ORNING INSPIRA....✍📆_ *19.04.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ സംഖ്യാപുസ്തകം (Numbers) 14 = യിസ്രായേൽ ജനത്തിന്റെ അവിശ്വാസവും മത്സരവും.
➡ സങ്കീർത്തനങ്ങൾ (Psalms ) 81 - 83 = ദൈവത്തിലുള്ള നന്മകളും ദൈവത്തോടുള്ള അപേക്ഷയും.
➡ മത്തായി (Matthew) 24: 45 - 51 = അവിശ്വസ്ത ദാസൻ.
➡ റോമർ (Romans) 16: 17 - 20 = നന്മയ്ക്കു ജ്ഞാനികൾ.
*🎯 സപ്ലെയർ മാനിക്കപ്പെടുമ്പോൾ*
ഒരു കാലത്ത് വലിയ ജോലികൾ ചെയ്യാൻ കഴിവില്ലാത്തവരും ബലഹീനരും ചെയ്തിരുന്ന സപ്ലെയർ ജോലിക്ക് സ്റ്റാർ ഹോട്ടലുകളുടെ കടന്നുവരവ് പുതിയ മാനങ്ങൾ സമ്മാനിച്ചു. ഇന്നിത് പഠനവിഷയവും പാരിതോഷികങ്ങൾ ലഭിക്കുന്ന പ്രവൃത്തിയുമാണ്.
നൂറ്റാണ്ടുകൾക്ക് മുമ്പ് മനുഷ്യനായി അവതരിച്ച ദൈവപുത്രൻ സപ്ലെയർക്ക് ലഭിക്കുന്ന പാരിതോഷികത്തെക്കുറിച്ച് പറഞ്ഞു. അത്, അവരെ സകലത്തിന്മേലും യജമാനൻ ആക്കിവെക്കും എന്നതാണു (മത്തായി 24:47).
ഇന്ന് ഹോട്ടലുകളിലെ തീൻമേശയിൽ പ്രസന്നമുഖത്തോടെ മാന്യമായി ഭക്ഷണം വിളമ്പുന്നവർക്ക് കസ്റ്റമറിൽ നിന്ന് ടിപ്പും യജമാനനിൽ നിന്ന് അഭിനന്ദനവും ലഭിക്കുന്നതുപോലെ യേശു പറഞ്ഞ പാരിതോഷികവും ലഭിക്കുന്നത് ഭക്ഷണം വിളമ്പുന്നവർക്ക് തന്നെയാണ്. പക്ഷെ ആഹാരം ശരീരത്തിനുള്ളതല്ല ആത്മാവിനുള്ളതാണെന്ന് മാത്രം.
ലോകത്തിന് ലോകസൃഷ്ടാവിനെ അറിയാൻ, ആത്മീയ സത്യങ്ങൾ തിരിച്ചറിയാൻ, വ്യത്യസ്ത സാഹചര്യങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ, പാപങ്ങളിൽ പശ്ചാതപിക്കാൻ, പ്രതീകൂലങ്ങളിൽ പ്രതീക്ഷകൾ വെച്ചുപുലർത്താൻ ആത്മീയ ആഹാരം ആവശ്യമാണ്. ദൈവത്തോടും മനുഷ്യരോടും വിശ്വസ്തത പാലിച്ച് സാഹചര്യങ്ങളെ മനസ്സിലാക്കി പാല് വേണ്ടവർക്ക് പാലും കട്ടിയായ ആഹാരം വേണ്ടവർക്ക് അതും ആവശ്യാനുസരണം ബുദ്ധിയോടെ നാം നല്കിയാൽ ദൈവം വാഗ്ദത്തം ചെയ്ത പ്രതിഫലങ്ങൾ പ്രാപിക്കാൻ കഴിയും. അനിവാര്യമായി വേണ്ടത് വിശ്വസ്തതയും ബുദ്ധിയുമാണ്. വിശ്വസ്തത കൊടുക്കേണ്ട ആഹാരം എല്ലാം കൊടുക്കുന്നതിനും ബുദ്ധി അത് കൊടുക്കേണ്ട സമയത്ത് കൊടുക്കുന്നതിനുമാണ്. നാം വിശ്വസ്തതയും ബുദ്ധിയും ഉള്ള സപ്ലെയറോ?
