25 September, 2020

MORNING DEVOTION

   MORNING INSPIRA....✍📆_ *25.09.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 രാജാക്കന്മാർ  (1 Kings) 10 = ശേബാ രാജ്ഞിയും ശലോമോൻ രാജാവും.

➡ യിരെമ്യാവ് (Jeremiah) 32 = യിരെമ്യാവിന്റെ പ്രാർത്ഥനയും ദൈവത്തിന്റെ മറുപടിയും.

➡ ലുക്കൊസ് (Luke) 13: 1-10 = ഫലം പുറപ്പെടുവിക്കുന്നവരാകുക.

➡ എബ്രായർ (Hrebews) 10: 1-18 = എല്ലാവർക്കും വേണ്ടി ഒരിക്കലായി അർപ്പിക്കപ്പെട്ട ക്രിസ്തു.


*🎯 അപകടങ്ങളെ ആത്മീയവൽക്കരിക്കരുത്*


         ജീവിതത്തിൽ എന്ത് സംഭവിച്ചാലും അതിനെ ആത്മീയവുമായി ബന്ധപ്പെടുത്തുന്നത്  തെറ്റായ മനോഭാവമാണ്. ഉദാഹരണത്തിന് ഒരു രോഗം ഉണ്ടായാൽ ആത്മീയ ജീവിതത്തിലെ പരാജയം ആണ് രോഗകാരണം എന്ന ചിന്ത. ഒരുപക്ഷേ, ആ രോഗത്തിന് ആത്മീയവുമായി ഒരു ബന്ധവും കാണില്ല. മറ്റുള്ളവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന രോഗം, അപകടം, അനർത്ഥം തുടങ്ങിയവയെ ഇത്തരത്തിൽ വീക്ഷിക്കുന്നതും പ്രസ്താവിക്കുന്നതും വലിയ അപകടം ആണ്. അത് അവരെ കൂടുതൽ തകർക്കുന്നതിനെ കാരണമാകു.


         ഗലീല  നിവാസികളിൽ ചിലർ ഹേരോദാവിനാൽ പീഢകൾ സഹിച്ചു മരിക്കേണ്ടി വന്നു എന്ന് പറഞ്ഞപ്പോൾ അത് അവരുടെ ആത്മീയവുമായി ബന്ധപ്പെടുത്തേണ്ട എന്ന് യേശു വ്യക്തമായി പറഞ്ഞു.


      ജീവിതത്തിൽ എല്ലാ കാര്യങ്ങളെയും ആത്മീയവൽക്കരിക്കുന്നത് ആത്മീയതയല്ല അനാത്മീയതയാണ്. വചനത്തിലേയ്ക്ക് മടങ്ങുക മാനസാന്തരപ്പെടുക. മനസ്സുകളെ മടുപ്പിക്കാതെയും മരവിപ്പിക്കാതെയും ഇരിക്കുക.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

   _9400181794_


No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...