31 December, 2020

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം.

➡ മലാഖി (Malachi) 4 = ആസന്നമാകുന്ന യഹോവയുടെ ദിവസം.

➡ യോഹന്നാൻ (John) 21: 20-25 = യേശുവും പ്രിയശിഷ്യനും.

➡ വെളിപ്പാട് (Revelation) 22: 1-21 = നിത്യത


*🎯 നീ എന്നെ അനുഗമിക്ക*


            2020 വിടപറയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, നമ്മെ ഇതുവരെ കൊണ്ടുവന്ന ദൈവത്തിന് എല്ലാ മഹത്വവും അർപ്പിക്കാം.

          ഓരോ ദിവസവും ക്രമമായി വചനം വായിക്കുവാനും ചില ആത്മീയ സത്യങ്ങളെ മനസ്സിലാക്കുവാനും ദൈവം ഒരുക്കിയ ഈ അവസരത്തെ ഓർത്ത് അഭിമാനം കൊള്ളുന്നു, എല്ലാ ആദരവും അത്യുന്നതനായവന് അർപ്പിക്കുന്നു. 2020 - ന്റെ ആദ്യ ദിനം മുതൽ ഈ ആത്മീയ ഉദ്യമത്തിൽ സഹയാത്രികരായ ഏവർക്കും ദൈവനാമത്തിൽ നന്ദി.


     യോഹന്നാൻ അപ്പോസ്തലന് എന്ത് സംഭവിക്കും എന്ന പത്രോസിൻ്റെ ചോദ്യത്തിന് യേശു നല്കിയ മറുപടി അത് നിന്നെ ബാധിക്കുന്ന കാര്യമല്ല "നീ എന്നെ അനുഗമിക്ക" എന്നാണ്.


      മറ്റുള്ളവർക്ക് എന്ത് സംഭവിക്കുന്നു എന്നറിയാനുള്ള ആഗ്രഹം  അതിനു വേണ്ടിയുള്ള പരിശ്രമം ദൈവമക്കൾക്ക് ചേർന്നതല്ല. മറ്റുള്ളവരെക്കുറിച്ച് നാം അറിയേണം എന്ന് ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങൾ അവിടുന്ന് അറിയിക്കും. നാമായിട്ട് ചികഞ്ഞ് കണ്ടു പിടിക്കേണ്ടതായിട്ടില്ല. നാം അന്വേഷിക്കേണ്ടത് എന്നെക്കുറിച്ചുള്ള ദൈവഹിതം എന്താണ് ഞാൻ ദൈവത്തിനായി എന്ത് പ്രവൃത്തിക്കണം എന്നാണ്.


      2021 ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങൾ മാത്രം അന്വേഷിക്കുന്ന വർഷമായി തീരട്ടെ. *എല്ലാവർക്കും  പുതുവത്സരാശംസകൾ.*


     *ദൈവം അനുവദിച്ചാൽ Morning Inspira  യുമായി നാളെ മുതൽ  ദൃശ്യ ശ്രവണ മാധ്യമത്തിലൂടെ കാണാം. ഏവരുടെ സഹകരണത്തെ പ്രതീക്ഷിക്കുന്നു.*

 *ഞങ്ങളുടെ യൂട്യൂബ് ചാനൽ ഇന്നുതന്നെ സന്ദർശിക്കുക*

https://www.youtube.com/c/JohnsonLazarUppukunnu7

 

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


30 December, 2020

പ്രഭാത ധൃാന ചിന്തകൾ

   MORNING INSPIRA....✍📆_ *30.12.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 ദിനവൃത്താന്തം  (2 chronicles) 34,35  = യോശീയാവിന്റെ ഭരണം.

➡ മലാഖി (Malachi) 3 = ദശാംശം.

➡ യോഹന്നാൻ (John) 21: 15-19 = യേശുവും പത്രോസും.

➡ വെളിപ്പാട് (Revelation) 21: 9-27 = പുതിയ യെരുശലേം.


*🎯 കർത്താവേ, നീ സകലവും അറിയുന്നു*


            യോഹന്നാന്റെ മകനായ ശിമോനേ, നിനക്ക് എന്നോടു പ്രിയമുണ്ടോ എന്ന ചോദ്യത്തിന് പത്രോസ് നല്കിയ മൂന്നാമത്തെ മറുപടിയാണ് "കർത്താവേ, നീ സകലവും അറിയുന്നു" എന്നത്.


