MORNING INSPIRA....✍📆_ *14.11.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ 1 ദിനവൃത്താന്തം (1 chronicles) 13 = പെട്ടകം തിരികെ കൊണ്ടുവരുന്നു.
➡ യെഹെസ്കേൽ (Ezekiel) 44 = പ്രഭുവിനുള്ള ഗോപുരം, പുരോഹിതന്മാർക്കുള്ള നിർദ്ദേശങ്ങൾ.
➡ യോഹന്നാൻ (John) 2: 13-25 = യേശു ദൈവാലയം ശുദ്ധീകരിക്കുന്നു.
➡ 1 യോഹന്നാൻ (1 John) 5: 1-12 = ജീവനുള്ളവർ.
*🎯 അറിഞ്ഞു അകലം ഇട്ടു*
ചതിയും വഞ്ചനയും നിറഞ്ഞ ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്, എന്താണ് ചതിക്കപ്പെടുന്നതിൻ്റെ കാരണം?
അതിരു കടക്കുന്ന ബന്ധങ്ങളും ബന്ധങ്ങളിലുള്ള അമിത ആത്മവിശ്വാസവുമാണ് ചതിക്കപ്പെടുന്നതിൻ്റെ പിന്നിലെ പ്രധാന കാരണം.
വിശ്വസ്തരാണ് എന്ന് കരുതി പങ്ക് വെച്ച കാര്യങ്ങൾ അവർ പുറത്ത് പറയും എന്ന് ഞാൻ കരുതിയില്ല എന്ന വാചകം നാം കേൾക്കാറുള്ളത് ഇതിന് തെളിവാണ്?
എന്താണ് ചതിക്കപ്പെടാതിരിക്കാനുള്ള മാർഗ്ഗം? മറ്റുളളവരെ വ്യക്തമായി അറിയുക അതിനു ശേഷം അറിയിക്കാവുന്ന കാര്യങ്ങൾ മാത്രം അറിയിക്കുക എന്നതാണ് ചതിക്കപ്പെടാതിരിക്കാനുള്ള ഏക മാർഗ്ഗം. യേശുവിനെക്കുറിച്ച് നാം വായിക്കുന്നത് ''യേശുവോ എല്ലാവരെയും അറികകൊണ്ടു തന്നെത്താൻ അവരുടെ പക്കൽ വിശ്വസിച്ചേല്പിച്ചില്ല" (യോഹന്നാൻ 2:24) എന്നാണ്.
പ്രിയരേ, എല്ലാവരെയും തിരുത്താൻ നമുക്ക് കഴിയുകയില്ല. എന്നാൽ നമുക്ക് മാറാനാകും. ഒരു തുറന്ന പുസ്തകം ആകുന്നത് നമ്മുടെ ജീവിതത്തിന് ഭാവിയിൽ ദോഷമാകാൻ സാധ്യതയുണ്ട്. മറ്റുള്ളവരുടെ മുമ്പിൽ വെളിപ്പെടുത്തലുകൾ നടത്തും മുമ്പ് അറിയുക പാലിക്കേണ്ട അകലം പാലിക്കുക, ഭാവിയിൽ വിഷമിക്കേണ്ടി വരികയില്ല.
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_
No comments:
Post a Comment