31 October, 2020

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 രാജാക്കന്മാർ  (2 Kings) 24 = ബാബേൽ സൈന്യം ദേവാലയം കൊള്ളയടിക്കുന്നു.

➡ യെഹെസ്കേൽ (Ezekiel) 29 = ഈജിപ്റ്റിനെതിരായ പ്രവചനം.

➡ ലുക്കൊസ് (Luke) 22: 24-38 = യേശു ക്രിസ്തുവിന്റെ അവസാന പ്രബോധനങ്ങൾ.

➡ 2 പത്രോസ് (2 Peter) 1: 5-11 = ദിവ്യസ്വഭാവത്തിനു കൂട്ടാളികളായി തീരുവിൻ.


*🎯 വിശ്വാസം പോയ്പ്പോകാത്തതും ദൈവകൃപ*

         

    യേശു ക്രിസ്തു എൻ്റെ പാപത്തിൻ്റെ പരിഹാരത്തിനായിട്ടാണ് മരിച്ചത് എന്ന് ഹൃദയത്തിൽ വിശ്വസിച്ച്, മരണത്തെ ജയിച്ച് ഉയർത്തെഴുന്നേറ്റ യേശുവിനെ ജീവിത്തിൻ്റെ കർത്താവായി അംഗീകരിക്കുമ്പോൾ മാത്രമേ ഒരാൾ ദൈവസഭയുടെ അംഗമാകുകയുള്ളു എന്ന് പഠിപ്പിക്കുകയും മറുവശത്ത് വർഷങ്ങളുടെ പൈതൃകം അവകാശപ്പെടുകയും ചെയ്യുന്ന വിരോധാഭാസം ഇന്ന് ക്രിസ്ത്യാനികൾക്ക് ഇടയിലെ സ്ഥിരം കാഴ്ച്ചയാണ്.


     സ്നേഹിതാ, ഞങ്ങൾ പിതാക്കന്മാരുടെ കാലം മുതൽ ഈ വിശ്വാസത്തിലാണ് എന്ന് പറയുകയും ഞാൻ ഇത്ര വർഷമായി വിശ്വാസത്തിലായിട്ട് എന്ന് പ്രഖ്യാപിക്കുകയും ചെയ്യുമ്പോൾ ഒന്ന് ഓർക്കുക. നമോ നമ്മുടെ പിതാക്കന്മാരോ നിന്നതല്ല, ദൈവം നിറുത്തിയതാണ്. പിശാച് പലപ്പോഴും നമ്മേ പരീക്ഷിക്കാൻ അനുവാദം ചോദിച്ചപ്പോൾ നമ്മുടെ കർത്താവ് അനുവദിക്കാതെ ഇരുന്നതിനാൽ നമ്മുടെ വിശ്വാസം പോയില്ല. അനുവദിച്ചിരുന്നു എങ്കിൽ നാം വിശ്വാസത്തിൽ ഉണ്ടാകുമായിരുന്നില്ല. യേശു കർത്താവ് പത്രോസിനോട് പറഞ്ഞു "ശിമോനേ, ശിമോനേ, സാത്താൻ നിങ്ങളെ കോതമ്പുപോലെ പാറ്റേണ്ടതിനു കല്പന ചോദിച്ചു.  ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കുവേണ്ടി അപേക്ഷിച്ചു" (ലൂക്കൊസ് 22:31-32).


   നിന്നതല്ല നിറുത്തിയതാണ്, ഉള്ള വിശ്വാസം ദൈവകൃപകൊണ്ട് മാത്രമാണ്.

   

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

30 October, 2020

പ്രഭാത ധൃാന ചിന്തകൾ

 _🌅  MORNING INSPIRA....✍📆_ *30.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 രാജാക്കന്മാർ  (2 Kings) 23 = യോശിയാവിന്റെ നവീകരണ പ്രവൃത്തികൾ.

➡ യെഹെസ്കേൽ (Ezekiel) 28 = സോർ രാജാവിനെക്കുറിച്ചുള്ള പ്രവചനം.

➡ ലുക്കൊസ് (Luke) 22: 7-23 = അന്ത്യ അത്താഴം

➡ 2 പത്രോസ് (2 Peter) 1: 1-4 = വന്ദനം


*🎯 വിരിച്ചൊരുക്കിയ വന്മാളിക*

         

    ദൈവത്തിനു കൊടുക്കണം, ദൈവത്തിനായി പ്രയോജനപ്പെടണം എന്നീ ആഗ്രഹങ്ങൾ ഉള്ളവരാണ് വിശ്വാസികൾ. നിർഭാഗ്യവശാൽ പലരുടെയും ആഗ്രഹങ്ങൾ സഫലമാകുന്നില്ല. എന്താണിതിനു കാരണം ദൈത്തിനു അവരെക്കൊണ്ടു ആവശ്യമില്ലാത്തതിനാൽ ആണോ? അല്ല കാരണം ദൈവം പക്ഷപാദം ഇല്ലാത്തവനാണ്. പിന്നെ എന്താണ് കാരണം?


