MORNING INSPIRA....✍📆_ *21.12.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ 2 ദിനവൃത്താന്തം (2 chronicles) 23-24 = യോവാശ് രാജാവ്.
➡ സെഖര്യാഖ് (Zechariah) 7 = അർത്ഥമില്ലാത്ത ഉപവാസം, അനുസരണക്കേടിനാൽ അടിമത്തം.
➡ യോഹന്നാൻ (John) 18: 29-40 = യേശു പീലാത്തോസിന്റെ മുമ്പിൽ.
➡ വെളിപ്പാട് (Revelation) 16: 1-21 = ക്രോധ കലശങ്ങൾ.
*🎯 ന്യായമായ വിധി വേണ്ട*
ന്യായാധിപൻ്റെ മുമ്പിൽ കുറ്റവാളികളോ കുറ്റം ആരോപിക്കപ്പെട്ടവരോ ഹാജരാക്കപ്പെടുന്നത് അവരെ വിസ്താരം നടത്തി ന്യായമായ ശിക്ഷ വിധിക്കേണ്ടതിനാണ്. കുറ്റം ചെയ്തിട്ടില്ല എന്ന് ബോധ്യപ്പെട്ടാൽ നിരപരാധി എന്ന് വിധിയെഴുതി വെറുതെ വിടാനും ന്യായാധിപനു അധികാരം ഉണ്ട്.
പക്ഷേ ന്യായാധിപനായ പീലാത്തൊസിൻ്റെ മുമ്പിൽ യേശു ഹാജരാക്കപ്പെട്ടത് പീലാത്തൊസ് അദ്ദേഹത്തെ വിസ്തരിച്ച ശേഷം ന്യായമായ ശിക്ഷ നടപ്പിലാക്കേണ്ടതിനായിരുന്നില്ല മറിച്ച് മരണശിക്ഷ വിധിക്കേണ്ടതിനു മാത്രമായിരുന്നു. പീലാത്തൊസ് യെഹൂദന്മാരോട്: നിങ്ങൾ അവനെ കൊണ്ടുപോയി നിങ്ങളുടെ ന്യായപ്രമാണപ്രകാരം വിധിപ്പിൻ എന്നു പറഞ്ഞപ്പോൾ യെഹൂദന്മാർ അവനോട് പറഞ്ഞത് മരണശിക്ഷയ്ക്കുള്ള അധികാരം ഞങ്ങൾക്കില്ലല്ലോ എന്നാണ് (യോഹന്നാൻ 18:31).
മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട നമ്മുടെ ശിക്ഷ ഏറ്റെടുത്തതിനാലാണ് അവിടുന്ന് മരണത്തിന് ഏല്പ്പിക്കപ്പെട്ടത്. നമ്മുടെ ശിക്ഷ ഏറ്റെടുക്കാൻ ഏല്പ്പിക്കപ്പെട്ടവനെ സ്നേഹിക്കാം അവനെ മഹത്വപ്പെടുത്തി ജീവിക്കാം.
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_
No comments:
Post a Comment