MORNING INSPIRA....✍📆_ *27.04.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ സംഖ്യാപുസ്തകം (Numbers) 23 - 24 = ബിലെയാമിന്റെ അനുഗ്രഹങ്ങളും പ്രവചനങ്ങളും.
➡ സങ്കീർത്തനങ്ങൾ (Psalms ) 99 -101 = സ്‌തുതിയും സ്തുതിക്കാനുള്ള ആഹ്വാനവും.
➡ മത്തായി (Matthew) 26: 17 - 25 = യേശു തന്നെ ഒറ്റിക്കൊടുത്തവനാരെന്നു വ്യക്തമാക്കുന്നു.
➡ 1 കൊരിന്ത്യർ (1 Cor) 3: 1 - 15 = യേശുക്രിസ്തു എന്ന അടിസ്ഥാനം.
*🎯 കർത്താവോ? ഗുരുവോ?*
ഇന്നലെ നാം ചിന്തിച്ചത് യേശുവിൻ്റെ ശിഷ്യനായിരുന്ന യൂദാ ഈസ്കര്യോത്താവു യേശുവിനെ കാണിച്ചുകൊടുക്കാനായി മഹാപുരോഹിതന്മാരോടു വാക്ക് പറഞ്ഞ് പണം കൈപ്പറ്റിയതാണ്.
ആ നീചകൃത്യത്തിലേയ്ക്ക് അവനെ നയിച്ചത് യേശുവിനോടുള്ള അവൻ്റെ സമീപനം ആയിരുന്നു. പെസഹയുടെ രാത്രിയിൽ ശിഷ്യന്മാർക്ക് ഒപ്പം പന്തിയിയിൽ ഇരുന്ന യേശു "നിങ്ങളിൽ ഒരുവൻ എന്നെ കാണിച്ചുകൊടുക്കും" എന്ന് പറഞ്ഞപ്പോൾ യൂദാ ഒഴികെ ബാക്കി എല്ലാ ശിഷ്യന്മാരും "കര്‍ത്താവേ, അതു ഞാന്‍ അല്ലല്ലോ" എന്ന് യേശുവിനോട് ചോദിക്കാന്‍ തുടങ്ങി (മത്തായി 26 : 22). എന്നാൽ യൂദാ ചോദിച്ചത് "ഗുരോ, അതു ഞാനോ?" (മത്തായി 26 : 25) എന്നാണ്.
ആദ്യകാലങ്ങളിൽ യേശുവിനെ ശിഷ്യന്മാർ എല്ലാവരും ഗുരോ എന്നാണ് വിളിച്ചിരുന്നത്. എന്നാൽ അവിടുത്തെ അടുത്തറിഞ്ഞപ്പോൾ അവർ അവരുടെ ജീവിതത്തിൻ്റെ കർത്തൃത്വം യേശുവിന് വിട്ടുകൊടുത്തു. യൂദായാകട്ടെ യേശുവിനെ അറിഞ്ഞുമില്ല അതുകൊണ്ട് കർത്താവായി അംഗീകരിച്ചുമില്ല. കർത്താവായി അംഗീകരിക്കേണ്ടവനെ അംഗീകരിക്കാതെ ഗുരുവായി മാത്രം കണ്ടതാണ് പണത്തിനായി അവിടുത്തെ ഒറ്റിക്കൊടുക്കുന്നതിൽ നിന്ന് അവനെ തടയാതിരുന്നത്. നാം യേശുവിനെ എങ്ങനെ കാണുന്നു? അവിടുന്ന് നമുക്ക് കർത്താവോ? ഗുരുവോ?
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_
No comments:
Post a Comment