     ദൈവത്തിനായി പ്രയോനപ്പെടണം, കൊടുക്കണം തുടങ്ങിയ കാര്യങ്ങൾ വെറും ആഗ്രഹങ്ങളായി മാത്രം അവശേഷിക്കുന്നതാണ് അതിനായി കരുതാത്തതാണ് അവ സഫലമാകാത്തതിൻ്റെ കാരണം.


     യേശുവിൻ്റെ ശിഷ്യന്മാർ വീട്ടുടയവനോട് "ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു നിന്നോടു ചോദിക്കുന്നു എന്നു പറഞ്ഞപ്പോൾ" ആ വീട്ടുടയവൻ ഒരു വന്മാളിക അല്ല മറിച്ച് വിരിച്ചൊരുക്കിയോരു വന്മാളികയാണ് കാണിച്ചു കൊടുത്തത് (ലൂക്കൊസ് 22:11-12). കാരണം കൊടുക്കാൻ അദ്ദേഹം ആഗ്രഹിക്കുകയും കരുതുകയും ചെയ്തിരുന്നു.


    സ്നേഹിതാ, ദൈവത്തിനു കൊടുക്കാനും ദൈവത്തിനായി പ്രയോജനപ്പെടാനും താങ്കൾക്ക് ആഗ്രഹമുണ്ടോ? ഈ വീട്ടുടയവനെപ്പോലെ ചിലതു കരുതി വെയ്ക്കാൻ വിരിച്ചൊരുക്കാൻ മനസ്സുണ്ടോ? കരുതുക കർത്തൻ ഉപയോഗിക്കും.

   

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_

29 October, 2020

പ്രഭാത ധൃാന ചിന്തകൾ

 _🌅  MORNING INSPIRA....✍📆_ *29.10.20.*


📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ

➡ 2 രാജാക്കന്മാർ  (2 Kings) 22 = യോശിയാവ് യെഹൂദയിൽ വാഴുന്നു.

➡ യെഹെസ്കേൽ (Ezekiel) 27 = സോരിനെക്കുറിച്ചുള്ള വിലാപം.

➡ ലുക്കൊസ് (Luke) 22: 1-6 = യേശുവിനെതിരായ ഗൂഢാലോചന.

➡ 1 പത്രോസ് (1 Peter) 5: 7-14 = നിർമദ്ദരായി ഉണർന്നിരിപ്പിൻ.


*🎯 അകൃത്യത്തിന് അനുയോജ്യമായ സമയം അന്വേഷിച്ചവർ*

         

    മനസ്സിൻ്റെ മടിത്തട്ടിൽ ഉരുവായി മനനങ്ങളാൽ താലോലിക്കപ്പെട്ട് അവസരം കിട്ടുമ്പോൾ പ്രവൃത്തിയിലൂടെ വെളിപ്പെടുന്ന നീച കാര്യങ്ങളാണ് പാപം. മനസ്സിൽ പാപ ചിന്തകൾ ജനിക്കുമ്പോൾ തന്നേ അതിനെ ഇല്ലാതാക്കുന്നില്ലെങ്കിൽ, അതിനെ കീഴടക്കാതെ അതിൽ രസിക്കുകയാണെങ്കിൽ നാം അവ പ്രവൃത്തിക്കുവാൻ തക്കതായ സമയം അന്വേഷിക്കും. നാം ഇന്ന് വായിച്ചത് യൂദാ യേശുവിനെ കാണിച്ചു കൊടുക്കാൻ "തക്കം അന്വേഷിച്ചുപോന്നു" എന്നാണ്.


