19 May, 2020

MORNING INSPIRA....✍📆_ *19.05.20.*

_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_

➡ ആവർത്തനം (Deuteronomy) 10 = യഹോവയെ ഭയപ്പെടുക.
➡ സങ്കീർത്തനങ്ങൾ (Psalms ) 129 - 131 = യഹോവയിലുള്ള പ്രത്യാശയും യഹോവ നല്കുന്ന അനുഗ്രഹങ്ങളും.
➡ മർക്കൊസ് (Mark) 1: 14 - 20 = യേശു ശിഷ്യന്മാരെ ചേർക്കുന്നു.
➡ 1 കൊരിന്ത്യർ (1 Cor) 14: 26 - 40 = ആരധനയിലെ ക്രമം.

*🎯 വ്യാജമില്ലാത്ത വാക്കുകൾ*

  ഇന്ന ഫീൽഡിൽ ഇത്ര ഒഴിവുകൾ എന്ന പ്രസ്താവനയോടെ നിരവധി ജോലി വാഗ്ദാനങ്ങളാണ് ഓരോ ദിവസവും വ്യത്യസ്ത മാധ്യമങ്ങളിലൂടെ അഭ്യസ്തവിദ്യരെ തേടിയെത്തുന്നത്. എന്നാൽ വളരെ പ്രതീക്ഷകളോടെ അപേക്ഷകൾ സമർപ്പിക്കുന്നതിൻ്റെ ആദ്യ നടപടികൾ പൂർത്തികരിക്കുമ്പോൾ ആയിരിക്കും ഉടൻ ജോലിയില്ല ആദ്യം ട്രെയിനിംഗ് ആണ് അതിനായി ഒരു ഭീമമായ തുക നേരിട്ട് (face to face and hand to hand) അടയ്ക്കണം എന്നും ട്രെയിനിംഗ് സമയത്ത് ചിലവുകൾ സ്വയം വഹിക്കണം എന്നും ഉള്ള വസ്തുതകൾ അറിയുന്നത്. അപേക്ഷകൾ നല്കുന്നതിനായി ആദ്യം മുടക്കിയ പണം വെള്ളത്തിൽ വരച്ച രേഖകളും പ്രതീഷകൾ ഇളങ്കാറ്റടിച്ചാൽ തകർന്നുവീഴുന്ന ചീട്ട്കൊട്ടാരവും ആയിരുന്നു എന്ന് തീരിച്ചറിയുന്ന ആ നിമിഷം ചതിക്കപ്പെട്ടുപോയല്ലോ എന്നോർത്ത് നമുക്ക് നമ്മോട് തന്നെ എന്തെന്നില്ലാത്ത ദേഷ്യം തോന്നുകയും സങ്കടക്കയത്തിൽ അല്പനേരത്തേയ്ക്കെങ്കിലും താഴുകയും ചെയ്യും. ജോലി വാഗ്ദാനം ചെയ്യുന്ന കമ്പനികളുടെ വാക്കുകളിലെ വ്യാജമാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. സത്യസന്തമായി നിലകൊള്ളുന്നവരെ വിസ്മരിക്കുന്നില്ല.

     വസ്തുതകൾ വിവരിക്കാതെ വാഗ്ദാനങ്ങൾ വില്ക്കുന്നവരെപ്പോലെയല്ല യേശു. അവിടുന്ന് വാക്കുകളിൽ നേരുള്ളവനാണ്. അതുകൊണ്ടവിടുന്ന് പത്രോസിനെയും അന്ത്രയോസിനെയും ശിഷ്യന്മാരായി വിളിച്ചപ്പോൾ വസ്തുതകൾ വ്യക്തമാക്കി വിളിച്ചു. ആ വിളി "എന്നെ അനുഗമിപ്പിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും" എന്നായിരുന്നു
(മർക്കൊസ് 1:17). ജോലി മനുഷ്യരെ പിടിക്കുകയാണ് എന്നും എന്നാൽ വിളിക്കുന്നത് പിടിക്കുന്നവരാക്കാനുള്ള പരിശീലനത്തിനാണെന്നും വ്യക്തം.

    വ്യാജങ്ങൾ നിറഞ്ഞ ലോകത്തിൽ വഞ്ചനയില്ലാത്ത യേശുവിനെ വിശ്വസിക്കാനും അനുഗമിക്കാനും നമുക്ക് സാധിക്കട്ടെ.

_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
   _9400181794_

No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...