30 November, 2020

പ്രഭാത ധൃാന ചിന്തകൾ

  MORNING INSPIRA....✍📆_ *30.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 29  = ദേവാലയത്തിനുവേണ്ടിയുള്ള ദാവീദിന്റെ ഒരുക്കം, പ്രാർത്ഥന, മരണം.

➡ ഹോശേയ (Hosea) 4 - 8 =  ഇസ്രായേലിന്റെ കപടമാനസാന്തരവും മത്സരവും കണ്ട് ദൈവം അവരോട് വാദിക്കുന്നു

➡ യോഹന്നാൻ (John) 9: 1-41 = യേശു പിറവിയിലെ കുരുടനായവനെ സൗഖ്യമാക്കുന്നു

➡ വെളിപ്പാട് (Revelation) 4: 1-11= ദൈവസിംഹാസനത്തിനു ചുറ്റും.


*🎯 പ്രയോചനമില്ലാത്ത അന്വേഷണങ്ങൾ*


           എന്ത് കാര്യങ്ങളും അന്വേഷിച്ചറിയുക എന്നത് മനുഷ്യ സഹജമായ സ്വഭാവമാണ്. എന്നാൽ എന്ത് അന്വേഷണങ്ങളും നടത്തുമ്പോൾ ആ അമ്പേഷണം കൊണ്ട് എന്ത് പ്രയോജനമാണ് ഉണ്ടാകാനുള്ളത് എന്ന് ചിന്തിക്കണം. നിർഭാഗ്യവശാൽ ഇന്നത്തെ പല അന്വേഷണങ്ങളും പണ്ട് ശിഷ്യന്മാർ ജന്മനാ കുരുടനായ മനുഷ്യനെ കണ്ടപ്പോൾ  നടത്തിയ അന്വേഷണങ്ങൾക്ക് സമമാണ്. അവർ ചോദിച്ചത് "റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപംചെയ്തു? ഇവനോ, ഇവന്റെ അമ്മയപ്പന്മാരോ" എന്നാണ്.


        പ്രിയരേ, ഈ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കുന്നത് കൊണ്ട് അവർക്ക് ഒന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല. കാരണം പാപം മാതാപിതാക്കളുടെയോ അവൻ്റെ തന്നെയോ ആണെങ്കിലും  അതിൻ്റെ പരിണിതഫലം ലഭിച്ചു കഴിഞ്ഞു ഇനി തിരുത്താൻ ആവില്ല, അല്ലെങ്കിൽ അവരെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല. എന്നിട്ടും അവരത് ചോദിച്ചു.


      ഇത്തരം രീതികൾ നമുക്ക് അവസാനിപ്പിക്കാം, പ്രയോജനമില്ലാത്ത നമ്മേക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ അന്വേഷിക്കാതിരിക്കാം. ദൈവം നമ്മേ സഹായിക്കട്ടെ.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


29 November, 2020

പ്രഭാത ധൃാന ചിന്തകൾ

  MORNING INSPIRA....✍📆_ *29.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 28  = ദേവാലയത്തിനുവേണ്ടിയുള്ള ദാവീദിന്റെ മാതൃക.

➡ ഹോശേയ (Hosea) 1,2,3 =  ഹോശേയ പ്രവാചകന്റെ വിവാഹം, മക്കൾ. ഭാര്യയുടെപരസംഗം, യഥാസ്ഥാനം എന്നിവയിലൂടെ ദൈവം ഇസ്രായേലിനോടു സംസാരിക്കുന്നു

➡ യോഹന്നാൻ (John) 8: 31-59 = അബ്രഹാമിന്റെ യഥാർത്ഥ മക്കൾ. 

➡ വെളിപ്പാട് (Revelation) 3: 14-23= ലാവോദിക്യയിലെ സഭയ്ക്കുള്ള ദൂത്.


*🎯 യഥാർത്ഥ ശിഷ്യൻ*


       വിപുലമായ വിഷയമാണ് ശിഷ്യത്വം. യേശു യെഹൂദന്മാരോട് നടത്തിയ പ്രസംഗത്തിൽ ശിഷ്യന്മാരിലുണ്ടായിരിക്കേണ്ട ചില പ്രധാന സവിശേഷതകൾ വിവരിച്ചു,

1. വചനം കേൾക്കുക - കേൾവിയാലാണ് വിശ്വാസം, ആകയാൽ വചനം കേൾക്കേണ്ടത് അനിവാര്യമാണ്.