    നാം ദൈവത്തെയും ദൈവഹിതത്തെയും ദൈവം അവനു വേണ്ടി പ്രവൃത്തിക്കാൻ ഒരുക്കിയിരിക്കുന്ന അവസരങ്ങളെയും അന്വേഷിക്കേണ്ടവരാണ്. ഇന്നത്തെ ആത്മീയ അധപതനത്തിൻ്റെ കാരണം ഇവ നാം അന്വേഷിക്കുന്നില്ല മറിച്ച് പാപം ചെയ്യാൻ തക്കതായ സമയം അന്വേഷിക്കുന്നു എന്നതാണ്. ഫോണിലൂടെയുള്ള അവിടെ വേറെ ആരും ഇല്ലേ എന്ന പലരുടെ ചോദ്യം ഇപ്പോഴും പല ദിക്കുകളിലും മുഴങ്ങിക്കേൾക്കുന്നുണ്ട്. പാപ ചിന്തകളെ മനസ്സിൽ വെച്ച് തന്നെ കീഴടക്കുക, ഇല്ലാതാക്കുക. മനസ്സിനെ കീഴടക്കാതിരുന്ന കായീൻ അപ്പൻ്റെയും അമ്മയുടെയും സാന്നിദ്ധ്യം ഇല്ലാത്ത വയൽ അന്വേഷിച്ചു സഹോദരനെ കൊന്നു, ദാവീദ് വ്യഭിചാരവും കൊലപാതകവും ചെയ്തു, യൂദാ യേശുവിനെ ഒറ്റിക്കൊടുത്തു.


    ദൈവഹിതവും ദൈവം ഒരുക്കിയിരിക്കുന്ന അവസരങ്ങളും അന്വേഷിക്കാം.

     

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_

29/10/2020, 11:50 am - Samuel Kurian @El Shaddai: https://odb.org/2020/10/29/difficult-people-3/


28 October, 2020

പ്രഭാത ധൃാന ചിന്തകൾ

 _🌅  MORNING INSPIRA....✍_📆*28.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 രാജാക്കന്മാർ  (2 Kings) 21 = യെഹൂദാ രാജാവായ മനശ്ശെ.

➡ യെഹെസ്കേൽ (Ezekiel) 25-26 = അമ്മോന്യർ, മോവാബ്, ഏദോം, ഫെലിസ്ത്യർ സേർ ദേശങ്ങൾക്ക് എതിരെയുള്ള പ്രവചനം.

➡ ലുക്കൊസ് (Luke) 21: 34-38 = ഉണർന്നിരുന്ന് പ്രാർത്ഥിക്കുവിൻ.

➡ 1 പത്രോസ് (1 Peter) 5: 1-6 = തേജസ്സിന്റെ കിരീടം.


*🎯 പ്രാർത്ഥിക്കാൻ പഠിപ്പിച്ചു, പ്രാർത്ഥിക്കാൻ പോയി*

         

    ഇന്ന് ക്രിസ്ത്യാനികൾക്ക് ഇടയിൽ വചനം പ്രസംഗിക്കുന്ന ചില പ്രസംഗകരെ കുറിച്ചുള്ള വിശ്വാസികളുടെ പരാതി അവർക്ക് പ്രസംഗം മാത്രമേ ഉള്ളു പ്രവൃത്തി ഇല്ല എന്നാണ്. സ്നേഹം, വിശ്വാസം, ഭക്തി, പ്രാർത്ഥന, പ്രത്യാശ, ദശാംശം, ധാര്‍മ്മികത തുടങ്ങിയ നിരവധി വിഷയങ്ങളെക്കുറിച്ച് ശക്തമായി സംസാരിക്കുന്നു പക്ഷേ പ്രസ്തുത വിഷയങ്ങൾ ഒന്നും ജീവിതത്തിൽ ദർശിക്കുവാൻ കഴിയുന്നില്ല.


    സ്നേഹിതാ, ക്രിസ്തു അങ്ങനെയായിരുന്നില്ല, അവിടുന്ന് എന്തെല്ലാം പ്രസംഗിച്ചുവോ അതെല്ലാം പ്രവൃത്തിച്ചു. ഇന്ന് നാം വായിച്ചത് മടുത്തു പോകതെ പ്രാർത്ഥിക്കണം എന്ന് ശ്രോതാക്കളെ പഠിപ്പിച്ച യേശുവിനെയാണ്. അടുത്ത വാക്യം നമ്മോട് പറഞ്ഞത് രാത്രിയിൽ അവൻ ഒലിവു മലയിലേയ്ക്ക് പോയി എന്നാണ്, അത് പ്രാർത്ഥിക്കേണ്ടതിനാണ്. പ്രാർത്ഥനയെക്കുറിച്ച് പഠിപ്പിച്ച ആ ദിവസം മാത്രമല്ല എല്ലാ ദിവസം ക്രിസ്തു ദേവാലയത്തിലെ ഉപദേശത്തിനു ശേഷം ഒലിവു മലയിലേയ്ക്ക് പോകുമായിരുന്നു. ആകയാൽ പ്രസംഗിച്ചതിൻ്റെ ആവേശത്തിൽ പ്രാർത്ഥിക്കാൻ പോയതല്ല, പ്രാർത്ഥിക്കുന്നത് അവിടുത്തെ ശീലമായിരുന്നു എന്ന് വ്യക്തം.

