MORNING INSPIRA....✍📆_ *20.12.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ 2 ദിനവൃത്താന്തം (2 chronicles) 21-22 = രാജാക്കന്മാരായ യെഹോരാം, അഹസ്യാവ്
➡ സെഖര്യാഖ് (Zechariah) 6 = നാലു രഥങ്ങൾ.
➡ യോഹന്നാൻ (John) 18: 19-28 = യേശു മഹാപുരോഹിതന്റെ മുമ്പിൽ.
➡ വെളിപ്പാട് (Revelation) 15: 1-5 = ഏഴ് കലശങ്ങൾക്കുള്ള ഒരുക്കം.
*🎯 സമ്പൂർണ്ണ വിശുദ്ധി*
യെഹൂദന്മാർ യേശുവിനെ പീലാത്തോസിനു മുമ്പിൽ ഹാജരാക്കുന്നതിനോട് അനുബന്ധിച്ച് യോഹന്നാൻ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് "പുലർച്ചയ്ക്ക് അവർ (യെഹൂദന്മാർ) യേശുവിനെ കയ്യഫാവിന്റെ അടുക്കൽനിന്ന് ആസ്ഥാനത്തിലേക്കു കൊണ്ടുപോയി; തങ്ങൾ അശുദ്ധമാകാതെ പെസഹ കഴിപ്പാന്തക്കവണ്ണം ആസ്ഥാനത്തിൽ കടന്നില്ല" (യോഹന്നാൻ 18:28) എന്നാണ്.
പാപരഹിതനായ ക്രിസ്തുവിനെ പാപിയെന്ന് കുറ്റം ചുമത്തി, കൊല്ലുവാനുള്ള എല്ലാ തന്ത്രങ്ങളും മെടഞ്ഞ് കള്ള സാക്ഷികളെയും അവനെതിരെ ഒരുക്കിയവരാണ് യെഹൂദന്മാർ. അവ ഒന്നും പാപവും അശുദ്ധിയുമായി കാണാതെ പീലാത്തോസിൻ്റെ ആസ്ഥാനത്തിൽ കടക്കുന്നതിനെ മാത്രം അശുദ്ധിയായി കണ്ടു.
പ്രിയരേ, നമ്മുടെ ജീവിതത്തിലും വലിയ പാപങ്ങളെ മൂടി വെച്ച് ചെറിയ കാര്യങ്ങൾക്ക് അതീവ ശ്രദ്ധ നല്കി അതിവിശുദ്ധന്മാർ ആകുവാൻ സാധ്യതയുണ്ട്. വലിയ കാര്യങ്ങളെ പരിഗണിക്കാതെ ചെറിയ കാര്യങ്ങളെ വലുതായി കാണാനും സാധ്യതയുണ്ട്. സൂക്ഷിക്കുക ദൈവം ആഗ്രഹിക്കുന്നത് സമ്പൂർണ്ണ വിശുദ്ധിയാണ്.
വിശുദ്ധിയോടെ പരിശുദ്ധനെ ആരാധിപ്പാൻ ഏവർക്കും സാധിക്കട്ടെ.
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_
20/12/2020, 8:37 am - Johnson Lazar: കാണാൻ കാത്തിരിക്കുന്ന ദൈവത്തെ ആരാധിക്കാം - Worship Thought by Evg. Johnson Lazar Uppukunnu
https://youtu.be/aAJ3HDujDL0
No comments:
Post a Comment