09 April, 2020

MORNING INSPIRA....✍📆_ *09.04.20.*

_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_

➡ സംഖ്യാപുസ്തകം (Numbers) 4 = കെഹാത്യരുടെയും ഗേർശോന്യരുടെയും മെരാര്യരുടെയും ചുമതലകൾ.
➡ സങ്കീർത്തനങ്ങൾ (Psalms ) 68 =  ദൈവം സീനായിമലയിലും വിശുദ്ധമന്ദിരത്തിലും.
➡ മത്തായി (Matthew) 22: 34 - 40 = ഏറ്റവും വലിയ കല്പന.
➡ റോമർ (Romans) 11: 11 - 36 = ജാതികളുടെ തിരഞ്ഞെടുപ്പ്.


*🎯 വെറും രണ്ട് കല്പനകൾ പാലിക്കാമോ?*

       പൊതുവേ കല്പനകൾ അനുസരിക്കാൻ മടിയുള്ളവനാണ് മനുഷ്യൻ. അതുകൊണ്ട് തന്നെ ഒരുപാട് നിയമങ്ങൾ നമ്മേ അരോചകപ്പെടുത്തും. എന്നാൽ പ്രിയരേ, നമുക്ക് തികഞ്ഞ ആത്മീയരാകാനും സാമൂഹിക പ്രതിബദ്ധതയോടെ ജീവിക്കാനും ഒരുപാട് കല്പനകൾ ഒന്നും പാലിക്കേണ്ടതില്ല വെറും രണ്ടെണ്ണം അനുസരിച്ചാൽ മതി. ആത്മീയരാകാൻ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം. നല്ല സമൂഹ്യ ജീവിയാകാൻ കൂട്ടുകാരനെ നമ്മേപ്പോലെ തന്നേ സ്നേഹിക്കേണം (മത്തായി 22:37-39).

     പ്രവാചകനായ മോശെയിലൂടെ ദൈവം ജൂതന്മാർക്ക് നല്കിയ 613 കല്പനകളും സകലപ്രവാചകന്മാരും ജനത്തോട് പറഞ്ഞതും ഈ രണ്ട് കാര്യങ്ങൾ മാത്രമാണ്. ഇന്നും 66 പുസ്തകങ്ങളുള്ള ബൈബിളുലൂടെ ദൈവഭൃത്യന്മാരും ആഹ്വാനം ചെയ്യുന്നതും മറ്റൊന്നല്ല. സ്നേഹം തളിരിടട്ടെ! ഹൃദയങ്ങൾ കീഴടക്കട്ടെ! നാം തികഞ്ഞ ആത്മീകരും സാമൂഹ്യപ്രതിബദ്ധതയുള്ളവരുമാകട്ടെ!

_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
   _9400181794_

No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...