MORNING INSPIRA....✍📆_ *26.11.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ 1 ദിനവൃത്താന്തം (1 chronicles) 25 = സംഗീതക്കാർ.
➡ ദാനിയേൽ (Daniel) 9, 10 = ദാനിയേലിന്റെ പ്രാർത്ഥനയും ദർശനവും.
➡ യോഹന്നാൻ (John) 7: 1-53 = യേശു കൂടാരപ്പെരുന്നാളിൽ പ്രസംഗിക്കുന്നു.
➡ വെളിപ്പാട് (Revelation) 2: 18-19 = തുയത്തെെരായിലെ സഭയ്ക്കുള്ള ദൂത്.
*🎯 മനസ്സില്ലാതിരുന്നിട്ടും യേശു എന്തിന് യെഹൂദ്യയിലേയ്ക്ക് പോയി?*
യെഹൂദന്മാർ തന്നെ കൊല്ലുവാൻ അന്വേഷിച്ചതുകൊണ്ടു യെഹൂദ്യയിൽ സഞ്ചരിക്കുവാൻ യേശുവിനു മനസ്സില്ലായിരുന്നു എന്ന പ്രസ്താവനയോടെയാണ് യോഹന്നാൻ എഴുതിയ സുവിശേഷം ഏഴാം അദ്ധ്യായം ആരംഭിക്കുന്നത്. എന്നാൽ ആ അദ്ധ്യായത്തിൻ്റെ സിംഹഭാഗവും യേശു യെഹൂദ്യയിൽ നടത്തിയ പ്രസംഗമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യെഹൂദ്യയിലേയ്ക്ക് പോകുവാൻ മനസ്സില്ലാതിരുന്ന യേശു എന്തിനാണ് യെഹൂദ്യയിലേയ്ക്ക് പോയത്?
പിതാവായ ദൈവത്തിൻ്റെ ഹിതപ്രകാരവും പിതാവ് ഏല്‍പ്പിച്ച കാര്യങ്ങൾ പ്രസംഗിക്കുന്നതിനായിരുന്നു യേശു അവിടേയ്ക്ക് പോയത് എന്ന് 6, 10, 14, 16 വാക്യങ്ങൾ വായിക്കുമ്പോൾ വ്യക്തം.
അതേ, മനസ്സില്ലാതിരുന്നിട്ടും യേശു യെഹൂദ്യ നാടുകളിലേയ്ക്ക് പോയത് അത് പിതാവായ ദൈവത്തിൻ്റെ ഹിതമായിരുന്നതിനാലും പിതാവ് നല്കിയവ പ്രസംഗിക്കുന്നതിനും ആയിരുന്നു.
സ്നേഹിതാ, ഇത് നമുക്കൊരു മാതൃകയാണ്, ഒരു പക്ഷേ ചില കാര്യങ്ങൾ ചെയ്യാൻ നമുക്ക് മനസ്സില്ല അല്ലെങ്കിൽ താത്പര്യം ഇല്ലാ എന്നു വരാം. പക്ഷേ അവ ദൈവഹിതമാണ് എങ്കിൽ അവയിലൂടെ ദൈവനാമം മഹത്വപ്പെടുമെങ്കിൽ നാം നിർബന്ധമായും അവ ചെയ്യണം. യേശുവിനെ മാതൃകയാക്കാൻ ദൈവഹിതം പ്രവൃത്തിക്കാൻ നമുക്ക് സാധിക്കട്ടെ.
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_
No comments:
Post a Comment