         പ്രിയമുള്ളവരേ, നമ്മുടെ കർത്താവ് സകലവും അറിയുന്നവനാണ്. അവിടുന്ന് നമുക്ക് പ്രസംഗത്തിലൂടെ അവിടുത്തെക്കുറിച്ച് പറയാനും പ്രാർത്ഥനയിലൂടെ അവിടുത്തോട് സംസാരിക്കാനും അവസരങ്ങൾ നല്കുമ്പോൾ അവിടുന്ന് സകലവും അറിയുന്നവനാണ് എന്ന വസ്തുത നാം ഓർത്ത് അവ നിർവ്വഹിക്കണം. അല്ലെങ്കിൽ പ്രസംഗം വെറും പ്രഹസനവും പ്രാർത്ഥന പാഴ് വാക്കുകളുടെ സമാഹാരവുമായി അവശേഷിക്കും.


      2020 ലെ നമ്മുടെ ജീവിതം കർത്താവ് എന്നെ സമ്പൂർണ്ണമായി അറിയുന്നുണ്ട് എന്ന ധാരണയിൽ ആയിരുന്നോ? വിലയിരുത്താം, നമ്മേ അറിയുന്ന കർത്താവിൻ്റെ മുമ്പിൽ സത്യസന്തരായി ജീവിക്കാം.


      

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


29 December, 2020

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *29.12.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 ദിനവൃത്താന്തം  (2 chronicles) 33  = രാജാക്കന്മാരായ മനശ്ശെ, ആമോൻ.

➡ മലാഖി (Malachi) 2 = ഇസ്രായേലിന്റെ അവിശ്വസ്തതയെ ശാസിക്കുന്നു.

➡ യോഹന്നാൻ (John) 21: 1-14 = യേശു ശിഷ്യന്മാർക്ക് പ്രത്യക്ഷനാകുന്നു.

➡ വെളിപ്പാട് (Revelation) 21: 1-8 = പുതിയ ആകശവും പുതിയ ഭൂമിയും.


*🎯 ഇപ്പോൾ പിടിച്ച ചിലതു കൊണ്ടുവരുവിൻ*


            ജീവനത്തിൻ്റെ ചിന്തയാണ് ഒരിക്കൽ ഉപേക്ഷിച്ച വള്ളവും വലയും എടുക്കാൻ പത്രോസിനെ നിർബന്ധിച്ചത്. ഒരിക്കൽ കരം അടയ്ക്കുവാൻ ഉള്ള പണത്തിനായി ചൂണ്ട ഇടാൻ യേശു തന്നെ അയച്ചതിനാൽ മീൻ പിടിക്കാൻ പോകുന്നത് തെറ്റാണെന്ന് അവൻ ചിന്തിച്ചില്ല.


           എന്നാൽ ലോകത്തിൽ പാപമോചനം പ്രസംഗിക്കാനായി നിയോഗിക്കപ്പെട്ടവനാണ് താൻ എന്ന ദൗത്യബോധം തന്നെ ഭരിച്ചിരുന്നു എങ്കിൽ ഈ പഴയ ജോലിയിലേയ്ക്ക് പോകുകയില്ലായിരുന്നു.


        എന്തായാലും സ്നേഹവനായ ദൈവം അവരെ സന്ദർശിച്ചു. ആ സന്ദർശനത്തിലൂടെ 2 കാര്യങ്ങൾ യേശു തെളിയിച്ചു. ഒന്ന്, യേശുവിനെക്കൂടാതെ അവർക്ക് ഇനി ഒന്നും നേടുവാൻ കഴിയുകയില്ല. രണ്ട്, യേശുവിലൂടെ പിടിച്ചതിനെയാണ് യേശുവിനാവശ്യം അല്ലാത്തവ അവൻ സ്വീകരിക്കുകയില്ല. 


       നേടുന്നതെല്ലാം യേശുവിലൂടെയാകട്ടെ, യേശുവിന് കൊടുക്കുന്നതും യേശു കർത്താവിലൂടെ നേടിയതിൽ നിന്ന് മാത്രമായിരിക്കട്ടെ. 


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


28 December, 2020

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *28.12.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 ദിനവൃത്താന്തം  (2 chronicles) 32  = സൻഹേരീബ് യെഹൂദയെ ആക്രമിക്കുന്നു.

