടെ ചുമലിൽ അപമാനത്തിൻ്റെയും പാപത്തിൻ്റെയും അടയാളങ്ങൾ ഉണ്ടെങ്കിൽ കണ്ടു നില്ക്കുന്നവർ അപമാനിക്കുന്നത് നമ്മുടെ കർത്താവിനെ ആയിരിക്കും. എൻ്റെ മുമ്പിൽ യേശുവുണ്ട് ഞാൻ ചെയ്യുന്നതെല്ലാം ബാധിക്കുന്നത് യേശുവിനെയാണ് എന്ന് മനസ്സിലാക്കാം, സാക്ഷ്യത്തോടെ മാത്രം ജീവിക്കാം.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_ 

06 November, 2020

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *06.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 5 = വംശാവലി = രൂബേൻ, ഗാദ്, മനശ്ശെയുടെ പാതിഗോത്രം.

➡ യെഹെസ്കേൽ (Ezekiel) 35 = സോയിർ പർവ്വതത്തിനെതിരായ പ്രവചനം

➡ ലുക്കൊസ് (Luke) 23: 13-25 =  യേശുവിന് മരണശിക്ഷ വിധിക്കുന്നു.

➡ 1 യോഹന്നാൻ (1 John) 1: 5-10 = വെളിച്ചത്തിൽ നടക്കുക.


*🎯 അവരുടെ നിലവിളി ഫലിച്ചു നമ്മുടെ നിലവിളി മാറി*


          യേശു ക്രിസ്തുവിനെ വെറുതെ വിട്ടയക്കാൻ പരമാവധി ശ്രമിച്ചിട്ടും പീലാത്തോസിന് യെഹൂദന്മാരെയും പ്രമാണികളെയും പ്രസാദിപ്പിക്കേണ്ടി വന്നു. ചരിത്രകാരനായ ലൂക്കൊസ് രേഖപ്പെടുത്തിയിരിക്കുന്നത് "ജനങ്ങൾ യേശുവിനെ ക്രൂശിക്കേണ്ടതിന് ഉറക്കെ മുട്ടിച്ചു ചോദിച്ചു; അവരുടെ നിലവിളി ഫലിച്ചു; അവരുടെ അപേക്ഷപോലെ ആകട്ടെ എന്നു പീലാത്തൊസ് വിധിച്ചു" (ലൂക്കൊസ് 23:23-24) എന്നാണ്.


        പീലാത്തോസിൻ്റെ അധികാര പരിതിയിൽ അരങ്ങേറിയ ആ ചരിത്ര സംഭവം പരിശോധിച്ചാൽ അന്ന് ജനങ്ങളുടെ നിലവിളി ഫലിക്കുകയായിരുന്നു. എന്നാൽ യേശുവിൻ്റെ ക്രൂശു മരണത്തിലൂടെ ഉണ്ടായ ഗുണം നമ്മുടെ നിലവിളി മാറി എന്നതാണ്. നരക തീയിൽ കിടന്ന് നിലവിളിക്കേണ്ട നമുക്ക് തൻ്റെ മരണത്തിലൂടെ സ്വർഗ്ഗത്തിലേയ്ക്കുള്ള പ്രവേശനവും ശാശ്വത സമാധാനവും ആണ് ക്രിസ്തു നല്കിയിരിക്കുന്നത്. അവിടുന്ന് നല്കിയ സമാധാനം ആസ്വദിക്കാം, ആദരവ് നല്കി ജീവിക്കാം.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


05 November, 2020

പ്രഭാത ധൃാന ചിന്തകൾ

   MORNING INSPIRA....✍📆_ *05.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 4 = യെഹൂദയുടെ കുടുംബങ്ങൾ, ശിമെയോന്റെ പുത്രന്മാർ.

➡ യെഹെസ്കേൽ (Ezekiel) 34 = ഇസ്രായേലിന്റെ ഇടയന്മാർക്കെതിരെയുള്ള പ്രവചനം, ആടുകളോടുള്ള കരുതൽ.

➡ ലുക്കൊസ് (Luke) 23: 1-12 =  യേശു പീലാത്തോസിന്റെയും ഹേരോദാവിന്റെയും മുമ്പിൽ.

➡ 1 യോഹന്നാൻ (1 John) 1: 1-4 = ജീവന്റെ വചനം.


*🎯 ആഗ്രഹങ്ങളിലെ ആത്മാർത്ഥത നോക്കുന്ന ദൈവം*

         

       കാണാൻ ആഗ്രഹിക്കുന്നവൻ്റെ കൂടെ പാർക്കാൻ, സമയം കൊടുക്കാൻ തയ്യാറാകുന്ന യേശുവിനെ ചുങ്കക്കാരനായ സക്കായിയുടെ മാനസാന്തരത്തിലൂടെ നമുക്ക് മനസ്സിലായിരുന്നു.


