_🌅 MORNING INSPIRA....✍📆_ *06.09.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ 2 ശമുവേൽ (2 Samuel) 15 = അബ്ശാലേം ദാവീദിനെതിരെ മത്സരിക്കുന്നു.
➡ യിരെമ്യാവ് (Jeremiah) 7 = മാനസാന്തരത്തിനായുള്ള വിളി.
➡ ലുക്കൊസ് (Luke) 9: 10-17 = യേശു പുരുഷാരത്തെ പോഷിപ്പിക്കുന്നു.
➡ ഫിലോമോൻ (Philemon) 1: 1-7 = അഭിവാദനവും നന്ദിയും.
*🎯 ഉള്ളത് കൊണ്ട് ഓണം പോലെ*
വിശദീകരണങ്ങൾ ആവശ്യമില്ലാത്ത, മലയാളികൾ നിരന്തരം ഉപയോഗിക്കുന്ന ചൊല്ലാണ് തലവാചകം. കഴിഞ്ഞ വർഷം വരെ ഈ ചൊല്ല് പറഞ്ഞും കേട്ടുമാണ് പരിചയമുണ്ടായിരുന്നത് എങ്കിൽ ഈ വർഷം നാമത് അനുഭവിച്ചറിഞ്ഞു. ഒരുപക്ഷേ കേരളവും ലോക മലയാളികളും പരിമിതികളിൽ ഒതുങ്ങി നിന്നുകൊണ്ട് ആഘോഷിച്ച ഏക ഓണം ഈ വർഷത്തെ മാത്രമായിരിക്കാം.
ലഭ്യമായ സാധനങ്ങൾ കൊണ്ട് ആഘോഷമായി ജീവിക്കാം എന്ന അർത്ഥം സമ്മാനിക്കുന്ന ഈ ചൊല്ല് യഥാർത്ഥത്തിൽ മനുഷ്യൻ്റെ ബലഹീനതയെയാണ് ചൂണ്ടിക്കാണിക്കുന്നത്. അതേ നാം ബലഹീനരാണ് , അതുകൊണ്ട് തന്നെ നാം നമുക്കുള്ളതിൽ തൃപ്തിപ്പെട്ട് ആഘോഷമായി ജീവിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ പ്രിയരേ, നമ്മുടെ ദൈവം പരിമിതികൾ ഇല്ലാത്തവനാണ്, ബലഹീനതകൾ ഇല്ലാത്തവനാണ്. അവിടുത്തേയ്ക്ക് സാധിക്കാത്തതായി ഒന്നുമില്ല. അവിടുന്ന് ഇല്ലാത്തിനെ ഉള്ളതിനെപ്പോലെ വിളിക്കുന്നവനും ഉള്ളവയെ തൃപ്തരാകും വരെ പൊലിപ്പിച്ച് നല്കാൻ പ്രാപ്തനുമാണ്. ആമാശത്തിന് ആഹാരം ആവശ്യമാണെന്ന സന്ദേശം ലഭിച്ച പുരുഷാരവും ആഹാരം നല്കാൻ കല്പന കിട്ടിയ ശിഷ്യന്മാരും നിസഹായരായി നിന്നപ്പോൾ ഒരു ബാലൻ അവൻ്റെ കൈയിൽ ഉള്ള അഞ്ച് അപ്പം രണ്ട് മീനും യേശുവിന് കൊടുത്തു. യേശു അതു പൊലിപ്പിച്ച് അവിടെ ഉണ്ടായിരുന്ന സകലർക്കും തൃപ്തിരാകും വരെ നല്കി. നമുക്കുള്ളതിനെ യേശുവിൻ്റെ കരങ്ങളിലേയ്ക്ക് കൊടുക്കുക, അവൻ നമ്മേ തൃപ്തിപ്പെടുത്തും.
No comments:
Post a Comment