MORNING INSPIRA....✍📆_ *13.11.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ 1 ദിനവൃത്താന്തം (1 chronicles) 12 = ദാവീദിന്റെ സൈന്യം.
➡ യെഹെസ്കേൽ (Ezekiel) 42-43 = പുരോഹിതന്മാർക്കുള്ള മുറികളും ആലയത്തിലേക്കുള്ള മടങ്ങിവരവും.
➡ യോഹന്നാൻ (John) 2: 1-12 = യേശുവിന്റെ ആദ്യ അത്ഭുതം.
➡ 1 യോഹന്നാൻ (1 John) 4: 7-21 = സ്നേഹം.
*🎯 ആശ്രയത്തിലേയ്ക്കും വിശ്വാസത്തിലേയ്ക്കും നയിക്കുന്ന അറിവ്*
യേശു ക്രിസ്തുവിൻ്റെ ശുശ്രൂഷ വേളയിൽ നിരവധി ആളുകൾ സൗഖ്യത്തിനായി യേശുവിനെ സമീപിച്ചിട്ടുണ്ട്. അവരിൽ പലരും യേശുവിനെ സമീപിച്ചത് അവിടുന്ന് ദൈവമാണ് എന്ന് വിശ്വസിച്ചിട്ടല്ല മറിച്ച് അത്ഭുതങ്ങൾ ചെയ്യാനുള്ള കഴിവുണ്ട് എന്ന് അറിഞ്ഞതിനാൽ ആണ്. ആ അറിവ് ഉണ്ടായത് അവിടുന്ന് സൗഖ്യം കൊടുക്കുന്നത് കണ്ടതിലൂടയോ കേട്ടതിലൂടയോ ആണ്.
ഇന്ന് നാം വായിച്ച ഭാഗത്ത് ഒരു അത്ഭുതം പ്രതീക്ഷിച്ച് യേശുവിനോട് വീഞ്ഞ് തീർന്നുപോയി എന്നും യേശു എന്തെങ്കിലും പറഞ്ഞാൽ അത് ചെയ്യുവിൻ എന്ന് ശുശ്രൂഷക്കാരോടും പറയുന്ന മറിയയെ നമുക്ക് കാണാം.
മറിയ ഈ കാര്യം യേശുവിനോട് പറഞ്ഞത് എന്തുകൊണ്ടാണ്? യേശുവിന് അത്ഭുതങ്ങൾ ചെയ്യാൻ കഴിയും എന്നറിഞ്ഞതുകൊണ്ടാണോ? അല്ല കാരണം യേശു അതുവരെ അത്ഭുതങ്ങൾ ഒന്നും ചെയ്തിട്ടില്ല. പിന്നെ എന്തുകൊണ്ട് പറഞ്ഞു? യേശു ദൈവമാണ് എന്ന വിശ്വാസം കൊണ്ടാണ് മറിയ ഈ ആവശ്യം യേശുവിനോട് പറഞ്ഞത്.
പ്രിയരേ, കഴിഞ്ഞ 30 വർഷം ഒരത്ഭുതവും ചെയ്യാത്ത യേശുവിൻ്റെ അടുക്കൽ ആവശ്യ സാക്ഷാത്കാരത്തിനായി മറിയ ചെന്നത് യേശു ആര് എന്നറിഞ്ഞതിനാലാണ്. താങ്കൾക്ക് യേശു ആര് എന്ന് മനസ്സിലാക്കനായാൽ യേശു ഇതുവരെ ചെയ്തിട്ടില്ലാത്ത കാര്യവും ചോദിക്കാൻ കഴിയും. അനുഭവ സാക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ കഴിവുള്ള യേശുവിനെ താങ്കൾ അറിഞ്ഞിട്ടുണ്ട്, അവിടുത്തെ ശക്തി അറിയണമെങ്കിൽ അവനാരാണ് എന്ന് യഥാർത്ഥത്തിൽ അറിയണം, ആ അറിവ് താങ്കളെ കൂടുതൽ ആശ്രയത്തിലേയ്ക്കും വിശ്വാസത്തിലേയ്ക്കും നയിക്കും.
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_
No comments:
Post a Comment