2. വചനം ഗ്രഹിക്കുക - കേവലമായ കേൾവി അല്ല പൂർണമായ ശ്രദ്ധയോടെ കേൾക്കുകയും അവ ഗ്രഹിക്കുകയും വേണം

3. വചനം പ്രമാണിക്കുക - കേട്ട് മനസ്സിലാക്കിയ കാര്യങ്ങൾ പ്രവൃത്തി പദത്തിലേയ്ക്ക് കൊണ്ടുവരുക എന്നത് ശിഷ്യൻ്റെ പ്രധാന ഉത്തരവാദിത്തമാണ്.

4. വചനത്തിൽ നിലനിൽക്കുക - വചനം പ്രമാണിച്ച് വചനത്തിൻ്റെ സാക്ഷ്യം വഹിച്ച് വചനത്തിൽ നിലനില്ക്കണം.


      യഥാർത്ഥ ശിഷ്യന്മാരായി തുടരുവാൻ ദൈവം ഏവരെയും സഹായിക്കട്ടെ.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_

27 November, 2020

പ്രഭാത ധൃാന ചിന്തകൾ

  MORNING INSPIRA....✍📆_ *27.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 26  = വാതിൽകാവൽക്കാരും പ്രമാണിമാരും.

➡ ദാനിയേൽ (Daniel) 11 =  തെക്കെ ദേശത്തേയും വടക്കെ ദേശത്തെയും രാജാക്കന്മാർ.

➡ യോഹന്നാൻ (John) 8: 1-11 = യേശു വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രിക്ക് പാപക്ഷമ നല്കുന്നു.

➡ വെളിപ്പാട് (Revelation) 3: 1-6= സർദ്ദീസിലെ സഭയ്ക്കുള്ള ദൂത്.


*🎯  പാപം ഇല്ലാത്തവന്‍ ആദ്യം കല്ലെറിയട്ടെ*


      മറ്റുള്ളവരുടെ പാപങ്ങളിൽ ജഡ്‌ജിയാകാൻ പലർക്കും വലിയ താത്പര്യമാണ്. ഇത്തരം ആളുകൾ ഏതെങ്കിലും നിലയിൽ മറ്റുള്ളവരിലെ കുറവുകൾ കണ്ടു പിടിക്കുകയും പരസ്യമായി അവരെ അവഹേളിക്കുകയും ചെയ്യും. ഇന്ന് സോഷ്യൽ മീഡിയ ഇവരുടെ താവളമാണ്.


    പ്രിയരേ, മറ്റുള്ളവരെ തിരുത്താൻ അല്ലാതെ വിധിക്കാൻ നമുക്ക് അനുവാദം ഇല്ല. തിരിച്ചു കൊണ്ടുവരാനുള്ള ഉദ്ദേശ്യത്തോടെയല്ലാത്ത കുറ്റപ്പെടുത്തലുകൾ പോലും ദൈവം അനുവദിക്കുന്നില്ല. ഒരു പാപിയായ സ്ത്രീയെ മുമ്പിൽ നിറുത്തി തന്നെ പരീക്ഷിച്ചപ്പോൾ യേശു പറഞ്ഞത് "നിങ്ങളിൽ പാപം ഇല്ലാത്തവന്‍ ആദ്യം കല്ലെറിയട്ടെ" എന്നാണ്.


     നമുക്ക് നമ്മേ തന്നെ സൂക്ഷിക്കാം, നമുക്ക് തിരുത്താനും തിരിച്ചു കൊണ്ടുവരാനും കഴിയുന്ന രീതിയിൽ മാത്രം പാപങ്ങളെ ചുണ്ടിക്കാട്ടി നല്ല സ്നേഹിതരാകാം. ആരുടെയും ജീവിതത്തിന്മേൽ ജഡ്ജിയാകാതിരിക്കാം.

      

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


26 November, 2020

പ്രഭാത ധൃാന ചിന്തകൾ

  MORNING INSPIRA....✍📆_ *26.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 25  = സംഗീതക്കാർ.

➡ ദാനിയേൽ (Daniel) 9, 10 =  ദാനിയേലിന്റെ പ്രാർത്ഥനയും ദർശനവും.