     കൂടെ നടക്കാൻ വലിയൊരു ജനക്കൂട്ടം ഉണ്ടായിരുന്നിട്ടും ചുറ്റും തിക്കി കൂട്ടുന്ന കാഴ്ച്ചക്കാർ ഉണ്ടായിരുന്നിട്ടും സാക്കായി കയറിയ കാട്ടത്തിയുടെ കീഴെ വന്ന് യേശു നില്ക്കുകയും മുകളിലേയ്ക്ക് നോക്കി അവനെ വിളിക്കുകയും ഒരു ദിവസം അവൻ്റെ കൂടെ താമസിക്കുകയും ചെയ്തു.


     യേശുവിനെ കാണാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്ന വ്യക്തിയാണ് ഹേരോദാവ്. എന്നാൽ യേശു ഹേരോദാവിൻ്റെ മുമ്പിൽ ഹാജരാക്കപ്പെട്ടപ്പോൾ ഒന്നും മിണ്ടാതെ നിന്നു (ലൂക്കൊസ് 23:9).


     യേശുവിനെ കാണാൻ സാഹചര്യങ്ങൾ തടസ്സങ്ങളായപ്പോൾ സാധ്യതകളെ തിരഞ്ഞ് തൻ്റെ ആഗ്രഹത്തോട് കാണിച്ച ആത്മാർത്ഥത കണ്ടിട്ടാണ് യേശു സക്കായിക്ക് സമയം കൊടുത്തത്. എന്നാൽ സാഹചര്യങ്ങൾ നിരവധി ഉണ്ടായിരുന്നിട്ടും അവ ഒന്നും ഉപയോഗിക്കാതെ യാതൊരു ആത്മാർത്ഥതയും കാണിക്കാതെയിരുന്നതിനാൽ ആണ് ഹേരോദാവിനെ യേശു പരിഗണിക്കാതെയിരുന്നത്


   പ്രിയരേ, നമ്മുടെ ദൈവം ആഗ്രഹത്തെ മാത്രമല്ല, അഗ്രഹത്തോട് കാണിക്കുന്ന ആത്മാർത്ഥതയെയും നോക്കുന്നു. ആഗ്രഹങ്ങളോട് ആത്മാർത്ഥത കാണിക്കാം, ദൈവത്താൽ മാനിക്കപ്പെടാം.

   

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

04 November, 2020

പ്രഭാത ധൃാന ചിന്തകൾ

  MORNING INSPIRA....✍📆_ *04.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 3 = ദാവീദിന്റെ പുത്രന്മാർ.

➡ യെഹെസ്കേൽ (Ezekiel) 33 = കാവൽക്കാരന്റെ ദൗത്യം.

➡ ലുക്കൊസ് (Luke) 22: 63-71 =  യേശു ന്യായാധിപ സംഘത്തിനു മുമ്പിൽ.

➡ 2 പത്രോസ് (2 Peter) 3: 1-18 = കർത്താവിന്റെ വരവിൽ ഉണ്ടായിരിക്കേണ്ട പ്രത്യക്ഷത.


*🎯 കഷ്ടങ്ങളിലും ധൈര്യം*

         

       ഇഹത്തിലെ ക്രിസ്തീയ ജീവിതം കഷ്ടങ്ങൾ നിറഞ്ഞതാണ്. എന്നാൽ ഓരോ കഷ്ടങ്ങളുടെയും നടുവിൽ ധൈര്യത്തോടെയാണ് അവർ ജീവിക്കുന്നത്. ആ ധൈര്യം ലഭിച്ചതിനു കാരണം ക്രിസ്തു നല്കിയ പ്രത്യാശയാണ്. ധൈര്യത്തിനു മാതൃകയും ക്രിസ്തു തന്നെയാണ്.


      സ്വന്തം ശിഷ്യൻ്റെ ചതിയും ആ രാത്രിമുഴുവനും സഹിക്കേണ്ടി വന്ന പരിഹാസ വാക്കുകളും ദൂഷണങ്ങളും മര്‍ദനങ്ങളും യേശുവിനെ തളർത്തിയില്ല. തന്നെ ന്യായം വിധിക്കാൻ ചുറ്റും നില്ക്കുന്ന മത അധികാരികളോട് അവിടുന്ന് ഇങ്ങനെ പറഞ്ഞു "ഇന്നുമുതൽ മനുഷ്യപുത്രൻ ദൈവശക്തിയുടെ വലത്തുഭാഗത്ത് ഇരിക്കും" (ലൂക്കൊസ് 22:69).


