07 June, 2020

 MORNING INSPIRA....✍📆_ *07.06.20.*

_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_

➡ ആവർത്തനം (Deuteronomy) 29 = ഉടമ്പടി പുതുക്കുന്നു.
➡ സദൃശവാക്യങ്ങൾ (Provebs ) 9 = ജ്ഞാനത്തിന്റെ ക്ഷണം.
➡ മർക്കൊസ് (Mark) 5: 21 - 34 = രക്തസ്രാവക്കാരി സ്ത്രി സൗഖ്യം പ്രാപിക്കുന്നു.
➡ 2 കൊരിന്ത്യർ (2 Cor) 8: 1 - 24 = വിശ്വാസികൾക്ക് വേണ്ടിയുള്ള ധനശേഖരണം.

*🎯 ഒന്ന് തൊട്ടാൽ മതി*

     പദവികൊണ്ട് അറിവും പുരുഷനായതിനാൽ കൂടുതൽ സാമൂഹീക ബന്ധവും ഉള്ള വ്യക്തിയാണ് യായീറോസ്. യേശു ചെയ്തിട്ടുള്ള അത്ഭുതത്തള്ളക്കുറിച്ച് കൂടുതൽ അറിവ് ഉണ്ടായിരുന്ന അദ്ദേഹം തൻ്റെ മകളുടെ സൗഖ്യത്തിനായി യേശുവിനെ സമീപിച്ച് "എന്റെ കുഞ്ഞുമകൾ അത്യാസനത്തിൽ ഇരിക്കുന്നു; അവൾ രക്ഷപെട്ടു ജീവിക്കേണ്ടതിനു നീ വന്ന് അവളുടെമേൽ കൈ വെക്കേണമേ എന്ന് വളരെ അപേക്ഷിച്ചു (മർക്കൊസ് 5:23). യേശു തൊട്ടാൽ സൗഖ്യമാകും എന്ന വിശ്വാസമാണ് ഈ അപേക്ഷയ്ക്കു പിന്നിൽ.

       പദവിയോ സാമൂഹിക ബന്ധമോ ഇല്ലാതെ മരുന്നുകളുടെ ലോകത്ത് ജീവിച്ച, ആർക്കും പേരു പോലും പരിചിതമല്ലാത്ത ഒരു സ്ത്രി, 12 സംവത്സരമായി തന്നെ അലട്ടുന്ന രോഗം മാറാൻ യേശുവിൻ്റെ വസ്ത്രം എങ്കിലും തൊട്ടാൽ മതി എന്ന് വിശ്വസിച്ചു (വാ 28).

    യേശു കഴിഞ്ഞ നാളുകളിൽ ചെയ്ത അത്ഭുതങ്ങളെക്കുറിച്ചുള്ള അറിവാണ് ഇരുവരുടെയും വിശ്വാസത്തിൻ്റെ അടിസ്ഥാനം. എന്നാൽ യായീറോസ് തൊട്ടു സൗഖ്യമാക്കാനുള്ള യേശുവിൻ്റെ കഴിവിലും ആ സ്ത്രി പരിമിതികളില്ലാത്ത യേശുവിൻ്റെ ബലത്തിലും വിശ്വസിച്ചു. ഒന്ന് തൊട്ടാൽ മതി അത്ഭുതങ്ങൾ നടക്കും, ആര് തൊടണം? നാം എന്ത് വിശ്വസിക്കുന്നു?

_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
   _9400181794_

No comments:

Post a Comment

പ്രഭാത ധൃാന ചിന്തകൾ

 MORNING INSPIRA....✍📆_ *31.12.19.* _📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_ ➡ 2 ദിനവൃത്താന്തം  (2 chronicles) 36  = യെഹൂദയുടെ അസ്തമയം, ഉദയം. ➡ മല...