➡ മലാഖി (Malachi) 1= ദൈവത്തിന്റെ ചോദ്യങ്ങൾ.

➡ യോഹന്നാൻ (John) 20: 24-31 = തോമസിന്റെ അവിശ്വാസവും ഏറ്റുപറച്ചിലും, ഗ്രന്ഥഉദ്ദേശം.

➡ വെളിപ്പാട് (Revelation) 20: 11-15 = ദുഷ്ടന്മാരുടെ ന്യായവിധി.


*🎯 തോമസിൻ്റെ ഗുണം അറിയാതെ പോകരുത്*


            യേശുവിൻ്റെ ശിഷ്യനായ തോമസിൻ്റെ പേര് കേൾക്കുമ്പോൾ തന്നേ നമ്മുടെ മനസ്സിൽ തെളിയുന്ന ചിത്രം സംശയിച്ചവൻ എന്നതാണ്. എന്നാൽ മറ്റു ശിഷ്യന്മാരിൽ ആർക്കുമില്ലാതിരുന്ന ഒരു ഗുണം തോമസിൽ ഉണ്ടായിരുന്നു. നാം വായിക്കുന്നത് ഉയർത്തെഴുന്നേറ്റ യേശു ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ അവൻ അവരുടെ കൂടെ ഇല്ലായിരുന്നു എന്നാണ്. യേശു ആദ്യം പ്രത്യക്ഷപ്പെട്ട സമയത്തെ അവിടെയുണ്ടായിരുന്ന ശിഷ്യന്മാരുടെ അവസ്ഥയെക്കുറിച്ച് ദൈവാത്മാവ് രേഖപ്പെടുത്തിയിരിക്കുന്നത് "അവർ യെഹൂദന്മാരെ പേടിച്ചു ഇരിക്കുകയായിരുന്നു'' എന്നാണ്. ആകയാൽ തോമസിൻ്റെ ഗുണം അവന് ഭയമില്ലായിരുന്നു എന്നാണ്.


      ഒരിക്കൽ വരിക യേശുവിനോടുകൂടെ മരിക്കേണ്ടതിന് നമുക്കും പോകാം എന്നവൻ സഹ ശിഷ്യന്മാരോടു പറഞ്ഞു, ഇവിടെ ഇതാ യേശുവിനെ ക്രൂശിച്ചവർ പുറത്തുണ്ട് എന്ന് കരുതി അകത്തിരിക്കാൻ തയ്യാറാകതെ ധൈര്യത്തോടെ അവൻ പുറത്തിറങ്ങി നടക്കുന്നു. 


    കുറവുകൾ ഇല്ലാത്തവരായി ആരുമില്ല, എന്നാൽ എല്ലാവരിലും എന്തെങ്കിലും ഗുണങ്ങളും ഉണ്ടാകും അവ കാണുവാൻ നമ്മുക്ക് സാധിക്കട്ടെ.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

27 December, 2020

പ്രഭാത ധൃാന ചിന്തകൾ

  MORNING INSPIRA....✍📆_ *27.12.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 ദിനവൃത്താന്തം  (2 chronicles) 31  = വിഗ്രഹങ്ങളെ നശിപ്പിക്കുന്നു, ലേവ്യർക്ക് ഓഹരി നിശ്ചയിക്കുന്നു.

➡ സെഖര്യാഖ് (Zechariah) 14= യെരുശലേമും ജാതികളും.

➡ യോഹന്നാൻ (John) 20: 11-23 = യേശു മഗ്ദലക്കാരത്തി മറിയയ്ക്കും ശിഷ്യന്മാർക്കും പ്രത്യക്ഷനാകുന്നു.

➡ വെളിപ്പാട് (Revelation) 20: 1-10 = സാത്താനെ ബന്ധിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു.


*🎯 തുറക്കപ്പെട്ട കല്ലറയ്ക്കു മുമ്പിൽ അറിവില്ലായ്മയുടെ കണ്ണുനീർ*


            അടഞ്ഞ കല്ലറകൾക്കു മുമ്പിൽ കരയുന്നത് സർവ്വസാധരണമാണ്. എന്നാൽ ചരിത്രത്തിൽ ഒരിക്കലായി മഗ്ദലക്കാരി മറിയ തുറക്കപ്പെട്ട കല്ലറയുടെ മുമ്പിൽ നിന്നുകൊണ്ട് കരഞ്ഞു. യേശുവിനെ അടക്കിയ കല്ലറയായിരുന്നു അത്. കൂടെ ഉണ്ടായിരുന്ന പത്രോസും യോഹന്നാനും തിരികെ പോയിട്ടും അവൾക്ക് അവിടെ നിന്ന് പോകുവാൻ കഴിഞ്ഞില്ല. അവൾ ആ കല്ലറയ്ക്കൽ കരഞ്ഞു കൊണ്ടു നിന്നു.


