16 April, 2020

 MORNING INSPIRA....✍📆_ *16.04.20.*

_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_

➡ സംഖ്യാപുസ്തകം (Numbers) 11 = യഹോവ യിസ്രായേൽ ജനത്തിന് ഇറച്ചി നല്കുന്നു.
➡ സങ്കീർത്തനങ്ങൾ (Psalms ) 76 - 77 =  ദൈവത്തിന്റെ ശക്തി.
➡ മത്തായി (Matthew) 24: 1 - 14 = അന്ത്യകാല ലക്ഷണങ്ങൾ.
➡ റോമർ (Romans) 15: 7 - 21 = സുവിശേഷം അറിയിക്കുന്നതിൽ അഭിമാനം.

*🎯 അന്ത്യകാലം ആഗ്രഹിക്കുന്നുവോ?*

         എല്ലാ ക്രിസ്തുഭക്തരുടെയും ആഗ്രഹം ക്രിസ്തുയേശുവിനെ കാണണം എന്നു തന്നെയാണ്. കാലത്തിൻ്റെ ഗതിയും ബൈബിൾ പ്രവചനങ്ങളുടെ നിവർത്തിയും കണ്ട് "നാം വിശ്വസിച്ച നാളിനെക്കാൾ രക്ഷ അധികം അടുത്തിരിക്കുന്നു" എന്നവർ പ്രഖ്യാപിക്കാറുണ്ട്.

        യേശുവിൻ്റെ ആഗമനവും അന്ത്യകാലവും ആഗതമാകേണമെങ്കിൽ അനിവാര്യമായി സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടണം (മത്തായി 24: 14) എന്നാണ് ക്രിസ്തുവിൻ്റെ പ്രഖ്യാപനം.

     ക്രിസ്തു ഭക്തനേ, സുവിശേഷം അറിയിക്കുക എന്നത് ദൈവം നമ്മേ മാത്രം ഭരമേല്പിച്ചിരിക്കുന്ന ഉത്തരവാദിത്തം അല്ലേ? ക്രിസ്തുവിൻ്റെ വരവ് കാത്തിരിക്കുന്ന നാം ഓരോ ദിവസം അത് കൂടുതലായി ചെയ്യേണ്ടതല്ലേ? അന്ത്യകാലം ആഗ്രഹിക്കാം ആജ്ഞ നടപ്പിലാക്കാം അരുമനാഥൻ ആഗതമാകട്ടെ.

_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
   _9400181794_

No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...