MORNING INSPIRA....✍📆_ *01.06.20.*
_📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ_
➡ ആവർത്തനം (Deuteronomy) 23 = ദേശത്തിന്റെ ശുദ്ധീകരണം സംബന്ധിച്ച നിയമങ്ങൾ.
➡ സദൃശവാക്യങ്ങൾ (Provebs ) 3 = ദൈവത്തെ ആശ്രയിക്കാനും അനുസരിക്കാനുമുള്ള ആഹ്വാനം.
➡ മർക്കൊസ് (Mark) 4: 10 - 20 = യേശു വിതെക്കുന്നവന്റെ ഉപമ വ്യാഖ്യാനിക്കുന്നു.
➡ 2 കൊരിന്ത്യർ (2 Cor) 4: 1 - 6 = ശുശ്രൂഷയിലെ സത്യസന്തത.
*🎯 മുൾപ്പടപ്പും മുള്ളിനിടയും*
ഇസ്രായേലിൻ്റെ ചരിത്രം കണ്ട ഏറ്റവും ശക്തനായ പ്രവാചകൻ മോശെയാണ്. രക്ഷകനാകാനുള്ള ശ്രമത്തിൽ കൊലപാതകനായി തീരേണ്ടി വന്ന ദൗർഭാഗ്യം ചുമലിലേറ്റി നിരാശയും അപഹർഷതാ ബോധവുമായി ജീവിച്ച അദ്ദേഹത്തെ ആ പദവിയിലേയ്ക്ക് ദൈവം ഉയർത്തിയത് മുൾപ്പടർപ്പിന് നടുവിൽ നിന്നാണ്. മുൾപ്പടർപ്പിന് നടുവിൽ നിന്ന് ലഭിച്ച ആജ്ഞയോട് അനുസരണം കാണിച്ചപ്പോൾ ഇസ്രായേലിൻ്റെ നിർണ്ണായക പ്രവാചകനായി അദ്ദേഹം പ്രയോജനപ്പെടുകയും ദൈവത്തെ സുഹൃത്തിനെപ്പോലെ അടുത്തറിഞ്ഞ വ്യക്തിയായി തീരുകയും ചെയ്തു.
വചനം മുൾപ്പടർപ്പിനു നടുവിൽ നിന്ന് വന്നാലും അതിന് നമ്മേ സ്വാധീനിക്കാനും ഫലദായകരാക്കാനും കഴിയും. എന്നാൽ ആ വചനം വന്നു വീഴുന്നത് മുള്ളിനിടയിലേയ്ക്കാണെങ്കിൽ മുളയ്ക്കുമെങ്കിലും വളരും മുമ്പെ ഞെരുങ്ങിപ്പോകുന്നതിനാൽ ഫലം കായ്ക്കുന്നവരാക്കാൻ കഴിയില്ല. ആകയാൽ ലൗകിക വ്യഗ്രതയും ധനത്തിന്‍െറ ആകര്‍ഷണവും മറ്റു വസ്തുക്കള്‍ക്കുവേണ്ടിയുള്ള ആഗ്രഹവും ഇല്ലാതെ ഹൃദയത്തെ നല്ലനിലമാക്കി സൂക്ഷിക്കാം.
_🌹ശുഭദിനം💐_
*Morning Inspira - വചനവായനക്ക് പുതിയൊരു മുഖം*
_By: Evg. Johnson Lazar Uppukunnu_
_9400181794_

No comments:
Post a Comment