➡ യോഹന്നാൻ (John) 7: 1-53 = യേശു കൂടാരപ്പെരുന്നാളിൽ പ്രസംഗിക്കുന്നു.

➡ വെളിപ്പാട് (Revelation) 2: 18-19 = തുയത്തെെരായിലെ സഭയ്ക്കുള്ള ദൂത്.


*🎯 മനസ്സില്ലാതിരുന്നിട്ടും യേശു എന്തിന് യെഹൂദ്യയിലേയ്ക്ക് പോയി?*


       യെഹൂദന്മാർ തന്നെ കൊല്ലുവാൻ അന്വേഷിച്ചതുകൊണ്ടു യെഹൂദ്യയിൽ സഞ്ചരിക്കുവാൻ യേശുവിനു മനസ്സില്ലായിരുന്നു എന്ന പ്രസ്താവനയോടെയാണ്  യോഹന്നാൻ എഴുതിയ സുവിശേഷം ഏഴാം അദ്ധ്യായം ആരംഭിക്കുന്നത്. എന്നാൽ ആ അദ്ധ്യായത്തിൻ്റെ സിംഹഭാഗവും യേശു യെഹൂദ്യയിൽ നടത്തിയ പ്രസംഗമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


     യെഹൂദ്യയിലേയ്ക്ക് പോകുവാൻ മനസ്സില്ലാതിരുന്ന യേശു എന്തിനാണ് യെഹൂദ്യയിലേയ്ക്ക് പോയത്?


      പിതാവായ ദൈവത്തിൻ്റെ ഹിതപ്രകാരവും പിതാവ് ഏല്പ്പിച്ച കാര്യങ്ങൾ പ്രസംഗിക്കുന്നതിനായിരുന്നു യേശു അവിടേയ്ക്ക് പോയത് എന്ന് 6, 10, 14, 16 വാക്യങ്ങൾ വായിക്കുമ്പോൾ വ്യക്തം.


     അതേ, മനസ്സില്ലാതിരുന്നിട്ടും യേശു യെഹൂദ്യ നാടുകളിലേയ്ക്ക് പോയത് അത് പിതാവായ ദൈവത്തിൻ്റെ ഹിതമായിരുന്നതിനാലും  പിതാവ് നല്കിയവ പ്രസംഗിക്കുന്നതിനും ആയിരുന്നു.


     സ്നേഹിതാ, ഇത് നമുക്കൊരു മാതൃകയാണ്, ഒരു പക്ഷേ ചില കാര്യങ്ങൾ ചെയ്യാൻ നമുക്ക് മനസ്സില്ല അല്ലെങ്കിൽ താത്പര്യം ഇല്ലാ എന്നു വരാം. പക്ഷേ അവ ദൈവഹിതമാണ് എങ്കിൽ അവയിലൂടെ ദൈവനാമം മഹത്വപ്പെടുമെങ്കിൽ നാം നിർബന്ധമായും അവ ചെയ്യണം. യേശുവിനെ മാതൃകയാക്കാൻ ദൈവഹിതം പ്രവൃത്തിക്കാൻ നമുക്ക് സാധിക്കട്ടെ.

      

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


25 November, 2020

പ്രഭാത ധൃാന ചിന്തകൾ

   MORNING INSPIRA....✍📆_ *25.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 24  = പുരോഹിതന്മാരുടെ കൂറുകൾ.

➡ ദാനിയേൽ (Daniel) 7, 8 =  ദാനിയേലിനുള്ള ദർശനങ്ങൾ.

➡ യോഹന്നാൻ (John) 6: 60-71 = കൂടെ നിൽക്കുകയും വിട്ടു പോകുകയും ചെയ്യുന്ന ശിഷ്യന്മാർ.

➡ വെളിപ്പാട് (Revelation) 2: 13-17 = പെർഗമോസിലെ സഭയ്ക്കുള്ള ദൂത്.


*🎯 തിരിഞ്ഞു പോകാത്തത് തിരിച്ചറിഞ്ഞതിനാൽ*


    യേശുവിൻ്റെ ഉപദേശങ്ങൾ ഗ്രഹിക്കുവാൻ കഴിയാതെ ''ഈ വചനം കഠിനമാണ്" എന്ന് പറഞ്ഞ് ചില ശിഷ്യന്മാർ മടങ്ങിപ്പോയപ്പോൾ യേശു പന്ത്രണ്ട് പേരുടെ നേരെ തിരിഞ്ഞ് "നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ" എന്ന് ചോദിച്ചു. മറുപടിയായി പത്രോസ് പറഞ്ഞത് "കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്‌" (യോഹന്നാന്‍ 6 : 68) എന്നാണ്.


