26 April, 2020

MORNING INSPIRA....✍📆_ *26.04.20.*

_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_

➡ സംഖ്യാപുസ്തകം (Numbers) 22 = ബിലെയാം ബാലാക്കിനരിലേക്ക് പുറപ്പെടുന്നു.
➡ സങ്കീർത്തനങ്ങൾ (Psalms ) 95 -  98 = ന്യായാധിപനായ ദൈവവും ആവന്റെ മഹത്വവും.
➡ മത്തായി (Matthew) 26: 14 - 16 = ഈസ്ക്കര്യോത്ത യുദ യേശുവിനെ ഒറ്റിക്കൊടുക്കുന്നു.
➡ 1 കൊരിന്ത്യർ (1 Cor) 2: 9 - 16 = ദൈവത്തിന്റെ അത്മാവുള്ളവർ.

        *🎯 അടുത്താലും അകന്നാലും ലാഭം*

       ആറ് പതിറ്റാണ്ടോളം മലയാളക്കരയിൽ അടരാടിയ മികച്ച സുവിശേഷ പ്രസംഗികനാണ് "ആർ കൃഷ്ണൻകുട്ടി." അദ്ദേഹം തൻ്റെ പ്രഭാഷണങ്ങളിൽ ''ദൈവത്തോട് അടുത്താലും അകന്നാലും ലാഭം" എന്നാവർത്തിച്ചു പറയുമായിരുന്നു.

       ആദ്യം ദൈവത്തിൻ്റെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം ആഹാരം, വസ്ത്രം, പാർപ്പിടം തുടങ്ങിയ ജീവനാവശ്യങ്ങൾ നിങ്ങള്‍ക്കു ലഭിക്കും (മത്തായി 6 : 33) എന്ന് യേശു പറഞ്ഞിട്ടുള്ളതുകൊണ്ട് ദൈവത്തോട് അടുത്താൽ ലാഭം ഉണ്ടാകും എന്നതിന് സംശയമില്ല. എന്നാൽ അകന്നാൽ എങ്ങനെയാണ് ലാഭമുണ്ടാകുക?

    അകന്നാൽ എങ്ങനെ ലാഭമുണ്ടാകും എന്നതിൻ്റെ ദൃഷ്ടാന്തമാണ് നാം ഇന്ന് മത്തായി എഴുതിയ സുവിശേഷത്തിൽ വായിച്ചത്. യേശുവിൻ്റെ ശിഷ്യനായിരുന്ന യൂദാ യേശുവിനെ തകർക്കാൻ ശ്രമിക്കുന്ന ശത്രു പക്ഷത്തിനരികിൽ എത്തി ''നിങ്ങൾ എന്തു തരും? ഞാൻ യേശുവിനെ കാണിച്ചുതരാം എന്നു പറഞ്ഞു (മത്തായി 26:15). ആ വാക്കു അവന്നു മുപ്പതു വെള്ളിക്കാശ് നേടികൊടുത്തു.

    ഇന്ന് യൂദായുടെ പിൻഗാമികൾ "ഞങ്ങൾ നിങ്ങൾക്കായി യേശുവിനോട് പ്രാർത്ഥിക്കാം നിങ്ങൾ എന്ത് തരും" എന്ന് പരസ്യമായും രഹസ്യമായും നേരിട്ടും അല്ലാതെയും ചോദിച്ചുകൊണ്ടിരിക്കുന്നു. ചിലർ യേശുവിൻ്റെ കല്പനകളെ ധിക്കരിച്ച് തെറ്റായ വഴികളിലൂടെ ലാഭം ഉണ്ടാക്കുന്നു. വേറെ ചിലർ യേശുവിൻ്റെ നാമത്തിൽ കള്ളസാക്ഷ്യം പറഞ്ഞ് കോടിശ്വരന്മാരാകുന്നു.

   നമുക്ക് ലാഭം ഉണ്ടാകുന്നത് ഏതുവിധം? യേശുവിനോട് അടുത്തിട്ടോ അകന്നിട്ടോ?

_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
   _9400181794_

No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...