MORNING INSPIRA....✍📆_ *25.04.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ സംഖ്യാപുസ്തകം (Numbers) 21 = യിസ്രായേൽ ജനം അരാദ്, സീഹോൻ, ഓഗ് എന്നീ രാജാക്കന്മാരെ കീഴടക്കുന്നു.
➡ സങ്കീർത്തനങ്ങൾ (Psalms ) 94 = സംരക്ഷകനും ന്യായാധിപനുമായ യഹോവ.
➡ മത്തായി (Matthew) 26: 6 - 13 = ബേഥാന്യയിൽ വെച്ച് യേശുവിനെ തൈലം പൂശുന്നു.
➡ 1 കൊരിന്ത്യർ (1 Cor) 2: 1 - 8 = പ്രസംഗം ജ്ഞാനത്താലല്ല ആത്മാവിന്റെ ശക്തിയാൽ.
*🎯 കമ്യൂണിസം പരാജയപ്പെടും*
ആഗോളപരമായി നിരവധി മാറ്റങ്ങൾക്ക് മാർഗ്ഗമൊരുക്കാൻ "കമ്യൂണിസം" എന്ന ആശയത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിലും പരാജയത്തിൻ്റെ ചതുപ്പിലാണ് അത് ഉദയം കൊണ്ടതും ഇന്ന് നിലകൊള്ളുന്നതും. കമ്യൂണിസ്റ്റ് പാർട്ടി ഇലക്ഷനിലും ഭരണത്തിലും വിജയം കാണും എന്നതിന് എതിർവാദമേതുമില്ല, കമ്യൂണിസം എന്ന ആശയം പരാജയപ്പെടും എന്നതിന് രണ്ടുപക്ഷവുമില്ല. കാരണം, കമ്യൂണിസത്തിൽ ആരും സമ്പത്ത് കൈകാര്യം ചെയ്യാതെ എല്ലാവരും പൊതുവായ ഒരു സംസ്ഥനത്തീന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണശാലകളിൽ അവരാലാകുന്നതുപോലെ തൊഴിലെടുക്കുകയും ഒരോരുത്തരുടെ തൊഴിലും പ്രതിനിധീകരണത്തിനും ആവശ്യത്തിനുമനുസരിച്ച് ലാഭം പങ്കുവക്കപ്പെടുകയുമാണ് ചെയ്യുന്നത്. ഈ ആശയം നിലവിൽ വന്നാൽ ഇവിടെ സമ്പന്നൻ ദരിദ്രൻ എന്ന വ്യത്യാസം ഇല്ലാതെ വരികയും എല്ലാവരും സാമ്പത്തിക സന്തുലിതാവസ്ഥയിൽ എത്തുകയും ചെയ്യും.
അവതരിപ്പിക്കപ്പെട്ട ആശയങ്ങൾ എല്ലാം അക്ഷരംപ്രതി നിറവേറിയിട്ടുള്ള ബൈബിൾ പറയുന്നു "ദരിദ്രർ എല്ലായ്പോഴും ഉണ്ടു" (മത്തായി 26:11). ബൈബിൾ ആണ് സത്യം. ഇതുവരെ ബൈബിൾ പരാജയപ്പെട്ടിട്ടില്ല, ഇനി പരാജയപ്പെടുത്തുമില്ല.
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_
No comments:
Post a Comment