27 September, 2020

MORNING DEVOTION

 MORNING INSPIRA....✍📆_ *27.09.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 1 രാജാക്കന്മാർ  (1 Kings) 12 = യിസ്രായേലിന്റെ വിഭജനം.

➡ യിരെമ്യാവ് (Jeremiah) 34,35 = യിസ്രായേൽ ലംഘിച്ച ഉടമ്പടി, രേഖാബര്യരുടെ വിശ്വസ്തത.

➡ ലുക്കൊസ് (Luke) 13: 18-30 = കടുകുമണിയുടെയും പുളിച്ച മാവിന്റെയും ഉപമ.

➡ എബ്രായർ (Hrebews) 11: 1-40 = വിശ്വാസവീരന്മാർ.


*🎯 നമുക്കനേകർ ഉണ്ട്*


       ഏകരായി നിന്ന് പടവെട്ടി ചരിത്രം സൃഷ്ടിച്ച അനേകർ ഉണ്ടെങ്കിലും സമൂഹം ഇന്നും ഏകരെയും ചെറിയ കൂട്ടങ്ങളെയും അംഗീകരിക്കാറില്ല. ആൾ ബലം ഉണ്ടെങ്കിലെ അധികാരവുമുള്ളു എന്നാണ് പലരും വിശ്വസിക്കുന്നത്.


    യേശുവിനോട്  രക്ഷിക്കപ്പെടുന്നവർ ചുരുക്കമാണോ എന്ന് ചോദിച്ചപ്പോൾ ഈ കൂട്ടത്തിൽ എത്ര പേർ ഉണ്ട് ഏത് കൂട്ടത്തിനാണ് ശക്തി കൂടുതൽ എന്നറിയുക എന്ന ഉദ്ദേശ്യം ഉണ്ടായിരുന്നു. 


        യേശുവിൻ്റെ ഉത്തരത്തിൻ്റെ ആരംഭം കേട്ടാൽ രക്ഷിക്കപ്പെടുന്നവർ വളരെക്കുറവാണ് എന്ന് തോന്നിപ്പോകും കാരണം അത്  "ഇടുക്കുവാതിലിലൂടെ കടപ്പാൻ പോരാടുവിൻ. പലരും കടപ്പാൻ നോക്കും കഴികയില്ലതാനും എന്നു ഞാൻ നിങ്ങളോടു പറയുന്നു" (ലൂക്കൊസ് 13:24) എന്നായിരുന്നു. എന്നാൽ ആ ഉത്തരം അവസാനിച്ചത് "കിഴക്കുനിന്നും പടിഞ്ഞാറുനിന്നും തെക്കുനിന്നും വടക്കുനിന്നും അനേകർ വന്നു ദൈവരാജ്യത്തിൽ പന്തിയിൽ ഇരിക്കും" (ലൂക്കൊസ് 13:29) എന്ന പ്രഖ്യാപനത്തോടെയാണ്.


    ദൈവരാജ്യത്തിൻ്റെ അവകാശിയാകാൻ പലർക്കും കഴിഞ്ഞിട്ടില്ല, എന്നാൽ അനേകർക്ക് കഴിഞ്ഞിട്ടുണ്ട്. അനേകർ അബ്രഹാമിനോടും ഇസഹാക്കിനോടും യാക്കോബിനോടും കൂടെ പന്തിയിൽ ഇരിക്കും. 


    ദൈവജനമേ നാം ഇന്ന് ചെറിയ കൂട്ടമാണെങ്കിലും ധൈര്യപ്പെടുവിൻ, നമുക്കനേകർ ഉണ്ട്. ഒരുനാൾ  നമ്മൾ എല്ലാം ഒരുമിക്കും നമ്മുടെ വീണ്ടെടുപ്പുകാരനെ ആരാധിക്കും. 


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

   _9400181794_


No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...