18 April, 2020

MORNING INSPIRA....✍📆_ *18.04.20.*

_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_

➡ സംഖ്യാപുസ്തകം (Numbers) 13 = കനാൻ ഒറ്റുനോക്കലും അവിശ്വാസവും.
➡ സങ്കീർത്തനങ്ങൾ (Psalms ) 79 - 80 = യെരുശലേമിനെ ചൊല്ലിയുള്ള വിലാപവും യഥാസ്ഥാനത്തിനായുള്ള പ്രാർത്ഥനയും.
➡ മത്തായി (Matthew) 24: 32 - 44 = ഉണർന്നും ഒരുങ്ങിയുമിരിക്കുവിൻ.
➡ റോമർ (Romans) 16: 1 - 16 = ഉപസംഹാര വന്ദനം.

*🎯 ഉറക്കം അനിവാര്യവും അപകടവും*

       മനസ്സിനും ശരീരത്തിനും ഒരുപോലെ അനുപേക്ഷണീയമായ ഒരു ജീവധർമ്മ പ്രക്രിയയാണ് ഉറക്കം. ശരീരത്തിനും മനസ്സിനും വിശ്രമം നല്കി ഉന്മേഷം നൽകുന്ന ഒരു ഉപാധി എന്ന നിലക്ക് ഉറക്കം അനിവാര്യമാണ്. എന്നാൽ ഉറക്കം അമിതമായാൽ കൊളസ്ട്രോളിൻ്റെ അളവിൽ വ്യതിയാനം ഉണ്ടാക്കുകയും പക്ഷാഘാതത്തിന് കാരണമാകുകയും ചെയ്യുന്നതിനാൽ അപകടവുമാണ്.

     ഇത് ഭൗതിക ജീവിതത്തിൻ്റെ കാര്യം, ആത്മീയ ജീവിതത്തിൻ്റെയോ? ആത്മീയ ജീവിതത്തിന് ഉറക്കം അനിവാര്യമല്ല, ഉറങ്ങേണ്ട ആവശ്യവുമില്ല. ഇനി ഉറങ്ങിയാൽ അത് വലിയ അപകടവുമാണ്. യേശു പറഞ്ഞു നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ (മത്തായി 24:42).

      ശരീരത്തിന് ഉറക്കം അനിവാര്യമായതിനാൽ ആവശ്യത്തിന് ഉറങ്ങുകയും അത്മീയ ജീവിതത്തിന് ഉറക്കം അപകടമാണെന്ന് തിരിച്ചറിഞ്ഞ് ആത്മീയരായി ഉറങ്ങാതിരിക്കുകയും ചെയ്യാം.


_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
   _9400181794_

No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...