21 May, 2020

 MORNING INSPIRA....✍📆_ *21.05.20.*

_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_

➡ ആവർത്തനം (Deuteronomy) 12 = ആരാധനക്ക് ഏക സ്ഥലം.
➡ സങ്കീർത്തനങ്ങൾ (Psalms ) 136 = എന്നേക്കുമുള്ള ദയ.
➡ മർക്കൊസ് (Mark) 1: 29 - 39 = പത്രോസിന്റെ വീട്ടിലും നാട്ടിലും യേശു ചെയ്യുന്ന അടയാളങ്ങൾ.
➡ 1 കൊരിന്ത്യർ (1 Cor) 15: 20 - 34 = ശരീരവും അവയവങ്ങളും.

*🎯 നമ്മെക്കുറിച്ചാരെല്ലാം പറയണം*

   ഈശ്വര വിശ്വാസികളും നിരീശ്വരവാദികളും "ദൈവം" എന്ന് ഒരു ദിവസം ഏറ്റവും കുറഞ്ഞത് പത്ത് പ്രാവശ്യമെങ്കിലും പറയാറുണ്ട്. പല പണ്ഡിതരും അഭിപ്രായപ്പെടുന്നത് ദൈവം എന്ന വാക്ക് ഒരുപക്ഷേ ഏറ്റവും കുടുതൽ ഉച്ചരിക്കാറുള്ളത് നിരീശ്വരവാദികളായിരിക്കും എന്നാണ്. ഇവരിൽ ഈശ്വരവിശ്വാസികൾ പറയുന്നതിലാണ് ദൈവം പ്രസാദിക്കുക എന്നതിന് സംശയമേതുമില്ല. എന്നാൽ ദൈവം തൻ്റെ പേരോ തന്നെക്കുറിച്ചോ ഒരുകൂട്ടർ പറയുന്നതിനെ ഇഷ്ടപ്പെടുന്നില്ല, അനുവദിക്കുന്നുമില്ല. ആരാണവർ?

 സുവിശേഷ രചയിതാവായ മർക്കൊസ് സാക്ഷ്യപ്പെടുത്തുന്നത് "യേശു ഭൂതങ്ങൾ തന്നെ അറികകൊണ്ടു സംസാരിപ്പാൻ അവയെ സമ്മതിച്ചില്ല" (മർക്കൊസ് 1:34) എന്നാണ്. മൂന്നരവർഷത്തെ പരസ്യ ശുശ്രൂഷയിൽ ജനങ്ങളിൽ അത്ഭുതം ജനിപ്പിക്കും വിധം യേശു നിരവധി ഭൂതഗ്രന്ഥരെ സൗഖ്യമാക്കി. പക്ഷേ ഒരിക്കൽ പോലും തന്നെക്കുറിച്ച് എന്തെങ്കിലും പറയാൻ അവൻ അവരെ അനുവദിച്ചില്ല. എന്നാൽ താൻ സൗഖ്യമാക്കിയ ശാരീര വൈകല്യങ്ങൾ ഉണ്ടായിരുന്നവരോട് സൗഖ്യം നല്കിയ സമയത്ത് "ആരോടും പറയരുത്" എന്ന് നിർദ്ദേശിച്ചെങ്കിലും അവർ പോയി പ്രസിദ്ധമാക്കിയപ്പോൾ അവരെ തിരുത്തുകയോ കുറ്റപ്പെടുത്തുകയോ ചെയ്തില്ല.

    പ്രിയരേ, ഇത് നമുക്കൊരു പാഠമാണ്, യേശു ഭൂമിയിൽ ജീവിച്ചപ്പോൾ അർഹതയുള്ളവരും ജനത്തിൽ അംഗീകാരം തന്നിൽ നിന്ന് എന്തെങ്കിലും അനുഭവം ഉള്ളവരും മാത്രം തന്നെപ്പറ്റി പറഞ്ഞാൽ മതി എന്നവിടുന്ന് നിർബന്ധം പിടിച്ചതുപോലെ യേശുവിനെപ്പോലെയാകാൻ ശ്രമിക്കുന്ന നമ്മെക്കുറിച്ചും അർഹതയുള്ളവരും അംഗീകാരം ഉള്ളവരും മാത്രം പറഞ്ഞാൽ മതി എന്ന് ആഗ്രഹിക്കാം. അനാവശ്യ ആഗ്രഹങ്ങളെ ഉപേക്ഷിക്കാം.

_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
    _9400181794_

No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...