MORNING INSPIRA....✍📆_ *18.11.20*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ 1 ദിനവൃത്താന്തം (1 chronicles) 17 = ദാവീദിനോടുള്ള ദൈവീക ഉടമ്പടി.
➡ യെഹെസ്കേൽ (Ezekiel) 48 = ദേശത്തിന്റെ വിഭജനം.
➡ യോഹന്നാൻ (John) 4: 24-42 = ശമര്യർ യേശുവിൽ വിശ്വസിക്കുന്നു.
➡ യുദ (Jude) 1: 1-10 = ദൈവം ശിക്ഷിക്കും എന്നുള്ളതിന്റെ ദൃഷ്ടാന്തങ്ങൾ.
*🎯 ആഹാരം കഴിച്ചിട്ട് എത്ര ദിവസമായി ?*
നാം ഒരു ദിവസം ഏറ്റവും കുറഞ്ഞത് മൂന്ന് നേരം എങ്കിലും ഭക്ഷണം കഴിക്കാറുണ്ട്. ഭക്ഷണത്തിലൂടെ ഉദ്ദേശിക്കപ്പെടുന്നത് ജീവനമാണ്. ശമര്യയിലെ ശുശ്രൂഷ വേളയിൽ യേശുവിൻ്റെ ശിഷ്യന്മാർ അവനോട് റബ്ബീ, ഭക്ഷിച്ചാലും എന്ന് അപേക്ഷിച്ചപ്പോൾ യേശു അവരോടു പറഞ്ഞത്: ''എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്ത് അവന്റെ പ്രവൃത്തി തികയ്ക്കുന്നതുതന്നെ എന്റെ ആഹാരം" (യോഹന്നാൻ 4:34) എന്നാണ്.
ദൈവത്തിൻ്റെ ഇഷ്ടം തിരിച്ചറിയുക അവ പ്രവൃത്തിക്കുക എന്നത് ആഹാരമായി കാണാൻ നമുക്ക് സാധിക്കുന്നുണ്ടോ? അത് ആഹാരമായിരുന്നു എന്ന് തന്നെ ചിന്തിക്കുക. അങ്ങനെയെങ്കിൽ ഒരുദിവസത്തിൽ എത്ര പ്രാവശ്യം നാം ആ ആഹാരം കഴിക്കുന്നുണ്ട്? ഒരു നേരമെങ്കിലും കഴിക്കുന്നുണ്ടോ? ആത്മാർത്ഥമായി പറഞ്ഞാൽ എത്ര ദിവസമായി നാം ആഹാരം കഴിച്ചിട്ട്? അകത്തെ മനുഷ്യൻ പട്ടിണിയിലായിട്ട് എത്ര നാളായി? ദൈവത്തിൻ്റെ ഇഷ്ടം പ്രവൃത്തിക്കുന്നത് നമ്മുടെ ആഹാരമായി കാണുക, അതിനായി വാഞ്ചിക്കുക, നന്നായി ആഹാരം കഴിക്കുക. അകത്തെ മനുഷ്യൻ ശക്തിപ്പെടട്ടെ.
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_
No comments:
Post a Comment