MORNING INSPIRA....✍📆_ *25.06.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ യോശുവ (Joshua) 14 = കനാൻ ചീട്ടിട്ടു വിഭാഗിക്കുന്നു, ഹെബ്രോൻ കലേബിനു നല്കുന്നു.
➡ സദൃശവാക്യങ്ങൾ (Provebs ) 27 = നിർദ്ദേശങ്ങൾ.
➡ മർക്കൊസ് (Mark) 9: 1 - 13 = മറുരൂപപ്പെടൽ.
➡ ഗലാത്യർ (Galatians) 4: 21 - 31 = സാറയും ഹാഗാറും.
*🎯 ശിഷ്യന്മാരെക്കാൾ ഭാഗ്യം*
യേശുവിൻ്റെ ശിഷ്യന്മാരായ പത്രോസിനും യാക്കോബിനും യോഹന്നാനും ലഭിച്ച വലിയ ഭാഗ്യമാണ് ജീവനോടിരുന്നപ്പോൾ യേശുക്രിസ്തുവിൻ്റെ തേജസ് കാണുവാൻ കഴിഞ്ഞത്. ആ ഭാഗ്യാവസ്ഥയുടെ ആറ് ദിവസങ്ങൾക്ക് മുമ്പ് യേശു പറഞ്ഞത്: "ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ട് എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു" (മർക്കൊസ് 9:1) എന്നാണ്.
ദൈവജനമേ, ഈ പ്രസ്താവന അവർക്ക് മാത്രമല്ല നന്മോടുള്ള ബന്ധത്തിലും വാസ്തവമാകാൻ സാധ്യതയുണ്ട്. യേശുവിൻ്റെ വരവ് ഏറ്റവും ആസന്നമായ കാലത്താണ് നാമിന്ന് ജീവിക്കുന്നത്. അവിടുത്തേ വരവിനായി നാം ഒരുങ്ങിയിട്ടുണ്ടോ? നമ്മുടെ ഈ ആയുസ്സിൽ യേശു വന്നാൽ നാം ഈ മൂന്ന് ശിഷ്യന്മാരെക്കാൾ ഭാഗ്യവാന്മാരാകും. കാരണം അവർ യേശുവിനെ തേജസിൽ കണ്ടതിനു ശേഷം ചില നാളുകൾ കഴിഞ്ഞ് മരിച്ചു. യേശുവിനെ തേജസിൽ കണ്ടാൽ നമുക്ക് മരണം ഉണ്ടാകത്തില്ല, നാമും തേജസ്സ് ധരിച്ച് ക്രിസ്തുവിനോടുകൂടെ തേജസിൽ വാഴും.
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_

No comments:
Post a Comment