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം.*
_By: Evg. Johnson Lazar Uppukunnu_
_9400181794_
19/04/2020, 8:22 am - Johnson Lazar: ഹൃദയസ്പർശിയായ ആരാധന ചിന്ത - ജീവിതം മരണം കൊണ്ടവസാനിക്കുന്നതോ? - by Evg Johnson Lazar Uppukunnu
ക്രൂശിതനായവൻ - Episode - 16
https://youtu.be/F_ILGGMsS0U
20/04/2020, 7:51 am - Johnson Lazar: _🌅 MORNING INSPIRA....✍📆_ *20.04.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ സംഖ്യാപുസ്തകം (Numbers) 15 = യാഗങ്ങൾ സംബന്ധിച്ച നിയമങ്ങൾ, ശബ്ബത്ത് ലംഘിച്ചതിനുള്ള ശിക്ഷ.
➡ സങ്കീർത്തനങ്ങൾ (Psalms ) 84 - 86 = ഭക്തന്റെ ആഗ്രഹവും അപേക്ഷയും.
➡ മത്തായി (Matthew) 25: 1 - 13 = പത്ത് കന്യകമാരുടെ ഉപമ.
➡ റോമർ (Romans) 16: 21 - 23 = പൗലൊസിന്റെ സഹപ്രവൃത്തകരുടെ വന്ദനം.
*🎯 വിളക്കുണ്ട് കത്തിക്കാനാവുന്നില്ല*
വികസനത്തിൻ്റെ പടവുകൾ ഓരോന്നായി കീഴടക്കുമ്പോഴും നമ്മുടെ സർക്കാരിനെ പിന്നിലേയ്ക്ക് വലിച്ചിറക്കുന്ന പരാതിയാണ് വഴിവിളക്കുകൾ തെളിയുന്നില്ല എന്നത്. റോഡുകളും പാലങ്ങളും പണിയുമ്പോൾ പ്രാരംഭശൂരത്വം പോലെ നിശ്ചിത അകലത്തിൽ വഴിവിളക്കുകൾ സ്ഥാപിക്കുകയും സ്പോൺസഴേസിൻ്റെ പരസ്യങ്ങൾ അതിൽ പതിപ്പിക്കുകയും ചെയ്ത് കഴിഞ്ഞാൽ ജോലി തീർന്നു എന്ന് കരുതുന്നതും മെയിൻ്റനൻസ് ചെയ്യാത്തതുമാണ് ഈ ദുരവസ്ഥക്ക് കാരണം.
ക്രിസ്തീയ ജീവിതവും ഇങ്ങനെയാണ്. രക്ഷിക്കപ്പെട്ട നാളുകളുടെ ആവേശത്തിൽ ആത്മീയ കാര്യങ്ങൾക്ക് ആദ്യസ്ഥാനം നല്കിയതുകൊണ്ട് മാത്രം കാര്യമായില്ല. ഓരോ ദിവസവും വചനം വായിച്ചും ജീവിതത്തെ വിലയിരുത്തിയും നമ്മെത്തന്നെ പ്രകാശിപ്പിക്കാനുള്ള എണ്ണ കരുതണം. ഇല്ലെങ്കിൽ ആത്മമണവാളൻ വരുമ്പോൾ ബുദ്ധിയില്ലാത്ത 5 കന്യകമാർക്ക് സംഭവിച്ചതുപോലെ വിളക്കുണ്ട് പക്ഷെ കത്തിക്കാനാവാത്ത, കത്തിക്കും തോറും അണഞ്ഞ് പോകുന്ന അവസ്ഥയുണ്ടാകും. വഴിവിളക്കുകൾ തെളിയാത്ത വീഥികൾ ചന്ദ്രനും പണിമുടക്കുന്ന രാത്രി പുലർന്നെഴുന്നേല്ക്കുന്നത് മാലിന്യ കൂമ്പാരങ്ങളുമായിട്ടാണ്. ക്രിസ്തീയ ജീവിതം പ്രകാശിക്കുന്നില്ലെങ്കിൽ ആവശ്യമായ കരുതുന്നില്ലെങ്കിൽ ജീവിത അശുദ്ധിക്ക് മുഖാന്തരമാകും.

No comments:
Post a Comment