MORNING INSPIRA....✍📆_ *21.04.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ സംഖ്യാപുസ്തകം (Numbers) 16 = കോരഹിന്റെ മത്സരവും ദൈവത്തിന്റെ ന്യായവിധിയും.
➡ സങ്കീർത്തനങ്ങൾ (Psalms ) 87 - 88 = സീയോൻ നിവാസികളുടെ ഭാഗ്യവസ്ഥ, രക്ഷയ്ക്കുള്ള അപേക്ഷ.
➡ മത്തായി (Matthew) 25: 14 - 30 = താലന്തുകളുടെ ഉപമ.
➡ റോമർ (Romans) 16: 24 - 26 = ഉപസംഹാരം.
*🎯 സൂക്ഷിക്കാൻ ഏല്പ്പിച്ചതോ?*
രാജ്യത്ത് ഏറ്റവും കൂടുതൽ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നത് കർഷകരാണ്. അവർ അവരുടെ ജീവിതത്തിലെ പല ആവശ്യങ്ങളും നിറവേറ്റുന്നത് അവരാൽ കഴിയും പോലെ പണം ചരതിച്ച് വെച്ചാണ്. അതിനായി അവർ തെരഞ്ഞെടുക്കുന്ന പല മാർഗ്ഗങ്ങളിൽ ഒന്ന് അയൽവാസിയുടെയോ സ്നേഹതൻ്റെയോ കൈയിൽ ആ പണം സൂക്ഷിക്കാനായി നല്കുക എന്നതാണ്. സ്വന്തം കൈയിൽ ഇരുന്നാൽ പെട്ടെന്ന് ഒരു ആവശ്യം വന്നാൽ എടുക്കും മറ്റൊരാളുടെ കൈയിലാണെങ്കിൽ ആവശ്യം എങ്ങനെയെങ്കിലും നടത്തുകയും സൂക്ഷിക്കാൻ ഏല്പ്പിച്ച പണം അങ്ങനെ തന്നെ ഇരിക്കുകയും ചെയ്യും എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത. സൂക്ഷിക്കാൻ ഏല്പ്പിക്കപ്പെട്ട വ്യക്തി വിശ്വസ്തനായിരിക്കും. അവനൊരു ആവശ്യം വന്നാലും ആ തുകയിൽ നിന്നവൻ ഒന്നും എടുക്കില്ല.
യേശുവിൻ്റെ രക്തത്താൽ വീണ്ടും ജനിച്ചവരിൽ ഒരു വലിയ കൂട്ടം വിശ്വാസികളും ഇന്ന് ഈ വിശ്വസ്തരായ സ്നേഹിതനെപ്പോലെയാണ്. അവർക്ക് ലഭിച്ച താലന്തുകൾ അവർ ഉപയോഗിക്കാതെ വെറുതെ സൂക്ഷിച്ച് വെച്ചിരിക്കുന്നു.
പ്രിയമുള്ളവരേ, താലന്തുകൾ നമുക്ക് സൂക്ഷിക്കാൻ അല്ല വ്യാപാരം ചെയ്യാനായി ലഭിച്ചവയാണ്. അത് നാം ഉപയോഗിക്കാതെ, വ്യാപാരം ചെയ്യാതെ വെറുതെ സൂക്ഷിച്ചാൽ നാം ദൈവസന്നിധിയിൽ അവിശ്വസ്തരാകും. അവ നമുക്ക് ലഭിച്ചത് സൂക്ഷിക്കാനല്ല വ്യാപരം ചെയ്യാനാണ്. സൂക്ഷിക്കേണ്ടതിനെ സൂക്ഷിച്ചും വ്യാപാരം ചെയ്യേണ്ടതിനെ വ്യാപാരം ചെയ്തും വിശ്വസ്തരാകാം.
🌹ശുഭദിനം💐
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg Johnson Lazar Uppukunnu_
_9400181794_
No comments:
Post a Comment