12 April, 2020

 MORNING INSPIRA....✍📆_ *12.04.20.*

_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_

➡ സംഖ്യാപുസ്തകം (Numbers) 7 = തിരുനിവാസ പ്രതിഷ്ഠയോടനുബന്ധിച്ച് അർപ്പിച്ച വഴിപാടുകൾ.
➡ സങ്കീർത്തനങ്ങൾ (Psalms ) 72 =  നീതിയുള്ള രാജാവ്.
➡ മത്തായി (Matthew) 23: 13 - 22 = സ്വർഗ്ഗരാജ്യത്തെയും സത്യത്തെയും സംബന്ധിച്ച കപടഭക്തി.
➡ റോമർ (Romans) 13: 1 - 7 = അധികാരികളെ ബഹുമാനിക്കുക.

*🎯 മതത്തിൽ ചേർന്നിട്ടും നരകയോഗ്യർ*

       ഭാരതത്തിൽ സംസ്കാരികമായും രാഷ്ട്രീയമായും വിവാദപരമായ ഒന്നാണ് മതംമാറ്റം. മതം എന്നതുകൊണ്ട് ആശയം എന്നു മാത്രമാണ് അർത്ഥമാക്കുന്നതെങ്കിൽ അത് ജീവിതത്തിൽ ഉടനീളം നടക്കേണ്ട പ്രകീയയാണ്. എന്നാൽ ഇന്ന് മതം എന്നാൽ ഏതെങ്കിലും വിശ്വാസത്തിനായി നിലകൊള്ളുന്ന സമൂഹമാണ്.

    ഞങ്ങൾ ശരി, ഞങ്ങൾ മാത്രം ശരി എന്ന അവസ്ഥയിലേയ്ക്ക് ഒരോ സമൂഹവും കൂപ്പുകുത്തിയത് വർഗ്ഗീയത മാത്രമാണ് സമ്മാനിച്ചിട്ടുള്ളത് എന്ന് കാലം തെളിയിച്ച സത്യമാണ്. മലീനസമാകാത്ത കുഞ്ഞുങ്ങളുടെ കൈകളിലേയ്ക്ക് കളിപ്പാട്ടം നല്കിയിട്ട് ഇതുമായി തൊപ്പിയുള്ളവരുമായേ കളിക്കാവു എന്നും സ്കൂളിലെ ഉച്ചഭക്ഷണം പൂണൂലിട്ടവനരികിൽ ഇരുന്നേ ഭക്ഷിക്കാവു എന്നും കൊന്തയുള്ളവനോടെ ചങ്ങാത്തം സ്ഥാപിക്കാവു എന്നും ഒരോ സമുഹവും പറഞ്ഞ് തുടങ്ങിയിരിക്കുന്നു. "കലപ്പയെ കത്തിയും ഊഞ്ഞാലിനെ കൊലക്കയറാക്കും ആക്കാൻ മാത്രം വന്ധ്യമായിരിക്കുന്ന" മതം മനുഷ്യനെന്തിനാണ്?

      സാമുഹ്യ ജീവിതത്തിനോ ആത്മസംതൃപ്തിക്കോ മോക്ഷം കിട്ടാനോ നമുക്ക് മതം ആവശ്യമില്ല. കാരണം സർവ്വേശ്വരൻ മതം നോക്കിയല്ല മനം നോക്കിയാണ് ആത്മസംതൃപ്തിയും മോക്ഷവും നല്കുന്നത്. സോഷ്യൽ സ്റ്റാറ്റസാണ് ലക്ഷ്യമെങ്കിൽ മതം വേണം. ലോകത്തിലെ പ്രബല മതങ്ങളിൽ ഒന്നാണ് ജൂതമതം. പ്രാരംഭത്തിൽ അത് മതമായിരുന്നില്ല ദൈവത്തെ പ്രസാദിപ്പിക്കാനുള്ള മാർഗ്ഗമായിരുന്നു. പക്ഷെ കാലത്തിന്റെ വളർച്ചയിൽ മതമായി മാറ്റപ്പെട്ടു. പലരും ഈ മതം സ്വീകരിക്കുകയും ചെയ്തു. പുരോഹിതവർഗ്ഗം അതിനായി പല പങ്കപ്പാടുകളും സഹിച്ചിട്ടുണ്ട്. പക്ഷേ ദൈവപ്രസാദത്തിനായി പൂർണ്ണമനസ്സോടും പൂർണ്ണഹൃദയത്തോടും പൂർണ്ണശക്തിയോടും പാലിക്കേണ്ട നിയമങ്ങളെ അവർ മതത്തിന്റെ ആചാരമായി മാത്രം പഠിപ്പിച്ചു. അതുകൊണ്ട് യേശു പറഞ്ഞു "അവർ മതത്തിൽ ചേർന്ന നരകയോഗ്യർ" പുരോഹിതവർഗ്ഗം മതം ഉള്ള നരകയോഗ്യർ (മത്തായി 23:14,15).

സ്നേഹിതാ, താങ്കൾ മതവിശ്വാസിയോ? താങ്കൾ അനുസരിക്കുന്നത് മത ആചാരങ്ങളോ? അല്ലെങ്കിൽ താങ്കൾ ചേർന്ന് നില്ക്കുന്ന സമൂഹത്തിന്റെ ഭാഗമായതുകൊണ്ട് ചെയ്യുന്ന ക്രിയകളോ? എങ്കിൽ താങ്കൾ മതം ഉള്ള നരകയോഗ്യനാണ്. അല്ലെങ്കിൽ മതത്തിൽ ചേർന്ന നരകയോഗ്യനാണ്. മത ആചാരങ്ങളുടെ പിന്നാലെ പോകാതെ മനസുഖവും മോക്ഷവും ലഭിക്കാൻ ദൈവീക പ്രമാണങ്ങളെ അനുസരിക്കുക, ദൈവം പ്രസാദിക്കട്ടെ.

_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം.*
_By: Evg. Johnson Lazar Uppukunnu_
   _9400181794_
12/04/2020, 10:07 am - Johnson Lazar: ലോകം കണ്ട ആ വലിയ വെളിച്ചം - Worship Thought by Evg Johnson Lazar Uppukunnu

https://youtu.be/nlVycspuj0Q

No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...