      അനേകർ യേശു ക്രിസ്തുവിനെ അംഗീകരിക്കാതെ സമ്പൂർണ്ണമായ സമർപ്പണ ജീവിതം നയിക്കാതെ സ്വന്തം വഴികളിലേയ്ക്കും ഒരിക്കൽ ഉപേക്ഷിച്ചവയിലേയ്ക്കും മടങ്ങിപ്പോകുന്നതിനു കാരണം യേശു ആരാണ് അവനിൽ എന്തുണ്ട് എന്ന് തിരിച്ചറിയാത്തതിനാൽ ആണ്. പത്രോസും സഹ ശിഷ്യന്മാരും (യൂദാ ഒഴികെ) അത് തിരിച്ചറിഞ്ഞു അതുകൊണ്ടവർ യേശുവിനോട് പറ്റിനിന്നു.


     തിരിച്ചറിവുകളാണ് തീരുമാനത്തിലേയ്ക്ക് നയിക്കുക. ക്രിസ്തു യേശുവിനെ തിരിച്ചറിയുവാൻ, നിന്നെക്കാൾ അധികം ഒന്നിനെയും സ്നേഹിക്കില്ല എന്ന് ആത്മാർത്ഥമായി അവിടുത്തോട് പറയുവാൻ ദൈവം ഏവരെയും സഹായിക്കട്ടെ. 

      

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_

24 November, 2020

പ്രഭാത ധൃാനചിന്തകൾ

 MORNING INSPIRA....✍📆_ *24.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 23 = ലേവ്യരുടെ വിഭജനവും ചുമതലകളും.

➡ ദാനിയേൽ (Daniel) 6 =  ദാനിയേൽ സിംഹങ്ങളുടെ ഗുഹയിൽ.

➡ യോഹന്നാൻ (John) 6: 25-59 = യേശു ജീവന്റെ അപ്പം.

➡ വെളിപ്പാട് (Revelation) 2: 8-11 = സ്മുർന്നയിലെ സഭയ്ക്കുള്ള ദൂത്.


*🎯 ചിന്തകളിൽ നിത്യത നിറയട്ടെ*


     യേശു നല്കിയ അപ്പത്തിൻ്റെ സ്വാദ് യേശുവിനെ തേടി നടക്കുന്നതിന് പ്രേരിപ്പിക്കുന്നതായതിനാൽ ഒരു വലിയ ജനക്കൂട്ടം യേശുവിനെ തേടിയെത്തി. കടലക്കരെ അവനെ കണ്ടെത്തിയപ്പോൾ: റബ്ബീ, നീ എപ്പോൾ ഇവിടെ വന്നു എന്നു ചോദിച്ചു.


     അവരുടെ ആഗ്രഹത്തെയും അദ്ധ്വാനത്തെയും അഭിനന്ദിക്കേണ്ടതിനു പകരം യേശു അവരോടു പറഞ്ഞത്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ അടയാളം കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടത്രേ എന്നെ അന്വേഷിക്കുന്നത്. നശിച്ചുപോകുന്ന ആഹാരത്തിനായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിനായിട്ടുതന്നെ പ്രവർത്തിപ്പിൻ എന്നാണ് (യോഹന്നാൻ 6:25-27).


     നിത്യജീവൻ പ്രാപിക്കേണ്ടതിനു നാം നിത്യജീവൻ നല്കാൻ പ്രാപ്തനാണ് യേശു എന്ന് വിശ്വസിക്കുകയും നിത്യതയിൽ അനുഗ്രഹങ്ങൾ  ലഭിക്കേണ്ടതിനു നമ്മുടെ ചിന്തകളെ നിത്യത ഭരിക്കുകയും ചെയ്യണം.


