26 September, 2020

MORNING DEVOTION

 MORNING INSPIRA....✍📆_ *26.09.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 രാജാക്കന്മാർ  (1 Kings) 11 = ശലോമോൻ രാജാവിന്റെ വിഗ്രഹാരാധനയും അന്ത്യവും.

➡ യിരെമ്യാവ് (Jeremiah) 33 = പ്രവാസികൾക്ക് മഹത്വകരമായ മടങ്ങിവരവ്‌ വാഗ്ദത്തം ചെയ്യുന്നു.

➡ ലുക്കൊസ് (Luke) 13: 11-17 = യേശു ശബ്ബത്തിൽ സ്ത്രിയെ സൗഖ്യമാക്കുന്നു.

➡ എബ്രായർ (Hrebews) 10: 19-39 = സ്ഥിരതക്കുള്ള ആഹ്വാനം.


*🎯 നിവർന്ന് നിർത്തുന്നവൻ, നിവർന്ന് നില്ക്കുന്നവർ*


         പ്രയാധിക്യത്താൽ നടുവ് കൂനിപ്പോയവരെയും നല്ല പ്രായത്തിൽ അമിതഭാരം ചുമക്കേണ്ടി വന്നതിനാൽ നടുവ് കൂനിപ്പോയവരെയും നാം കണ്ടിട്ടുണ്ട്. ഈ രണ്ട് കാരണങ്ങളാൽ അല്ലാതെ കുനിയായിപ്പോയ ഒരു സ്ത്രീയെയാണ് ലൂക്കൊസിൽ നാം ഇന്ന് വായിച്ചത്. പിശാചിൻ്റെ ബന്ധനമായിരുന്നു അവളുടെ കൂനിൻ്റെ കാരണം. 


         പിശാചിൻ്റെ ബന്ധനവുമായി സിനഗോഗിൽ എത്തിയ അവളെ യേശു കാണുകയും അവളുടെ മേൽ കൈവെച്ച് അവളുടെ ബന്ധനത്തെ മാറ്റി നിവർന്ന് നില്ക്കുമാറാക്കുകയും ചെയ്തു.


     എന്നാൽ യേശു ശബ്ബത്തിൽ ചെയ്ത ഈ അത്ഭുതം കണ്ട വിരോധികൾ അവനെ എതിർത്ത് മറ്റു ദിവസങ്ങളിൽ അത്ഭുങ്ങൾ ചെയ്യാം ഇന്നരുത് എന്ന് പറഞ്ഞു. എന്നെ സഹായിച്ചതുകൊണ്ടാണല്ലോ യേശുവിന് വിരോധികളിൽ നിന്ന് ഇത്തരം പ്രതിഷേധം ഏല്ക്കേണ്ടി വന്നത് എന്നോർത്ത് തല കുനിക്കേണ്ട മാനസീകവസ്ഥയിലേയ്ക്ക് അവൾ എത്തിയപ്പോൾ യേശു വിരോധികളെ നാണിപ്പിച്ചു കൊണ്ട് നിവർന്ന് നിന്നു.


    സ്നേഹിതാ, യേശു പിശാചിൻ്റെ ബന്ധനത്തെ അഴിച്ച് നിവർന്ന് നിർത്തുന്നവനും നമ്മുടെ തല വീണ്ടും കുനിയാത്തവിധം നിവർന്ന് നില്ക്കുന്നവനുമാണ്. അവൻ ക്രൂശുമരണത്തിലൂടെ നമ്മേ നിവർന്ന് നില്ക്കുമാറാക്കി മരണത്തെ ജയിച്ച് ഉയർത്തതിലൂടെ നിവർന്ന് നില്ക്കുന്നു. നമ്മുടെ ജീവിതം പിശാചിന് തല കുനിക്കുന്ന സഹാചര്യം ഉണ്ടാക്കാതിരിക്കട്ടെ.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

   _9400181794_


No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...