06 October, 2020

MORNING DEVOTION

 _🌅  MORNING INSPIRA....✍📆_ *06.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 രാജാക്കന്മാർ  (1 Kings) 21 = അത്യാഗ്രഹം നിമിത്തം ആഹാബിനുണ്ടാകുന്ന ആപത്ത്.

➡ യിരെമ്യാവ് (Jeremiah) 49 = അമ്മോന്യർ, ഏദോം, ദമ്മശേക്ക്, ഏലാം ദേശങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങൾ.

➡ ലുക്കൊസ് (Luke) 16: 1-18 = കാര്യവിചാരകന്റെ ഉപമ.

➡ യാക്കോബ് (James) 2: 1-13 = മുഖപക്ഷം കാണിക്കരുത്.


*🎯 അഭിനയത്തോട് അറപ്പ്*

         

     സ്വീകരണമുറിയിലെ ചതുരപ്പെട്ടിയും കൈയിൽ ഒതുങ്ങുന്ന ഇത്തിരി ചതുരവും നമ്മുടെ നല്ലൊരു ശതമാനം സമയത്തെ കവർന്നെടുക്കുന്നുണ്ട്. ചലചിത്രങ്ങളും ഹാസ്യപരിപാടികളും സീരിയലുകളും തുടങ്ങി നിരവധി കാര്യങ്ങളാണ് നമ്മേ അതിലേയ്ക്ക് ആകർഷിക്കുന്നത്. അതിൽ അഭിനയിക്കുന്നവരെയും അവതാരകരെയും കാണുമ്പോർ എന്തെന്നില്ലാത്ത പ്രീയമാണ് നമുക്കവരോട് തോന്നുന്നത്.


      ആക്ഷനും കട്ടിനും ഇടയിൽ പണത്തിനു വേണ്ടി കാണിക്കുന്ന അഭിനയം മാത്രമാണ് എന്നറിഞ്ഞിട്ടും നമുക്കവരോട് ഇഷ്ടം തോന്നുന്നു. പലപ്പോഴും  അവരുടെ സ്വഭാവവും അഭിനയവുമായി ഒരു ബന്ധവും കാണില്ല. എന്നിട്ടും ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് ഇവർക്കാണ്.


     ആത്മീയ ലോകത്തിലും പലരും പലരേയും ഇഷ്ടപ്പെടുന്നതും  പലരേയും ആത്മീയർ എന്ന് വിധിയെഴുതുന്നതും പുറമേയുള്ള കാര്യങ്ങളെ കണ്ടാണ്. വസ്ത്രം, പ്രസംഗം, പ്രബോധനം, പാട്ട്, ഇടപെടൽ എല്ലാം ഇതിലെ ഘടകങ്ങളാണ്. പക്ഷേ പലരും സ്വയമായി പറയുന്ന ആക്ഷനും കട്ടിനും ഇടയിലാണ് ആത്മീയർ ആകുന്നത്. അവരുടെ രഹസ്യ ജീവിതത്തിൽ ഒരു ആത്മീയതയും കാണില്ല.


     സ്നേഹിതാ, താങ്കർക്ക് അഭിനയം കൊണ്ട് അനേകരെ ആകർഷിക്കാനും അവരുടെ ഇഷ്ടനാകും അവരാൽ അഭിനന്ദിക്കപ്പെടാനും കഴിഞ്ഞേക്കാം. എന്നാൽ ഓർക്കുക ഈ അഭിനയം എല്ലാം ദൈവത്തിനും വെറുപ്പാണ്. യേശു പറഞ്ഞു: നിങ്ങൾ നിങ്ങളെത്തന്നെ മനുഷ്യരുടെ മുമ്പാകെ നീതീകരിക്കുന്നവർ ആകുന്നു; ദൈവമോ നിങ്ങളുടെ ഹൃദയം അറിയുന്നു; മനുഷ്യരുടെ ഇടയിൽ ഉന്നതമായത് ദൈവത്തിന്റെ മുമ്പാകെ അറപ്പത്രേ

(ലൂക്കൊസ് 16:15). അഭിനയം അവസാനിപ്പിക്കാം ആത്മാർത്ഥ കാണിക്കാം ആത്മീയരാകാം.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

   _9400181794_

No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...