MORNING INSPIRA....✍📆_ *13.04.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ സംഖ്യാപുസ്തകം (Numbers) 8 = ലേവ്യരുടെ ശുദ്ധീകരണം.
➡ സങ്കീർത്തനങ്ങൾ (Psalms ) 73 = നീതിമാന്റെയും ദുഷ്ടന്റെയും അന്ത്യം.
➡ മത്തായി (Matthew) 23: 23 - 28 = അഭിനയിക്കുന്ന വിശുദ്ധി കപടഭക്തിയാണ്.
➡ റോമർ (Romans) 13: 8 - 14 = സ്നേഹത്തിൽ നടക്കുക.
*🎯 അണിയറ*
പ്രായഭേതമെന്യേ ദൃശ്യ ആവിഷ്ക്കാരങ്ങൾ എല്ലാവരെയും സ്വാദീനിക്കാനുള്ള കാരണം അവ നയനസുഖം സമ്മാനിക്കുന്നതാണ്. തിരശീലയിലെത്തുന്ന കഥാപാത്രങ്ങൾ മനുഷ്യമനസ്സിൽ ഇടം പിടിക്കുന്നത് അത് അവതരിപ്പിച്ചവരുടെ അഭിനയ മികവു കൊണ്ട് മാത്രമല്ല കാണുന്നവർക്ക് എല്ലാം നയനസുഖം സൃഷ്ടിച്ചെടുക്കാനായി അനേകർ അണിയറയിൽ പണിയെടുത്തതിനാലാണ്.
ആവിഷ്ക്കരിക്കപ്പെടുന്നവയുടെ എല്ലാം നിലവാരം അണിയറയെ അടിസ്ഥാനമാക്കിയിരിക്കുന്നു. 5 മിനിറ്റ് ദൈർഘ്യമുള്ള ആകർഷകമായ വീഡിയോയ്ക്കായി 5 മണിക്കൂറിൽ അധികം അണിയറ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
ക്രിസ്തീയ ജീവിതവും ശേഭയുള്ളതാകാൻ ഇത്തരം അണിയറ പ്രവർത്തനങ്ങൾ ആവശ്യമാണ്. പക്ഷെ ഇവിടെ അണിയറയിൽ നമ്മൾ മാത്രമാണുള്ളത്. ഒരു ക്രിസ്തു ഭക്തൻ അരങ്ങത്ത് അഭിനയിക്കാൻ പാടില്ല, അത് പാപമാണ്. എന്നാൽ നമ്മുടെ അണിയറയിലെ പ്രവർത്തനം അരങ്ങത്തുള്ള നമ്മേ ശോഭയുള്ളവരാക്കും. യേശു പറഞ്ഞു അകം വെടിപ്പാക്കുക (മത്തായി 23:26).
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_
No comments:
Post a Comment