   

     നാം ഇന്ന് എങ്ങനെയായിരിക്കുന്നു? പ്രസംഗിക്കുന്നവ, പ്രബോധിപ്പിക്കുന്നവ പ്രവൃത്തിക്കുന്നുണ്ടോ? പ്രസംഗിക്കുക, പ്രവൃത്തിക്കുക, പ്രവൃത്തിക്കാൻ കഴിയില്ലെങ്കിൽ പ്രസംഗിക്കാതിരിക്കുക.

     

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


27 October, 2020

MORNING DEVOTION

 _🌅  MORNING INSPIRA....✍📆_ *27.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 രാജാക്കന്മാർ  (2 Kings) 20 = ഹിസ്ക്കിയാവിന്റെ രോഗസൗഖ്യം.

➡ യെഹെസ്കേൽ (Ezekiel) 24 = തിളയ്ക്കുന്ന കലത്തിന്റെ ഉപമ, യെഹെസ്കേലിന്റെ ഭാര്യയുടെ മരണം.

➡ ലുക്കൊസ് (Luke) 21: 25-33 = മനുഷ്യപുത്രന്റെ വരവ്.

➡ 1 പത്രോസ് (1 Peter) 4: 12-19 = ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹിക്കുക.


*🎯 ഉറച്ചു നില്ക്കാനും ഉയരാനും*

         

    താണുപോകതെ നമ്മേ താങ്ങുന്ന ഭൂമിയും ഉയരാനും എത്തിപ്പിടിക്കാനും പ്രചോദനം നല്കുന്ന ആകാശം നമുക്കുണ്ട്. ഭൂമിയെക്കാൾ താണുപോകില്ല എന്ന വിശ്വാസവും ആകാശത്തോളം ഉയരും എന്ന തീരുമാനവും ഉണ്ടെങ്കിൽ താങ്കൾക്കു ജീവിതത്തിൽ വിജയിയാകാം.


    മോട്ടിവേഷൻ സ്പീക്കിംഗ് ഉപജീവനമാക്കിയവരുടെ വാക്കുകളാണിവ.


    സ്നേഹിതാ, താങ്കളിലെ വികാരത്തെ ഉണർത്തി കൈയടി വാങ്ങിക്കാൻ ഇത്തരം വാക്കുകൾ മതി. പക്ഷേ ഒന്നോർക്കുക. നമുക്ക് വസിക്കുവാൻ ഭൂമിയും ഒരു കുട പോലെ ആകാശവും നിർമ്മിച്ച ദൈവം പറയുന്നു ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും.


    ഉറച്ച് നില്ക്കാൻ, ഉപജീവനത്തിനുള്ളവ  തരാൻ ഈ ഭൂമി എന്നും ഉണ്ടാകും എന്ന് കരുതരുത്, തണലും പ്രചോദനവുമായി എന്നും ആകാശം ഉണ്ട് എന്ന് തെറ്റിദ്ധരിക്കുകയുമരുത്. ഇവ രണ്ടും ഒഴിഞ്ഞുപോകും.


     എന്നാൽ ഒരിക്കലും ഒഴിഞ്ഞു പോകാത്ത ഒന്നുണ്ട് അത് ദൈവത്തിൻ്റെ വചനമാണ്; യേശു പറഞ്ഞു "എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല" (ലൂക്കൊസ് 21:33). വചനത്തിൽ വിശ്വസിക്കുക, പ്രചോദനമായി കാണുക ഉറച്ചു നില്ക്കാനും ഉയരാനും അത് നമ്മേ സഹായിക്കും.

     

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

  _9400181794_


26 October, 2020

MORNING DEVOTION

  _🌅  MORNING INSPIRA....✍📆_ *26.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 രാജാക്കന്മാർ  (2 Kings) 19 = യെരുശലേമിന്റെ വിടുതൽ ഹിസ്ക്കിയാവിന്റെ പ്രാർത്ഥന.

➡ യെഹെസ്കേൽ (Ezekiel) 23 = രണ്ട് സഹോദരിമാരുടെ ഉപമ.

➡ ലുക്കൊസ് (Luke) 21: 5-24 = അന്ത്യകാലത്തിന്റെ അടയാളങ്ങൾ.

➡ 1 പത്രോസ് (1 Peter) 4: 1-11 = നല്ല ഗ്രഹ വിചാരകന്മാർ.


*🎯 ക്ഷമ കൊണ്ട് പ്രാണനെ നേടാം*

         

    അന്ത്യകാല സംഭവങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന സമയത്ത് യേശു ക്രിസ്തു നല്കിയ ഉപദേശമാണ് "നിങ്ങൾ ക്ഷമ കൊണ്ട് നിങ്ങളുടെ പ്രാണനെ നേടും." എന്നത്.