     പ്രിയ സ്നേഹിതാ, താങ്കൾ നിത്യജീവൻ പ്രാപിച്ച വ്യക്തിയാണോ? അല്ലെങ്കിൽ യേശുവിൽ വിശ്വസിക്കുക. നിത്യജീവൻ പ്രാപിച്ച വ്യക്തിയെങ്കിൽ ഭൗതീകമായ ആവശ്യങ്ങൾ ഒന്നും താങ്കളുടെ ചിന്തയെ ഭരിക്കാതിരിക്കട്ടെ. ചിന്തകളിൽ നിത്യത നിറയട്ടെ, അവിടെ ലഭിക്കേണ്ട അനുഗ്രഹങ്ങൾക്കായി നമുക്ക് പ്രയത്നിക്കാം.


      

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


23 November, 2020

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *23.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 22 = ദേവാലയ നിർമ്മാണത്തിനായുള്ള ഒരുക്കവും നിർദ്ദേശവും.

➡ ദാനിയേൽ (Daniel) 5 =  ഭിത്തിമേലുള്ള എഴുത്ത്

➡ യോഹന്നാൻ (John) 6: 15-24 = യേശു വെള്ളത്തിന്മേൽ നടക്കുന്നുക്കുന്നു.

➡ വെളിപ്പാട് (Revelation) 2: 1-7 = എഫസോസിലെ സഭയ്ക്കുള്ള ദൂത്.


*🎯 ഞാൻ ആകുന്നു; പേടിക്കേണ്ടാ*


          കൊടുക്കാറ്റിനാൽ കോപിച്ച് കിടക്കുന്ന കടലിൽ ജീവനെടുക്കാൻ തക്ക പ്രാപ്തിയുള്ള ഭീമകാരമായ തിരമാലകളെ കണ്ട് ഭയന്ന് കരയോടു അടുക്കാൻ പ്രയാസപ്പെടുന്ന ശിഷ്യന്മാർ അവരെ വിഴുങ്ങാൻ വെമ്പൽ കൊള്ളുന്ന കടലിൻ്റെ മീതെ ആ കടലിൻ്റെ കോപം അല്പം പോലും ഏല്ക്കാതെ ഒരു മനുഷ്യരൂപം അവരുടെ അടുക്കലേയ്ക്ക് നടന്നടുക്കുന്നത് കണ്ടപ്പോൾ അവരുടെ ജീവിതം അവസാനിച്ചു എന്ന് അവർ ചിന്തിച്ചു. എന്നാൽ അവരിലേയ്ക്ക് നടന്നടുത്തത് യേശു ആയിരുന്നു. അവൻ അവരോടു പറഞ്ഞു "ഞാൻ ആകുന്നു; പേടിക്കേണ്ടാ"


      പ്രിയരേ, നാം പ്രതികൂലങ്ങളുടെ നടുവിലകപ്പെടുമ്പോൾ, പ്രശ്നങ്ങളുടെ മേൽ പ്രശ്നങ്ങൾ കുമിഞ്ഞ് കൂടുമ്പോൾ, കുത്തി ഒലിച്ച് പെയ്യുവാൻ കാർമേഘം തലയ്ക്കു മീതെ വട്ടമിടുമ്പോൾ, ഇതോടെ എല്ലാം തീർന്നു എന്ന് കരുതുന്നെങ്കിൽ ഓർക്കുക, താങ്കളുടെ ആ പ്രശ്നത്തിലേയ്ക്ക് നടന്നടുക്കാൻ പ്രാപ്തനും മനസ്സുള്ളവനുമായ ദൈവം ഉണ്ട്, അവിടുന്ന് പറയുന്നു "ഞാൻ ആകുന്നു; പേടിക്കേണ്ടാ"

      

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_

22 November, 2020

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *22.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 21 = ദാവീദ് ഇസ്രായേലിനെ എണ്ണിയ പാപവും പരിണിത ഫലങ്ങളും.

➡ ദാനിയേൽ (Daniel) 4 =  നെബൂഖദ്നേസർ തനിക്കുണ്ടായ അനുഭവം വിവരിക്കുന്ന കത്ത്.

➡ യോഹന്നാൻ (John) 6: 1-14 = യേശു അയ്യായിരത്തെ പോഷിപ്പിക്കുന്നു.

➡ വെളിപ്പാട് (Revelation) 1: 9-20 = യോഹന്നാൻ മനുഷ്യപുത്രനെ ദർശിക്കുന്നു.


