MORNING INSPIRA....✍📆_ *24.11.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ 1 ദിനവൃത്താന്തം (1 chronicles) 23 = ലേവ്യരുടെ വിഭജനവും ചുമതലകളും.
➡ ദാനിയേൽ (Daniel) 6 = ദാനിയേൽ സിംഹങ്ങളുടെ ഗുഹയിൽ.
➡ യോഹന്നാൻ (John) 6: 25-59 = യേശു ജീവന്റെ അപ്പം.
➡ വെളിപ്പാട് (Revelation) 2: 8-11 = സ്മുർന്നയിലെ സഭയ്ക്കുള്ള ദൂത്.
*🎯 ചിന്തകളിൽ നിത്യത നിറയട്ടെ*
യേശു നല്കിയ അപ്പത്തിൻ്റെ സ്വാദ് യേശുവിനെ തേടി നടക്കുന്നതിന് പ്രേരിപ്പിക്കുന്നതായതിനാൽ ഒരു വലിയ ജനക്കൂട്ടം യേശുവിനെ തേടിയെത്തി. കടലക്കരെ അവനെ കണ്ടെത്തിയപ്പോൾ: റബ്ബീ, നീ എപ്പോൾ ഇവിടെ വന്നു എന്നു ചോദിച്ചു.
അവരുടെ ആഗ്രഹത്തെയും അദ്ധ്വാനത്തെയും അഭിനന്ദിക്കേണ്ടതിനു പകരം യേശു അവരോടു പറഞ്ഞത്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ അടയാളം കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടത്രേ എന്നെ അന്വേഷിക്കുന്നത്. നശിച്ചുപോകുന്ന ആഹാരത്തിനായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിനായിട്ടുതന്നെ പ്രവർത്തിപ്പിൻ എന്നാണ് (യോഹന്നാൻ 6:25-27).
നിത്യജീവൻ പ്രാപിക്കേണ്ടതിനു നാം നിത്യജീവൻ നല്കാൻ പ്രാപ്തനാണ് യേശു എന്ന് വിശ്വസിക്കുകയും നിത്യതയിൽ അനുഗ്രഹങ്ങൾ ലഭിക്കേണ്ടതിനു നമ്മുടെ ചിന്തകളെ നിത്യത ഭരിക്കുകയും ചെയ്യണം.
പ്രിയ സ്നേഹിതാ, താങ്കൾ നിത്യജീവൻ പ്രാപിച്ച വ്യക്തിയാണോ? അല്ലെങ്കിൽ യേശുവിൽ വിശ്വസിക്കുക. നിത്യജീവൻ പ്രാപിച്ച വ്യക്തിയെങ്കിൽ ഭൗതീകമായ ആവശ്യങ്ങൾ ഒന്നും താങ്കളുടെ ചിന്തയെ ഭരിക്കാതിരിക്കട്ടെ. ചിന്തകളിൽ നിത്യത നിറയട്ടെ, അവിടെ ലഭിക്കേണ്ട അനുഗ്രഹങ്ങൾക്കായി നമുക്ക് പ്രയത്നിക്കാം.
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_
No comments:
Post a Comment