13 September, 2020

MORNING DEVOTION

 _🌅  MORNING INSPIRA....✍📆_ *13.09.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 ശമുവേൽ  (2 Samuel) 22 = ദാവീദിന്റെ സ്തോത്രഗീതം.

➡ യിരെമ്യാവ് (Jeremiah) 16 = ആസന്നമായ അടിമത്വത്തിന്റെ അടയാളങ്ങൾ.

➡ ലുക്കൊസ് (Luke) 10: 17-29 = യേശു അയച്ച എഴുപതുപേർ മടങ്ങിവരുന്നു.

➡ എബ്രായർ (Hrebews) 3: 7-19 = ദൈവത്തോട് മത്സരിക്കരുത്.


*🎯 പുത്രൻ പിതാവിനെ മഹത്വപ്പെടുത്തി നാമോ?*


       ഒന്നാം നൂറ്റാണ്ടു മുതൽ ഭക്തന്മാർ ആരാധനയ്ക്കായി ഒത്തുകൂടിയ ദിനമായ ഈ കർത്തൃദിവസം വ്യത്യസ്തമായ സാഹചര്യങ്ങളിൽ ദൈവത്തെ ആരാധിക്കുമ്പോൾ നാം ദൈവത്തെ മഹത്വപ്പെടുത്തേണ്ടത്  ദൈവം നമുക്ക് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയതിനാലാണ്.


      യേശു സുവിശേഷ സന്തേശവുമായി അയച്ച 70 പേർ മടങ്ങിയെത്തിയപ്പോൾ അവിടുന്ന് ചെയ്ത പ്രധാനകാര്യം പിതാവായ ദൈവത്തെ മഹത്വപ്പെടുത്തിയതാണ്.  അവിടുത്തെ വാക്കുകൾ "പിതാവേ, സ്വർഗ്ഗത്തിനും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇവ ജ്ഞാനികൾക്കും വിവേകികൾക്കും മറച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെ നിനക്കു പ്രസാദം തോന്നിയല്ലോ (ലൂക്കൊസ് 10:21) എന്നായിരുന്നു.


      ഈ ആരാധനയിൽ അവിടുന്ന് അവസ്ഥയെ അംഗീകരിക്കുന്നതായും അവിടുന്ന്  നല്കിയവയിൽ ആനന്ദിക്കുന്നതായും മനസ്സിലാക്കാം.


     നമ്മുടെ ആരാധന ഞാൻ എന്ന വ്യക്തിയെ ഉയർത്തലോ അറിവിനെ പ്രദർശിപ്പിക്കലോ മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപാറ്റാലോ അല്ല നമ്മുടെ അവസ്ഥയെ അംഗീകരിച്ച് പിതാവായ ദൈവത്തിന് മഹത്വം കൊടുക്കലാകണം. പുത്രനായ ക്രിസ്തു അത് ചെയ്തു നാമോ?


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

   _9400181794_


No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...