*🎯 അവന്റെ പക്കൽ അഞ്ചു യവത്തപ്പവും രണ്ടു മീനും ഉണ്ട്*


        ഒരു കുഞ്ഞിൻ്റെ വളർച്ചയിൽ ഏറ്റവും കൂടുതൽ പങ്ക് വഹിക്കുന്നവരാണ് മാതാപിതാക്കളും ഗുരുക്കന്മാരും. ഗുരുക്കന്മാരുടെ കൂട്ടത്തിൽ സഡേസ്കൂൾ അദ്ധ്യാപകരുടെ പങ്ക് വലുതാണ്. കാരണം അവരാണ് ആത്മീയതയുടെ അടിസ്ഥാന പാഠങ്ങൾ പകർന്ന് കൊടുക്കുന്നതും അവനിയിലെ ജീവിതം ആദർശമുള്ളതും ആനന്ദകരവുമാക്കാൻ ദൈവീക ഉപദേശങ്ങൾ പകർന്ന് കൊടുക്കുന്നതും. 


     യഥാർത്ഥത്തിൽ എന്താണ് കുഞ്ഞുങ്ങളോടുള്ള ബന്ധത്തിൽ മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും ഉത്തരവാദിത്തം?


      മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും ഉത്തരവാദിത്തം അന്ത്രയോസ് ആകുക എന്നതാണ്?


     എന്താണ് അന്ത്രയോസിൻ്റെ പ്രത്യേകത? 


       നാം ഇന്ന് വായിച്ചത് അന്ത്രയോസ് യേശുവിൻ്റെ അടുക്കൽ ചെന്ന് "ഇവിടെ ഒരു ബാലകൻ ഉണ്ട്; അവന്റെ പക്കൽ അഞ്ചു യവത്തപ്പവും രണ്ടു മീനും ഉണ്ട്" എന്നു പറഞ്ഞു എന്നാണ് (യോഹന്നാൻ 6:9).


       അതേ, കുഞ്ഞുങ്ങളിൽ എന്തുണ്ട് എന്ന് കണ്ടെത്തലാണ് മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും ഉത്തരവാദിത്തം, തീർന്നില്ല, ആ കഴിവുകളുമായി അവരെ യേശുവിൻ്റെ അടുക്കലേയ്ക്ക് ആനയിക്കുകയും യേശു ക്രിസ്തുവിനാൽ ഉപയോഗപ്പെടുന്നതിനായി ഏല്പ്പിച്ചു കൊടുക്കുകയും വേണം.


     അന്ത്രയോസാകാൻ ദൈവം നമ്മേ സഹായിക്കട്ടെ.

      

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_

20 November, 2020

പ്രഭാത ധൃാന ചിന്തകൾ

  MORNING INSPIRA....✍📆_ *20.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 19 = അമ്മോന്യർക്ക് എതിരെയുണ്ടായ യുദ്ധം.

➡ ദാനിയേൽ (Daniel) 2 = നെബൂഖദ്നേസറിന്റെ സ്വപ്നം.

➡ യോഹന്നാൻ (John) 5: 1-15 = യേശു ബത്ത്സയ്ദാ കുളക്കരയിൽ.

➡ വെളിപ്പാട് (Revelation) 1: 1-3 = യേശുക്രിസ്തുവിന്റെ വെളിപ്പാട്.


*🎯 നിനക്കു മനസ്സുണ്ടോ?*


          ബൈബിൾ പരിചയപ്പെടുത്തുന്ന ദൈവം സർവ്വശക്തനാണെങ്കിലും എല്ലാ മനുഷ്യരോടുമുള്ള ബന്ധത്തിൽ തൻ്റെ സർവ്വശക്തി വെളിപ്പെടുത്താറില്ല. സ്വന്ത പട്ടണ നിവാസികളുടെ അവിശ്വാസം നിമിത്തം അവിടെ അത്ഭുതങ്ങൾ ചെയ്യാത്തത് അതിന് ഉദാഹരണമാണ്.


       ദൈവത്തിൻ്റെ  പ്രത്യേകത അവൻ കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും പറക്കുന്ന പക്ഷികൾക്കും അതതിന്റെ ആഹാരം കൊടുക്കുകയും (സങ്കീർത്തനങ്ങൾ 147:9) വിസ്താരത്തിൽ തുറക്കുന്ന വായെ  നിറെക്കുകയും (സങ്കീർത്തനങ്ങൾ 81:10) ചെയ്യുന്നു എന്നതാണ്.


