MORNING INSPIRA....✍📆_ *17.09.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ 1 രാജാക്കന്മാർ (1 Kings) 2 = ശലോമോനോടുള്ള ദാവീദിന്റെ കല്പനയും അവന്റെ അനുസരണവും.
➡ യിരെമ്യാവ് (Jeremiah) 22 = യെഹൂദാ രാജാക്കന്മാർക്ക് എതിരെയുള്ള പ്രവചനങ്ങൾ.
➡ ലുക്കൊസ് (Luke) 11: 14-28= യേശുവും ബേൽസബൂബും.
➡ എബ്രായർ (Hrebews) 5: 11-14 = കാലം നോക്കിയാൽ.
*🎯 യേശുവിൻ്റെ അമ്മ മറിയ ഭാഗ്യവതിയോ?*
ക്രൈസ്തവ മതത്തിൽ ഒരു വലിയ കൂട്ടം ആളുകളും മറിയ ഭക്തരാണ്. ലോക രക്ഷിതാവിന് ജനിക്കുവാൻ തന്നെ സമർപ്പിച്ചതിനാൽ അവർ അഭിനന്ദനങ്ങൾക്കും ആദരവുകൾക്കും അർഹയാണ് എങ്കിലും ആരാധിക്കപ്പെടേണ്ടവൾ അല്ല.
"ഇന്ന് മുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്ന് വാഴ്ത്തും" (ലൂക്കോസ് 1:48) എന്ന മറിയയുടെ പ്രഖ്യാപനത്തെ മറയാക്കിയാണ് പലരും അവളെ ആരാധിക്കുന്നത്.
മറിയ യേശുവിൻ്റെ അമ്മയായതിനാൽ അല്ല ഭാഗ്യവതി ആയിരിക്കുന്നത് മറിച്ച് അവൾ ദൈവകല്പനകൾ അനുസരിച്ചതിനാൽ ആണ്. കാരണം യേശുവിൻ്റെ അത്ഭുതങ്ങൾ കാണുകയും പ്രസംഗങ്ങൾ കേൾക്കുകയും ചെയ്ത ഒരു സ്ത്രീ യേശുവിനോട് "നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ" എന്ന് പറഞ്ഞപ്പോൾ യേശു പറഞ്ഞത് "അല്ല, ദൈവത്തിൻ്റെ വചനം കേട്ട് പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ" എന്നാണ് (ലൂക്കോസ് 11:27,28)
പ്രിയമുള്ളവരേ, ദൈവം നമ്മേ തൻ്റെ പ്രവൃത്തികൾക്കായി തിരഞ്ഞെടുത്തതിനാലോ നമ്മിലൂടെ ചില കാര്യങ്ങൾ ചെയ്യുന്നതിനാലോ അല്ല നാം ഭാഗ്യവാന്മാരാകുന്നത് മറിച്ച് നാം ദൈവവചനം അനുസരിക്കുന്നതിലൂടെയാണ്. ദൈവം എന്നെ തൻ്റെ ശുശ്രൂഷകൾക്കായി തിരഞ്ഞെടുത്തല്ലോ എന്നിലൂടെ ഇന്നയിന്ന കാര്യങ്ങൾ ചെയ്യുന്നല്ലോ ആകയാൽ ഞാൻ ദാഗ്യവാൻ എന്ന് നമുക്ക് സ്വയം കരുതാം. എന്നാൽ ദൈവം നമ്മേ ഭാഗ്യവാന്മാർ എന്ന് എണ്ണണമെങ്കിൽ നാം അനുസരിക്കുക തന്നെ വേണം. നാം ദൈവത്തിൻ്റെ ദൃഷ്ടിയിൽ ഭാഗ്യവാന്മാരോ?
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_
No comments:
Post a Comment