_🌅 MORNING INSPIRA....✍📆_ *14.09.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ 2 ശമുവേൽ (2 Samuel) 23 = ദാവീദിന്റെ വീരന്മാർ.
➡ യിരെമ്യാവ് (Jeremiah) 17 = യെഹൂദയുടെ പാപം.
➡ ലുക്കൊസ് (Luke) 10: 30-37 = നല്ല ശമര്യാക്കാരൻ.
➡ എബ്രായർ (Hrebews) 4: 1-13 = അവിശ്വാസമെന്ന അപകടം.
*🎯 യാദൃച്ഛികം അവസരങ്ങളാക്കുക*
മുൻകൂട്ടിയുള്ള ഒരു കരുതലുകളുമില്ലാതെ സംഭവിക്കുന്ന കാര്യങ്ങളെയാണ് നാം യാദൃച്ഛികം എന്ന് വിളിക്കാറുള്ളത്. കഴിഞ്ഞ കാലങ്ങളിലേയ്ക്ക് തിരിഞ്ഞ് നോക്കിയാൽ ചില യാത്രകൾ, സന്ദർശനങ്ങൾ, കണ്ടുമുട്ടലുകൾ എല്ലാം യാദൃച്ഛികങ്ങൾ ആയിരുന്നു.
യെരുശലേമിൽ നിന്ന് യെരീഹോവിലേക്കു പോയ മനുഷ്യൻ കള്ളന്മാരുടെ കൈയിൽ അകപ്പെട്ട് അർദ്ധ പ്രാണനായി വഴിയരികിൽ കിടന്നപ്പോൾ ആ വഴിയെ ഒരു പുരോഹിതനും ലേവ്യനും പോയത് യാദൃച്ഛികമായിട്ടാണ് (വാ 31,32). ആ മനുഷ്യനോട് കരുണ കാണിച്ചുകൊണ്ട് ആ യാദൃച്ഛിക യാത്രയെ നന്മ ചെയ്യാനുള്ള അവസരമാക്കി അവർക്ക് മാറ്റാമായിരുന്നു. പക്ഷേ അവർ അതിന് തയ്യാറായില്ല. എന്നാൽ ആ വഴിയെ ഒരു ശമര്യക്കാരൻ ഒരു ലക്ഷ്യവുമായി പോയിട്ടും യാദൃച്ഛികമായ ആ കണ്ടുമുട്ടലിനെ അവസരമാക്കി മാറ്റി നന്മ ചെയ്തു.
യഥാർത്ഥത്തിൽ സമയപരിധികൾക്ക് ഉള്ളിൽ ജീവിക്കുന്ന നമുക്ക് ചില കാര്യങ്ങൾ യാദൃച്ഛികം ആയി തോന്നുന്നതാണ്. ദൈവത്തിൻ്റെ ദൃഷ്ടിയിൽ ഒന്നും യാദൃച്ഛികം അല്ലാത്തതിനാൽ അവ എല്ലാം ദൈവം നല്കുന്ന അവസരങ്ങളാണ്. യാദൃച്ഛികങ്ങളെ നന്മ ചെയ്യാനുള്ള അവസരങ്ങളാക്കി നമുക്ക് വിനയോഗിക്കാം.
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_
No comments:
Post a Comment