      പ്രിയരേ, നമ്മുടെ ജീവിതത്തിലെ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകാൻ, ആവശ്യങ്ങൾ നിറവേറാൻ നമ്മുടെ ഭാഗത്ത് നിന്ന് ദൈവം ചിലത് പ്രതീക്ഷിക്കുന്നു. എന്താണത്? അതാണ് ബേഥെസ്ദാ കുളക്കരയിൽ മുപ്പത്തെട്ട് ആണ്ട് രോഗം പിടിച്ചു കിടന്ന മനുഷ്യനോടു യേശു ചോദിച്ചത്: നിനക്കു സൗഖ്യമാകുവാൻ മനസ്സുണ്ടോ? (യോഹന്നാൻ 5:6)


      ലോകം പറയുന്നു മനസ്സുണ്ടെങ്കിൽ മാർഗ്ഗവുമുണ്ട്, എന്നാൽ ബൈബിൾ പറയുന്നു മനസ്സുണ്ടെങ്കിൽ സഹായിക്കാൻ ദൈവമുണ്ട്. ഉള്ളതിൽ പൊരുത്തപ്പെട്ട് പോകരുതേ, കരയുക, വായ് വിസ്താരത്തിൽ തുറക്ക, അതിരുകൾ വിസ്താരമാകാൻ ആഗ്രഹിക്കുക. മനസ്സുണ്ടെങ്കിൽ ദൈവം സഹായിക്കും നിശ്ചയം.

      

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *19.11.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 18 = ദാവീദിന്റെ വിജയങ്ങൾ.

➡ ദാനിയേൽ (Daniel) 1 = ദാനിയേലും സ്നേഹിതന്മാരും അന്യദേശത്ത് ആദർശം കാത്ത് സൂക്ഷിക്കുന്നു.

➡ യോഹന്നാൻ (John) 4: 43-54 = യേശു രാജഭൃത്യന്റെ മകനെ സൗഖ്യമാക്കുന്നു.

➡ യുദ (Jude) 1: 11-25 = വിശ്വാസികൾക്കുള്ള ബുദ്ധിയുപദേശങ്ങൾ.


*🎯 യേശുവിൻ്റെ ശക്തി തിരിച്ചറിയുക*


          യേശു കർത്താവ് ഭൂമിയിലായിരുന്നപ്പോൾ ചെയ്ത ഓരോ അത്ഭുതങ്ങളും തൻ്റെ ശക്തിയുടെ വിസ്തീർണം മനസ്സിലാക്കി തരുന്നവയാണ്. 


        യേശുവിൻ്റെ ആദ്യത്തെ അത്ഭുതം വെള്ളം വീഞ്ഞാക്കിയതാണ്. യേശു അത് ചെയ്തത് വീഞ്ഞ് തീർന്നുപോയ ആ കല്ല്യാണവീട്ടിൽ വെച്ചാണ്. അതുകൊണ്ട് യേശു ഉണ്ടെങ്കിൽ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ട് എന്ന് അവിടെയുള്ളവർ വിശ്വസിച്ചു.


       ആകയാൽ യേശു വീണ്ടും അവിടെ എത്തിയപ്പോൾ ഒരു രാജഭൃത്യൻ അവന്റെ അടുക്കൽ ചെന്നു, തന്റെ മകൻ മരിപ്പാറായിരിക്കകൊണ്ട് യേശു ചെന്ന് അവനെ സൗഖ്യമാക്കേണം എന്ന് അപേക്ഷിച്ചു (യോഹന്നാൻ 4:46-47).


      യേശു അവനു കൊടുത്ത മറുപടി "പൊയ്ക്കൊൾക നിന്റെ മകൻ ജീവിച്ചിരിക്കുന്നു  എന്നാണു" (യോഹന്നാൻ 4:50). യേശു പറഞ്ഞ പ്രകാരം ആ മാത്രയിൽ തന്നെ ആ മകനു സൗഖ്യം ലഭിച്ചു.


