20 October, 2020

MORNING DEVOTION

 _🌅  MORNING INSPIRA....✍📆_ *20.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 രാജാക്കന്മാർ  (2 Kings) 13 = യഹോവാഹാസിന്റെ വാഴ്ച്ച എലീശയുടെ അന്ത്യം.

➡ യെഹെസ്കേൽ (Ezekiel) 16 = യെരുശലേമിന്റെ അവിശ്വസ്തത.

➡ ലുക്കൊസ് (Luke) 20: 1-8 = യേശുവിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്നു.

➡ 1 പത്രോസ് (1 Peter) 2: 9-17 = ദൈവത്തിന്റെ സ്വന്തജനം.


*🎯 നിരുത്സാഹപ്പെടുത്തിയ നേതൃനിര*

         

    യെഹൂദന്മാരുടെ നേതൃനിരയിലിരിക്കുന്നവരാണ് മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും. മനുഷ്യർക്കും ദൈവത്തിനും ഇടയിൽ നിന്ന് യാഗങ്ങൾ നടത്തുകയാണ് മഹാപുരോഹിതന്മാരുടെ ഉത്തരവാദിത്തം, ശാസ്ത്രിമാരുടെത് ദൈവത്തിനും മനുഷ്യർക്കും ഇടയിൽ നിന്ന് ജനത്തെ വചനം പഠിപ്പിക്കുക, മൂപ്പന്മാരുടെതാകട്ടെ ആത്മീകവും ഭൗതികവുമായ മേഖലയിൽ സഹായവും സംരക്ഷണവും നല്കുക.


     എല്ലാ നിലയിലും പ്രോത്സാഹനം നല്കേണ്ട ഇവരുടെ യേശുവിനോടുള്ള സമീപനം നിരുത്സാഹപ്പെടുത്തുന്നതായിരുന്നു. അവർ യേശുവിനെ അവൻ്റെ അധികാരം എന്തെന്ന് ആരാഞ്ഞ് മൗനമാക്കാൻ ശ്രമിച്ചു.


    യെഹൂദന്മാരുടെ ഇടയിൽ അധികാരം ഉള്ളവരും അനുവാദം കൊടുക്കുന്നവരും ഞങ്ങളാണ്. ഞങ്ങൾ തരാതെ വേറെ ആരു തന്നു? അധികാരം ലഭിച്ചിട്ടില്ലെങ്കിൽ എന്തിന് പ്രവൃത്തിക്കുന്നു? എന്നാണ് അവർ ഉന്നയിച്ച ചോദ്യങ്ങളുടെ അർത്ഥം.


    ഇന്നും ഇത്തരം ആളുകൾ ആത്മീയ മേഖയിലുണ്ട്. പല പുതിയ പ്രവർത്തനങ്ങളും മുളയിലെ നുള്ളുന്നത് ഇവരാണ്. അന്നും ഇന്നും ചോദ്യം ഒന്നു തന്നെ, ആര് ഇതിന് അധികാരം തന്നു, ആരോട് ചോദിച്ചിട്ട് ചെയ്തു.


    പ്രിയരേ,   താങ്കൾ ഒരു നേതൃനിരയിലിരിക്കുന്ന വ്യക്തി എങ്കിൽ താങ്കളുടെ ഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കലാണ് ഭരിക്കലല്ല, ചോദ്യം ചെയ്യലല്ല, അല്ല താങ്കൾ ഇത്തരം നേതൃനിരയുടെ കീഴിലുള്ള വ്യക്തിയെങ്കിൽ അഭക്തരായ നേതൃനിര താങ്കളെ വളരാൻ അനുവദിക്കില്ല എന്ന സത്യം തിരിച്ചറിഞ്ഞ് അവരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാതിരിക്കുക.

     

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...