       പ്രിയരേ, യേശുവിൻ്റെ ശരീരം ആരോ എടുത്തുകൊണ്ടു പോയി എന്ന ചിന്തയാണ് അവളുടെ കണ്ണുനീരിൻ്റെ കാരണം. യേശു മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റതാണ് എന്ന് മനസ്സിലാക്കാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല. ആകയാൽ നമുക്കതിനെ അറിവില്ലായ്മയുടെ കണ്ണുനീർ എന്ന് വിളിക്കാം.


      അവളുടെ ആ കണ്ണുനീർ തുടക്കപ്പെട്ടത് സ്വർഗ്ഗീയമായ രീതിയിലാണ്. കരഞ്ഞ് കലങ്ങിയ ആ കണ്ണുകൾക്ക് മുമ്പിൽ ആദ്യം ദൈവദൂതന്മാർ പ്രത്യക്ഷപ്പെട്ടു. അതിനു ശേഷം യേശുവും പ്രത്യക്ഷപ്പെട്ടു. ഉയിർത്തെഴുന്നേറ്റ യേശു തന്നെ ഉയർപ്പിച്ച പിതാവിൻ്റെ അടുത്ത് പോകുന്നതിന് മുമ്പ് അവൾക്ക് അരികിലേയ്ക്ക് ചെന്ന് അവളുടെ കണ്ണുനീർ മാറ്റി. യഥാർത്ഥ സ്നേഹത്തിൽ നിന്നും  ഭക്തിയിൽ നിന്നും ഉണ്ടാകുന്ന അബദ്ധങ്ങളെ ദൈവം അംഗീകരിക്കുകയും അവരെ സത്യത്തിങ്കലേയ്ക്ക് വഴി നടത്തുകയും ചെയ്യും എന്ന വസ്തുത ഈ സംഭവം ചൂണ്ടിക്കാണിക്കുന്നു. ഉയിർത്തെഴുന്നേറ്റ് സത്യത്തിലേയ്ക്ക് നമ്മേ നടത്തുന്ന ഈ കർത്താവിനെ നമുക്കാരാധിക്കാം.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


26 December, 2020

പ്രഭാത ധൃാന ചിന്തകൾ

  MORNING INSPIRA....✍📆_ *26.12.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 ദിനവൃത്താന്തം  (2 chronicles) 30  = പെസഹ ആചരിക്കുന്നു.

➡ സെഖര്യാഖ് (Zechariah) 12,13 = യെരുശലേമിന്റെ ഭാവി വിടുതൽ

➡ യോഹന്നാൻ (John) 20: 1- 10 = യേശുവിന്റെ ഉയർത്തെഴുന്നേല്പ്പ്.

➡ വെളിപ്പാട് (Revelation) 19: 11-20 = വെള്ളക്കുതിരപ്പുറത്തിരിക്കുന്നവൻ.


*🎯 ഉയർത്തെഴുന്നേറ്റ യേശു റുമാൽ ചുരുട്ടി വെച്ചത് എന്തിന്?*


   യേശു ക്രിസ്തുവിൻ്റെ ഉയർപ്പുമായി ബന്ധപ്പെട്ട് പത്രോസും യോഹന്നാനും കല്ലറയ്ക്കൽ എത്തിയപ്പോൾ കണ്ട കാഴ്ച്ചകളിൽ എടുത്തു പറഞ്ഞിരിക്കുന്ന ഒന്നാണ് "യേശുവിന്റെ തലയിൽ ചുറ്റിയിരുന്ന റൂമാൽ ശീലകളോടുകൂടെ കിടക്കാതെ വേറിട്ട് ഒരിടത്തു ചുരുട്ടിവച്ചിരിക്കുന്നതു കണ്ടു" (യോഹന്നാൻ 20:7) എന്നത്.


     എന്തിനായിരിക്കാം ആ റൂമാൽ മാത്രം ശീലകളുടെ കൂടെ ഇടാതെ അതിനെ അവയിൽ നിന്ന് വേറിട്ട് ഒരിടത്ത് ചുരുട്ടി വെച്ചത്.