     പ്രിയരേ, ഒരു രോഗം നമുക്ക് വന്നാൽ നമ്മിൽ പലരും ഡോക്ടറെ കാണാൻ പോകുന്നു, അദ്ദേഹത്തിന് കൃത്യമായ മരുന്ന് തരാൻ ജ്ഞാനം കൊടുക്കണം, കഴിക്കുന്ന മരുന്ന് ഫലകരമായി രോഗം മാറാൻ അങ്ങ് സഹായിക്കണം എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നത് ദൈവത്തിൻ്റെ ശക്തിയുടെ വലിപ്പം യഥാർത്ഥമായി മനസ്സിലാക്കത്തതിനാലാണ്. ഇതിനർത്ഥം ആശുപത്രിയിൽ പോകരുത് എന്നോ മരുന്ന് കഴിക്കരുത് എന്നോ അല്ല മറിച്ച് ദൈവത്തോട് നമ്മുടെ വ്യവസ്ഥകൾ പ്രകാരം പ്രവൃത്തിക്കാൻ അപേക്ഷിക്കരുത് എന്നാണ്. ദൈവത്തോട് ആവശ്യങ്ങൾ മാത്രം പറയുക. അത് എത്ര വലുതായാലും ചെറുതായാലും, അവിടുന്ന് തൻ്റെ ഹിതപ്രകാരം അത്യന്ത ശക്തികൊണ്ട് നമ്മുടെ കാര്യം സാധിപ്പിച്ച് തരും.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


18 November, 2020

പ്രഭാത ധൃാന ചിന്തകൾ

  MORNING INSPIRA....✍📆_ *18.11.20*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 ദിനവൃത്താന്തം  (1 chronicles) 17 = ദാവീദിനോടുള്ള ദൈവീക ഉടമ്പടി.

➡ യെഹെസ്കേൽ (Ezekiel) 48 = ദേശത്തിന്റെ വിഭജനം.

➡ യോഹന്നാൻ (John) 4: 24-42 =  ശമര്യർ യേശുവിൽ വിശ്വസിക്കുന്നു.

➡ യുദ (Jude) 1: 1-10 = ദൈവം ശിക്ഷിക്കും എന്നുള്ളതിന്റെ ദൃഷ്ടാന്തങ്ങൾ.


*🎯 ആഹാരം കഴിച്ചിട്ട് എത്ര  ദിവസമായി ?*


       നാം ഒരു ദിവസം ഏറ്റവും കുറഞ്ഞത് മൂന്ന് നേരം എങ്കിലും ഭക്ഷണം കഴിക്കാറുണ്ട്. ഭക്ഷണത്തിലൂടെ ഉദ്ദേശിക്കപ്പെടുന്നത് ജീവനമാണ്. ശമര്യയിലെ ശുശ്രൂഷ വേളയിൽ യേശുവിൻ്റെ ശിഷ്യന്മാർ അവനോട് റബ്ബീ, ഭക്ഷിച്ചാലും എന്ന് അപേക്ഷിച്ചപ്പോൾ  യേശു അവരോടു പറഞ്ഞത്: ''എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്ത് അവന്റെ പ്രവൃത്തി തികയ്ക്കുന്നതുതന്നെ എന്റെ ആഹാരം" (യോഹന്നാൻ 4:34) എന്നാണ്.


    ദൈവത്തിൻ്റെ ഇഷ്ടം തിരിച്ചറിയുക അവ പ്രവൃത്തിക്കുക എന്നത് ആഹാരമായി കാണാൻ നമുക്ക് സാധിക്കുന്നുണ്ടോ? അത് ആഹാരമായിരുന്നു എന്ന് തന്നെ ചിന്തിക്കുക. അങ്ങനെയെങ്കിൽ ഒരുദിവസത്തിൽ എത്ര  പ്രാവശ്യം നാം ആ ആഹാരം കഴിക്കുന്നുണ്ട്? ഒരു നേരമെങ്കിലും കഴിക്കുന്നുണ്ടോ? ആത്മാർത്ഥമായി പറഞ്ഞാൽ എത്ര  ദിവസമായി നാം ആഹാരം കഴിച്ചിട്ട്? അകത്തെ മനുഷ്യൻ പട്ടിണിയിലായിട്ട് എത്ര നാളായി? ദൈവത്തിൻ്റെ ഇഷ്ടം പ്രവൃത്തിക്കുന്നത് നമ്മുടെ ആഹാരമായി കാണുക, അതിനായി വാഞ്ചിക്കുക, നന്നായി ആഹാരം കഴിക്കുക. അകത്തെ മനുഷ്യൻ ശക്തിപ്പെടട്ടെ.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...