MORNING INSPIRA....✍📆_ *17.11.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ 1 ദിനവൃത്താന്തം (1 chronicles) 16 = ദാവീദ് ദൈവത്തെ പാടി മഹത്വപ്പെടുത്തുന്നു.
➡ യെഹെസ്കേൽ (Ezekiel) 47 = ദൈവാലയത്തിൽ നിന്നും പുറപ്പെടുന്ന നദി.
➡ യോഹന്നാൻ (John) 4: 1-23 = യേശുവും ശമര്യക്കാരിയും.
➡ 3 യോഹന്നാൻ (3 John) 1: 1-14 = ഗായോസിനുള്ള കത്ത്.
*🎯 ആത്മാവിലും സത്യത്തിലും നമസ്ക്കരിക്കുക*
ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ആദ്യ വഴിപാട് മുതൽ ദൈവത്തിന് അർപ്പിച്ച വഴിപാടുകൾ എല്ലാം പരിശോധിച്ചാൽ പലരും അർപ്പിച്ചത് അവരവർക്ക് ബോധിച്ചതുപോലെയായിരുന്നു എന്ന് മനസ്സിലാക്കാം.
അർപ്പിക്കപ്പെട്ടതെല്ലാം എങ്ങനെ അർപ്പിച്ചാലും എനിക്കാണല്ലോ അർപ്പിച്ചത് എന്ന് കരുതി ദൈവം അവ എല്ലാം സ്വീകരിച്ചിട്ടില്ല. ദൈവം എല്ലാത്തിലും പ്രസാദിക്കില്ല എന്നത് കയീൻ്റെയും ഹാബേലിൻ്റെയും വഴിപാടിൽ നിന്ന് തന്നേ വ്യക്തമാണല്ലോ.
ഇന്ന് നാം ദൈവത്തെ ആരാധിക്കേണ്ടത് ആത്മാവിലും സത്യത്തിലും ആണ്. പത്മോസിൽ ഏകനായിരുന്ന യോഹന്നാന് ആത്മാവിൻ്റെ നടത്തിപ്പ് ഉണ്ടായതുപോലെ നമുക്ക് നടത്തിപ്പ് ഉണ്ടാകുകയും ആ നടത്തിപ്പിന് കീഴ്പ്പെട്ട് വചനപ്രകാരം (വചനം സത്യമാണ്) ആരാധിക്കുന്നതാണ് ആത്മാവിലും സത്യത്തിലും ഉള്ള ആരാധന.
നാം എങ്ങനെ ആരാധിക്കുന്നു?
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_
No comments:
Post a Comment