      പത്രോസും യോഹന്നാനും കല്ലറയ്ക്കലേയ്ക്ക് ഓടിയെത്തിയത് "കർത്താവിനെ കല്ലറയിൽനിന്ന് എടുത്തു കൊണ്ടുപോയി; അവനെ എവിടെ വച്ചു എന്ന് ഞങ്ങൾ അറിയുന്നില്ല" (യോഹന്നാൻ 20:2) എന്ന സ്ത്രീകളുടെ വാക്ക് കേട്ടിട്ടാണ്. 


     എന്നാൽ കല്ലറയ്ക്കൽ എത്തുന്ന അവർ ആ റൂമാൽ ചുരുട്ടി വെച്ചിരിക്കുന്നത് കണ്ടിട്ട്, "ഇത് വേറെ ആരും ചുരുട്ടിയതല്ല യേശു തന്നേ ചുരുട്ടി വെച്ചതാണ്, അവൻ ഇങ്ങനെ ചുരുട്ടി വെയ്ക്കുന്നത് ഞങ്ങൾ പലയാവർത്തി കണ്ടിട്ടുണ്ട്" എന്ന് പറയേണ്ടതിനകണം. കാരണം മൂന്നര വർഷം അവർ യേശുവിൻ്റെ കൂടെ രാവും പകലും ജീവിച്ചതാണല്ലോ, അങ്ങനെ ജീവിക്കുമ്പോൾ അവൻ്റെ ശീലങ്ങൾ മനസ്സിലാക്കാൻ സാധ്യതയുണ്ട്. പക്ഷേ നിർഭാഗ്യവശാൽ അവർ അത് മനസ്സിലാക്കിയില്ല.


      പ്രിയരേ, ഇത് നമുക്കായി എഴുതിയിരിക്കുന്നത് മാതൃകയായിട്ട് കൂടിയാണ്. എന്തിന് മാതൃക? ഉറങ്ങി എഴുന്നേറ്റ് കഴിയുമ്പോൾ എന്ത് ചെയ്യണം എന്നതിന് മാതൃക. പലരുടെയും കിടക്ക ശ്രദ്ധിച്ചാൽ തലയിണ ഒരിടത്തും ബെഡ്ഷീറ്റ് മറ്റൊരിടത്തും പുതപ്പ് പാതി തറയിലും പാതി കട്ടിലിലുമായിട്ടായിരിക്കും. എഴുന്നേറ്റ് മണിക്കൂറുകൾ കഴിഞ്ഞ ശേഷമോ അല്ലെങ്കിൽ കുടുംബത്തിലെ മറ്റ് ആരേങ്കിലുമോ ആണ് അത് മടക്കിയും കൃത്യമായും വെയ്ക്കുന്നത്. യേശു അങ്ങനെ ആയിരുന്നില്ല. അവിടുന്ന് തൻ്റെ സർവ്വ ശക്തിയിലും സർവ്വാധികാരത്തിലും മരണത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റപ്പോഴും തൻ്റെ തലയും മുഖവും മൂടിയിരുന്ന റൂമാൽ ചുരുട്ടി വെച്ചു.



_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


25 December, 2020

പ്രഭാത ധൃാന ചിന്തകൾ

  MORNING INSPIRA....✍📆_ *25.12.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 ദിനവൃത്താന്തം  (2 chronicles) 29  = യെഹിസ്കീയാവ് ദൈവജനത്തെ മടക്കിവരുത്തുന്നു.

➡ സെഖര്യാഖ് (Zechariah) 11 = ഇടയന്മാർ

➡ യോഹന്നാൻ (John) 19: 38- 42 = യേശുവിന്റെ അടക്കം.

➡ വെളിപ്പാട് (Revelation) 19: 6-10 = കുഞ്ഞാടിന്റെ കല്ല്യാണസദ്യ.