    വിശ്വാസികൾക്ക് ഉണ്ടാകുന്ന പ്രതീകൂലങ്ങളിൽ പ്രതികരിക്കേണ്ടത് ക്ഷമയോടെയാണെന്നാണ് യേശു പഠിപ്പിച്ചത് എങ്കിലും എല്ലാ കാലത്തും ഉണ്ടായിരിക്കേണ്ട ഒന്നാണ് ക്ഷമ.


    ഈ കാലം നമ്മേ പഠിപ്പിക്കുന്നത് ക്ഷമയോടെ ജീവിച്ചാൽ, കോറോണ വരാതെ ശരീരത്തെയും ജീവനെയും സംരക്ഷിക്കാം എന്നാണ്. ഇന്നലെകളിലെ പല അനുഭവങ്ങളിലൂടെയും ക്ഷമ ബന്ധങ്ങളെ തകരാതെ സൂക്ഷിക്കും എന്ന് പഠിപ്പിച്ചിട്ടുണ്ട്.


    പ്രിയ ദൈവജനമേ, എല്ലാ കാലത്തും നമ്മിൽ ഉണ്ടായിരിക്കേണ്ട ഗുണമാണ് ക്ഷമ. അത് നമ്മുടെ ജീവനെയും ആരോഗ്യത്തെയും ബന്ധങ്ങളെയും സൂക്ഷിക്കും.

     

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

   _9400181794_


25 October, 2020

MORNING DEVOTION

 🌅  MORNING INSPIRA....✍📆_ *25.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 രാജാക്കന്മാർ  (2 Kings) 18 = ഹിസ്ക്കിയാവ് യെഹൂദാ രാജ്യം വാഴുന്നു, സൻഹേരീബ് യെഹൂദയെ ആക്രമിക്കുന്നു.

➡ യെഹെസ്കേൽ (Ezekiel) 22 = യെരുശലേമിന്റെ പാപങ്ങൾ.

➡ ലുക്കൊസ് (Luke) 21: 1-4 = വിതവയുടെ രണ്ട് കാശ്

➡ 1 പത്രോസ് (1 Peter) 3: 18-22 = ക്രിസ്തുവിന്റെ കഷ്ടവും മഹത്വവും.


*🎯 എങ്ങനെ നാം ദൈവത്തെ ആരാധിക്കുന്നു?* 

         

   ഭർത്താവ് മരിക്കുന്നത് ഭാര്യയുടെ പാപം നിമിത്തമാണ് എന്ന് വിശ്വസിച്ചിരുന്ന കാലം, പുറത്തേയ്ക്ക് ഇറങ്ങിയാൽ തന്നിൽ പതിക്കുന്ന കണ്ണുകളിൽ പരിഹാസം നിറഞ്ഞ് നില്ക്കുന്നുണ്ട് എന്നറിഞ്ഞിട്ടും ദേവാലയത്തിലേയ്ക്ക് പോകാതിരിക്കാൻ അവൾക്ക് കഴിഞ്ഞില്ല. അവൾ ദേവാലയം ലക്ഷ്യം വെച്ച് വീട് പൂട്ടിയിറങ്ങി. അതിനു മുമ്പ് അവൾ അവളുടെ പക്കൽ ഉണ്ടായിരുന്ന രണ്ട് കാശ് ദൈവത്തിനു കൊടുക്കേണ്ടതിനായി എടുത്തു. കലത്തിലെ മാവും ഭരണയിലെ എണ്ണയും ഉണ്ട് എന്നും ഇനി ആവശ്യങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തിയ ശേഷമല്ല അവൾ ആ പണം ദൈവത്തിനായി വേർതിരിച്ചത്. മറിച്ച് ദേവാലയത്തിലേയ്ക്ക് പോകുന്നു വെറും കൈയ്യോടെ ദൈവസന്നിധിയിലേയ്ക്ക് ചെല്ലുകയില്ലാ എന്ന് തീരുമാനമാണ് ആ രണ്ട് കാശ് എടുക്കാനും ദേവാലയഭണ്ഡാരത്തിൽ അത് നിക്ഷേപിച്ച് ദൈവത്തിന് മഹത്വം കൊടുക്കാനും അവളെ പ്രചോദിപ്പിച്ചത്.


