23 October, 2020

MORNING DEVOTION

 🌅  MORNING INSPIRA....✍📆_ *22.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 രാജാക്കന്മാർ  (2 Kings) 15 = രാജാക്കന്മാരായ അസര്യാവ്, സെഖര്യാവ്, ശല്ലും, മെനഹേം, പെക്കഹ്യാവ്, പേക്കഹ്, യോഥാം

➡ യെഹെസ്കേൽ (Ezekiel) 18,19 = നീതിമാനായ യഹോവ.

➡ ലുക്കൊസ് (Luke) 20: 19-26 = നികുതി.

➡ 1 പത്രോസ് (1 Peter) 3: 1-7 = ദാമ്പത്യ ജീവിതത്തിനുള്ള നിർദ്ദേശങ്ങൾ.


*🎯 മിണ്ടാതാക്കിയ ഉത്തരം*

         

    ആശയത്തെ യുക്തിസഹമായ ആശയംകൊണ്ടു ഖണ്ഡിക്കുകയാണ് വാഗ്വാദം കൊണ്ട് ഉദ്ദേശിക്കുന്നത് എങ്കിലും ഇന്ന് നടക്കുന്ന പല വാഗ്വാദങ്ങളിലും വാക്കിൽ കുരുക്കാനാണ് പരസ്പരം വാദപ്രതിവാദം നടത്തുന്നവർ ശ്രമിക്കുന്നത്.


     വാഗ്വാദങ്ങളിൽ മാത്രമല്ല ജീവതത്തിലും പലരും ഇത് തന്നെ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇവരുടെ ഇത്തരം പ്രവണത നിമിത്തം അനേകർക്ക് അവസരങ്ങൾ നഷ്ടമാകുകയും മറ്റു ചിലർക്ക് ബന്ധങ്ങൾ നഷ്ടമാകുകയും ചിലരുടെ കുടുംബങ്ങൾ തകരുകയും ചെയ്തു.


     അധികാര മോഹികളായ ശാസ്ത്രിമാരും മഹാപുരോഹിതന്മാരും  നീതിമാന്മാർ എന്നു നടിക്കുന്ന ഒറ്റുകാരെ അയച്ചു യേശുവിനെ വാക്കിൽ കുടുക്കാനും    ദേശാധിപതിയുടെ അധികാരത്തിനും വിധിക്കും ഏല്‍പിച്ചുകൊടുക്കത്തക്കവിധം അവന്റെ വാക്കില്‍നിന്ന്‌ എന്തെങ്കിലും പിടിച്ചെടുക്കാനും ശ്രമിച്ച് കൈസർക്ക് നികുതി കൊടുക്കുന്നത്‌ നിയമാനുസൃതമോ, അല്ലയോ എന്നു ചോദിച്ചു.


      യേശു അതിനു കൊടുത്ത മറുപടി കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുപ്പിൻ എന്നാണ്.


   നാം വായിക്കുന്നത് ആ ഉത്തരത്തിൽ ആശ്ചര്യപ്പെട്ടു അവര്‍ മൗനം അവലംബിച്ചു എന്നാണ്.


      തെറ്റുകൾ മാത്രം കാണാൻ കണ്ണും പിഴവുകൾ മാത്രം ശ്രദ്ധിക്കാൻ കാതും തുറന്നിരിക്കുന്നവരോട് ഉത്തരം പറയുമ്പോൾ വാക്കുകൾ സൂക്ഷിച്ചും അവർ മിണ്ടാതിരിക്കതക്ക രീതിയിൽ മറുപടി കൊടുക്കാൻ കഴിഞ്ഞാൽ നാമും വിജയിച്ചു. യേശുവിനെ മാതൃകയാക്കാം ദൈവീക നടത്തിപ്പിനായി പ്രാർത്ഥിക്കാം. നമ്മേ തകർക്കാൻ ശ്രമിക്കുന്നവർ മൗനമായിരിക്കട്ടെ.

     

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

   _9400181794_


No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...