MORNING INSPIRA....✍📆_ *20.05.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ ആവർത്തനം (Deuteronomy) 11 = യഹോവയെ സ്നേഹിക്കുവാനും അനുസരിക്കുവാനുമുള്ള ആഹ്വാനം.
➡ സങ്കീർത്തനങ്ങൾ (Psalms ) 132 - 135 = അനുഗ്രഹിക്കുന്ന ആരാധ്യനായ ദൈവം.
➡ മർക്കൊസ് (Mark) 1: 21 - 28 = യേശു കഫർന്നഹൂമിലെ പള്ളിയിൽ ഭൂതഗസ്ഥനെ സൗഖ്യമാക്കുന്നു.
➡ 1 കൊരിന്ത്യർ (1 Cor) 15: 1 - 19 = ക്രിസ്തുവിന്റെ പുനരുത്ഥാനം.
*🎯 ആരോടും കടപ്പെട്ടില്ല അനേകർ കടപ്പാട് നല്കി*
ലോകം കണ്ട ഏറ്റവും പ്രസിദ്ധനായ പ്രസംഗകൻ യേശു ക്രിസ്തുവാണ്. അദ്ദേഹത്തെ സുപ്രസിദ്ധനാക്കുന്നത് വാക്കുകളിലെ ആശയസമ്പുഷ്ടിയും അവതരണമികവും മാത്രമല്ല അധികാരവുമാണ്.
യേശുവിൻ്റെ പ്രസംഗം നേരിട്ട് ശ്രവിച്ചവർ അതിനുമുമ്പ് ശാസ്ത്രിമാരുടെ നിരവധി പ്രസംഗങ്ങൾ ശ്രവിച്ചിട്ടുണ്ട്. അവരുടെ പ്രസംഗങ്ങളുടെ പ്രത്യേകത അവ ആരംഭിക്കുന്നത് "യഹോവ അരുളിച്ചെയ്തിട്ടുള്ളത് എങ്ങനെയെന്നാൽ" എന്ന ആമുഖത്തോടെയായിരിക്കും, മാത്രമല്ല അവർ പറയുന്ന എല്ല കാര്യങ്ങൾക്കും യഹോവ ഉപയോഗിച്ച പ്രവാചകന്മാരോടുള്ള കടപ്പാടും ഉണ്ടാകും. പ്രവാചകന്മാർ സന്ദേശങ്ങൾ നല്‍കിയിരുന്നത് " യഹോവ അരുളിച്ചെയുന്നത് എന്തെന്നാൽ " എന്ന ആമുഖത്തോടെയായിരുന്നു. പ്രവാചകന്മാർക്ക് ദൈവം എന്നോടു സംസാരിച്ചു എന്ന് അവകാശപ്പെടാനാകുമായിരുന്നു. എന്നാൽ ശാസ്ത്രിമാർക്ക് അതിനും ആകുമായിരുന്നില്ല.
യേശു പ്രസംഗിച്ചത് പ്രവാചകന്മാരെപ്പോലെ "യഹോവ അരുളിച്ചെയുന്നത് എന്തെന്നാൽ " എന്നോ ശാസ്ത്രിമാരെപ്പോലെ "യഹോവ അരുളിച്ചെയ്തിട്ടുള്ളത് എങ്ങനെയെന്നാൽ" എന്നോ പറഞ്ഞുകൊണ്ടല്ല "ഞാൻ നിങ്ങളോടു പറയുന്നത് " എന്ന അധികാരത്തോടെയായിരുന്നു. അതേ, കടപ്പാടുകൾ നല്‍കേണ്ടാത്ത ഏക പ്രസംഗകൻ യേശു ക്രിസ്തു മാത്രമാണ്. പ്രസംഗിച്ചിട്ടുള്ള ഒരാശത്തിനും ആരോടും കടപ്പെട്ടിട്ടില്ലാത്ത അവിടുന്ന് യുഗങ്ങളായി അനേകർ കടപ്പെടുന്ന ആശയങ്ങൾക്ക് ഉത്തരവാദിയാകുന്നു.
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_

No comments:
Post a Comment