26 December, 2020

പ്രഭാത ധൃാന ചിന്തകൾ

  MORNING INSPIRA....✍📆_ *26.12.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 ദിനവൃത്താന്തം  (2 chronicles) 30  = പെസഹ ആചരിക്കുന്നു.

➡ സെഖര്യാഖ് (Zechariah) 12,13 = യെരുശലേമിന്റെ ഭാവി വിടുതൽ

➡ യോഹന്നാൻ (John) 20: 1- 10 = യേശുവിന്റെ ഉയർത്തെഴുന്നേല്പ്പ്.

➡ വെളിപ്പാട് (Revelation) 19: 11-20 = വെള്ളക്കുതിരപ്പുറത്തിരിക്കുന്നവൻ.


*🎯 ഉയർത്തെഴുന്നേറ്റ യേശു റുമാൽ ചുരുട്ടി വെച്ചത് എന്തിന്?*


   യേശു ക്രിസ്തുവിൻ്റെ ഉയർപ്പുമായി ബന്ധപ്പെട്ട് പത്രോസും യോഹന്നാനും കല്ലറയ്ക്കൽ എത്തിയപ്പോൾ കണ്ട കാഴ്ച്ചകളിൽ എടുത്തു പറഞ്ഞിരിക്കുന്ന ഒന്നാണ് "യേശുവിന്റെ തലയിൽ ചുറ്റിയിരുന്ന റൂമാൽ ശീലകളോടുകൂടെ കിടക്കാതെ വേറിട്ട് ഒരിടത്തു ചുരുട്ടിവച്ചിരിക്കുന്നതു കണ്ടു" (യോഹന്നാൻ 20:7) എന്നത്.


     എന്തിനായിരിക്കാം ആ റൂമാൽ മാത്രം ശീലകളുടെ കൂടെ ഇടാതെ അതിനെ അവയിൽ നിന്ന് വേറിട്ട് ഒരിടത്ത് ചുരുട്ടി വെച്ചത്.


      പത്രോസും യോഹന്നാനും കല്ലറയ്ക്കലേയ്ക്ക് ഓടിയെത്തിയത് "കർത്താവിനെ കല്ലറയിൽനിന്ന് എടുത്തു കൊണ്ടുപോയി; അവനെ എവിടെ വച്ചു എന്ന് ഞങ്ങൾ അറിയുന്നില്ല" (യോഹന്നാൻ 20:2) എന്ന സ്ത്രീകളുടെ വാക്ക് കേട്ടിട്ടാണ്. 


     എന്നാൽ കല്ലറയ്ക്കൽ എത്തുന്ന അവർ ആ റൂമാൽ ചുരുട്ടി വെച്ചിരിക്കുന്നത് കണ്ടിട്ട്, "ഇത് വേറെ ആരും ചുരുട്ടിയതല്ല യേശു തന്നേ ചുരുട്ടി വെച്ചതാണ്, അവൻ ഇങ്ങനെ ചുരുട്ടി വെയ്ക്കുന്നത് ഞങ്ങൾ പലയാവർത്തി കണ്ടിട്ടുണ്ട്" എന്ന് പറയേണ്ടതിനകണം. കാരണം മൂന്നര വർഷം അവർ യേശുവിൻ്റെ കൂടെ രാവും പകലും ജീവിച്ചതാണല്ലോ, അങ്ങനെ ജീവിക്കുമ്പോൾ അവൻ്റെ ശീലങ്ങൾ മനസ്സിലാക്കാൻ സാധ്യതയുണ്ട്. പക്ഷേ നിർഭാഗ്യവശാൽ അവർ അത് മനസ്സിലാക്കിയില്ല.


      പ്രിയരേ, ഇത് നമുക്കായി എഴുതിയിരിക്കുന്നത് മാതൃകയായിട്ട് കൂടിയാണ്. എന്തിന് മാതൃക? ഉറങ്ങി എഴുന്നേറ്റ് കഴിയുമ്പോൾ എന്ത് ചെയ്യണം എന്നതിന് മാതൃക. പലരുടെയും കിടക്ക ശ്രദ്ധിച്ചാൽ തലയിണ ഒരിടത്തും ബെഡ്ഷീറ്റ് മറ്റൊരിടത്തും പുതപ്പ് പാതി തറയിലും പാതി കട്ടിലിലുമായിട്ടായിരിക്കും. എഴുന്നേറ്റ് മണിക്കൂറുകൾ കഴിഞ്ഞ ശേഷമോ അല്ലെങ്കിൽ കുടുംബത്തിലെ മറ്റ് ആരേങ്കിലുമോ ആണ് അത് മടക്കിയും കൃത്യമായും വെയ്ക്കുന്നത്. യേശു അങ്ങനെ ആയിരുന്നില്ല. അവിടുന്ന് തൻ്റെ സർവ്വ ശക്തിയിലും സർവ്വാധികാരത്തിലും മരണത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റപ്പോഴും തൻ്റെ തലയും മുഖവും മൂടിയിരുന്ന റൂമാൽ ചുരുട്ടി വെച്ചു.



_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...