MORNING INSPIRA....✍📆_ *18.09.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ 1 രാജാക്കന്മാർ (1 Kings) 3 = ശലോമോൻ ജ്ഞാനം പ്രാപിക്കുന്നു.
➡ യിരെമ്യാവ് (Jeremiah) 23 = കള്ള പ്രവാചകന്മാർ.
➡ ലുക്കൊസ് (Luke) 11: 29-36= യോനയുടെ അടയാളം.
➡ എബ്രായർ (Hrebews) 6: 1-12 = പരിജ്ഞാനപൂർത്തി.
*🎯 കാണാൻ ആഗ്രഹിച്ചു കേൾക്കാൻ ആവശ്യപ്പെട്ടു*
യേശു ക്രിസ്തുവിൻ്റെ കാലത്ത് ജീവിച്ചിരുന്ന യെഹൂദന്മാർ ദോഷമുള്ള തലമുറയായിരുന്നു. യേശുവിനെ അംഗീകരിക്കേണമെങ്കിൽ അടയാളം കാണണം എന്ന ആവശ്യപ്പെട്ടതാണ് അവരിലെ ദോഷം.
കാഴ്ച്ചയാൽ അല്ല കേൾവിയാൽ തന്നെ വിശ്വസിക്കേണം എന്ന് യേശു ആവശ്യപ്പെടുകയും നിനവെ ദേശത്തെയും ശേബാരാജ്ഞിയെയും ഉദാഹരണങ്ങളായി എടുത്ത് അവരുടെ കേൾവിയാണ് അവരെ മാനസാന്തരത്തിലേയ്ക്കും അംഗീകരിക്കുന്നതിലേയ്ക്കും നടത്തിയത് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
കണ്ടാലെ വിശ്വസിക്കു എന്ന് വാശിപിടിക്കുന്നത് ഭോഷത്ത്വമാണ്. തുറന്നിരിക്കുന്ന കർണ്ണങ്ങളും ഹൃദയപാളികളിലേയ്ക്ക് പതിക്കുന്ന വചനവും ആണ് നമ്മേ മാനസാന്തരത്തിലേയ്ക്ക് നയിക്കുന്നത്. ദൈവത്തെ അംഗീകരിക്കാനും അവനു വേണ്ട മഹത്വം കൊടുക്കാനും വചന കേൾവി മുഖാന്തരമാകും. വചന കേൾവിക്കായി കാതുകൾ തുറക്കാൻ സമയം മാറ്റി വെയ്ക്കാൻ തയ്യാറാകുമോ?
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
No comments:
Post a Comment