*🎯 രഹസ്യ ശിഷ്യന്മാർ ചെയ്ത പരസ്യ ശുശ്രൂഷ* 


   ലോകം യേശുവിൻ്റെ ജനനം ഇന്ന് ആഘോഷമാക്കിയിരിക്കുകയാണ്. യേശുവിന് ലോകത്തിൽ എണ്ണിയാൽ തീരാത്ത അനുയായികൾ ഉള്ളതിനാൽ ആ ആഘോഷത്തിൽ പങ്ക് ചേരുന്നത് ഒരു വലിയ കാര്യമല്ല. എന്നാൽ നൂറ്റാണ്ടുകൾക്ക് മുമ്പ് യേശുവിനെ അറിയാം അവൻ്റെ കൂടെയായിരുന്നു  ഞങ്ങളും എന്ന് പറയാൻ  അവൻ്റെ ശിഷ്യന്മാർ പോലും പേടിച്ച ഒരു ദിനം ഉണ്ടായിരുന്നു. അവിടുന്ന് ക്രൂശിക്കപ്പെട്ട ആ വെള്ളിയാഴ്ച്ച. 


    പക്ഷേ യേശുവിൻ്റെ കൂടെ നടന്നിട്ടില്ലാത്ത പരസ്യമായി യേശുവിനോടു ഒരു പരിചയവും കാണിച്ചിട്ടില്ലാത്ത 2 പേർ, രണ്ട് രഹസ്യ ശിഷ്യന്മാർ പരസ്യമായി വന്നു യേശുവിൻ്റെ ജീവനറ്റ ശരീരം യെഹൂദാ മര്യാദ പ്രകാരം അടക്കം ചെയ്തു.


    എല്ലാവരും ഉണ്ടെങ്കിൽ ഞാനും യേശുവിനായി നില്ക്കാം എന്ന് പറയുന്നതിൽ അല്ല എല്ലാവരും എതിർത്താലും ഞാൻ യേശുവിനായി നില്ക്കും എന്ന് പറയുന്നതാവണം നമുക്കവനോടുള്ള സ്നേഹവും ഭക്തിയും.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


24 December, 2020

പ്രഭാത ധൃാന ചിന്തകൾ

  MORNING INSPIRA....✍📆_ *24.12.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 ദിനവൃത്താന്തം  (2 chronicles) 28  = ആഹാസ് രാജാവ്.

➡ സെഖര്യാഖ് (Zechariah) 10 = കർത്താവ് തന്റെ ജനത്തെ വീണ്ടെടുക്കുന്നു.

➡ യോഹന്നാൻ (John) 19: 31-37 = യേശുവിന്റെ വിലാപ്പുറം കുത്തിതുളയ്ക്കുന്നു.

➡ വെളിപ്പാട് (Revelation) 19: 1-5 = സ്വർഗ്ഗവാസികൾ ദൈവത്തെ സ്തുതിക്കുന്നു.


*🎯 മരണമുറപ്പിച്ചതും മുറിവേല്പ്പിച്ച്*


    യേശുവിൻ്റെ വിലാപ്പുറത്ത് നിന്ന് രക്തവും വെള്ളവും പുറപ്പെട്ടു എന്ന വാക്യത്തെ അടിസ്ഥാനമാക്കി യേശു അവസാന തുള്ളി രക്തം വരെയും ചിന്തി തന്നു എന്ന് പറയുന്നവരുണ്ട്. 


    യോഹന്നാൻ 19 ൻ്റെ 31 മുതൽ 37 വരെയുള്ള വാക്യങ്ങൾ വായിച്ചാൽ പടയാളികളിൽ ഒരുത്തൻ യേശുവിൻ്റെ വിലാപ്പുറത്ത് കുത്തിയത് യേശുവിൻ്റെ മരണം ഉറപ്പിക്കുന്നതിനായിരുന്നു എന്നും രക്തവും വെള്ളവും ഒഴുകപ്പെട്ടത് ഛേദനയറ്റ ശരീരത്തിൽ നിന്നായിരുന്നു എന്നും മനസ്സിലാക്കാം.


     ജീവനറ്റ ശരീരത്തിൽ നിന്ന് ഒഴുകിയ രക്തത്തിന് താൻ മനസ്സോടെ അടികളേറ്റ് ചൊരിഞ്ഞ രക്തത്തോളം പ്രസക്തിയില്ല. എന്നിരുന്നാലും നമ്മുടെ യേശുവിൻ്റെ മരണം ഉറപ്പിക്കപ്പെട്ടത് ആ ശരീരത്തിൽ മുറിവേല്പ്പിച്ചു കൊണ്ടാണ്. അവന്റെ താഴ്ചയിൽ അവനു ന്യായം കിട്ടാതെ പോയി (അപ്പൊ. പ്രവൃത്തികൾ 8:33) എന്ന പ്രവചന വാക്യത്തിന് ഇത്രയും വ്യാപ്തിയുണ്ടായിരുന്നു.


