15 September, 2020

MORNING DEVOTION

 _🌅  MORNING INSPIRA....✍📆_ *15.09.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 ശമുവേൽ  (2 Samuel) 24 = ദാവീദ് ജനത്തെ എണ്ണുന്നു.

➡ യിരെമ്യാവ് (Jeremiah) 18,19 = കുശവനിൽ നിന്നും മൺകുടത്തിൽ നിന്നുമുള്ള പാഠം.

➡ ലുക്കൊസ് (Luke) 10: 38-42 = മാർത്തയും മറിയയും.

➡ എബ്രായർ (Hrebews) 4: 14-16 = നമ്മുടെ ശ്രേഷ്ട മഹാപുരോഹിതൻ.


*🎯 വിളിക്കപ്പെട്ടതിൽ വിളങ്ങുക*


      ഭൂപരപ്പിൽ ജീവനോടിരിക്കുന്ന ഒരാളും യാദൃച്ഛീകമായി ജീവിക്കുന്നവരല്ല. സൃഷ്ടാവായ ദൈവത്തിൻ്റെ പ്രത്യേക അവശ്യപ്രകാരം പ്രത്യേക കഴിവുകളോടെയാണ് നാം ഇവിടെയായിരിക്കുന്നത്. ഞാൻ മാത്രം ചെയ്യേണ്ട എനിക്കു മാത്രം ചെയ്യാൻ കഴിയുന്ന ഒരു പ്രത്യേക വിളി എൻ്റെ ജീവിതത്തിനും രക്ഷയ്ക്കും ആയുസ്സിനും പിന്നിലുണ്ട്. അത് തിരിച്ചറിഞ്ഞ് പ്രവൃത്തിക്കുമ്പോൾ എൻ്റെ ജീവിതം ധന്യമായി.


     ദൈവത്തിൻ്റെ പ്രത്യേക വിളി തിരിച്ചറിയാത്തതും തിരിച്ചറിഞ്ഞവർ മറ്റു പലതിനെ ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നതുമാണ് നമ്മുടെ ജീവിതം അർത്ഥശൂന്യവും ആപ്രയേജനവും ആക്കുന്നത്.


     മറ്റുള്ളവരെ ശുശ്രൂഷിക്കാനുള്ള വിളി ലഭിച്ചവളായിരുന്നു മാർത്ത. എന്നാൽ കർത്താവിനായി ആഹാരം പാകം ചെയ്യുമ്പോഴും അവൾ തൻ്റെ സഹോദരി തന്നെ സഹായിക്കാത്തത് ഓർത്ത് വിചാരപ്പെട്ടും കർത്താവ് തന്നെ ശ്രദ്ധിക്കുന്നില്ലല്ലോ ശ്രദ്ധിക്കുന്നത് അവൻ്റെ കാൽക്കൽ ഇരിക്കുന്ന തൻ്റെ സഹോദരിയായ മറിയയെ ആണല്ലോ എന്നോർത്ത് മനം കലങ്ങിയുമിരുന്നു. മനസ്സിൽ തിരയടിച്ച സമ്മർദ്ദങ്ങളുടെ അവസാനം അവൾ പരാതിയുമായി യേശുവിനെ സമീപിച്ചു. യേശു അവളോടു: മാർത്തയേ, മാർത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു. എന്നാൽ അല്പമേ വേണ്ടു; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അത് ആരും അവളോട് അപഹരിക്കയുമില്ല (ലൂക്കൊസ് 10:41-42) എന്നു പറഞ്ഞു.


     പ്രിയരേ, വിളി തിരിച്ചറിയുക, വിളിയോട് അനുസരണം കാണിക്കുക, സകലപരിശ്രമവും നമ്മേ വിളിച്ച വേലയ്ക്കായി നടത്തുക, മറ്റുകാര്യങ്ങൾ ഓർത്ത് വ്യാകുലപ്പെടാതിരിക്കുക. മാർത്ത ഈ സന്ദേശങ്ങൾ തിരിച്ചറിഞ്ഞു അതുകൊണ്ട് നാം വീണ്ടും അവളെ കാണുന്നത് ഒരു പരാതിയും പറയാതെ വലിയ ഒരു കൂട്ടത്തെ ശുശ്രൂഷിക്കുന്നതായിട്ടാണ് (യോഹന്നാൻ 12:2). വിളിയെ തിരിച്ചറിയാൻ വിളിക്കപ്പെട്ടതിൽ പൂർണ്ണ പരിശ്രമം കൊടുക്കാൻ വിളിക്കപ്പെട്ടതിൽ വിളങ്ങാൻ ദൈവം ഏവരെയും സഹായിക്കട്ടെ.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

   _9400181794_


No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...