06 June, 2020

MORNING INSPIRA....✍📆_ *06.06.20.*

_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_

➡ ആവർത്തനം (Deuteronomy) 28 = അനുസരണത്തിനുള്ള അനുഗ്രഹങ്ങളും അനുസരണക്കേടിനുളള പാപങ്ങളും.
➡ സദൃശവാക്യങ്ങൾ (Provebs ) 8 = ജ്ഞാനത്തിന്റെ വിളി.
➡ മർക്കൊസ് (Mark) 5: 1 - 20 = യേശു ഗദരദേശത്തെ ദൂതഗ്രസ്തനെ സൗഖ്യമാക്കുന്നു.
➡ 2 കൊരിന്ത്യർ (2 Cor) 7: 1 - 16 = പൗലൊസിന്റെ സന്തോഷം.

*🎯 വിളിച്ച വേല നിറവേറട്ടെ*

     ലോകത്തിലെ ഏറ്റവും ശ്രേഷ്ട ജോലി സുവിശേഷ വേലയാണ് എന്നതിന് സംശയമേതുമില്ല. അതുകൊണ്ട് ഭക്തരായ മാതാപിതാക്കൾ തങ്ങളുടെ മക്കൾ സുവിശേഷകന്മാരാകണം എന്നാഗ്രഹിക്കാറുണ്ട്. എന്നാൽ ദൈവം എല്ലാവരെയും സുവിശേഷവേലയ്ക്കായി വിളിക്കുന്നില്ല.

    സുവിശേഷ വേലയ്ക്കായി അയച്ചാൽ പോകുന്നിടത്തെല്ലാം സ്വന്തം അനുഭവത്തിൻ്റെ മാത്രം വിശദീകരണത്തിൽ അനേകായിരങ്ങളിൽ ചലനം സൃഷ്ടിക്കാൻ കഴിയുന്ന വ്യക്തിയായിരുന്നു യേശു സൗഖ്യം നല്കിയ ഗദര ദേശത്തെ ഭൂതഗ്രസ്തൻ. അദ്ദേഹത്തിന് യേശുവിനെ അനുഗമിക്കണം എന്ന ആഗ്രഹവും ഉണ്ടായിരുന്നു. എന്നാൽ യേശു അദ്ദേഹത്തോട് പറഞ്ഞത് "എൻ്റെ കൂടെ വരേണ്ട, വീട്ടിൽ പോയി അവരോട് സൗഖ്യം ലഭിച്ച കാര്യങ്ങൾ പറയുക" എന്നാണ്.

     എന്തുകൊണ്ടായിരിക്കാം യേശു അങ്ങനെ പറഞ്ഞത്?

     പ്രിയരേ, ആ മനുഷ്യൻ അനേക വർഷങ്ങളായി പാർത്തിരുന്നത് കല്ലറകളിലും മലകളിലുമാണ്. വീടും ബന്ധങ്ങളുടെ സല്ലാപങ്ങളും സന്ദാപങ്ങളും അവന് അന്യമായിരുന്നു. അത് അനുഭവിക്കാനാണ് യേശു അവനെ വീട്ടിലേയ്ക്കയച്ചത്. മാത്രമല്ല യേശു അദ്ദേഹത്തെ കൂടെ കൊണ്ടുപോയിരുന്നു എങ്കിൽ യേശു ചെയ്ത അത്ഭുതം അവിടെയുള്ളവർ അംഗീകരിക്കാതെ യേശു എന്തോ മാജിക്ക് കാണിച്ച് അവനെയും കൊണ്ടുപോയി എന്ന് പറയുമായിരുന്നു. എന്നാൽ യേശു അവനെ കൊണ്ടു പോകാതെ ഇരുന്നതിലൂടെ ആ മനുഷ്യൻ്റെ വീട് ദൈവമുള്ള വീടായി. അവൻ കുടുംബ ജീവത്തിൻ്റെ സുഖം അനുഭവിച്ചറിഞ്ഞു, ആ നാട്ടിൽ ജീവിക്കുന്ന സാക്ഷ്യം ഉണ്ടായി.
   യേശു സുവിശേഷ വേലയ്ക്കായി വിളിച്ചാലും വിളിക്കാതിരുന്നാലും അതിന് ഉദ്ദേശ്യങ്ങളുണ്ട്. അവ നമ്മിലൂടെ നിറവേറട്ടെ.

_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
   _9400181794_

No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...