    സ്വന്ത പുത്രൻ്റെ ഉയിരറ്റ ശരീരത്തെ മുറിവേല്പ്പിക്കാൻ അനുവദിച്ച പിതാവിൻ്റെ സ്നേഹം എത്ര വലിയത്. ആ സ്നേഹം നമ്മേ പ്രതിയാണെന്ന് ഓർക്കുമ്പോൾ എങ്ങനെ ഈ ദൈവത്തിനു വേണ്ടി ജീവിക്കാതിരിക്കുവാൻ കഴിയും? 

      

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

23 December, 2020

പ്രഭാത ധൃാന ചിന്തകൾ

  MORNING INSPIRA....✍📆_ *23.12.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 ദിനവൃത്താന്തം  (2 chronicles) 26,27  = രാജാക്കന്മാരായ ഉസ്സിയാവും യോഥാമും.

➡ സെഖര്യാഖ് (Zechariah) 9 = അയൽ രാജ്യങ്ങളുടെ മേൽ ന്യായവിധി, സീയോന്റെ ഭാവി രാജാവ്.

➡ യോഹന്നാൻ (John) 19: 16-30 = ക്രൂശീകരണം.

➡ വെളിപ്പാട് (Revelation) 17: 1-24 = ബാബിലോണിന്റെ വീഴ്ച്ച.


*🎯 മേലെഴുത്തു*


   യേശുവിനെ ക്രൂശിക്കാൻ വിധിച്ച ഭരണാധികാരി എന്ന നിലയിൽ വില്ലൻ മുഖഛായയാണ് പീലാത്തോസിന് ഉള്ളത്. എന്നാൽ അദ്ദേഹം ചെയ്ത ഒരു നല്ല കാര്യം ഒരു മേലെഴുത്ത് യേശുവിൻ്റെ ക്രുശിൽ തറച്ചു എന്നുള്ളതാണ്. ആ മേലെഴുത്തിലെ ആശയമാണ് അദ്ദേഹം ചെയ്തത് നല്ല കാര്യം ആണ് എന്നു പറയാനുള്ള കാരണം. അത് ഇങ്ങനെ ആയിരുന്നു: ''നസറായനായ യേശു യെഹൂദന്മാരുടെ രാജാവ്" (യോഹന്നാൻ 19:19).


     പ്രിയരേ, യേശു ജനിച്ചത് രാജാവായിട്ടാണ്, അവിടുന്ന് നമുക്കായി മരിക്കുമ്പോഴും രാജാവ് തന്നെയായിരുന്നു. താങ്കളുടെ ജീവിതത്തിൽ ക്രിസ്തു രാജാവാണോ? യേശുവിൻ്റെ രാജ്യത്വം അംഗീകരിക്കുക. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


22 December, 2020

പ്രഭാത ധൃാന ചിന്തകൾ

  MORNING INSPIRA....✍📆_ *22.12.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 ദിനവൃത്താന്തം  (2 chronicles) 25  = അമസ്യാവു യെഹൂദയിൽ വാഴുന്നു.

➡ സെഖര്യാഖ് (Zechariah) 8 = യെരുശലേമിന്റെ യഥാസ്ഥാനത്തിന്റെ വാഗ്ദത്തം.

➡ യോഹന്നാൻ (John) 19: 1-15 = യേശുവിനെ മരണത്തിനു വിധിക്കുന്നു.

➡ വെളിപ്പാട് (Revelation) 17: 1-18 = ബാബിലോണിന്റെ നാശം പ്രവചിക്കുന്നു.


