MORNING INSPIRA....✍📆_ *10.04.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ സംഖ്യാപുസ്തകം (Numbers) 5 = പാളയത്തിലും കുടുംബത്തിലും ഉണ്ടായിരിക്കേണ്ട ശുദ്ധി.
➡ സങ്കീർത്തനങ്ങൾ (Psalms ) 69 = ശത്രുക്കളെ ശിക്ഷിക്കേണ്ടതിനുള്ള നിലവിളി.
➡ മത്തായി (Matthew) 22: 41 - 46 = ക്രിസ്തു ആരുടെ പുത്രൻ.
➡ റോമർ (Romans) 12: 1 - 8 = കൃപാവരങ്ങൾ.
*🎯 നിങ്ങള് ക്രിസ്തുവിനെപ്പറ്റി എന്തു വിചാരിക്കുന്നു?*
ലോകരക്ഷിതാവ്, ഏവർക്കും സുപരിചിതൻ,ലോകത്തിൽ ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള വ്യക്തി, അനേകരുടെ ആരാധ്യൻ, ചരിത്രത്തിന്റെ കേന്ദ്ര വ്യക്തിത്വം, ലോകം കണ്ട മനുഷ്യസ്നേഹി, ശ്രേഷ്ഠഗുരു തുടങ്ങിയവയാണ് പ്രഥമദൃഷ്ടിയാൽ ക്രിസ്തുവിനെക്കുറിച്ചുള്ള വിശേഷണങ്ങൾ.
സുവിശേഷങ്ങളുടെ രചിതാക്കളായ മത്തായി യേശുവിനെ രാജാവായും മർക്കൊസ് ദാസനായും ലൂക്കൊസ് മനുഷ്യപുത്രനായും യോഹന്നാൻ ദൈവപുത്രനായിട്ടുമാണ് അവതരിപ്പിച്ചത്. യോഹന്നാൻ സ്നാപകൻ സാക്ഷ്യപ്പെടുത്തിയത് അവിടുന്ന് ലോകത്തിന്റെ പാപത്തെ ചുമന്ന് നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടെന്നും പത്രോസ് പറഞ്ഞത് അവിടുന്ന് ജീവനുള്ള ദൈവത്തിന്റെ പുത്രനാണെന്നുമാണ്. പുതിയ നിയമം പരിശോധിച്ചാൽ ഇത്തരത്തിലുള്ള നിരവധി അഭിപ്രായങ്ങൾ മനസ്സിലാക്കാനാകും.
സ്നേഹിതാ, യേശു പരീശന്മാരോട് ചോദിച്ചത് ക്രിസ്തുവിനെക്കുറിച്ച് മറ്റുള്ളവർ എന്ത് വിചാരിക്കുന്നു എന്നല്ല നിങ്ങൾക്ക് എന്ത് തോന്നുന്നു എന്നാണ് (മത്തായി 22 : 42). ഈ ചോദ്യം നമ്മോട് ആവർത്തിച്ചാൽ ഉത്തരം എന്താകും? ചിന്തിച്ചാലും! യേശു എനിക്കാര് ഞാൻ അവിടുത്തെ ആരായി അറിഞ്ഞിരിക്കുന്നു?
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_

No comments:
Post a Comment