MORNING INSPIRA....✍📆_ *31.10.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ 2 രാജാക്കന്മാർ (2 Kings) 24 = ബാബേൽ സൈന്യം ദേവാലയം കൊള്ളയടിക്കുന്നു.
➡ യെഹെസ്കേൽ (Ezekiel) 29 = ഈജിപ്റ്റിനെതിരായ പ്രവചനം.
➡ ലുക്കൊസ് (Luke) 22: 24-38 = യേശു ക്രിസ്തുവിന്റെ അവസാന പ്രബോധനങ്ങൾ.
➡ 2 പത്രോസ് (2 Peter) 1: 5-11 = ദിവ്യസ്വഭാവത്തിനു കൂട്ടാളികളായി തീരുവിൻ.
*🎯 വിശ്വാസം പോയ്പ്പോകാത്തതും ദൈവകൃപ*
യേശു ക്രിസ്തു എൻ്റെ പാപത്തിൻ്റെ പരിഹാരത്തിനായിട്ടാണ് മരിച്ചത് എന്ന് ഹൃദയത്തിൽ വിശ്വസിച്ച്, മരണത്തെ ജയിച്ച് ഉയർത്തെഴുന്നേറ്റ യേശുവിനെ ജീവിത്തിൻ്റെ കർത്താവായി അംഗീകരിക്കുമ്പോൾ മാത്രമേ ഒരാൾ ദൈവസഭയുടെ അംഗമാകുകയുള്ളു എന്ന് പഠിപ്പിക്കുകയും മറുവശത്ത് വർഷങ്ങളുടെ പൈതൃകം അവകാശപ്പെടുകയും ചെയ്യുന്ന വിരോധാഭാസം ഇന്ന് ക്രിസ്ത്യാനികൾക്ക് ഇടയിലെ സ്ഥിരം കാഴ്ച്ചയാണ്.
സ്നേഹിതാ, ഞങ്ങൾ പിതാക്കന്മാരുടെ കാലം മുതൽ ഈ വിശ്വാസത്തിലാണ് എന്ന് പറയുകയും ഞാൻ ഇത്ര വർഷമായി വിശ്വാസത്തിലായിട്ട് എന്ന് പ്രഖ്യാപിക്കുകയും ചെയ്യുമ്പോൾ ഒന്ന് ഓർക്കുക. നമോ നമ്മുടെ പിതാക്കന്മാരോ നിന്നതല്ല, ദൈവം നിറുത്തിയതാണ്. പിശാച് പലപ്പോഴും നമ്മേ പരീക്ഷിക്കാൻ അനുവാദം ചോദിച്ചപ്പോൾ നമ്മുടെ കർത്താവ് അനുവദിക്കാതെ ഇരുന്നതിനാൽ നമ്മുടെ വിശ്വാസം പോയില്ല. അനുവദിച്ചിരുന്നു എങ്കിൽ നാം വിശ്വാസത്തിൽ ഉണ്ടാകുമായിരുന്നില്ല. യേശു കർത്താവ് പത്രോസിനോട് പറഞ്ഞു "ശിമോനേ, ശിമോനേ, സാത്താൻ നിങ്ങളെ കോതമ്പുപോലെ പാറ്റേണ്ടതിനു കല്പന ചോദിച്ചു. ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കുവേണ്ടി അപേക്ഷിച്ചു" (ലൂക്കൊസ് 22:31-32).
നിന്നതല്ല നിറുത്തിയതാണ്, ഉള്ള വിശ്വാസം ദൈവകൃപകൊണ്ട് മാത്രമാണ്.
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
No comments:
Post a Comment