*🎯 അധികാരങ്ങൾക്ക് കീഴ്പ്പെടാം*


    യേശു ഈ ലോകത്തിൽ ജീവിച്ച സമയത്ത് അധികാരങ്ങളോടുള്ള അവിടുത്തെ സമീപനം അനുസരണമായിരുന്നു. കരം കൊടുത്തതും കരം കൊടുക്കണം എന്ന് പഠിപ്പിച്ചതും അതിനു ഉദാഹരണമാണ്. അധികാരങ്ങൾക്ക് കീഴ്പ്പെട്ടതു ഭൂമിയിലുള്ള അധികാരങ്ങൾ എല്ലാം നല്കപ്പെടുന്നതും നിയന്ത്രിക്കപ്പെടുന്നതും പിതാവായ ദൈവത്തലാണ് എന്ന് തെളിയിക്കേണ്ടതിനാണ്. തന്നെ കൊല്ലുവാനും വിട്ടയക്കുവാനും എനിക്ക് അധികാരമുണ്ട് എന്ന് പീലാത്തോസ് പറഞ്ഞപ്പോൾ യേശു പറഞ്ഞത്: മേലിൽ നിന്നു നിനക്കു കിട്ടിയിട്ടില്ല എങ്കിൽ എന്റെമേൽ നിനക്ക് ഒരധികാരവും ഉണ്ടാകയില്ലായിരുന്നു (യോഹന്നാൻ 19:11) എന്നാണ്.


      പ്രിയരേ, യേശുവിൻ്റെ കാര്യത്തിൽ മാത്രമല്ല നമ്മോടുള്ള ബന്ധത്തിലും മേലിൽ നിന്നു അധികാരം കിട്ടിയിട്ടില്ല എങ്കിൽ മനുഷ്യർക്ക് നമ്മുടെ മേൽ ഒരു അധികാരവും ഇല്ല. ആകയാൽ അവിടുന്ന് അനുവദിക്കുന്ന അധികാരങ്ങൾക്ക് കീഴ്പ്പെടാം.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


21 December, 2020

പ്രഭാത ധൃാന ചിന്തകൾ

  MORNING INSPIRA....✍📆_ *21.12.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 ദിനവൃത്താന്തം  (2 chronicles) 23-24  = യോവാശ് രാജാവ്.

➡ സെഖര്യാഖ് (Zechariah) 7 = അർത്ഥമില്ലാത്ത ഉപവാസം, അനുസരണക്കേടിനാൽ അടിമത്തം.

➡ യോഹന്നാൻ (John) 18: 29-40 = യേശു പീലാത്തോസിന്റെ മുമ്പിൽ.

➡ വെളിപ്പാട് (Revelation) 16: 1-21 = ക്രോധ കലശങ്ങൾ.


*🎯 ന്യായമായ വിധി വേണ്ട*


    ന്യായാധിപൻ്റെ മുമ്പിൽ കുറ്റവാളികളോ കുറ്റം ആരോപിക്കപ്പെട്ടവരോ ഹാജരാക്കപ്പെടുന്നത് അവരെ വിസ്താരം നടത്തി ന്യായമായ ശിക്ഷ വിധിക്കേണ്ടതിനാണ്. കുറ്റം ചെയ്തിട്ടില്ല എന്ന് ബോധ്യപ്പെട്ടാൽ നിരപരാധി എന്ന് വിധിയെഴുതി വെറുതെ വിടാനും ന്യായാധിപനു അധികാരം ഉണ്ട്.


   പക്ഷേ ന്യായാധിപനായ  പീലാത്തൊസിൻ്റെ മുമ്പിൽ യേശു ഹാജരാക്കപ്പെട്ടത് പീലാത്തൊസ് അദ്ദേഹത്തെ വിസ്തരിച്ച ശേഷം ന്യായമായ ശിക്ഷ നടപ്പിലാക്കേണ്ടതിനായിരുന്നില്ല മറിച്ച് മരണശിക്ഷ വിധിക്കേണ്ടതിനു മാത്രമായിരുന്നു. പീലാത്തൊസ് യെഹൂദന്മാരോട്: നിങ്ങൾ അവനെ കൊണ്ടുപോയി നിങ്ങളുടെ ന്യായപ്രമാണപ്രകാരം വിധിപ്പിൻ എന്നു പറഞ്ഞപ്പോൾ യെഹൂദന്മാർ അവനോട് പറഞ്ഞത് മരണശിക്ഷയ്ക്കുള്ള അധികാരം ഞങ്ങൾക്കില്ലല്ലോ എന്നാണ് (യോഹന്നാൻ 18:31).


     മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട നമ്മുടെ ശിക്ഷ ഏറ്റെടുത്തതിനാലാണ് അവിടുന്ന് മരണത്തിന് ഏല്പ്പിക്കപ്പെട്ടത്. നമ്മുടെ ശിക്ഷ ഏറ്റെടുക്കാൻ ഏല്പ്പിക്കപ്പെട്ടവനെ സ്നേഹിക്കാം അവനെ മഹത്വപ്പെടുത്തി ജീവിക്കാം.

      


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...