MORNING INSPIRA....✍📆_ *15.04.20*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ സംഖ്യാപുസ്തകം (Numbers) 10 = യിസ്രായേൽ ജനം സീനയിൽ നിന്ന് യാത്രയാരംഭിക്കുന്നു.
➡ സങ്കീർത്തനങ്ങൾ (Psalms ) 75 = ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന ദൈവം.
➡ മത്തായി (Matthew) 23: 37 - 39 = യെരുശലേമിനോടു ദൈവം കാണിച്ച ആർദ്രത.
➡ റോമർ (Romans) 15: 1 - 6 = ക്രിസ്തുവിൽ ഉള്ള ഏക ചിന്ത.
*🎯 തള്ളക്കോഴി*
പരിമിതമായ ദൂരം മാത്രം പറക്കാൻ കഴിയുന്ന വളർത്തു പക്ഷിയാണ് കോഴി. ആഗോളമായി മുട്ടയ്ക്കും ഇറച്ചിക്കുമായി ഉപയോഗിക്കുന്ന ഇവ ആഹാരത്തിനു മാത്രമല്ല അനുകരിക്കാനും മതിയായതാണ്.
കേവല ലാഭങ്ങൾക്കായി ജന്മം നല്കിയ കുഞ്ഞുങ്ങളെ കൊന്നുകളയുവാൻ മടിയില്ലാത്ത അമ്മമാർ മാധ്യമങ്ങളിൽ നിറയുമ്പോൾ 21 ദിവസം അടയിരുന്ന് മുട്ട വിരിയിച്ച് കുഞ്ഞുങ്ങളെ പുറത്തെടുത്ത് അവ തന്നെ ആഹാരം ചികഞ്ഞ് കണ്ടെത്താൻ പ്രാപതിയെത്തും വരെ നന്നായി സംരക്ഷിക്കുന്ന തള്ളക്കോഴികൾ മാതൃത്വത്തിന് മാതൃകയാകുന്നു. കരികിലകൾക്കിടയിലെ തീറ്റ തിരയുന്ന ഓരോ തള്ളക്കോഴിയും തലയ്ക്കു മീതെ വട്ടമിട്ട് പറക്കുന്ന ക്രൂരപക്ഷികളിൽ നിന്നും നാലുദിക്കിൽ നിന്നും നടന്നടുക്കുന്ന മാംസപ്രീയരായ നാല്ക്കാലികളിൽ നിന്നും കുഞ്ഞുങ്ങളെ ചിറകിനടിയിൽ സൂക്ഷിക്കുന്നതും അമ്മക്കോഴിയിൽ നിന്ന് ലഭിച്ച അപകട സൂചന മനസ്സിലാക്കി സ്വയം രക്ഷ നേടാൻ ശ്രമിക്കാതെ ആ ചിറകിനടയിലേയ്ക്ക് ഓടിയെത്തി കുഞ്ഞുങ്ങൾ അഭയം പ്രാപിക്കുന്നതും അത്ഭുതം നിറഞ്ഞ കാഴ്ചയാണ്.
ജറുസലേം നിവാസികളോടുള്ള ബന്ധത്തിൽ ദൈവത്തിന്റെ ആർദ്രതയെ തള്ളക്കോഴിയുടെ ആർദ്രതയുമായി സാമ്യപ്പെടുത്തിയിരിക്കുന്നു. അവരോടു മാത്രമല്ല നമ്മോടും അവിടുത്തെ സ്നേഹം അങ്ങനെ തന്നെയാണ്. പക്ഷെ അരുമനാഥൻ വിരിക്കുന്ന സ്നേഹ ചിറകുകളുടെ സംരക്ഷണയിലേയ്ക്ക് ഓടിക്കയറാനും ഒതുങ്ങിയിരിക്കാനും മനസ്സുണ്ടോ? ഇസ്രായേൽ അതിനു തയാറായില്ല, അതവരുടെ നാശത്തിന് കാരണമായി.
കോറോണ നമ്മേ വീടിന്റെ തണലിൽ ഒതുങ്ങിക്കൂടാൻ പഠിപ്പിച്ചു. ഇനിയും എന്തിന് കാത്തിരിക്കുന്നു? സർവ്വശക്തൻ നല്കുന്ന അപകട സൂചനകൾ കേൾക്കുന്നില്ലെ? വിരിച്ച ചിറകുകൾ കാണുന്നില്ലെ? മറുതലിക്കരുത്! തലയ്ക്കു മീതെ നിന്നും നാല് ദിക്കിൽ നിന്നും അപകടം സംഭവിക്കാം.
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_

No comments:
Post a Comment