07 September, 2020

 🌅  MORNING INSPIRA....✍📆_ *07.09.20.*


_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_


➡ 2 ശമുവേൽ  (2 Samuel) 16 = ശിമെയി ദാവീദിനെ ശപിക്കുന്നു.

➡ യിരെമ്യാവ് (Jeremiah) 8 = യിരെമ്യാവിന്റെ വിലാപം.

➡ ലുക്കൊസ് (Luke) 9: 18-22 = പത്രോസ് യേശു ആരാണെന്ന് പ്രസ്താവിക്കുന്നു.

➡ ഫിലോമോൻ (Philemon) 1: 8-21 = ഒനേസിമോസിനു വേണ്ടിയുള്ള പൗലൊസിന്റെ അപേക്ഷ.


*🎯   അറിയിക്കും മുമ്പ് അപേക്ഷ*


   വിജയകരമായ ക്രിസ്തീയ ജീവിതത്തിന് പ്രാർത്ഥന അനിവാര്യമാണ്. പ്രാർത്ഥനയ്ക്ക് ഏറ്റവും ഉത്തമമായ മാതൃക ക്രിസ്തുവാണ്.


    ഇന്ന് നാം ലൂക്കൊസ് സുവിശേഷത്തിൽ വായിച്ച് തുടങ്ങിയത് യേശു ശിഷ്യന്മാരുടെ കൂടെയിരുന്നപ്പോഴും  പ്രാർത്ഥിച്ചുകൊണ്ടിരുന്നു എന്നാണ്. യേശു പലപ്പോഴും ശിഷ്യന്മാരെ വിട്ടുകളിലേയ്ക്ക് പറഞ്ഞയച്ചിട്ട് പ്രാർത്ഥിക്കാനായി മലമേൽ കയറി പോയതായി നാം സുവിശേഷങ്ങളിൽ പലയാവർത്തി വായിച്ചു. ഏകനായിരുന്ന് പ്രാർത്ഥിക്കുന്ന ശീലമുള്ള യേശു എന്തുകൊണ്ടാണ് ഇവിടെ കൂടെയുള്ളവരോട് മൗനം പാലിച്ച് സ്വർഗ്ഗത്തിലുള്ള പിതാവിനോട് ഇങ്ങനെ പ്രാർത്ഥിക്കുന്നത്?


     പ്രിയരേ, ഈ പ്രാർത്ഥനയ്ക്ക് ശേഷമാണ് യേശു യെഹൂദന്മാർ തന്നെ തള്ളിക്കളയുകയും കൊല്ലുകയും എന്നാൽ മൂന്നാം നാൾ താൻ ഉയിർത്തെഴുന്നേല്ക്കുകയും ചെയ്യും എന്ന സത്യം വെളിപ്പെടുത്തിയത്. ആകയാൽ ആ പ്രാർത്ഥന ഈ സത്യം വെളിപ്പെടുത്തേണ്ടതിനായിരുന്നു എന്ന് വ്യക്തം. അതേ, പ്രധാന കാര്യങ്ങൾ മറ്റുള്ളവരോട് അറിയിക്കുന്നതിന് മുമ്പ് അത് ഇനി പ്രിയപ്പെട്ടവരോടാണെങ്കിൽ പോലും പ്രാർത്ഥന അനിവാര്യമാണ്. പ്രാർത്ഥിച്ച് ദൈവത്തിൽ നിന്ന് സമ്മതം വാങ്ങിച്ചും ദൈവം തരുന്ന കൃപയ്ക്ക് അനുസരിച്ചും വേണം നാം എല്ലാ കാര്യങ്ങളും ഏറ്റവും കുറഞ്ഞത് പ്രധാന കാര്യങ്ങളെങ്കിലും മറ്റുള്ളവരോട് അറിയിക്കാൻ. ദൈവം അതിനായി നമ്മേ സഹായിക്കട്ടെ.


_🌹ശുഭദിനം💐_

*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*

_By: Evg. Johnson Lazar Uppukunnu_

   _9400181794_


No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...