   ഇന്ന് രാവിലെ വ്യത്യസ്തമായ സാഹചര്യങ്ങളിൽ ദൈവത്തെ ആരാധിക്കാൻ ഒരുങ്ങുമ്പോൾ ദാവീദിനെപ്പോലെ ചിലവുകൂടാതെ ദൈവത്തെ ആരാധിക്കത്തില്ല എന്ന തീരുമാനവും  നാളയെക്കുറിച്ചുള്ള ഭാരമില്ലായ്മയും ഇന്നുവരെ നടത്തിയ ദൈവം ഇനിയും നടത്താൻ ശക്തനാണെന്ന് വിശ്വസവും ഉണ്ടെങ്കിൽ ദൈവത്തെ ആത്മാർത്ഥമായി ആരാധിക്കുവാൻ കഴിയും. അല്ലെങ്കിൽ അത് വെറും ആചാരമായി മാറും ചടങ്ങായി അവശേഷിക്കും. എങ്ങനെ നാം ദൈവത്തെ ആരാധിക്കുന്നു? വിധവ മാതൃകയാകട്ടെ.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

   _9400181794_


24 October, 2020

MORNING DEVOTION

 🌅  MORNING INSPIRA....✍📆_ *24.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 രാജാക്കന്മാർ  (2 Kings) 17 = ഇസ്രായേൽ പ്രവാസത്തിലേക്ക്.

➡ യെഹെസ്കേൽ (Ezekiel) 21 = യഹോവയുടെ വാൾ.

➡ ലുക്കൊസ് (Luke) 20: 39-47 = ദാവീദിന്റെ പുത്രൻ.

➡ 1 പത്രോസ് (1 Peter) 3: 13-17 = ദൈവഹിതപ്രകാരമുള്ള ജീവിതം.


*🎯 കർത്താവ് പുത്രനായി*

         

  ദൈവത്തിൻ്റെ സർവ്വശക്തിയും നമ്മോടുള്ള അവൻ്റെ സ്നേഹവും നമ്മുക്ക് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നവയല്ല.


    സൃഷ്ടികളായ നാം പാപത്തിൽ ജനിച്ചും പാപം ചെയ്തും നരക പാതയിൽ ജീവിച്ചപ്പോൾ ലോക സ്ഥാപനത്തിനു മുമ്പേ നമ്മേ സ്നേഹിച്ച അവിടുന്ന് മനുഷ്യനായി അവതരിക്കാൻ തയ്യാറായി. അത് കലാകാരന്മാർ ജീവനത്തിനായി എഴുത്തുകാരൻ രചിച്ച കഥാപാത്രത്തെ പോലെ ഉടയിലും നടയിലും കഥാപാത്രമാകുകയായിരുന്നില്ല മറിച്ച് തന്നെ കർത്താവേ എന്ന് വിളിച്ചവൻ്റെ പുത്രൻ ആകുകയായിരുന്നു. മക്കൾ തന്നോളം ആയാൽ താൻ എന്ന് വിളിക്കണം എന്നൊരു ചൊല്ല് നമുക്ക് പരിചിതമാണ്. ഇവിടെ ഈ ദൈവത്തെ എന്ത് വിളിക്കണം.


     സ്നേഹിതാ, നമ്മേ സ്നേഹിച്ച ദൈവം നമുക്കു വേണ്ടി തൻ്റെ സർവ്വശക്തിയും ഉപയോഗിച്ച് താഴുവാൻ, ചുരുങ്ങുവാൻ, തന്നേ കർത്താവേ എന്ന് വിളിച്ചവരുടെ പുത്രനാകുവാൻ തയ്യാറായി. താഴാൻ തയ്യാറായ സർവ്വശക്തൻ്റെ മുമ്പിൽ ആ മാതൃകയ്ക്ക് മുമ്പിൽ നമുക്ക് അഹങ്കരിക്കാനും പിടിവാശി കാണിക്കാനും എന്ത് യോഗ്യതയുണ്ട്? താഴ്മ ധരിക്കാം കർത്താവിനായി ജീവിക്കാം.

     

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

   _9400181794_


23 October, 2020

MORNING DEVOTION

https://youtu.be/cClAO_mh0tw

23/10/2020, 5:27 am - Samuel Kurian @El Shaddai: https://odb.org/2020/10/23/nice-shot/

23/10/2020, 7:42 am - Johnson Lazar: _🌅  MORNING INSPIRA....✍📆_ *23.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 രാജാക്കന്മാർ  (2 Kings) 16 = യെഹൂദാ രാജാവായ ആഹാസ്.

➡ യെഹെസ്കേൽ (Ezekiel) 20 = മത്സരിയായ ഇസ്രായേലിന്റെ ചരിത്രം.

➡ ലുക്കൊസ് (Luke) 20: 27-38 = പുനരുത്ഥാന സംശയങ്ങളും നിവാരണവും.

