_🌅 MORNING INSPIRA....✍📆_ *13.10.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ 2 രാജാക്കന്മാർ (2 Kings) 6 = ശിഷ്യന്മാർക്കും രാജ്യത്തിനും സഹായകമായി എലീശ.
➡ യെഹെസ്കേൽ (Ezekiel) 2, 3 = യെഹെസ്കേലിനെ വിളിച്ച് ശുശ്രൂഷ നല്കുന്നു.
➡ ലുക്കൊസ് (Luke) 18: 18-30 = ധനികനായ യുവപ്രമാണി.
➡ യാക്കോബ് (James) 5: 7-11 = കഷ്ടതയിൽ സഹിഷ്ണത
*🎯 ആത്മാർത്ഥതയില്ലാത്ത ചോദ്യം*
സംസാരിക്കാൻ പ്രാപ്തിയാകുന്ന കാലം മുതൽ ജീവൻ്റെ അവസാന തുടിപ്പുവരെയും നിരവധി ചോദ്യങ്ങൾ ചോദിച്ചും അനവധി ചോദ്യങ്ങൾക്ക് ഉത്തരം നല്കിയുമാണ് മനുഷ്യൻ ജീവിക്കുന്നത്. അറിവിലേയ്ക്കുള്ള ആദ്യപടിയാണ് ചോദ്യം എങ്കിലും എല്ലാ ചോദ്യങ്ങളും ആത്മാർത്ഥമായി ചോദിക്കുന്നതാവണം എന്നില്ല.
ഒരിക്കൽ ധനികനായ ഒരു പ്രമാണി യേശുവിനോടു "ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന് എന്തു ചെയ്യേണം എന്നു ചോദിച്ചു" (ലൂക്കൊസ് 18:18) ചോദ്യം കേട്ടാൽ നിത്യ ജീവനെ പ്രാപിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ടാണ് എന്ന് തോന്നും. എന്നാൽ യേശു "നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാർക്കു പകുത്തുകൊടുക്ക; എന്നാൽ സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്ന് എന്നെ അനുഗമിക്ക" എന്നു പറഞ്ഞപ്പോൾ ആ മനുഷ്യൻ ധനികനാകയാൽ ആ വാക്ക് അംഗീകരിക്കാതെ തിരികെ പോയി (ലൂക്കൊസ് 18:22)
പലപ്പോഴും നാമും ഇങ്ങനെയാണ്, ആരാധനയിലും പ്രാർത്ഥനയിലും ചർച്ചകളിലും ആത്മീയ കാര്യങ്ങൾ സംസാരിക്കുകയും അതിൽ ഏതെങ്കിലും ഒരു കാര്യത്തിന് പണം ചിലവഴിക്കേണം എന്ന് പറഞ്ഞാൽ ആ കാര്യം ചെയ്യേണ്ട എന്നു പറയുകയോ പിൻമാറുകയോ ചെയ്യും.
ഭൗതികമായ കാര്യങ്ങൾക്കും ധനത്തിനും ഒന്നാം സ്ഥാനം കൊടുക്കുന്നതാണ് ഇതിനെല്ലാം കാരണം. പ്രിയരേ, നാം ആത്മീയ കാര്യങ്ങളിൽ ആത്മാർത്ഥത ഉള്ളവരാണോ?
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_
No comments:
Post a Comment