      എത്ര കഷ്ടങ്ങൾ ഉണ്ടായാലും ക്രിസ്തുവിനെ മാതൃകയാക്കി ധൈര്യത്തോടെ നമുക്ക് പറയാം ഈ കഷ്ടങ്ങൾ സാരമില്ല കാരണം ഞാൻ ദൈവത്തോടു കൂടെ ഇരിക്കാൻ ഉള്ള യാത്രയിലാണ്, ഇന്നല്ലെങ്കിൽ നാളെ അവൻ പ്രത്യക്ഷനാകുകയും എൻ്റെ കഷ്ടങ്ങൾ തീരും. കഷ്ടങ്ങളും കണ്ണുനീരുമില്ലാതെ എൻ്റെ ദൈവത്തോടു കൂടെ ഞാൻ ഇരിക്കും.

   

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_

 

03 November, 2020

പ്രഭാത ധൃാന ചിന്തകൾ

  MORNING INSPIRA....✍📆_ *03.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 2 = യാക്കോബിന്റെ പുത്രന്മാർ.

➡ യെഹെസ്കേൽ (Ezekiel) 32 = ഫറവോനെക്കുറിച്ചുള്ള വിലാപം.

➡ ലുക്കൊസ് (Luke) 22: 54-62 = പത്രോസ് യേശുവിനെ തള്ളിപ്പറയുന്നു.

➡ 2 പത്രോസ് (2 Peter) 2: 11-22 = വഷളത്വം പ്രവർത്തിക്കുന്നവർ.


*🎯 താങ്കൾക്കും യേശുവിനും തമ്മിലുള്ള അകലം എത്ര?*

         

       ബൈബിളിൽ ദൈവം മനുഷ്യനോടു ചോദിച്ചതായി രേഖപ്പെടുത്തിയിരിക്കുന്ന ആദ്യ ചോദ്യം "ആദമേ നീ എവിടെ?" എന്നാണു (ഉല്പത്തി 3:9). സർവ്വജ്ഞാനിയായ ദൈവം ഈ ചോദ്യം ചോദിച്ചതിലൂടെ "ഞാനുമായുള്ള ബന്ധത്തിൽ നീ എവിടെ?" എന്നാണ് അർത്ഥമാക്കിയത്. കാരണം പാപം അദ്ദേഹത്തെ ദൈവത്തിൽ നിന്ന് അകറ്റിയിരുന്നു.


     ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന നമ്മുടെ ഒരു ഉത്തരവാദിത്തം ദൈവം ആദമിനോടു ചോദിച്ച ആ ചോദ്യം നമ്മോടു തന്നെ ചോദിക്കലാണ്. ദൈവവുമായുള്ള ബന്ധത്തിൽ അകലം വന്നാൽ അത് കൂടുതൽ പാപത്തിനും ദൈവത്തെ തള്ളിപ്പറയുന്നതിനും കാരണമായി തീരും. 


     കർത്താവിനോടു കൂടെ മരിക്കാൻ പോലും താൻ തയ്യറാണ് എന്ന് പറഞ്ഞ പത്രോസ് യേശുവിനെ പടയാളികൾ പിടിച്ച് കൊണ്ടുപോയപ്പോൾ അകലം വിട്ടു  അവിടുത്തെ അനുഗമിച്ചു (ലൂക്കാ 22 : 54). അതാണ് യേശുവിനെ തള്ളിപ്പറയുന്നതിന് കാരണമായത്.


    സ്നേഹിതാ, താങ്കൾക്കും യേശുവിനും തമ്മിലുള്ള അകലം എത്രയാണ്? താങ്കൾ കൂടെ നടക്കുകയാണോ? അതോ പത്രോസിനെപ്പോലെ അകലം വിട്ടു അനുഗമിക്കുകയാണോ? കൂടെ നടക്കുക, ദൈവത്തോടുള്ള ബന്ധത്തിൽ അകലം വന്നിട്ടില്ല എന്ന് ഉറപ്പ് വരുത്തുക.


   

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


02 November, 2020

പ്രഭാത ധൃാന ചിന്തകൾ

 *02.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 1 = ആദാം മുതൽ ഏദോമ്യ പ്രഭുക്കന്മാർ വരെ.

➡ യെഹെസ്കേൽ (Ezekiel) 31 = ഫറവോന് എതിരായ പ്രവചനം.

➡ ലുക്കൊസ് (Luke) 22: 47-53 = യേശു പിടിക്കപ്പെടുന്നു.

➡ 2 പത്രോസ് (2 Peter) 2: 1-10 = ദൈവം; ന്യായാധിപനും കരുണയുള്ളവനും.