➡ 1 പത്രോസ് (1 Peter) 3: 8-12 = സാരോപദേശങ്ങൾ


*🎯 ജീവനുള്ളവരുടെ ദൈവം*

         

    മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥനയും മരിച്ചവരെ മദ്ധ്യസ്ഥരാക്കിയുള്ള പ്രാർത്ഥനയും ക്രൈസ്തവ മതത്തിലെ പ്രധാന ആചാരമായി മാറിയിരിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഇത്തരം ആചരങ്ങളുടെ കാരണം.


   പുനരുത്ഥാനത്തെക്കുറിച്ചുള്ള സാദൂക്യരുടെ ചോദ്യത്തിന് മറുപടി നല്കിയപ്പോൾ യേശു പറഞ്ഞു: 

      

        "ദൈവമോ മരിച്ചവരുടെ ദൈവമല്ല,    

       ജീവനുള്ളവരുടെ ദൈവമത്രേ" (ലൂക്കൊസ് 20:38)


    അതേ, ദൈവം ജീവനുള്ളവനും ജീവനുള്ളവരുടെ ദൈവവുമാണ്. ജീവൻ എന്നതുകൊണ്ട് കേവലം  ശാരീരികമായ ജീവൻ അല്ല അർത്ഥമാക്കുന്നത്. മറിച്ച് ആത്മീകമായി മരിച്ച അവസ്ഥയിൽ നിന്ന് രക്ഷിതാവായ ക്രിസ്തുവിൽ വിശ്വസിക്കുന്നതിലൂടെ ലഭിക്കുന്ന ആത്മീയ ജീവനെയാണ്, അഥവ നിത്യജീവനെയാണ്.


    താങ്കൾ നിത്യജീവൻ പ്രാപിച്ച വ്യക്തിയെങ്കിൽ ദൈവം താങ്കളുടെ ദൈവമാണ്. ധൈര്യത്തോടെ സമീപിക്കുക ജീവനത്തിനും ഭക്തിക്കും ആവശ്യമായത് ചോദിക്കുക. ഇനി താങ്കൾ നിത്യജീവൻ അവകാശമാക്കിയിട്ടില്ലാത്ത വ്യക്തിയെങ്കിൽ യേശുക്രിസ്തുവിനെ വിശ്വസിക്കുക. മരിച്ചവരെ മദ്ധ്യസ്ഥരാക്കി അവരോട് പ്രാർത്ഥിക്കാതെ ജീവനുള്ളവരുടെ ദൈവത്തോട് പ്രാർത്ഥിക്കുക. നമ്മുടെ ദൈവം ജീവിക്കുന്നു.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

   _9400181794_


MORNING DEVOTION

 🌅  MORNING INSPIRA....✍📆_ *22.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 രാജാക്കന്മാർ  (2 Kings) 15 = രാജാക്കന്മാരായ അസര്യാവ്, സെഖര്യാവ്, ശല്ലും, മെനഹേം, പെക്കഹ്യാവ്, പേക്കഹ്, യോഥാം

➡ യെഹെസ്കേൽ (Ezekiel) 18,19 = നീതിമാനായ യഹോവ.

➡ ലുക്കൊസ് (Luke) 20: 19-26 = നികുതി.

➡ 1 പത്രോസ് (1 Peter) 3: 1-7 = ദാമ്പത്യ ജീവിതത്തിനുള്ള നിർദ്ദേശങ്ങൾ.


*🎯 മിണ്ടാതാക്കിയ ഉത്തരം*

         

    ആശയത്തെ യുക്തിസഹമായ ആശയംകൊണ്ടു ഖണ്ഡിക്കുകയാണ് വാഗ്വാദം കൊണ്ട് ഉദ്ദേശിക്കുന്നത് എങ്കിലും ഇന്ന് നടക്കുന്ന പല വാഗ്വാദങ്ങളിലും വാക്കിൽ കുരുക്കാനാണ് പരസ്പരം വാദപ്രതിവാദം നടത്തുന്നവർ ശ്രമിക്കുന്നത്.


     വാഗ്വാദങ്ങളിൽ മാത്രമല്ല ജീവതത്തിലും പലരും ഇത് തന്നെ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇവരുടെ ഇത്തരം പ്രവണത നിമിത്തം അനേകർക്ക് അവസരങ്ങൾ നഷ്ടമാകുകയും മറ്റു ചിലർക്ക് ബന്ധങ്ങൾ നഷ്ടമാകുകയും ചിലരുടെ കുടുംബങ്ങൾ തകരുകയും ചെയ്തു.


     അധികാര മോഹികളായ ശാസ്ത്രിമാരും മഹാപുരോഹിതന്മാരും  നീതിമാന്മാർ എന്നു നടിക്കുന്ന ഒറ്റുകാരെ അയച്ചു യേശുവിനെ വാക്കിൽ കുടുക്കാനും    ദേശാധിപതിയുടെ അധികാരത്തിനും വിധിക്കും ഏല്‍പിച്ചുകൊടുക്കത്തക്കവിധം അവന്റെ വാക്കില്‍നിന്ന്‌ എന്തെങ്കിലും പിടിച്ചെടുക്കാനും ശ്രമിച്ച് കൈസർക്ക് നികുതി കൊടുക്കുന്നത്‌ നിയമാനുസൃതമോ, അല്ലയോ എന്നു ചോദിച്ചു.


      യേശു അതിനു കൊടുത്ത മറുപടി കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുപ്പിൻ എന്നാണ്.


   നാം വായിക്കുന്നത് ആ ഉത്തരത്തിൽ ആശ്ചര്യപ്പെട്ടു അവര്‍ മൗനം അവലംബിച്ചു എന്നാണ്.


      തെറ്റുകൾ മാത്രം കാണാൻ കണ്ണും പിഴവുകൾ മാത്രം ശ്രദ്ധിക്കാൻ കാതും തുറന്നിരിക്കുന്നവരോട് ഉത്തരം പറയുമ്പോൾ വാക്കുകൾ സൂക്ഷിച്ചും അവർ മിണ്ടാതിരിക്കതക്ക രീതിയിൽ മറുപടി കൊടുക്കാൻ കഴിഞ്ഞാൽ നാമും വിജയിച്ചു. യേശുവിനെ മാതൃകയാക്കാം ദൈവീക നടത്തിപ്പിനായി പ്രാർത്ഥിക്കാം. നമ്മേ തകർക്കാൻ ശ്രമിക്കുന്നവർ മൗനമായിരിക്കട്ടെ.

     

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

   _9400181794_


21 October, 2020

MORNING DEVOTION

  _🌅  MORNING INSPIRA....✍📆_ *21.10.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 രാജാക്കന്മാർ  (2 Kings) 14 = യെഹൂദ്യയിൽ അമസ്യാവ് വാഴുന്നു.

➡ യെഹെസ്കേൽ (Ezekiel) 17 = കഴുകന്മാരുടെയും മുന്തിരിവള്ളിയുടെയും ഉപമ.

➡ ലുക്കൊസ് (Luke) 20: 9-18 = മുന്തിരിത്തോട്ടത്തിലെ കുടിയാന്മാർ.

➡ 1 പത്രോസ് (1 Peter) 2: 18-25 = കഷ്ടതയ്ക്ക് മാതൃക.


*🎯 അയക്കപ്പെട്ടവർക്ക് അനുഭവം കൊടുക്കണം*

         

    ഇന്ന് നാം വായിച്ച ഉപമ പ്രധാനമായും യെഹൂദാ പ്രമാണിന്മാരെ പ്രതിസ്ഥാനത്ത് നിറുത്തുന്നതായിരുന്നു എങ്കിലും നാം മനസ്സിലാക്കിയിരിക്കേണ്ട വലിയൊരു പാഠം അതിൽ ഉണ്ട്.


    മുന്തിരിത്തോട്ടത്തിൻ്റെ യജമാനൻ കുടിയാന്മാരുടെ അടുക്കലേയ്ക്ക് ദാസന്മാരെയും അവസാനം പുത്രനെയും അയച്ചത് അവൻ്റെ മുന്തിരിത്തോട്ടത്തിൽ നിന്നുള്ള അനുഭവത്തിനു വേണ്ടിയാണ്. അതുപോലെ ദൈവം നമുക്കരികിലേയ്ക്ക് പലരെയും അയക്കുന്നത് അനുഭവത്തിനു വേണ്ടിയാണ്. നമ്മുടെ അതിഥികൾ ആനന്ദത്തോടെ മടങ്ങത്തക്കവണ്ണം ദൈവം നമുക്ക് നല്കിയിട്ടുള്ളവയിൽ നിന്ന് നാം അവരെ സന്തോഷിപ്പിക്കണം. എനിക്ക് ലഭിച്ചത് എനിക്ക് മാത്രമാണ് എന്ന് കരുതുകയും ദൈവം അയക്കുന്നവരെ അപമാനിക്കുകയും ചെയ്താൽ നമുക്കുള്ളവയെയും എടുത്ത് അന്യർക്ക് കൊടുക്കുകയും നാം ലജ്ജിതരായി തീരുകയും ചെയ്യും. ആകയാൽ അയക്കപ്പെടുന്നവരെ ആദരിക്കാം അനുഭവങ്ങൾ നല്കാം. യജമാനനാൽ ആദരിക്കപ്പെടാം.

     

_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...