*🎯 കൂടെ നടന്നവൻ ശത്രുപക്ഷത്ത് ചെന്നപ്പോൾ നേതാവ്*

         

   പണത്തിനോടുള്ള അത്യാഗ്രഹവും പിശാചിൻ്റെ സ്വാധീനവും ഒരു മനുഷ്യനെ എത്രമാത്രം ദൈവ നിഷേധിയാക്കും എന്നതിനു തെളിവാണ് യൂദാ


   മൂന്നര വർഷം യേശുവിൻ്റെ കൂടെ നടന്നവൻ, യേശുവിൽ നിന്ന് സാമ്പത്തീക ഇടപാടുകളിൽ മേൽനോട്ടം വഹിക്കാൻ ഉത്തരവാദിത്തം ലഭിച്ചവൻ പക്ഷേ മുപ്പത് വെള്ളിക്കാശ് തലയ്ക്ക് പിടിച്ചപ്പോൾ അവൻ ശത്രുപക്ഷത്ത് ചേരുക മാത്രമല്ല യേശുവിനെ പിടിക്കാൻ വന്നവരുടെ മുൻ നടക്കുന്നവനായി തീർന്നു (ലൂക്കൊസ് 22: 47).


    സ്നേഹിത,  ധനമോഹമാണ്‌ സകലവിധ തിന്മകളുടെയും അടിസ്ഥാനകാരണം (1. തിമൊഥെയൊസ് 6:10 ). അത് നമ്മേ ദൈവത്തിൽ നിന്നകറ്റുകയും ശത്രുപക്ഷത്ത് ചേർക്കുകയും അവിടെ തിന്മകളിൽ നേതാവാക്കുകയും ചെയ്യും. കരുതലോടെ ജീവിക്കാം, കർത്താവ് തരുന്നത് മതി എന്ന് വെക്കാം.

   

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


01 November, 2020

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *01.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 രാജാക്കന്മാർ  (2 Kings) 25 = യെഹൂദ പ്രവാസത്തിലേക്ക്.

➡ യെഹെസ്കേൽ (Ezekiel) 30 = ഈജിപ്റ്റിന്റെ പതനം.

➡ ലുക്കൊസ് (Luke) 22: 39-46 = തോട്ടത്തിൽ വെച്ചുള്ള യേശു ക്രിസ്തുവിന്റെ പ്രാർത്ഥന.

➡ 2 പത്രോസ് (2 Peter) 1: 12-21 = സത്യത്തിൽ അടിസ്ഥാനപ്പെടുക


*🎯 നിൻ്റെ ഇഷ്ടം*

         

   യേശു ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചപ്പോൾ "ദൈവമേ അങ്ങയുടെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ'' എന്ന് പ്രാർത്ഥിപ്പാൻ ആവശ്യപ്പെട്ടിരുന്നു. ഇന്ന് നാം വായിച്ചത് പിതാവായ ദൈവത്തോട് അതേ പ്രാർത്ഥന ആവർത്തിക്കുന്ന യേശു കർത്താവിനെയാണ്.


    മാനവജാതിയുടെ പാപത്തെ ഏറ്റെടുക്കുമ്പോൾ പിതാവായ ദൈവത്താൽ തള്ളപ്പെട്ട് ക്രൂശിൽ ഏകനായി കിടക്കേണ്ട അവസ്ഥയിലേയ്ക്ക് അടുത്തപ്പോൾ അവൻ മുട്ടുകുത്തി നിന്ന്  അതിശ്രദ്ധയോടെ പ്രാർത്ഥിക്കവേ "എൻ്റെ ഇഷ്ടമല്ല നിൻ്റെ ഇഷ്ടം തന്നെ ആകട്ടെ" എന്നു പ്രഖ്യാപിച്ചു (ലൂക്കൊസ് 22:42).


   നാം നമ്മുടെ ഇഷ്ട പ്രകാരം നടന്നതിന് നമുക്ക് ലഭിക്കേണ്ട ശിക്ഷയെ ഏറ്റെടുക്കുവാൻ യേശു സ്വന്ത ഇഷ്ടത്തെയാണ് ത്യാഗം ചെയ്തതു. അനിഷ്ടരായ നമ്മേ ദൈവത്തിന് ഇഷ്ടരാക്കി തീർത്ത, സ്വന്തം ഇഷ്ടം നമുക്കായി ഉപേക്ഷിച്ച ഈ കർത്താവിനെ  താങ്കൾ ഇന്ന് സ്വന്തം ഇഷ്ടങ്ങളെ മാറ്റി വെച്ച് ആരാധിക്കുമോ? ആരാധിക്കാം, അവിടുത്തേയ്ക്ക് പ്രസാദകരമാകട്ടെ.


  

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...